Month: July 2023

  • Business

    ഇനി കടമൊന്നുമില്ല, എല്ലാം തീർത്ത് സ്‌പൈസ്‌ജെറ്റ്; 100 കോടിയുടെ മുഴുവൻ വായ്പയും തിരിച്ചടച്ചു

    ദില്ലി: 100 കോടിയുടെ മുഴുവൻ വായ്പയും തിരിച്ചടച്ചതായി സ്പൈസ് ജെറ്റ്. സിറ്റി യൂണിയൻ ബാങ്കിൽ നിന്നും കടമെടുത്ത 100 കോടി വായ്പയുടെ അവസാന ഗഡുവായ 25 കോടി 2023 ജൂൺ 30 ന് അടച്ചതായി സ്‌പൈസ്‌ജെറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. 2012-ൽ എടുത്ത മുഴുവൻ ലോൺ അക്കൗണ്ടും വിജയകരമായി ക്ലോസ് ചെയ്തതായി സ്‌പൈസ്‌ജെറ്റ് അറിയിച്ചു. ഇതോടെ എയർലൈൻ ബാങ്കിൽ പണയം വെച്ചിട്ടുള്ള എല്ലാ സെക്യൂരിറ്റികളും റിലീസ് ചെയ്തിട്ടുണ്ട്. സ്‌പൈസ്‌ജെറ്റ് അതിന്റെ എല്ലാ കടക്കാരുമായും സൗഹാർദ്ദപരമായ ബന്ധമാണ് സൂക്ഷിക്കുന്നതെന്നും ഒത്തുതീർപ്പുകൾക്ക് മുൻഗണന നൽകുന്നുവെന്നും എയർലൈൻ വ്യക്തമാക്കി. നോർഡിക് ഏവിയേഷൻ ക്യാപിറ്റലുമായുള്ള (എൻഎസി) വിജയകരമായ ഒത്തുതീർപ്പ് കരാറിന് ശേഷമാണ് സിറ്റി യൂണിയൻ ബാങ്കിലേക്ക് സ്പൈസ് ജെറ്റ് പണം തിരിച്ചടച്ചത്. കഴിഞ്ഞ മാസം, എയർക്രാഫ്റ്റ് ലെസറായ വിൽമിംഗ്ടൺ ട്രസ്റ്റ് എസ്പി സർവീസസ് (ഡബ്ലിൻ) ലിമിറ്റഡ്, ഇന്ത്യൻ ലോ കോസ്റ്റ് കാരിയറായ സ്പൈസ് ജെറ്റിനെതിരെ പാപ്പരത്ത നടപടികൾ ആരംഭിക്കാൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ (എൻസിഎൽടി) സമീപിച്ചിരുന്നു. അതിനുമുമ്പ്…

    Read More »
  • Sports

    അന്നാലും എ​ന്റെ എമിലിയാനോയേ… ഇനി ഗോൾ കീപ്പർമാരുടെ കുതന്ത്രങ്ങൾ നടക്കില്ല, അടങ്ങിയിരിക്കണം! പെനാൽറ്റി നിയമങ്ങൾ പൊളിച്ചെഴുതി ഫിഫ

    സൂറിച്ച്: ഖത്തര്‍ ലോകകപ്പ് അര്‍ജന്റീനയ്ക്ക് സമ്മാനിക്കുന്നതില്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത പങ്കുണ്ട്. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീന ജയിക്കുന്നത്. മത്സരത്തില്‍ കിംഗ്സ്ലി കോമാന്റെ കിക്ക് മാര്‍ട്ടിനെസ് തടഞ്ഞിട്ടിരുന്നു. ചൗമേനിയുടെ കിക്ക് പുറത്തേക്ക് പോവുകയും ചെയ്തു. നേരത്തെ, ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെതിരേയും മാര്‍ട്ടിനെസിന്റെ സേവുകളാണ് അര്‍ജന്റീനയ്ക്ക് തുണയായത്. താരത്തിന്റെ മൈന്‍ഡ് ഗെയിമും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കോമന്‍ ഫ്രാന്‍സിന്റെ രണ്ടാം കിക്കെടുത്തപ്പോള്‍ മാര്‍ട്ടിനെസ് തടഞ്ഞിട്ടിരുന്നു. കിക്കിന് മുമ്പ് താരത്തിന്റെ ശ്രദ്ധ തിരിക്കാന്‍ മാര്‍ട്ടിനെസ് ശ്രമിച്ചു. കിക്ക് ചെയ്യുന്ന പൊസിഷനില്‍ തന്നെയാണോ പന്ത് വച്ചതെന്ന് പരിശോധിക്കാന്‍ മാര്‍ട്ടിനസ് റഫറിയുടെ സഹായം തേടിയത്. അടുത്ത നിമിഷം കിക്ക് രക്ഷപ്പെടുത്തുകയും ചെയ്തു. ചൗമേനി കിക്കെടുക്കാനെത്തിയപ്പോള്‍ പന്ത് അകലത്തേക്ക് നീക്കിയിട്ടു. ഏകാഗ്രത നഷ്ടപ്പെട്ട താരം കിക്ക് പുറത്തേക്കടിക്കുകയും ചെയ്തു. പിന്നാലെ മാര്‍ട്ടിനെസിന് മഞ്ഞകാര്‍ഡും ലഭിച്ചിരുന്നു. എന്നാല്‍ ഗോള്‍ കീപ്പര്‍മാരുടെ ഇത്തരം തന്ത്രങ്ങള്‍ക്ക് തടയിടുന്ന നിയമങ്ങള്‍ ഔദ്യോഗികമായി അംഗീകരീച്ചിരിക്കുകയാണ് ഫിഫ. ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് മാറ്റം വരുത്തിയ…

    Read More »
  • Kerala

    ഏക സിവില്‍ കോഡിലെ നിലപാടുകൾ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ബുധനാഴ്ച കെപിസിസി നേതൃയോഗം

    തിരുവനന്തപുരം: ഏക സിവില്‍ കോഡിലെ നിലപാടുകൾ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ബുധനാഴ്ച കെപിസിസി നേതൃയോഗം ചേരുമെന്ന് റിപ്പോർട്ട്. എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, പോഷകസംഘടന അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തിയുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് നേതൃയോഗം രൂപം കൊടുക്കുമെന്ന് കെ.സുധാകരന്‍ പറഞ്ഞു. ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിലും മുസ്ലിം ലീഗിലും ഭിന്നസ്വരമാണെന്ന് പുറത്തുവരുന്ന പരാമർശങ്ങൾ സൂചിപ്പിക്കുന്നു. ഹൈക്കമാന്റ് തീരുമാനം അറിയിക്കട്ടെയന്ന് കെ സുധാകരൻ പറഞ്ഞെങ്കിലും സിവിൽ കോഡ് നടപ്പാക്കരുതെന്നാണ് വിഡി സതീശൻ പ്രതികരിച്ചത്. സിപിഎം നിലപാടിനെ ലീഗ് ജനറൽ സെക്രട്ടറി സ്വാഗതം ചെയ്തെങ്കിലും ആത്മാർത്ഥതിയില്ലാത്ത നിലപാടാണ് ഇടത് പാർട്ടിയുടേതെന്ന് എം കെ മുനീർ വിമർശിച്ചു. ഏക സിവിൽ കോഡ് വിഷയം സജീവമാക്കാനുള്ള സിപിഎം നീക്കത്തെ ശക്തമായി വിമർശിച്ച് കെ സി വേണുഗോപാലും വിഡി സതീശനും രംഗത്തെത്തിയിരുന്നു. കേരള സർക്കാരെടുത്ത പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിലെ കേസുകൾ പിൻവലിച്ചിട്ട് പോരെ പുതിയ സമരമെന്ന് കോൺഗ്രസ് നേതാക്കൾ ചോദിച്ചു. കേരളത്തിലെ രാഷ്ട്രീയം…

    Read More »
  • കളിയാക്കിയത് ചോദ്യം ചെയ്തതിന് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നെടുമങ്ങാട് രണ്ട് യുവാക്കൾ പിടിയിൽ

