Month: July 2023
-
Kerala
സംസ്ഥാനത്ത് അതിതീവ്ര മഴ; ജാഗ്രതാ നിർദ്ദേശം; എറണാകുളത്ത് റെഡ് അലർട്ട്
തിരുവനന്തപുരം:കാത്തിരുപ്പുകള്‍ക്കൊടുവില്‍ സംസ്ഥാനത്ത് കാലവര്‍ഷം കനക്കുകയാണ്.ഇന്നുമുതല്‍ വ്യാഴാഴ്ചവരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മലയോരമേഖലകളില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ തീരദേസവാസികളും മുൻകരുതലുകള്‍ സ്വീകരിക്കണം. മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ നദികളില്‍ ഇറങ്ങാനോ പാടില്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കുക. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശത്തു താമസിക്കുന്നവര്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണം. കേരളം കര്‍ണ്ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്. കാറ്റ് മൂലമുള്ള അപകടങ്ങളിലും പ്രത്യേകം ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കുക. അതേസമയം അതി തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മഴയുടെ തീവ്രത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും കണ്ടോള്‍ റൂം തുറന്നിട്ടുണ്ട്. ജില്ലാതല, താലൂക്ക്…
Read More » -
Kerala
ആശുപത്രി ശുചിമുറിയില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തു
അമ്ബലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രി ശുചിമുറിയില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ആശുപത്രി സുരക്ഷാ ജീവനക്കാരനെ അമ്ബലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. അമ്ബലപ്പുഴ കോമന അഷ്ടപദി വീട്ടില്‍ എസ് മനോജിനെയാണ് (48) ഇന്നലെ ഉച്ചയോടെ സ്റ്റേഷൻ ഹൗസ് ഓഫിസര്‍ എസ് ദ്വിജേഷ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് മോര്‍ച്ചറിക്ക് സമീപമുള്ള ശുചിമുറിയില്‍ വച്ചാണ് സംഭവം. ഇയാളെ സുരക്ഷാ ജോലിയില്‍ നിന്ന് നീക്കം ചെയ്തതായി സൂപ്രണ്ട് ഡോ. എ അബ്ദുല്‍ സലാം അറിയിച്ചു. യുവതി സൂപ്രണ്ടിന് നല്‍കിയ പരാതി അമ്ബലപ്പുഴ പൊലീസിന് കൈമാറുകയായിരുന്നു.
Read More » -
India
സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു
ചെന്നൈ: സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. തമിഴ്നാട് തിരുപ്പൂരിലാണ് അപകടം ഉണ്ടായത്. ഈറോഡ് സ്വദേശികളായ പാണ്ഡിയൻ (22), വിജയ് (25) എന്നിവരാണ് മരിച്ചത്. തിരുനെല്‍വേലി -ബിലാസ്പൂര്‍ ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്. റയിൽവേ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read More » -
Kerala
ചിറയിൻകീഴിൽ ട്രെയിൻ തട്ടി സ്ത്രീ മരിച്ചു
തിരുവനന്തപുരം: ചിറയിൻകീഴിൽ ട്രെയിൻ തട്ടി സ്ത്രീ മരിച്ചു.പെരുങ്കുഴി സ്വദേശി തങ്കമണി(62) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ട്രാക്കില്‍ തങ്കമണിയുടെ മൃതദേഹം കണ്ടെത്തിയത്. കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ട സമ്ബര്‍ക്ക് ക്രാന്തി എക്സ്പ്രസ് ഇടിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് നിഗമനം. മൃതദേഹം ട്രാക്കില്‍ കണ്ടെത്തിയെന്ന വിവരം അറിഞ്ഞതോടെ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് ഒരു മണിക്കൂറിലേറെ നിര്‍ത്തിയിട്ടു. വേണാട്, ജനശതാബ്ധി, പരശുറാം ട്രെയിനുകളും വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.
Read More » -
Kerala
പിറവം ഇലഞ്ഞിയില്‍ ഒമിനിവാൻ മറിഞ്ഞ് ഒരാള്‍ മരിച്ചു
കൊച്ചി:പിറവം ഇലഞ്ഞിയില്‍ ഒമിനിവാൻ മറിഞ്ഞ് ഒരാള്‍ മരിച്ചു.കുറവിലങ്ങാട് സ്വാദേശി റഹീമാണ് മരിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. കയറ്റം കയറുന്നതിനിടെ വാൻ തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്.കയര്‍മാറ്റ് വില്‍ക്കാൻ വന്ന ആളുകളായിരുന്നു വാനിൽ ഉണ്ടായിരുന്നത്.
Read More » -
Kerala
അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. രണ്ട് മുതല്‍ അഞ്ച് വരെയുള്ള ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. നേരത്തെ ഇതേ ഷട്ടറുകളെല്ലാം 5 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു. ഇതോടെ സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് എറണാകുളം ജില്ലയില്‍ റെഡ് അലേര്‍ട്ടാണ്. പതിനൊന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.
Read More » -
Kerala
സംസ്ഥാനത്ത് വീണ്ടും പനിമരണം; തൃശൂരില്‍ വാദ്യകലാകാരന്‍ പനി ബാധിച്ച് മരിച്ചു
തൃശൂർ:വാദ്യകലാകാരന്‍ പനി ബാധിച്ച് മരിച്ചു.തൃശൂര്‍ വല്ലച്ചിറ ചെറുശേരി ശ്രീകുമാറാണ് (41) മരിച്ചത്.ഇലത്താള കലാകാരനായിരുന്നു.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശനിയാഴ്ചയാണ് പനി ബാധിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇന്ന് രാവിലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. തൃശൂര്‍ പൂരം, പെരുവനം പൂരം, തൃപ്രയാര്‍ പൂരം തുടങ്ങി പ്രധാന ഉത്സവങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു .
Read More » -
India
തക്കാളി റേഷനായി നൽകാൻ തമിഴ്നാട്
ചെന്നൈ: തക്കാളി വില വര്‍ധനവിനെ പ്രതിരോധിക്കാനായി റേഷൻ കട വഴി തക്കാളി വിതരണം ചെയ്യാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. കിലോയ്ക്ക് 60 രൂപ നിരക്കിലായിരിക്കും റേഷൻ കടയില്‍ നിന്ന് തക്കാളി ലഭിക്കുക. വിപണിയില്‍ കിലോയ്ക്ക് 160 രൂപയാണ് തക്കാളിക്ക് വില. അതേസമയം പച്ചക്കറി വില നിയന്ത്രിക്കുന്നതിനുളള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണെന്ന് ഭക്ഷ്യ സഹകരണ, ഉപഭോക്തൃ വകുപ്പ് മന്ത്രി പെരിയകറുപ്പൻ വ്യക്തമാക്കി. നിലവില്‍ പച്ചക്കറികള്‍ കുറഞ്ഞ വിലയില്‍ റേഷൻ കട വഴി വിതരണം ചെയ്യുന്നുണ്ട്. നാല് ദിവസത്തിനുള്ള തക്കാളി വല കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
Read More » -
Crime
16 മാര്‍ക്ക് 468 ആക്കി! നീറ്റ് പരീക്ഷയില്‍ കൃത്രിമം കാട്ടിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കൊല്ലം: കടയ്ക്കലില്‍ നീറ്റ് പരീക്ഷയില്‍ കൃത്രിമം കാട്ടിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പിടിയില്‍. മടത്തറ സ്വദേശി സെമിഖാനാണ് പിടിയിലായത്. ഡിവൈഎഫ്ഐ മടത്തറ മേഖലാ കമ്മിറ്റി അംഗവും ബാലസംഘം കടയ്ക്കല്‍ ഏരിയ കോര്‍ഡിനേറ്ററുമാണ് സെമിഖാന്‍. നീറ്റ് പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ കൃത്രിമം കാട്ടി ഉപരിപഠനത്തിന് ശ്രമിച്ചെന്നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് എതിരായ പരാതി. 2021-22 വര്‍ഷത്തെ നീറ്റ് പരീക്ഷയിലാണ് ഇയാള്‍ കൃത്രിമം കാട്ടിയത്. പരീക്ഷയില്‍ യോഗ്യത നേടാതിരുന്ന സെമിഖാന്‍ ഉയര്‍ന്ന മാര്‍ക്കും റാങ്കും നേടിയതായുള്ള രേഖകള്‍ ചമയ്ക്കുകയായിരുന്നു. ഇതിന് ശേഷം ഇയാള്‍ തുടര്‍ പ്രവേശനത്തിനും ശ്രമിച്ചു. പരീക്ഷയില്‍ കേവലം 16 മാര്‍ക്ക് മാത്രമായിരുന്നു സെമിഖാന് ലഭിച്ചത്. തുടര്‍ന്ന് യുവാവ് 468 മാര്‍ക്ക് വാങ്ങിയതായുള്ള രേഖയുണ്ടാക്കുകയായിരുന്നു. ഇതിന് ശേഷം തനിക്ക് പ്രവേശനം ലഭിക്കുന്നില്ലെന്ന് കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. ഇത് പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും സംഭവത്തില്‍ റൂറല്‍ എസ്.പി. നേരിട്ട് അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ…
Read More » -
Crime
അയല്‍വാസിയുടെ വ്യാജ പീഡന പരാതിയില്‍ 45 ദിവസം ജയിലില്‍; ആരോപണവുമായി യുവാവ്, പിന്തുണയുമായി നാട്ടുകാരും
ഇടുക്കി: അയല്‍വാസി നല്‍കിയ വ്യാജ പീഡന പരാതിയില്‍ 45 ദിവസം ജയിലില്‍ കിടക്കേണ്ടിവന്നെന്ന ആരോപണവുമായി യുവാവ്. മൈലപ്പുഴ സ്വദേശി പ്രജോഷാണ് ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയത്. സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം നാട്ടുകാരും ഡിജിപിക്കും എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ വ്യാജ പീഡന പരാതി നല്‍കുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം. വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതിയില്‍ ഏപ്രില്‍ 18 നാണ് പ്രജോഷിനെ അറസ്റ്റ് ചെയ്യുന്നത്. മാര്‍ച്ച് 24 ന് പീഡനം നടന്നുവെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. കഞ്ഞികുഴി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് വനിതാ പൊലീസ് സ്റ്റേഷനാണ് അന്വേഷിച്ചത്. മാര്‍ച്ച് 24 ന് താന്‍ മറ്റൊരിടത്ത് കോണ്‍ക്രീറ്റ് പണി ചെയ്യുകയായിരുന്നുവെന്നും അറസ്റ്റിനെത്തിയപ്പോള്‍ പോലീസിനെ ഇത് അറിയിച്ചിരുന്നുവെന്നുമാണ് പ്രജോഷ് പറയുന്നത്. എന്നാല്‍, അതേക്കുറിച്ച് അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായില്ലെന്നും പ്രജോഷ് കുറ്റപ്പെടുത്തി. തടിപ്പണിയുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ ഭര്‍ത്താവുമായി തര്‍ക്കംഉണ്ടായിരുന്നുവെന്നും ഇതാണ് വ്യാജ പരാതിക്ക് കാരണമെന്നും പ്രജോഷ് ആരോപിക്കുന്നു. സംഭവത്തിലെ…
Read More »