Month: July 2023

  • Crime

    ക്ലാസ് ലീഡറുടെ കുടിവെള്ളത്തില്‍ വിഷം കലക്കി; എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

    ചെന്നൈ: തമിഴ്‌നാട് സേലത്ത് ക്ലാസ് ലീഡറുടെ കുടിവെള്ളത്തില്‍ വിഷം കലക്കിയ സംഭവത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് പോലീസ്. സേലം ശങ്കഗിരി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ക്ലാസ് ലീഡര്‍ കുപ്പിയില്‍ കൊണ്ടുവന്ന വെള്ളത്തിലാണ് സഹപാഠികള്‍ വിഷം കലക്കിയത്. വെള്ളം കുടിക്കുന്നതിനിടെ രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി തുപ്പിക്കളഞ്ഞതിനാല്‍ രക്ഷപ്പെട്ടു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളത്തിന്റെ രുചി വ്യത്യാസം കുട്ടി അധ്യാപികയെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപികയുടെ ഇടപെടലില്‍ വെള്ളം രാസപരിശോധനക്കയച്ചു. പരിശോധനയില്‍ വെള്ളത്തില്‍ വിഷം കലര്‍ന്നതായി കണ്ടെത്തി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. ഹോംവര്‍ക്ക് ചെയ്യാതെ വിദ്യാര്‍ഥികള്‍ എത്തിയത് അധ്യാപികയെ അറിയിച്ചതിനെ തുടര്‍ന്നുണ്ടായ പകയാണ് വിഷം കലക്കാന്‍ കാരണമെന്ന് കുട്ടികള്‍ പോലീസിനോട് സമ്മതിച്ചു. തിരുച്ചെങ്കോട് സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്. രണ്ട് ആണ്‍കുട്ടികള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 328 പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. അച്ഛന്റെ കൃഷിയിടത്തില്‍ നിന്ന് കീടനാശിനി മോഷ്ടിച്ചാണ് ലീഡറുടെ…

    Read More »
  • Kerala

    കുന്നംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട്  മറിഞ്ഞ് 55 പേര്‍ക്ക് പരിക്ക്

    തൃശൂർ:കുന്നംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് 55 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കുറ്റിപ്പുറം-തൃശൂര്‍ റൂട്ടിലോടുന്ന ജോണിസ് ബസാണ് അപകടത്തില്‍പ്പെട്ടത്.തുറക്കുളം മാര്‍ക്കറ്റ് റോഡില്‍ സ്വകാര്യ ബാറിന് മുന്നിലാണ് അപകടം.തൃശൂരിലേക്ക് പോകുകയായിരുന്നു ബസ്. പരിക്കേറ്റവരെ ഓടിക്കൂടിയവരും കുന്നംകുളം പൊലീസും അഗ്നിരക്ഷ സേനാംഗങ്ങളും ചേര്‍ന്നാണ് ആശുപത്രികളില്‍ എത്തിച്ചത്. ബസ് പൂര്‍ണമായും മറിയാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി.

    Read More »
  • Crime

    കാട്ടാക്കട ആള്‍മാറാട്ട കേസ്; എസ്എഫ്‌ഐ മുന്‍ നേതാവ് വിശാഖ് കീഴടങ്ങി

    തിരുവനന്തപുരം: കാട്ടാക്കട ആള്‍മാറാട്ട കേസ് പ്രതി മുന്‍ എസ്എഫ്‌ഐ നേതാവ് വിശാഖ് കീഴടങ്ങി. കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ പ്രതികള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. കേസിലെ ഒന്നാം പ്രതി എസ്എഫ്‌ഐ നേതാവ് വിശാഖ്, രണ്ടാം പ്രതിയെ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ജി. ജെ.ഷൈജു എന്നിവരാണ് ഹാജരാകേണ്ടത്. രണ്ടു പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കോളജ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച വിദ്യാര്‍ത്ഥിനിക്ക് പകരം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ലാത്ത വിശാഖിന്റെ പേരാണ് സര്‍വ്വകലാശാലക്ക് പ്രിന്‍സിപ്പല്‍ കൈമാറിയത്. സംഭവം പുറത്തായതോടെ വിശാഖിനെയും പ്രിന്‍സിപ്പലിനെയും സസ്‌പെന്റ് ചെയ്തിരുന്നു. കാട്ടാക്കട പൊലീസിന്റെ അന്വേഷണം മെല്ലെ പോകുന്നതിനിടെയാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യ ഹര്‍ജിയില്‍ ഉത്തരവുണ്ടാകുന്നവരെ രണ്ടുപേരുടെയും അറസ്റ്റും ഹൈക്കോടതി തടഞ്ഞിരുന്നു. ജാമ്യ ഹര്‍ജി തള്ളിയ ശേഷമാണ് ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥന്…

    Read More »
  • Kerala

    ഏക സിവില്‍കോഡില്‍ ലീഗ് നേതൃത്വത്തില്‍ മുസ്ലിം സംഘടനകളുടെ യോഗം; നിരീക്ഷിച്ച് സിപിഎമ്മും കോണ്‍ഗ്രസും

    കോഴിക്കോട്: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനെതിരെ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച യോഗം ചേരും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മുസ്ലിം മതസംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം രാവിലെ 10-ന് കോഴിക്കോട്ടാണ് ചേരുന്നത്. എ.പി. വിഭാഗം സുന്നി പ്രതിനിധികളടക്കം യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ മുസ്ലിം ലീഗുമായും ഇ.കെ.വിഭാഗം സുന്നികളുമായും ഐക്യത്തിന് സന്നദ്ധത അറിയിച്ചിരിക്കുന്ന ഘട്ടത്തില്‍ നടക്കുന്ന യോഗത്തിന് ഏറെ രാഷ്ട്രീയ പ്രധാന്യവുമുണ്ട്. അതുകൊണ്ടുതന്നെ സിപിഎമ്മും കോണ്‍ഗ്രസും യോഗത്തെ നിരീക്ഷിച്ചുവരികയാണ്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ സിപിഎം മേല്‍ക്കൈ നേടിയത് രാഷ്ട്രീയമായി ക്ഷീണംചെയ്ത പശ്ചാത്തലത്തില്‍ ഏക സിവില്‍കോഡിനെതിരായ പ്രതിഷേധം ഏറെ പ്രധാന്യത്തോടെയാണ് ലീഗ് എടുത്തിരിക്കുന്നത്. ഏക സിവില്‍കോഡ് നടപ്പാക്കുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തിയതിന് പിന്നാലെ തന്നെ ലീഗ് അടിയന്തര യോഗങ്ങള്‍ വിളിച്ചുചേര്‍ത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് മുസ്ലിം സംഘടനകളെ ഒരുമിപ്പിച്ച് പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. ഒപ്പം, കാന്തപുരത്തിന്റെ…

    Read More »
  • Crime

    500 രൂപ കടംവാങ്ങി 5 മണിക്കൂറിനകമെത്തി മാല പൊട്ടിച്ചു; മൂന്നു മണിക്കൂറിനുള്ളില്‍ കള്ളനെപൊക്കി പോലീസ്

    പത്തനംതിട്ട: വീട്ടുടമയില്‍ നിന്ന് 500 രൂപയും വാങ്ങി മടങ്ങിയ അതിഥിത്തൊഴിലാളി 5 മണിക്കൂറില്‍ തിരികെയെത്തി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന വീട്ടമ്മയുടെ സ്വര്‍ണ മാല പൊട്ടിച്ചെടുത്ത് കടന്നു. പ്രതിയെ 3 മണിക്കൂറിനുള്ളില്‍ കുടുക്കി പോലീസ്. ഐത്തല മങ്കുഴി ജംക്ഷന്‍ ഒറ്റത്തൈക്കല്‍ മോളിയാമ്മ തോമസിന്റെ (88) മൂന്നര പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. ബിഹാര്‍ സ്വദേശി ഗഗനദേവ് താക്കൂറാണ് (39) പിടിയിലായത്. ഇന്നലെ 2 നാണ് സംഭവം. മകന്‍ മോഹന്‍ തോമസിനൊപ്പമാണ് മോളിയാമ്മ താമസിക്കുന്നത്. ഐത്തല പള്ളിയില്‍ വിവാഹത്തില്‍ സംബന്ധിക്കാന്‍ മകനും ഭാര്യയും പോയിരിക്കുകയായിരുന്നു. വീടിന്റെ പൂമഖത്ത് നില്‍ക്കുമ്പോള്‍ അപരിചിതനെത്തി മോളിയാമ്മയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. പിടിവലിയില്‍ കണ്ണട മുറ്റത്തു വീണു. മകനും ഭാര്യയും മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. അസാധാരണമായി ആരെങ്കിലും വീട്ടിലെത്തിയിരുന്നോയെന്ന എസ്‌ഐ ശ്രീഗോവിന്ദിന്റെ ചോദ്യമാണ് പ്രതിയിലേക്കെത്തിച്ചത്. പള്ളിയില്‍ കൂലിപ്പണി ചെയ്യുന്ന ഗഗനദേവ് രാവിലെ വീട്ടിലെത്തി 500 രൂപ വാങ്ങിയിരുന്നെന്ന് ഐത്തല പള്ളിയിലെ ട്രസ്റ്റി കൂടിയായ മോഹന്‍ അറിയിച്ചു.…

    Read More »
  • Crime

    സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തി; നാല് പവന്റെ മാലയുമായി യുവാവ് ഓടി രക്ഷപ്പെട്ടു

    പത്തനംതിട്ട: സ്വര്‍ണ മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തിയ യുവാവ് നാല് പവന്റെ മാലയുമായി കടന്നു. പത്തനംതിട്ട പുല്ലാട് ജംങ്ഷനിലുള്ള സ്വര്‍ണക്കടയിലാണ് നാടകീയ സംഭവങ്ങള്‍. ജീവനക്കാര്‍ ബില്ല് തയ്യാറാക്കുന്നതിനിടെ ഇയാള്‍ മാലയുമായി ജ്വല്ലറിയുടെ വാതില്‍ തുറന്നു ഓടി രക്ഷപ്പെടുകയായിരുന്നു. അപ്രതീക്ഷിത നീക്കത്തിന്റെ അമ്പരപ്പിലായിപ്പോയ ജീവനക്കാര്‍ പിന്നാലെ എത്തുമ്പോഴേക്കും ഇയാള്‍ കടന്നിരുന്നു. കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചു കടയിലെത്തിയ യുവാവ് മാല തിരഞ്ഞെടുത്ത ശേഷം ബില്ലെടുക്കാന്‍ നിര്‍ദ്ദേശിച്ചു. ജീവനക്കാര്‍ ബില്ല് തയ്യാറാക്കുന്നിടെ കാഷ് കൗണ്ടറിലേക്ക് എത്തിയ യുവാവ് മാലയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തണമെന്നു ആവശ്യപ്പെട്ടു. ചിത്രം പകര്‍ത്തുന്നതിനിടെയാണ് യുവാവ് മാലയുമായി വാതില്‍ തുറന്നു പുറത്തേക്ക് ഓടിയത്. പിന്നാലെ ജീവനക്കാര്‍ പാഞ്ഞെങ്കിലും യുവാവ് സമീപത്ത് പാര്‍ക്ക് ചെയ്ത ബൈക്കില്‍ കടന്നുകളഞ്ഞു. കനത്ത മഴയായതിനാല്‍ സംഭവം ആരും അറിഞ്ഞില്ല. മോഷ്ടാവ് സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. കോയിപ്രം പൊലീസ് സ്ഥലത്തെത്തി സിസിടിവിയില്‍ പതിഞ്ഞ യുവാവിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചു.

    Read More »
  • Kerala

    സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളില്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ലോഗോ; വ്യാപക വിമര്‍ശനം

    തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ലോഗോ ഉപയോഗിച്ചതിനെതിരെ വിമര്‍ശനം ഉയരുന്നു. 30 പുസ്തകങ്ങളിലാണ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ ലോഗോ പ്രിന്റ് ചെയ്തത്. അക്കാദമിയുടെ നടപടിയെ വിമര്‍ശിച്ചു എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരുമുള്‍പ്പടെ നിരവധിപ്പേര്‍ രംഗത്തെത്തി. ലോഗോ പതിപ്പിച്ച പുസ്തകങ്ങള്‍ പിന്‍വലിക്കണമെന്ന് വിവിധ സാഹിത്യകാരന്മാര്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വര്‍ഷികത്തിന്റെ ഭാഗമായി 500 പുസ്തകത്തിന്റെ ഡിജിറ്റലൈസേഷനും 30 പുസ്തകങ്ങളുടെ പ്രസാധനവും കേരള സാഹിത്യ അക്കാദമി ഏറ്റെടുത്തിരുന്നു. 30 പുസ്തകങ്ങളിലാണ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ ലോഗോ പതിപ്പിച്ചത്. സാഹിത്യ അക്കാദമിയുടേത് അസാധാരണ നടപടിയാണെന്നാണ് വിവിധ സാഹിത്യകാരന്മാരുടെ അഭിപ്രായം. ലോഗോ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. അതേസമയം, സാധാരണ ഭരണനടപടിയെന്ന നിലയിലാണ് ലോഗോ പതിപ്പിച്ചതെന്നാണ് അക്കാദമി സെക്രട്ടറി സിപി അബൂബക്കറിന്റെ വിശദീകരണം. എന്നാല്‍, അക്കാദമിയുടെ നിലപാടിനെതിരെ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ രംഗത്തെത്തി. ലോഗോ ഉള്‍പ്പെടുത്തിയത് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന്റെ തീരുമാനമാണെന്ന് പ്രതികരിച്ച സച്ചിദാനന്ദന്‍ അടുത്ത ലക്കത്തില്‍ ലോഗോ ഒഴിവാക്കുമെന്ന്…

    Read More »
  • Crime

    വ്യാജ എൽ.എസ്.ഡി, എക്സൈസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ:വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത അനിവാര്യം പൊലീസ് ഓഫീസേഴ്സ് അസോ.ജന. സെക്രട്ടറി സി ആർ ബിജു

    ഇന്നലെ മാധ്യമങ്ങളിൽ വന്ന പ്രധാന വാർത്തകളിൽ ഒന്ന് ഇതായിരുന്നു. ഒരു നിരപരാധിയെ വ്യാജ NDPS കേസിൽ കുടുക്കി 72 ദിവസം ജയിലിലടപ്പിച്ച എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു എന്ന് മാധ്യമങ്ങൾ വാർത്ത നൽകി. ഇത് കാണുന്നവരും വായിക്കുന്നവരും ഇത്തരം എൻഫോഴ്സ്മെന്റ് സംവിധാനത്തെ ശപിക്കുക സ്വാഭാവികമാണ്. ഈ പ്രത്യേക കേസിന്റെ ശരിതെറ്റുകളെ ഇവിടെ വിശകലനം ചെയ്യുന്നില്ല. എന്നാൽ അപകടകരമായ മയക്കുമരുന്ന് വ്യാപനസാഹചര്യം നിലനിൽക്കുന്ന ലോകത്ത്, ഈ സാഹചര്യം വ്യക്തമായ കാഴ്ചപ്പാടോടു കൂടി വിശകലനം ചെയ്യേണ്ടിവരുന്നു. NDPS കേസുകൾ ഏറ്റവും കൂടുതൽ കേരളത്തിൽ പിടിക്കുന്ന വിഭാഗം പോലീസാണ്. ഇന്ന് കേരളം ഉൾപ്പെടെ ലോകം അനുഭവിക്കുന്ന ഭയനാകമായ ഒരു സാഹചര്യമാണ് മയക്കുമരുന്നുകളുടെ വ്യാപനം. അത് പരമ്പരാഗത ലഹരി ഉൽപ്പന്നങ്ങളിൽ നിന്ന് മാറി കൂടുതൽ അപകടകാരികളായ സിന്തറ്റിക് ഡ്രഗ്സിലേക്ക് മാറിയിരിക്കുന്നു. കുറച്ചുനാൾ മുമ്പ് വരെ ലഹരിക്കായി മദ്യവും കഞ്ചാവുമാണ് ഉപയോഗിച്ചിരുന്നത്. അവ കാഴ്ചയിൽ തന്നെ തിരിച്ചറിയാൻ കഴിയുന്ന സാധനങ്ങളുമായിരുന്നു. എന്നാൽ വർത്തമാന കാലത്ത് വിപണിയിലുള്ള എൽ.എസ്. ഡി,…

    Read More »
  • Kerala

    ആടിനെയും പോത്തിനെയും സൗജന്യമായി തരും;ഇപ്പോൾ അപേക്ഷിക്കാം

    ആടിനെയും പോത്തിനെയും സൗജന്യമായി തരും. ഒരു വര്‍ഷം വളര്‍ത്തിക്കഴിഞ്ഞാല്‍ മാര്‍ക്കറ്റ് വില തന്ന് തിരിച്ചെടുക്കും.മീറ്റ് പ്രൊഡക്‌ട്സ് ഒഫ് ഇന്ത്യയുടേതാണ് പദ്ധതി. വെറ്ററിനറി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ ഒരുവയസുള്ള രണ്ട് മുറ പോത്തിൻകുട്ടികളെയോ ഒമ്ബത് മാസം പ്രായമുള്ള അഞ്ച് മുന്തിയ പെണ്‍ ആട്ടിൻകുട്ടികളെയോ സൗജന്യമായി നല്‍കും.12 മാസമാണ് വളര്‍ത്തുകാലാവധി. തുടര്‍ന്ന് കര്‍ഷകന് മാര്‍ക്കറ്റ് വില നല്‍കി തിരിച്ചെടുക്കും. 100 കിലോയുള്ള പോത്തിൻ കുട്ടിക്ക് 15,000 രൂപയാണ് മീറ്റ് പ്രൊഡക്‌ട്സ് ഒഫ് ഇന്ത്യ വില കണക്കാക്കുന്നത്. ഒരുവര്‍ഷം കൊണ്ട് ഇവയുടെ തൂക്കം 300 കിലോയാകും. കിടാരിവില, പ്രോസസിംഗ്, ട്രാൻസ്പോര്‍ട്ടിംഗ് ചാര്‍ജുകള്‍ എന്നിവ കിഴിച്ചാല്‍ ഇറച്ചിക്ക് കിലോ150 രൂപ കണക്കാക്കിയാല്‍പ്പോലും കര്‍ഷകന് കുറഞ്ഞത് 30,000 രൂപ കിട്ടും. ആടാണെങ്കില്‍ പ്രസവിക്കുന്ന കുട്ടികളെ കര്‍ഷകര്‍ക്ക് സ്വന്തമാക്കുകയും ചെയ്യാം. അപേക്ഷിക്കാൻ [email protected]എന്ന ഈ മെയില്‍ വിലാസത്തില്‍ ഈമാസം 31 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് meatproductsofindia.com വെബ്സൈറ്റ് സന്ദര്‍ശിക്കുക.

    Read More »
  • Kerala

    അരിക്കൊമ്പന്‍ തകര്‍ത്ത റേഷന്‍ കട പുനര്‍നിര്‍മിക്കുന്നു; കാട്ടാന ശല്ല്യത്തിനും ഗണ്യമായ കുറവ്

    ഇടുക്കി: ചിന്നക്കനാലില്‍ അരിക്കൊമ്പന്റെ ആക്രമണത്തില്‍ തകര്‍ന്ന റേഷന്‍ കടയ്ക്കായി ഒരുക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. ഒരു മാസത്തിനുള്ളില്‍ പുതിയ കെട്ടിടത്തില്‍ റേഷന്‍ കട പ്രവര്‍ത്തനം ആരംഭിക്കാനാവുമെന്ന് പ്രതീക്ഷ. അരിക്കൊമ്പനെ കാട് മാറ്റിയതോടെ മേഖലയില്‍ കാട്ടാന ശല്യം ഗണ്യമായി കുറഞ്ഞതും ആശ്വാസം പകരുന്നു. ചിന്നക്കനാല്‍ പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയായിരുന്നു അരിക്കൊമ്പന്റെ ആക്രമണങ്ങളുടെ പ്രധാന ഇര. ഒറ്റയാനെ ചിന്നക്കനാലില്‍ നിന്നും മാറ്റിയതിന്, മുന്‍പുള്ള മാസങ്ങളില്‍ നിരവധി തവണ ഈ കടയ്ക്ക് നേരെ ആക്രമണം നടന്നിരുന്നു. അവസാന ആക്രമണങ്ങളോടെ കെട്ടിടം പൂര്‍ണ്ണമായും ഉപയോഗ ശൂന്യമായി. തുടര്‍ന്ന് ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തോട്ടം മേഖലയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനമായത്. നിലവില്‍ പന്നിയാര്‍ എസ്റ്റേറ്റിലെ കമ്പനി വക ലയണ്‍സ് കെട്ടിടത്തിലാണ് കട താത്കാലികമായി പ്രവര്‍ത്തിക്കുന്നത്. മേഖലയില്‍ വനം വകുപ്പ് സോളാര്‍ ഹാങിങ് ഫെന്‍സിംഗും സ്ഥാപിച്ചിട്ടുണ്ട്. ദിവസേന എന്നോണം നാട്ടിലിറങ്ങിയിരുന്ന അരിക്കൊമ്പനെ കാട് മാറ്റിയതോടെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ കാട്ടാന ശല്യവും ഗണ്യമായി…

    Read More »
Back to top button
error: