ബെംഗളൂരു: പ്രണയബന്ധത്തെ എതിര്‍ത്തതിന് റസ്റ്റോറന്‍റ് ഉടമയെ ഭാര്യയും കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി.
സംഭവത്തില്‍ രഞ്ജിത (23), കാമുകൻ ഗണേഷ് (26), സുഹൃത്തുക്കളായ ശിവാനന്ദ, ശരത്, ദീപക് എന്നിവരെ അറസ്റ്റ് ചെയ്തു. ചന്നസാന്ദ്ര, ആര്‍ആര്‍ നഗര്‍, ബനശങ്കരി എന്നിവിടങ്ങളിലെ താമസക്കാരാണ് ഇവര്‍.
ചന്നപട്ടണ സ്വദേശിയുമായ അരുണ്‍കുമാര്‍ (34) ആണ് കൊല്ലപ്പെട്ടത്. ജൂണ്‍ 29 ന് സൗത്ത് ബെംഗളൂരുവിലെ നൈസ് റോഡിന് സമീപമുള്ള ഗാട്ടിഗെരപാല്യയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ ഏഴുമണിയോടെ മൃതദേഹം കണ്ട വഴിയാത്രക്കാരൻ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.