
കൊല്ലം: കനത്ത മഴയിൽ റെയില്‍വേ ട്രാക്കില്‍ മരം കടപുഴകി വീണതിനെ തുടര്‍ന്ന് ഇന്നത്തെ കൊല്ലം – പുനലൂര്‍, പുനലൂര്‍ – കൊല്ലം മെമു സര്‍വീസുകള്‍ റദ്ദാക്കി.
അതേസമയം തിരുവനന്തപുരം ചെങ്കോട്ട സംസ്ഥാനാന്തര പാതയില്‍ തെന്മല പള്ളംവെട്ടി എര്‍ത്ത് ഡാമിനു സമീപം ശെന്തുരുണി വന്യജീവി സങ്കേതത്തിലെ വന്മരം കടപുഴകി പാതയ്ക്കു കുറുകെ വീണുവെങ്കിലും മരം വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.






