KeralaNEWS

സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

പാലക്കാട്: സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ചാലിശ്ശേരി പെരുമണ്ണൂരിലാണ് അപകടമുണ്ടായത്. ഞാങ്ങാട്ടിരി മഹര്‍ഷി വിദ്യാലയത്തിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.

15 കുട്ടികളാണ് അപകടത്തില്‍പ്പെട്ട ബസില്‍ ഉണ്ടായിരുന്നത്. കുട്ടികള്‍ പരിക്കേല്‍ക്കാതെ അത്ഭുകരമായി രക്ഷപ്പെട്ടു.

 

Signature-ad

റോഡിന്റെ ഒരു വശത്ത് പൊന്തക്കാടുകള്‍ തിങ്ങി ‍നിറഞ്ഞിരുന്നതിനാൽ ഡ്രൈവർക്ക് റോഡ് ശരിക്കും കാണാൻ സാധിക്കാതിരുന്നതാണ് അപകടകാരണം.  അപകടമുണ്ടായ സ്ഥലത്തെ റോഡിലെ അരിക് വശം ഇടിഞ്ഞ് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Back to top button
error: