KeralaNEWS

മിന്നല്‍ ചുഴലിയില്‍ ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും വൻ നാശനഷ്ടങ്ങൾ

തൃശൂർ:അതിശക്ത മഴയ്ക്കിടയിൽ തൃശൂരിലുണ്ടായ മിന്നല്‍ ചുഴലിയില്‍ ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും വൻ നാശനഷ്ടങ്ങൾ.
മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഉൾപ്പെടെ കടപുഴകി വീണ് നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതാണ് വിവരം.
അതേസമയം അടുത്ത 2 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്.

Back to top button
error: