ഭോപ്പാല്‍: തക്കാളി വിലയില്‍ പൊറുതിമുട്ടിയിരിക്കുകയാണ് ജനം. പല രീതികളില്‍ ആളുകള്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നുണ്ട്. മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
സ്യൂട്ട്കേസും കളിത്തോക്കുമായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ക്കറ്റിലെത്തിയത്. തുടര്‍ന്ന് തക്കാളി വാങ്ങി, സ്യൂട്ട് കേസിലിട്ടു. വില വളരെ കൂടുതലാണെന്നും, തക്കാളി കള്ളന്മാര്‍ കൊണ്ടുപോകാതിരിക്കാനാണ് തോക്കുമായെത്തിയതെന്നുമാണ് പരിഹാസരൂപേണ പ്രതിഷേധിച്ചതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചു. വിലക്കയറ്റം എന്നത് ബിജെപിയുടെ ഹോബിയായി മാറിയെന്നാണ് ആരോപണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യമൊട്ടാകെ തക്കാളിക്ക് കിലോയ്ക്ക് നൂറ് രൂപയിലധികമാണ് കച്ചവടക്കാര്‍ ഈടാക്കുന്നത്.