Month: July 2023
-
Kerala
അതിശക്തമായ മഴ;പത്തനംതിട്ടയിലും ആലപ്പുഴയിലും റോഡുകളിൽ വെള്ളം കയറിത്തുടങ്ങി
പത്തനംതിട്ട:സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്ന പ്രവചനത്തിനിടയിൽ പത്തനംതിട്ടയിലും ആലപ്പുഴയിലും വെള്ളപ്പൊക്കം. പത്തനംതിട്ടയിൽ അരയാഞ്ഞിലിമൺ, കുറുമ്ബന്‍മൂഴി കോസ്വേകള്‍ മുങ്ങി.റാന്നി-വലിയകാവ് റോഡിൽ പുള്ളോലി ജംഗ്ഷനിലും റോഡിൽ വെള്ളം കയറിയിട്ടുണ്ട്. ആലപ്പുഴ ഹരിപ്പാടും കരുവാറ്റയിലും ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി.ചേര്‍ത്തല നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട മണിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ 10 സെ.മീ വീതം ഉയര്‍ത്തി.പത്തനംതിട്ട കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും പ്രത്യേക കണ്‍ട്രോണ്‍ റൂം തുറന്നു. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍: 04682322515, 8078808915, ടോള്‍ഫ്രീ നമ്ബര്‍: 1077. അതേസമയം തിരുവനന്തപുരം മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍ വള്ളം മറിഞ്ഞെങ്കിലും മൂന്നു തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു.പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഉയര്‍ന്ന തിരമാലയും കടലാക്രമണവും ഉണ്ടാകുമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.
Read More » -
Kerala
5000 രൂപ സ്റ്റൈപ്പന്റോടെ ഗവ. മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്നീഷ്യൻ ട്രെയിനിയാകാം
കോഴിക്കോട്:5000 രൂപ സ്റ്റൈപ്പന്റോടെ ഗവ. മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്നീഷ്യൻ ട്രെയിനിയാകാം. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലാണ് ലാബ് ടെക്നീഷ്യൻ ട്രെയിനികളെ നിയമിക്കുന്നത്.മാതൃശിശു സംരക്ഷണകേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ ആറുമാസത്തേക്കാണ് നിയമനം.ട്രെയിനിങ് കാലയളവില്‍ 5000 രൂപ സ്റ്റൈപ്പന്റ് നല്‍കും. വിദ്യാഭ്യാസ യോഗ്യത: ഡി എം എല്‍ ടി, പ്രായ പരിധി 18-35. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 11 ന് രാവിലെ 11.30 ന് ഐ എം സി എച്ച് സൂപ്രണ്ട് ഓഫിസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.
Read More » -
India
ഇന്ത്യ- തായ്ലാന്‍ഡ് ഹൈവേ; 1400 കിലോമീറ്റര്‍ പാതയുടെ 70% പൂര്‍ത്തിയായെന്ന് ഗഡ്കരി
ന്യൂഡല്‍ഹി: ഇന്ത്യയെ മ്യാന്‍മാറും തായ്ലാന്‍ഡുമായി റോഡുമാര്‍ഗം ബന്ധിപ്പിക്കുന്ന ത്രിരാഷ്ട്ര പാതയുടെ 70 ശതമാനം നിര്‍മാണം പൂര്‍ത്തിയായതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. മണിപ്പുരിലെ മോറെയെ മ്യാന്‍മാര്‍ വഴി തായ്ലാന്‍ഡിലെ മേ സോട്ടുമായാണ് 1400 കിലോമീറ്റര്‍ നീളമുള്ള ദേശീയപാത ബന്ധിപ്പിക്കുക. 2019 ഡിസംബറോടെ പാത പ്രവര്‍ത്തനക്ഷമമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ദൂരം, റൂട്ട് എന്നിവയിലെ വെല്ലുവിളികളും കോവിഡ് മഹാമാരിയും പദ്ധതി നീണ്ടുപോകാന്‍ കാരണമായി. പദ്ധതി പൂര്‍ത്തീകരണ സമയപരിധി സംബന്ധിച്ച് മന്ത്രി വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കിലും 2027ഓടെ പാത യാഥാര്‍ഥ്യമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മൂന്നുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം ബന്ധങ്ങള്‍ക്ക് പാത ഉത്തേജനമാകുമെന്നാണ് കണക്കുകൂട്ടല്‍.ഹൈവേ എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ്യാണ്. 2002 ഏപ്രിലില്‍ ഇന്ത്യയും മ്യാന്‍മാറും തായ്ലാന്‍ഡും തമ്മില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. ഇന്ത്യയും സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നാഷന്‍സ് അസോസിയേഷനും (ആസിയാന്‍) തമ്മിലുള്ള വ്യാപാരം വര്‍ധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. കംബോഡിയ, ലാവോസ്, വിയറ്റ്നാം…
Read More » -
India
എല്ലാ ഞായറാഴ്ചകളിലും കൊച്ചുവേളി-ബാംഗ്ലൂർ എസ്എംവിടി സ്പെഷ്യൽ ട്രെയിൻ
തിരുവനന്തപുരം:യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് ഇനി മുതൽ എല്ലാ ഞായറാഴ്ചകളിലും കൊച്ചുവേളി-ബാംഗ്ലൂർ എസ്എംവിടി റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ഞായാറാഴ്ചകളിൽ വൈകുന്നേരം 5.00 മണിക്ക് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് ബാംഗ്ലൂരിലെത്തും.ആകെ 16 സ്റ്റോപ്പുകളാണുള്ളത്. തിരിച്ച് ബെംഗളുരു എസ്എംവിടി – കൊച്ചുവേളി (06212) എക്സ്പ്രസ് തിങ്കളാഴ്ചകളിൽ ഉച്ചയ്ക്ക് 1.00 മണിക്ക് ബാംഗ്ലൂരിൽ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 6.50ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളി-ബാംഗ്ലൂർ എസ്എംവിടി സ്പെഷ്യൽ ട്രെയിൻ സമയം കൊച്ചുവേളി 5.00 pm കൊല്ലം ജംങ്ഷന്‍ 5.50 pm കായംകുളം ജംങ്ഷൻ 6.33 pm മാവേലിക്കര 6.44 pm ചെങ്ങന്നൂർ 6.55 pm തിരുവല്ല 7.06 pm ചങ്ങനാശ്ശേരി 7.16 pm എറണാകുളം ജംങ്ഷൻ 9.10 pm ആലുവ 9.38 pm തൃശൂർ 10.37 pm പാലക്കാട് ജംങ്ഷൻ 12.07 am കോയമ്പത്തൂർ ജംങ്ഷൻ 1.33 am തിരുപ്പൂര്‍- 2.18 am സേലം ജംങ്ഷൻ 4.1 am ധർമ്മപുരി…
Read More » -
Kerala
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഇവിടെ ലഭ്യമല്ല! വട്ടിയൂര്‍ക്കാവ് പോിളിയില്‍ രസകരമായ ബാനറുമായി എബിവിപി
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബിരുദ സര്‍ട്ടിഫിക്കേറ്റ് വിവാദങ്ങള്‍ പൊന്തിവരുന്നതിനിടെ വട്ടിയൂര്‍ക്കാവില്‍ രസകരമായ ബാനറുമായി എബിവിപി. വ്യാജ സര്‍ട്ടിഫിക്കേറ്റുകള്‍ ഇവിടെ ലഭ്യമല്ല” എന്നെഴുതിയ ബാനറാണ് വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളജിന്റെ പ്രവേശന കവാടത്തില്‍ കെട്ടിയത്. ”വ്യാജ സര്‍ട്ടിഫിക്കേറ്റുകള്‍ ഇവിടെ ലഭ്യമല്ല. പരീക്ഷ എഴുതിയാല്‍ മാത്രം ജയിക്കുന്ന കലാലയത്തിലേക്ക് സ്വാഗതം” എന്നാണ് ബാനറിലുള്ളത്. എസ്എഫ്ഐയുടെ ”വര്‍ഗീയത തുലയട്ടെ” എന്നെഴുതിയ ബാനറിന് തൊട്ട് മുകളിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. എസ്എഫ്ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കേറ്റുമായി ബന്ധപ്പെട്ട വിവാദം പൊങ്ങിവന്നതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. കലിംഗ സര്‍വകലാശാലയില്‍ നിന്നുള്ള വ്യാജ ബിരുദ സര്‍ട്ടിഫിക്കേറ്റാണ് നിഖില്‍ നേടിയെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിരവധി പേര്‍ ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കേറ്റ് നേടിയതായും കണ്ടെത്തി. വ്യാജ എക്സ്പീരിയന്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിക്കൊണ്ട് ഗവ.കോളജില്‍ ജോലി നേടിയ എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യയും അറസ്റ്റിലായതും വിവാദങ്ങള്‍ക്ക് വഴിവെച്ചു. മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശക സ്ഥാനം വഹിക്കുന്ന…
Read More » -
Kerala
തദ്ദേശത്തില്‍ ഇളക്കിപ്രതിഷ്ഠ, 6316 പേരെ ഒറ്റയടിക്ക് മാറ്റി; ലക്ഷ്യം അഴിമതിമുക്ത ഭരണം
തിരുവനന്തപുരം: അഴിമതി തുടച്ചുമാറ്റുകയും, സ്ഥലം മാറ്റത്തിലെ പരാതികള്‍ പരിഹരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ, ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിലെ 6316 ജീവനക്കാരെ ഒറ്റയടിക്ക് സ്ഥലംമാറ്റി. ഗ്രാമ പഞ്ചായത്തില്‍ നിന്ന് ബ്ലോക്ക് അല്ലെങ്കില്‍ ജില്ലാ പഞ്ചായത്തിലേക്കോ കോര്‍പ്പറേഷനിലേക്കോ നഗരസഭയിലേക്കോ തിരിച്ചുമാണ് മാറ്റിയത്. ചരിത്രം സൃഷ്ടിച്ച സ്ഥലംമാറ്റം പൂര്‍ണമായും നടന്നത് ഓണ്‍ലൈനില്‍. ഏകീകൃത വകുപ്പ് വരും മുമ്പ് പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം എന്നിങ്ങനെ ഓരോ വകുപ്പുകളിലെയും ജീവനക്കാരെ അതതു വകുപ്പുകള്‍ക്കുള്ളില്‍ മാത്രമായിരുന്നു സ്ഥലം മാറ്റിയിരുന്നത്. സീനിയര്‍ ക്‌ളര്‍ക്ക് മുതല്‍ ഫസ്റ്റ് ഗസറ്റഡ് റാങ്ക് വരെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവാണ് ഇറങ്ങിയത്. ഇവര്‍ക്ക് അന്തര്‍ജില്ലാ മാനദണ്ഡം ബാധകമാണ്. ജില്ലാതല സ്ഥലംമാറ്റങ്ങളുടെ നടപടികള്‍ പുരോഗമിക്കുകയാണ്. ക്‌ളര്‍ക്ക് മുതല്‍ താഴോട്ട് പ്യൂണ്‍ വരെയുള്ളവരാണ് ജില്ലാതല സ്ഥലംമാറ്റ പട്ടികയിലുള്‍പ്പെടുക. ഇവര്‍ക്ക് ജില്ലയ്ക്കുള്ളില്‍ തന്നെയായിരിക്കും സ്ഥലംമാറ്റം. ഇതുസംബന്ധിച്ച ഉത്തരവ് ഉടനിറങ്ങും. ജനങ്ങള്‍ നിത്യം ആശ്രയിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഉള്‍പ്പെടെ അഴിമതി വ്യാപകമായതാണ് ഈയൊരു നടപടിക്ക് സര്‍ക്കാരിനെ…
Read More » -
Crime
ഡി.വൈ.എഫ്.ഐ നേതാവ് നീറ്റിന്റെ വ്യാജ മാര്‍ക്ക് ചമച്ചത് 2 തവണ; അറസ്റ്റ് രഹസ്യമാക്കിവച്ച് പോലീസ്
കൊല്ലം: ഡി.വൈ.എഫ്.ഐ മടത്തറ മേഖലാ കമ്മിറ്റി അംഗമായ ഒഴുകുപാറ ഖാന്‍ മന്‍സിലില്‍ സെമിഖാന്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റിന്റെ വ്യാജ മാര്‍ക്ക് ലിസ്റ്റ് രണ്ട് തവണ നിര്‍മ്മിച്ചതായി പോലീസ് കണ്ടെത്തി. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പം ഹാജരാക്കിയ 2022ലെ നീറ്റ് പരീക്ഷയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റിന് പുറമേ 2021ലെ മാര്‍ക്ക് ലിസ്റ്റിന്റെ വ്യാജനും സെമിഖാന്റെ ഫോണില്‍ നിന്ന് ചിതറ പൊലീസിന് ലഭിച്ചു. 2020-21 വര്‍ഷത്തിലാണ് ആദ്യമായി നീറ്റ് എഴുതുന്നത്. അന്ന് 18 മാര്‍ക്കാണ് ലഭിച്ചത്. ഇതിന് പകരം 321 മാര്‍ക്ക് രേഖപ്പെടുത്തിയ വ്യാജ മാര്‍ക്ക് ലിസ്റ്റാണ് തയ്യാറാക്കിയത്. ഇത് എങ്ങും ഹാജരാക്കിയിട്ടില്ലെന്നാണ് നിഗമനം. തുടര്‍ന്ന് ഒരുവര്‍ഷം സ്വകാര്യ സ്ഥാപനത്തില്‍ കോച്ചിംഗിനുപോയ ശേഷം എഴുതിയ 22 ലെ നീറ്റില്‍ 24 മാര്‍ക്കാണ് ലഭിച്ചത്. ഇതിന് പകരം 468 മാര്‍ക്കുള്ള വ്യാജ മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കി. ഉയര്‍ന്ന സ്‌കോറുണ്ടായിട്ടും കൗണ്‍സലിംഗിന് പരിഗണിക്കുന്നില്ലെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് സെമിഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കവേ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ അഭിഭാഷകന്‍…
Read More » -
India
തക്കാളി വാങ്ങാന്‍ എത്തിയത് സ്യൂട്ട്കേസുമായി; തോക്കുമായി കാവലാളും
ഭോപ്പാല്‍: തക്കാളി വിലയില്‍ പൊറുതിമുട്ടിയിരിക്കുകയാണ് ജനം. പല രീതികളില്‍ ആളുകള്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നുണ്ട്. മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സ്യൂട്ട്കേസും കളിത്തോക്കുമായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ക്കറ്റിലെത്തിയത്. തുടര്‍ന്ന് തക്കാളി വാങ്ങി, സ്യൂട്ട് കേസിലിട്ടു. വില വളരെ കൂടുതലാണെന്നും, തക്കാളി കള്ളന്മാര്‍ കൊണ്ടുപോകാതിരിക്കാനാണ് തോക്കുമായെത്തിയതെന്നുമാണ് പരിഹാസരൂപേണ പ്രതിഷേധിച്ചതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചു. വിലക്കയറ്റം എന്നത് ബിജെപിയുടെ ഹോബിയായി മാറിയെന്നാണ് ആരോപണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യമൊട്ടാകെ തക്കാളിക്ക് കിലോയ്ക്ക് നൂറ് രൂപയിലധികമാണ് കച്ചവടക്കാര്‍ ഈടാക്കുന്നത്.
Read More » -
Crime
പ്രണയബന്ധത്തെ എതിര്‍ത്തതിന് ഭർത്താവിനെ ഭാര്യയും കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി
ബെംഗളൂരു: പ്രണയബന്ധത്തെ എതിര്‍ത്തതിന് റസ്റ്റോറന്‍റ് ഉടമയെ ഭാര്യയും കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. സംഭവത്തില്‍ രഞ്ജിത (23), കാമുകൻ ഗണേഷ് (26), സുഹൃത്തുക്കളായ ശിവാനന്ദ, ശരത്, ദീപക് എന്നിവരെ അറസ്റ്റ് ചെയ്തു. ചന്നസാന്ദ്ര, ആര്‍ആര്‍ നഗര്‍, ബനശങ്കരി എന്നിവിടങ്ങളിലെ താമസക്കാരാണ് ഇവര്‍. ചന്നപട്ടണ സ്വദേശിയുമായ അരുണ്‍കുമാര്‍ (34) ആണ് കൊല്ലപ്പെട്ടത്. ജൂണ്‍ 29 ന് സൗത്ത് ബെംഗളൂരുവിലെ നൈസ് റോഡിന് സമീപമുള്ള ഗാട്ടിഗെരപാല്യയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ ഏഴുമണിയോടെ മൃതദേഹം കണ്ട വഴിയാത്രക്കാരൻ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Read More »
