KeralaNEWS

പട്ടയങ്ങൾ നല്‍കിയ ജനവാസ പ്രദേശങ്ങൾ പെരിയാര്‍ കടുവാ സങ്കേതത്തിന്‍റെ പരിധിയിൽ !

എരുമേലി: ‍ പട്ടയങ്ങൾ നല്‍കിയ ജനവാസ പ്രദേശങ്ങളായ പമ്ബാവാലി, എയ്ഞ്ചല്‍വാലി വാര്‍ഡുകള്‍ ഇപ്പോഴും പെരിയാര്‍ കടുവാ സങ്കേതത്തിന്‍റെ പരിധിയിലാണെന്ന് വെളിപ്പെടുത്തി വനം വകുപ്പില്‍ നിന്നുള്ള രേഖ പുറത്ത്.
പ്രദേശങ്ങളെ ഒഴിവാക്കണമെന്ന് കേന്ദ്രത്തിന് ഇതുവരെയും സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ നല്‍കിയിട്ടില്ലെന്നും വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയില്‍ പറയുന്നു.

എയ്ഞ്ചല്‍വാലി വാര്‍ഡ് അംഗം മാത്യു ജോസഫ് മഞ്ഞപ്പള്ളിക്കുന്നേല്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് കഴിഞ്ഞദിവസം വനം വന്യജീവി വകുപ്പിന്‍റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസില്‍നിന്നു നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: