KeralaNEWS

യുവ നടിയില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്ത  സിനിമ നിര്‍മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി:തമിഴ് സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം നല്‍കി യുവ നടിയില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സിനിമ നിര്‍മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം കീഴുപറമ്ബ് ഗ്രാമ പഞ്ചായത് പരിധിയിലെ എം കെ ശക്കീറിനെ(46)യാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

 

Signature-ad

തൃക്കാക്കര സ്വദേശിനിയായ യുവ നടിയെ നായികയാക്കി ‘രാവണാസുരന്‍’ എന്ന തമിഴ് സിനിമ നിര്‍മിക്കാന്‍ പ്രതി തീരുമാനിച്ചിരുന്നു.ചിത്രത്തിന്റെ ഷൂടിങ് ആരംഭിച്ച്‌ കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കകം സാമ്ബത്തിക പ്രയാസമുണ്ടെന്നും അതു മൂലം ഷൂടിങ് നിര്‍ത്തേണ്ടി വരുമെന്നും ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഷൂട്ടിങ് മുടങ്ങാതിരിക്കാന്‍ നാല് മാസത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന് കരാര്‍ എഴുതി പല തവണകളിലായി 27 ലക്ഷം രൂപ യുവതി ഇയാള്‍ക്ക് നല്‍കി. വൈകാതെ നടിയെ ഈ സിനിമയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.

 

ഇതോടെ  പണം തിരികെ ആവശ്യപ്പെട്ട യുവതിയെ പ്രതി ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുകയും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തുവെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: