IndiaNEWS

വിദേശ വിനിമയചട്ട ലംഘനം; അനിലിനു പിന്നാലെ ഭാര്യ ടീനയും ഇഡിക്ക് മുന്നില്‍

ന്യൂഡല്‍ഹി: വിദേശ വിനിമയചട്ടം ലംഘിച്ചെന്ന കേസില്‍ പ്രമുഖ വ്യവസായി അനില്‍ അംബാനിയുടെ ഭാര്യയും മുന്‍കാല നടിയുമായ ടീന അംബാനിയെ വിളിച്ചുവരുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). അനില്‍ അംബാനിയെ ചോദ്യം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണു ടീനയോടു ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

അംബാനിയുടെ കമ്പനികളുടെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട പുതിയ കേസിലാണു ടീനയെ വിളിപ്പിച്ചതെന്നാണു വിവരം. കേസ് വിവരങ്ങള്‍ ഇഡി പുറത്തുവിട്ടിട്ടില്ല. റിലയന്‍സ് അനില്‍ ധിരുഭായ് അംബാനി ഗ്രൂപ്പ് (എഡിഎജി) ചെയര്‍മാനാണ് അനില്‍ അംബാനി. യെസ് ബാങ്ക് പ്രമോട്ടര്‍ റാണാ കപൂറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ 2020ല്‍ അനിലിനെ ഇഡി ചോദ്യംചെയ്തിരുന്നു.

Signature-ad

2006-2007, 2010-2011 കാലയളവില്‍ രണ്ട് സ്വിസ് ബാങ്ക് അക്കൗണ്ടുകളിലായി 814 കോടി രൂപയിലേറെ നിക്ഷേപിച്ചതില്‍ നികുതിവെട്ടിപ്പു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ആദായനികുതി വകുപ്പ് അനില്‍ അംബാനിക്ക് നോട്ടിസ് അയച്ചിരുന്നു. നികുതിയായി 420 കോടി രൂപയും പലിശയുമാണു പിഴയായി അടയ്‌ക്കേണ്ടി വരിക.

Back to top button
error: