Month: July 2023
-
Kerala
സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് കളക്ടര്‍ അറിയിച്ചു. കാസറകോട് ജില്ലയില്‍ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്‍സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കാണ് അവധി. കോളേജുകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. ഇടുക്കി, കണ്ണൂർ ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കൊല്ലത്ത് നാഴെ യെല്ലോ അലര്‍ട്ടായിരിക്കും. സംസ്ഥാനത്ത് മറ്റന്നാൾ വരെ തുടർച്ചയായ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത് എന്നും നിര്‍ദ്ദേശമുണ്ട്. മലയോരമേഖലകളിലും തീരപ്രദേശങ്ങളും അതീവ ജാഗ്രത…
Read More » -
Kerala
പനിച്ച് വിറച്ച് കേരളം; ഇന്ന് ചികിത്സ തേടിയത് 12,694 പേർ; എലിപ്പനി പ്രത്യേകം ശ്രദ്ധിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്നു. ഡെങ്കിപ്പനി, എലിപ്പനി കേസുകള്‍ക്ക് കുറവില്ല. പനി ബാധിച്ച് ഇന്ന് 12,694 പേരാണ് ചികിത്സ തേടിയത്. 55 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 250 പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണങ്ങളുമുണ്ട്. മൂന്ന് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 21 പേര്‍ക്കാണ് എലിപ്പനിയും ലക്ഷണമുള്ളത്. 46 പേർക്ക് ചിക്കൻപോക്സും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി പ്രത്യേകം ശ്രദ്ധിക്കണം: മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആശുപത്രികള്‍ക്ക് ചികിത്സാ പ്രോട്ടോകോളും എസ്.ഒ.പി.യും നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സുരക്ഷാ സാമഗ്രികള്‍ ഉറപ്പ് വരുത്തണം.ഡെങ്കിപ്പനി വ്യാപനം തടയാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉറവിട നശീകരണം ശക്തമാക്കണം. ആശുപത്രികളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകളിലെ ടയറുകളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. തോട്ടം മേഖലകളും പ്രത്യേകം ശ്രദ്ധിക്കണം. വീടും പരിസരവും ആഴ്ചയിലൊരിക്കല്‍ ശുചിയാക്കുന്നത് വഴി കൊതുകിന്‍റെ സാന്ദ്രത കുറക്കാനും ഡെങ്കിപ്പനി, എലിപ്പനി…
Read More » -
Business
യോനോ ആപ്പിൽ പുത്തൻ പരിഷ്കാരവുമായി എസ്‌ബിഐ; യുപിഐ ഫീച്ചറുകളും ലഭ്യമാകും
മുംബൈ: നവീകരിച്ച ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷനായ യോനോയുടെ പുതിയ പതിപ്പായ ‘യോനോ ഫോർ എവരി ഇന്ത്യൻ’ ആപ്പാണ് പുറത്തിറക്കിയത്. ഇനി മുതൽ എസ്ബിഐയുടെ ഉപഭോക്താക്കൾക്ക് സ്കാൻ ചെയ്ത് പണമടയ്ക്കുക, കോൺടാക്റ്റുകൾ വഴി പണം നൽകുക, പണം അഭ്യർത്ഥിക്കുക തുടങ്ങിയ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഫീച്ചറുകളും ലഭ്യമാകും. 2017 ലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഡിജിറ്റൽ ബാങ്കിംഗിനായി യോനോ ആപ്പ് പ്രവർത്തനമാരംഭിച്ചത്. നിലവിൽ സ്റ്റേറ്റ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കിംഗ് ഉൾപ്പെടെയുള്ള ഇ-കൊമേഴ്‌സ് സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്. നിലവിൽ യോനോയ്ക്ക് 6 കോടിയിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എസ്ബിഐയിൽ 78.60 ലക്ഷം സേവിംഗ്സ് അക്കൗണ്ടുകൾ യോനോ വഴി ഡിജിറ്റലായി തുറന്നിട്ടുണ്ട്. യോനോ ആപ്പിന്റെ നവീകരിച്ച പതിപ്പ് മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കളെ യോനോയിലേക്ക് തിരിയാൻ പ്രേരിപ്പിക്കും, അതുവഴി അനുദിനം വളരുന്ന എസ്ബിഐ കുടുംബത്തിന്റെ…
Read More » -
LIFE
ദളപതി കളം മാറ്റുന്നുവോ ? വരുന്ന നിയമസഭ തെരഞ്ഞടുപ്പിൽ മത്സരിക്കുമെന്ന് സൂചന; സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ടുകൾ
ചെന്നൈ: തമിഴ് നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ട്. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വെങ്കട്ട് പ്രഭു ചിത്രം 2024 ദീപാവലി റിലീസ് ആയാമ് പുറത്തിറങ്ങുക. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. വിജയുടെ ആരാധകകൂട്ടായ്മ ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. അതേസമയം പുതിയ വാർത്തകളോട് വിജയോ ആരാധക കൂട്ടായ്മയോ പ്രതികരിച്ചിട്ടില്ല. വിജയ് രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചയാണ് തമിഴകത്ത് നടക്കുന്നത്. വിജയ് നടത്തിയ സമീപകാല പരിപാടികള്‍ എല്ലാം ചേര്‍ത്താണ് ഇത്തരം ഒരു ചര്‍ച്ച സജീവമായത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അടക്കം വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. വിസികെ നേതാവ് തിരുമാവളവൻ പരസ്യമായി വിജയിയുടെ രാഷ്ട്രീയ…
Read More » -
Crime
മഹാരാജാസിലെയും എംഎസ്എം കോളേജിലെയും വ്യാജരേഖാ കേസ് എസ്എഫ്ഐയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ നീറ്റ് പരീക്ഷാ ഫലത്തിൽ കൃത്രിമം കാട്ടിയ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിൽ
കൊല്ലം: നീറ്റ് പരീക്ഷാ ഫലത്തിൽ കൃത്രിമം കാട്ടിയ കേസിൽ കൊല്ലത്ത് ഡി വൈ എഫ് ഐ പ്രവർത്തകൻ പിടിയിലായി. കൊല്ലം കടയ്ക്കൽ സ്വദേശി സമിഖാൻ (21) ആണ് അറസ്റ്റിലായത്. 2021 – 22 ലെ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കും മാർക്കും നേടിയതായി കൃത്രിമ രേഖയുണ്ടാക്കിയെന്നാണ് കേസ്. പ്രവേശനം ലഭിക്കാതെ വന്നതോടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സൈബർ സെൽ പരിശോധനയിൽ രേഖ കൃത്രിമമാണെന്ന് തെളിഞ്ഞു. ഇതോടെയാണ് സമിഖാനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സമീഖാനെ അറസ്റ്റ് ചെയ്തത്. ബാലസംഘം കടയ്ക്കൽ കോ ഓർഡിനേറ്ററായിരുന്നു സമീഖാൻ. പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. നീറ്റ് പരീക്ഷയിൽ സമീഖാന് വെറും 16 മാർക്കാണ് ലഭിച്ചത്. ഇത് 468 ആക്കി വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. മഹാരാജാസ് കോളേജിലെ വ്യാജരേഖാ കേസും കായംകുളം എംഎസ്എം കോളേജിലെ വ്യാജരേഖാ കേസും എസ്എഫ്ഐയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് സമിഖാന്റെ അറസ്റ്റും ഉണ്ടായത്. വ്യാജരേഖ ഉണ്ടാക്കിയ…
Read More » -
Tech
എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ ഇനി കാർഡ് വേണ്ട! പുതിയ ഫീച്ചറുമായി എസ്‌ബിഐ
മുംബൈ: കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കൽ സേവനം ആരംഭിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ 68-ാം സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ഉപഭോക്താക്കൾക്ക് ഇനി മുതൽ ഏത് ബാങ്കിന്റെയും ഐസിസിഡബ്ല്യു സേവനമുള്ള എടിഎമ്മുകളിൽ നിന്ന് തടസ്സമില്ലാതെ പണം പിൻവലിക്കാം. എടിഎം സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന സിംഗിൾ യൂസ് ഡൈനാമിക് ക്യുആർ കോഡിലൂടെ ഇടപാടുകൾ പ്രോസസ്സ് ചെയ്യും. കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ യുപിഐ ആപ്ലിക്കേഷനിൽ ലഭ്യമായ സ്കാൻ, പേ ഫീച്ചർ ഉപയോഗിച്ച് പണം പിൻവലിക്കാൻ സൗകര്യമുണ്ട്. ഇന്ത്യയിലെ ഏതൊരു ബാങ്ക് ഉപഭോക്താവിനും യുപിഐ പേയ്‌മെന്റ് സിസ്റ്റം ആക്‌സസ് ചെയ്യാനും യോനോ മൊബൈൽ ആപ്ലിക്കേഷൻ വഴി പണം അഭ്യർത്ഥിക്കാനും കഴിയും. ഓരോ ഇന്ത്യക്കാരനും സാമ്പത്തിക സ്വാതന്ത്ര്യവും ആശ്വാസവും നൽകുന്ന ആധുനിക ഡിജിറ്റൽ ബാങ്കിംഗ് ഉൽപ്പന്നങ്ങൾ നൽകാൻ എസ്ബിഐ പ്രതിജ്ഞാബദ്ധമാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാൻ ദിനേശ് ഖര ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു, ഉപയോക്താക്കളുടെ ആവശ്യങ്ങൾ…
Read More » -
LIFE
മഴക്കാലത്ത് ഇലക്‌ട്രിക് വാഹനങ്ങളിൽ സ്വീകരിക്കേണ്ട് മുൻകരുതലുകൾ
മഴക്കാലം പല വാഹന ഉടമകളെയും ആശങ്കപ്പെടുത്തുന്നു. റോഡുകളിൽ വെള്ളക്കെട്ട് മാത്രമല്ല, ബേസ്‌മെന്റ് പാർക്കിംഗ് സ്ഥലങ്ങളും ചില സ്ഥലങ്ങളും വെള്ളക്കെട്ടിലാകുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യും എന്നതാണ് ഈ പേടിയുടെ മുഖ്യ കാരണം. എന്നിരുന്നാലും, ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ എണ്ണം അതിവേഗം വളരുകയാണ്, ഇതോടെ മഴക്കാലത്ത് ഇലക്ട്രിക് കാർ ഉടമകളുടെ ആശങ്ക ഇതിലും വലുതാണ്. നിങ്ങൾക്കും ഒരു ഇലക്ട്രിക് കാർ സ്വന്തമായുണ്ടെങ്കിൽ, മഴക്കാലത്ത് നിങ്ങളുടെ ഇവി സുരക്ഷിതമായും നല്ല നിലയിലും സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇവിടെ നൽകിയിരിക്കുന്ന ഈ നാല് ലളിതമായ നുറുങ്ങുകൾ ശ്രദ്ധിക്കുക. ചാർജിംഗ് ഉപകരണങ്ങൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക മൺസൂൺ സമയത്ത് ഇലക്ട്രിക് വാഹനം പരിപാലിക്കുന്നതിനുള്ള ആദ്യ, ഏറ്റവും പ്രധാനപ്പെട്ട ഘട്ടം ചാർജിംഗ് ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ്. നിങ്ങൾ പുറത്ത് ചാർജിംഗ് സ്റ്റേഷൻ സജ്ജീകരിക്കുകയോ പോർട്ടബിൾ ചാർജർ ഉപയോഗിക്കുകയോ ചെയ്താൽ ഇത് അത്യന്താപേക്ഷിതമാണ്, കാരണം ഉപകരണത്തിലെ വെള്ളം ഒരു ഷോർട്ട് സർക്യൂട്ടിന് കാരണമാകും. ബാറ്ററിയുടെ ആരോഗ്യം പരിശോധിക്കുക ബാറ്ററി നിങ്ങളുടെ…
Read More » -
Kerala
സിപിഎം ആറ് തവണയെങ്കിലും തന്നെ കൊല്ലാന്‍ ശ്രമിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയവര്‍ ഇന്ന് പാര്‍ട്ടിയിലും സര്‍ക്കാരിലും ഉന്നതസ്ഥാനങ്ങളിലിരുന്ന് ഇപ്പോഴും ഗൂഢാലോചന തുടരുന്നുവെന്ന് കെ സുധാകരൻ
തിരുവനന്തപുരം: സിപിഎം ആറ് തവണയെങ്കിലും തന്നെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും ഓരോ തവണയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇത് സംബന്ധിച്ച കേസുകളിലെ സാക്ഷികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് മൂലം ഒറ്റ കേസിലും പ്രതികളെ ശിക്ഷിച്ചില്ല. തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തിയവർ ഇന്ന് പാർട്ടിയിലും സർക്കാരിലും ഉന്നതസ്ഥാനങ്ങളിലിരുന്ന് ഇപ്പോഴും ഗൂഢാലോചന തുടരുന്നുവെന്നും കെ സുധാകരൻ ആരോപിച്ചു. പയ്യന്നൂർ, താഴെ ചൊവ്വ, മേലെ ചൊവ്വ, മട്ടന്നൂർ, പേരാവൂർ, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നടന്നത് നേരിട്ടുള്ള വധശ്രമങ്ങളായിരുന്നു. നിരവധി വധശ്രമങ്ങൾ താൻ അറിയാതെ നടന്നിട്ടുണ്ട്. പോയ വഴിയെ തിരിച്ചുവരാതിരുന്നും കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റിയും കാർ മാറിക്കയറിയുമൊക്കെയാണ് രക്ഷപ്പെത്. 1992ൽ താൻ ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് വധശ്രമ പരമ്പരകൾ ഉണ്ടായത്. സഹപ്രവർത്തകരുടെ സമയോചിതമായ ഇടപെടലും സിപിഎമ്മിലെ ചിലരുടെ രഹസ്യ സഹായവും ദൈവാനുഗ്രഹവും സഹായിച്ചിട്ടുണ്ടെന്ന് സുധാകരൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇപ്പോൾ തനിക്കെതിരേ മൊഴി നൽകിയ പ്രശാന്ത് ബാബു കണ്ണൂരിൽ നിന്ന് സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ കൂത്തുപറമ്പിൽ വീടുവാങ്ങി…
Read More » -
LIFE
മഴക്കാലമാണിത് പകർച്ചവ്യാധികളുടെ സമയവും; രോഗങ്ങളിൽനിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ചെയ്യേണ്ടത്…
മഴക്കാലം എത്തുന്നതോടെ നിരവധി പകർച്ചവ്യാധികളാണ് കുട്ടികളെ പിടിപെടുന്നത്. ഓടകൾ നിറഞ്ഞ് കവിയുന്നതും മാലിന്യങ്ങൾ റോഡിലേക്ക് ഒഴുകുന്നതും നിരവധി രോഗങ്ങൾ പകരാൻ കാരണമാകും. പനി, ചുമ, കഫക്കെട്ട്, കോളറ, എലിപ്പനി, മഞ്ഞപ്പിത്തം എന്നിങ്ങനെ മഴക്കാലത്ത് വരാൻ സാധ്യതയുള്ള രോഗങ്ങൾ നിരവധിയാണ്. അതിനാൽ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നത് രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ സാധിക്കും. സീസണൽ അലർജികളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ വിവിധ മാർഗങ്ങളുണ്ട്. കുട്ടിയുടെ ദിനചര്യയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചില പ്രതിരോധ മാർഗങ്ങൾ: കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ജങ്ക് ഫുഡിന്റെ അമിതമായ ഉപഭോഗത്തിൽ നിന്ന് അവരെ അകറ്റി നിർത്തുകയും ചെയ്യുക. അവരുടെ ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. കുട്ടിയെ ഉദാസീനമായ ജീവിതശൈലി നയിക്കുന്നതിൽ നിന്ന് തടയുകയും പതിവായി വ്യായാമം ചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കുകയോ ചെയ്യുക. സ്‌കിപ്പിംഗ്, നടത്തം, എയ്‌റോബിക് വ്യായാമങ്ങൾ ശീലിപ്പിക്കുക. ശരിയായ ഭക്ഷണം, വ്യായാമം, ഉറങ്ങൽ ശീലങ്ങൾ എന്നിവ ആരോഗ്യകരമായ ജീവിതശൈലിയിൽ ഉൾപ്പെടുന്നു. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും…
Read More » -
Kerala
ദില്ലി മദ്യനയ കേസ്: മനീഷ് സിസോദിയയ്ക്ക് വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ തള്ളി ദില്ലി ഹൈക്കോടതി
ദില്ലി: ദില്ലി മദ്യനയ അഴിമതിയിലെ ഇഡി കേസിൽ മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ ദില്ലി ഹൈക്കോടതി തള്ളി. നേരത്തെ സിബിഐ കേസിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. ആരോഗ്യകാരണങ്ങളടക്കം ചൂണ്ടിക്കാണിച്ചായിരുന്നു ജാമ്യാപേക്ഷ നൽകിയിരുന്നത്. നിലവിൽ ജാമ്യം നൽകേണ്ട ആവശ്യമില്ലെന്നാണ് ദില്ലി ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്. സിസോദിയക്കൊപ്പം മറ്റ് കൂട്ടുപ്രതികളായ നാല് പേരുടെയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. മനീഷ് സിസോദിയയ്ക്ക് കോടതി ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചികിത്സയിലിരിക്കുന്ന ഭാര്യയെ കാണാനാണ് ഒറ്റ ദിവസത്തെ ഇടക്കാല ജാമ്യം ദില്ലി ഹൈക്കോടതി അനുവദിച്ചത്. കർശന നിർദ്ദേശത്തോടെയായിരുന്നു ജാമ്യം. മാധ്യമങ്ങളെ കാണാനോ, മൊബൈൽ ഉപയോഗിക്കാനോ പാടില്ലെന്നും കോടതി നിർദേശിച്ചിരുന്നു. സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി ജാമ്യം നിരസിക്കുകയായിരുന്നു. തുടർന്നാണ് ഭാര്യയുടെ അസുഖം ചൂണ്ടിക്കാട്ടി വീണ്ടും അപേക്ഷ സർപ്പിച്ചത്. ഇഡി ഈ കേസിലുന്നയിക്കുന്ന കാര്യങ്ങൾ അതീവ ഗൗരവമുള്ള കാര്യങ്ങളാണെന്ന് കോടതി പറഞ്ഞിരുന്നു. ദില്ലി എക്സൈസ് പോളിസി സംബന്ധിച്ച കാര്യങ്ങളിലേക്ക് കോടതി പോയിട്ടില്ല. ശക്തനായ വ്യക്തിയാണ് മനീഷ്…
Read More »