    തിരുവനന്തപുരം: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാക്കൾ പിടിയിൽ. നെടുമങ്ങാട് പത്താംകല്ല് പാറക്കാട് തോട്ടരികത്ത് വീട്ടിൽ ശോഭ കുമാർ മകൻ ദീജു (24), വെള്ളനാട് കൂവക്കുടി നിധിൻ ഭവനിൽ ഉണ്ണികൃഷ്ണൻ മകൻ ജിതിൻ കൃഷ്ണ (26) എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ 30 -ന് വെളുപ്പിന് 12.15 -നാണ് സംഭവം. കച്ചേരി ജങ്ഷനിലെ പൂക്കടയ്ക്ക് മുന്നിലൂടെ ബൈക്കിൽ പോയ നെടുമങ്ങാട് അയണിമൂട് അഭിന മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീജിത്ത് (29)നു നേരെയാണ് സംഘം അക്രമം നടത്തിയത്. പൂക്കടയ്ക്ക് മുന്നിൽ നിന്ന ശ്രീജിത്തിനെ പിടിയിലായ ഇരുവരും കളിയാക്കി എന്നും ഇത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ പൂക്കടയിലെ ജീവനക്കാരനായ ജിതിൻ കൃഷ്ണ പൂക്കടയിൽ നിന്നും കത്രിക എടുത്ത് ശ്രീജിത്തിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുക ആയിരുന്നു എന്നും പൊലീസ് പറഞ്ഞു. ദീജുവിന്റെ പേരിൽ വേറെ നാലോളം കേസുകളും, ജിതിൻ കൃഷ്ണയുടെ പേരിൽ വേറെ മൂന്നോളം കേസുകളും ഉണ്ട്. അറസ്റ്റിൽ ആയവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    കൈതോലപ്പായയിൽ പണം കടത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്ന് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ശക്തിധരനോട് മൊഴി നൽകാൻ ഹാജരാകാൻ പൊലീസ്

    തിരുവനന്തപുരം: കൈതോലപ്പായയിൽ പണം കടത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്ന് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ശക്തിധരനോട് മൊഴി നൽകാൻ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. നാളെ കന്റോൺമെന്റ് അസി. കമ്മീഷണർ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, മൊഴി നൽകാൻ എത്തുന്ന കാര്യം അറയിക്കാമെന്ന് ശക്തിധരൻ അറിയിച്ചു. ശക്തിധരന്റെ കൈതോലപ്പായ വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം നടത്തുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ബെന്നി ബഹന്നാൻ എംപിയുടെ പരാതിയിലാണ് നീക്കം. കന്റോൺമെന്റ് എസിപിക്കാണ് അന്വേഷണ ചുമതല. സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തുന്നുവെന്ന കെ സുധാകരന്റെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് സൈബർ പൊലീസ് ഡിവൈഎസ്പിക്ക് നൽകി. രണ്ടിലും പ്രാഥമിക അന്വേഷണം മാത്രമാണ് ആദ്യ ഘട്ടത്തിൽ നടത്തുക. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ മാത്രമേ വിശദമായ അന്വേഷണത്തിലേക്ക് പോകൂ. കൈതോലപ്പായ പണം കടത്ത് പരാതിയിൽ ബെന്നി ബഹന്നാന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തും. അതേസമയം, കൈതോലപ്പായയിലെ പണം കടത്ത് ആരോപണം ആവർത്തിക്കുകയാണ് ജി.ശക്തിധരൻ. കോടികൾ കീശയിലാക്കിയത് ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്ക്കാണെന്നും വാങ്ങിയ…

    Read More »
  • LIFE

    യൂട്യൂബര്‍ ഡ്യൂഡ് വിക്കിയുടെ സംവിധാനത്തിലുള്ള ചിത്രത്തിൽ നായികയായി തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ

    നയൻതാര നായികയാകുന്ന ഓരോ പുതിയ സിനിമയുടെയും റിപ്പോർട്ടുകൾ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. നടി നയൻതാര തെരഞ്ഞെടുക്കുന്നത് വ്യത്യസ്‍തമായ കഥാപാത്രങ്ങൾ ആയിരിക്കും എന്നതാണ് അതിന്റെ കാരണം. നയൻതാര നായികയാകുന്ന പുതിയ സിനിമയുടെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. യൂട്യൂബർ ഡ്യൂഡ് വിക്കിയുടെ സംവിധാനത്തിലുള്ള ചിത്രത്തിലാണ് നയൻതാര ഇനി നായികയാകുക. ‘കണക്റ്റ്’ എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവിൽ പ്രദർശനത്തിന് എത്തിയത്. അശ്വിൻ ശരണവണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. മണികണ്ഠൻ കൃഷ്‍ണമാചാരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. അശ്വിൻ ശരവണിന്റെ സംവിധാനത്തിലുള്ള ചിത്രത്തിൽ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേർ, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു നയൻതാരയ്‍ക്കും വിഘ്‍നേശ് ശിവനും കഴിഞ്ഞ വർഷം ഇരട്ടക്കുട്ടികൾ ജനിച്ചത് ആരാധകർ ആഘോഷമാക്കിയിരുന്നു. വാടക ഗർഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞുങ്ങൾ ജനിച്ചത്. ‘ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’ എന്നായിരുന്നു സന്തോഷ വിവരം പങ്കുവച്ച് വിഘ്നേശ് ശിവൻ കുറിച്ചിരുന്നത്. നയൻതാരയും വിഘ്‍നേശ് ശിവനും വാടക ഗർഭധാരണത്തിന്റെ നിയപരമായ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയിരുന്നുവെന്ന് തമിഴ്‍നാട്…

    Read More »
  • Crime

    റോഡിലൂടെ നടന്നുപോയ വീട്ടമ്മയുടെ നാല് പവൻ മാല മോഷണ ബൈക്കിലെത്തി പൊട്ടിച്ച ‘തക്കുടു’ അഭിഷേകും അർജുനും പിടിയിൽ

    തിരുവനന്തപുരം: റോഡിലൂടെ നടന്നുപോയ വീട്ടമ്മയുടെ നാല് പവൻ മാല മോഷണ ബൈക്കിൽ എത്തി പൊട്ടിച്ചു കടന്ന യുവാക്കൾ പിടിയിൽ. മലയിൻകീഴ് അണപ്പാട് സ്വദേശി അർജുൻ, കൂട്ടാളിയായ മലയിൻകീഴ് മച്ചേൽ സ്വദേശി തക്കുടു എന്ന് വിളിക്കുന്ന അഭിഷേക് എന്നിവരെയാണ് നെയ്യർഡാം പൊലീസ് അറസ്റ്റ് ചെയ്തത്. നേയ്യർഡാം നിരപ്പുക്കാലയിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന ജയകുമാരിയുടെ മാല ആണ് ബൈക്കിൽ എത്തിയ ഇരുവരും പൊട്ടിച്ച് കടന്നത്. തുടർന്ന് സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് ഇരുവരും പിടിയിലായത്. ജില്ലയിൽ നിരവധി പിടിച്ചുപറി കേസുകളിലും, പീഡനം, ലഹരി ഉപയോഗക്കേസുകളിലും ഇരുവരും പ്രതികളാണ് എന്ന് പൊലീസ് പറയുന്നു. മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ എത്തിയാണ് ഇരുവരും മാല മോഷണം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു.

    Read More »
  • Kerala

    ചമ്പക്കുളത്ത് മൂലം വള്ളംകളിക്കിടെ മറിഞ്ഞത് വനിതകൾ തുഴഞ്ഞ വള്ളം; അപകടത്തിൽപെട്ട മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തി

    ആലപ്പുഴ: ചമ്പക്കുളത്ത് മൂലം വള്ളംകളിക്കിടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽപെട്ട മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തി. 22 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അതിൽ 17 പേരും വനിതകളാണ്. ഇവരെ ചമ്പക്കുളം താലൂക്ക് ആശുപതിയിലേക്ക് മാറ്റിയിരിക്കുകയാണ്. കലക്ടറും എസ്പിയും ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്. ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവർത്തകർ തുഴഞ്ഞ കാട്ടിൽ തെക്കെതിൽ വള്ളം ആണ് മുങ്ങിയത്. കൂടുതൽ ബോട്ടുകളും വള്ളങ്ങളും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് മറ്റ് മത്സരങ്ങൾ നിർത്തി വെച്ചു. ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരത്തിന് തൊട്ട് മുൻപാണ് വള്ളം മറിഞ്ഞത്. വനിതകളുടെ വള്ളങ്ങളുടെ ഫൈനൽ മത്സരം ആയിരുന്നു നടന്നത്. രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. ആരുടെയും പരിക്ക് ​ഗുരുതരമല്ല. അപകട സമയത്ത് ജില്ലാ കളക്ടർ ഹരിത, സ്ഥലം എംഎൽ എ, മന്ത്രി പി പ്രസാദ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ജില്ലാ കളക്ടർ ഉടൻ തന്നെ മത്സരങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെടുകയും രക്ഷാപ്രവർത്തനത്തിന് നിർദ്ദേശിക്കുകയുമായിരുന്നു. കൂടുതൽ ബോട്ടുകളും വള്ളങ്ങളും എത്തിയാണ് രക്ഷപ്രവർത്തനം നടത്തിയത്. വള്ളത്തിലുണ്ടായിരുന്ന സ്ത്രീകൾ എല്ലാവരും നീന്തൽ അറിയാവുന്നവരായിരുന്നു. വളരെ…

    Read More »
  • Kerala

    അഖിലക്കെതിരായ കേസ്: പരിശോധിക്കാമെന്ന് പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ്

    തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കേസ് പരിശോധിക്കാമെന്ന് പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ്. അഖില നന്ദകുമാറിനെതിരെ അടക്കം മാധ്യമപ്രവർത്തകർക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കുക, സെക്രട്ടേറിയറ്റ് പ്രവേശനം പുനസ്ഥാപിക്കുക, നിയമസഭയിലെ ക്യാമറ വിലക്ക് നീക്കുക, പെൻഷൻ വർദ്ധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെയുഡബ്ലിയുജെ മാർച്ച് സംഘടിപ്പിച്ചിരുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് സെക്രട്ടേറിയറ്റിലേക്കായിരുന്നു പ്രതിഷേധ പ്രകടനം. അഖില നന്ദകുമാറിനെതിരെ കേസെടുത്തതിനെ അപലപിച്ച് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആന്റ് ഡിജിറ്റൽ അസോസിയേഷൻ രം​ഗത്തെത്തിയിരുന്നു. പൊലീസ് നടപടി നിയമപ്രക്രിയയുടെ ദുരുപയോഗവും സംശയാസ്പദവുമാണെന്ന് എൻബിഡിഎ കുറ്റപ്പെടുത്തി. രാഷ്ട്രീയ ആരോപണം എന്ന് വ്യക്തമായി ചൂണ്ടിക്കാട്ടി റിപ്പോർട്ട് ചെയ്ത വിഷയത്തിലാണ് അഖിലക്കെതിരായ കേസ് എടുത്തിരിക്കുന്നത്. മാധ്യമങ്ങളെ നിശബ്ദരാക്കാനും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിൽ ഇടപെടാനുമുള്ള ശ്രമം അപലപനീയമാണ്. കേസിൽ തുടർനടപടികളെല്ലാം ഒഴിവാക്കണമെന്നും എൻബിഡിഎ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് എൻബിഡിഎ കത്ത് നൽകുകയും ചെയ്തിരുന്നു. അച്ചടക്ക ലംഘനം സേനയിൽ അനുവദിക്കില്ലെന്നും അത്തരക്കാർക്കെതിതെ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് മേധാവി ഉറപ്പ്…

    Read More »
  • LIFE

    ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ‘സൂപ്പർ സിന്ദഗി’യുടെ ചിത്രീകരണം പൂർത്തിയായി

    ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ‘സൂപ്പർ സിന്ദഗി’യുടെ ചിത്രീകരണം പൂർത്തിയായി. വിന്റേഷ് ആണ് സംവിധാനം ചെയ്യുന്നത്. വിന്റേഷും പ്രജിത്ത് രാജ് ഇകെആറും തിരക്കഥ എഴുതുന്നു. പാർവതി നായർ, മുകേഷ്, ജോണി ആന്റണി, സുരേഷ് കൃഷ്‍ണ, കലേഷ്, ശ്രീവിദ്യ മുല്ലശ്ശേരി, ഡയാന ഹമീദ്, മാസ്റ്റർ മഹേന്ദ്രൻ തുടങ്ങി ഒട്ടനവധി താരങ്ങളാണ് അണിനിരക്കുന്നത്. ലിജോ പോളാണ് ചിത്രത്തിനറെ എഡിറ്റർ. സൂരജ് എസ് കുറുപ്പാണ് സംഗീതം നിർവഹിക്കുന്നത്. എൽദോ ഐസകാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അഭിലാഷ് ശ്രീധരനാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ചിത്രം ‘666 പ്രൊഡക്ഷൻസ്’ന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവരാണ് ധ്യാൻ ശ്രീനിവാസന്റ ചിത്രം നിർമിക്കുന്നത്. 666 പ്രൊഡക്ഷൻസ്’ന്റെ ബാനറിലുള്ള ചിത്രമാണ് ‘ലാൽ ജോസും’. പ്രൊഡക്ഷൻ കൺട്രോളർ ഷെമിൻ എസ് ആർ ആണ്. വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ ആണ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ സങ്കീത് ജോയ്‍യാണ്. കലാസംവിധാനം ഹംസ വള്ളിത്തോട്. ചീഫ് അസോസിയേറ്റ് വിഷ്‍ണു ഐക്കരശ്ശേരി. മേക്കപ്പ് അരുൺ ആയുർ, കോറിയോഗ്രഫി ഭൂപതി, ആക്ഷൻ ഫൊണെക്സ് പ്രഭു,…

    Read More »
Back to top button
error: