Month: July 2023
-
Kerala
കണ്ണൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി
കണ്ണൂർ:ജില്ലയില്‍ കാലവര്‍ഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി, ഐസിഎസ്‌ഇ, സിബിഎസ്‌ഇ സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) ജൂലൈ ആറ് വ്യാഴാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിനു ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍നിന്ന് അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കേണ്ടതാണും കലക്ടറുടെ അറിയിപ്പില്‍ പറയുന്നു. അതേസമയം ജൂലൈ ആറിന് നടത്താനിരുന്ന സര്‍വകലാശാല / പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.
Read More » -
Kerala
ആലപ്പുഴയിൽ മരങ്ങൾ കടപുഴകി വീണ് ആറ് വീടുകള്‍ തകര്‍ന്നു
ആലപ്പുഴ:ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് ആറ് വീടുകള്‍ തകര്‍ന്നു. എടത്വ വീയപുരത്ത് അഞ്ചു വീടുകളും തകഴി പഞ്ചായത്ത് ആറാം വാര്‍ഡിൽ ഒരു വീടുമാണ് തകർന്നത്. വീയപുരം 13-ാം വാര്‍ഡില്‍ താമല്ലൂര്‍ കൈമ്മൂട്ടിവീട്ടില്‍ ആനന്ദവല്ലിയുടെ വീടീന് മുകളില്‍ ആഞ്ഞിലിമരം വീണ് മേല്‍ക്കൂര പൂര്‍ണ്ണമായി നശിച്ചു.ഇവിടെത്തന്നെ വൈഷണവത്തില്‍ പ്രസന്നകുമാര്‍, ഏഴാം വാര്‍ഡില്‍ മലാല്‍ വീട്ടില്‍ സണ്ണി, 12-ാം വാര്‍ഡില്‍ വൃന്ദാവനത്തില്‍ ബാലസുന്ദരം, ആറാം വാര്‍ഡില്‍ കന്നിമേല്‍ തറയില്‍ ചന്ദ്രൻ, തകഴി പഞ്ചായത്ത് ആറാം വാര്‍ഡില്‍ വിരുപ്പാല തെക്കേനാലുപറയില്‍ സുധിഷ് കുമാര്‍ എന്നിവരുടെ വീടിന് മുകളില്‍ മരം വീണ് വീടിന് നാശനഷ്ടമുണ്ടായി. സുധിഷ് കുമാറിന്റെ വീടിന് സമീപത്ത് നിന്ന മാവ്, പുളി, അടയ്ക്കാമരം എന്നിവ വീടിന് മുകളിലേക്ക് വീണതിനെ തുടര്‍ന്ന് വീട് പൂര്‍ണ്ണമായി തകര്‍ന്നു. വീയപുരത്ത് കരിപ്പോലിക്കാട്ടില്‍ ആനന്ദന്റെ ചെറുവള്ളത്തിന് മുകളില്‍ വാകമരം വീണ് വള്ളം പൊട്ടി തകര്‍ന്നു.കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ജില്ലയിലുടനീളം വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്. നിരവധി പേരുടെ കൃഷികളും കാറ്റിലും മഴയിലും…
Read More » -
Kerala
നിരത്തുകൾ പോർക്കളങ്ങളല്ല; അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടത്: കേരള പോലീസ്
വാഹനമോടിക്കുന്നയാൾ വാക്കുകളാലോ ആംഗ്യങ്ങളിലൂടെയോ വളരെ ദേഷ്യത്തിൽ മറ്റു ഡ്രൈവർമാരോടോ വാഹനത്തിലുള്ളവരോടോ പെരുമാറുന്ന രീതിയെ ആണ് Road Rage എന്നത്കൊണ്ട് അർത്ഥമാക്കുന്നത്. നിരന്തരമായി ഹോൺ മുഴക്കിയതിനെ ചൊല്ലിയോ ഓവർടേക്കിങ്ങിനെ ചൊല്ലിയോ കൈ കാണിച്ചിടത്ത് ബസ് നിറുത്തിയില്ലെന്നോ ഇറങ്ങേണ്ട സ്ഥലത്തു നിന്നും കുറച്ചു മാറി ബസ് നിറുത്തിയ കാരണത്താലോ ഒക്കെ നിരത്തുകളിൽ വെല്ലുവിളിക്കുന്നതും വഴക്കിടുന്നതും അടിപിടിയുണ്ടാകുന്നതും അസഭ്യവർഷം നടത്തുന്നതുമൊക്കെ ഇപ്പോൾ നിത്യ സംഭവങ്ങളാണ്. ക്ഷമിക്കാവുന്ന നിസ്സാര കാരണങ്ങൾ ഒഴിവാക്കുന്നതിന് പകരം അവരവരുടെ ഈഗോയും കോംപ്ലെക്സും മൂലമുള്ള കേവലമൊരു നിമിഷത്തെ വികാര പ്രകടനങ്ങൾ അടിപിടി മുതൽ ചിലപ്പോൾ കൊലപാതകത്തിൽ വരെ കലാശിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ പോലും ഇത്തരം സംഭവങ്ങൾ നടക്കുന്നത് ദൗർഭാഗ്യകരമാണ്. നിരത്ത് മത്സരവേദിയല്ല. സമ്മർദ്ദത്തിന് അടിമപ്പെട്ട് അനാവശ്യമായി പ്രതികരിക്കാതിരിക്കുക വാഹനമോടിക്കുമ്പോൾ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവും. മത്സരവും ആവേശവും ആക്രോശവും ഒഴിവാക്കുക. ആവശ്യക്കാരെ കടത്തിവിടുക. അത്യാവശ്യത്തിനു മാത്രം ഹോൺ മുഴക്കുക. മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക. ഒന്നിലധികം പാതകളുള്ള ഹൈവേകളിൽ ട്രാക്കുകൾ പാലിച്ച്…
Read More » -
Kerala
വള്ളം മറിഞ്ഞ് കാണാതായ ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ തോട്ടപ്പള്ളി പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഐ.ആര്‍.ഇയുടെ എസ്ക്കവേറ്റര്‍ ജീവനക്കാരനായ ബിഹാര്‍ സ്വദേശി രാജ് കുമാറിന്‍റെ (23) മൃതദേഹമാണ് ബുധനാഴ്ച രാവിലെ പൊഴിയുടെ തെക്ക് ഭാഗത്തു നിന്ന് കണ്ടെത്തിയത്.തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് അപകടം. പൊഴി മുറിക്കല്‍ ജോലി നടക്കുന്നതിനിടെ വള്ളത്തില്‍ വരുമ്ബോള്‍ ശക്തമായ കാറ്റിലും മഴയിലും പെട്ട് വള്ളം മറിഞ്ഞ് രാജ് കുമാറിനെ കാണാതാകുകയായിരുന്നു. അഗ്നിശമന സേന സ്കൂബ സംഘം, തോട്ടപ്പള്ളി തീരദേശ പൊലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More » -
India
പത്താംക്ലാസ്സ് പാസ്സായവര്‍ക്ക് കേന്ദ്രസർക്കാരിൽ അവസരം; 1,558 ഒഴിവുകൾ
പത്താംക്ലാസ്സ് പാസ്സായവര്‍ക്ക് കേന്ദ്രസർക്കാരിൽ അവസരം.മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് ( നോണ്‍ ടെക്‌നിക്കല്‍), ഹവില്‍ദാര്‍ (cbic, cbn) തസ്തികകളിലെ ഒഴിവിലാണ് അപേക്ഷ വിളിച്ചത്. 1,558 ഒഴിവുകളാണുള്ളത്.സ്ത്രീകള്‍ക്കും അവസരമുണ്ട്. ഈ മാസം 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കമ്ബ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ സെപ്തംബറില്‍ നടക്കുമെന്ന് എസ് എസ് സി അറിയിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ വിവിധ വകുപ്പുകളിലായിരിക്കും നിയമനം. 18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി 998 ഒഴിവുകളും 18നും 27നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി 200 ഒഴിവുകളും നീക്കിവെച്ചിട്ടുണ്ട്. റവന്യൂ വകുപ്പിലെ സെൻട്രല്‍ ബോര്‍ഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സ് ആൻഡ് കസ്റ്റംസിലെ ഹവില്‍ദാര്‍ തസ്തികയില്‍ 360 ഒഴിവുകളുണ്ട്. പത്താംക്ലാസ്സും തത്തുല്യവുമാണ് യോഗ്യത. പ്രായപരിധിയില്‍ എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഒ ബി സിക്ക് മൂന്ന് വര്‍ഷവും അംഗപരിമിതര്‍ക്ക് പത്ത് വര്‍ഷവും ഇളവ് അനുവദിക്കും.
Read More » -
India
ഗോത്രവര്‍ഗക്കാരനായ യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി പ്രവര്‍ത്തകൻ അറസ്റ്റില്‍
ഭോപ്പാൽ:തെരുവില്‍ ഇരിക്കുന്ന ഗോത്രവര്‍ഗക്കാരനായ യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി പ്രവര്‍ത്തകൻ അറസ്റ്റില്‍. പര്‍വേശ് ശുക്ല എന്നയാളാണ് ഒളിവില്‍ പോകാൻ ശ്രമിക്കുന്നതിനിടെ ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പിടിയിലായത്. പ്രതിക്കെതിരെ ദേശീയ സുരക്ഷ നിയമം, എസ്.സി-എസ്.ടി നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.കരൗണ്ടിയില്‍ നിന്നുള്ള ദസ്മത് റാവത്ത് എന്ന 36കാരനാണ് പര്‍വേശ് ശുക്ലയുടെ ക്രൂരതക്കിരയായത്. മധ്യപ്രദേശിലെ സിധി ജില്ലയിലായിരുന്നു സംഭവം. ബി.ജെ.പി എം.എല്‍.എ കേദാര്‍നാഥ് ശുക്ലയുടെ അടുത്ത സഹായിയായ പര്‍വേശ് ശുക്ല സിഗരറ്റ് വലിച്ചുകൊണ്ട് തെരുവിലിരിക്കുന്ന ഗോത്രവര്‍ഗക്കാരന്റെ തലയിലും മുഖത്തും മൂത്രമൊഴിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തതോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സംഭവത്തില്‍ ഇടപെട്ടിരുന്നു. കര്‍ശന നടപടി സ്വീകരിക്കാനും ദേശീയ സുരക്ഷ നിയമം അടക്കം ചുമത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.
Read More » -
NEWS
ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശി സലാലയില്‍ നിര്യാതനായി
തൃശൂർ: ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശി സലാലയില്‍ നിര്യാതനായി. പൂങ്കുന്നം തെക്കോത്ത് വീട്ടില്‍ ഹരിദാസ് (56) ആണ് മരിച്ചത്. 30 വര്‍ഷമായി സലാലയിലെ ഒരു സ്വകാര്യ കമ്ബനിയില്‍ സെയില്‍സ്മാനായി ജോലി നോക്കിവരികയായിരുന്നു. ഭാര്യ ഉഷ. മകൻ: അരവിന്ദ്.
Read More » -
Kerala
വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
കരിപ്പൂര്‍: ജോലിയ്ക്ക് പോകുന്നതിനിടെ ഉണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.ചേലേമ്ബ്ര സ്വദേശി പി. അജീഷ് (37) ആണ് മരിച്ചത്. ദേശീയപാത കൊളത്തൂരിന് സമീപം ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ആയിരുന്നു സംഭവം. സ്കൂട്ടര്‍ ലോറിക്കടിയില്‍പ്പെട്ട് ആയിരുന്നു അപകടം ഉണ്ടായത്. കോഴിക്കോട് വിമാനത്താവളത്തിലെ ഇലക്‌ട്രിക്കല്‍ വിഭാഗം കരാര്‍ കമ്ബനി ജീവനക്കാരനായിരുന്നു. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാൻ പോകുകയായിരുന്ന അജീഷിന്റെ സ്കൂട്ടര്‍ അതേ ദിശയില്‍ സഞ്ചരിച്ച ചരക്കു ലോറിക്കടിയില്‍പെടുകയായിരുന്നു.
Read More » -
Kerala
കടല്‍ ഭിത്തിയില്ലാതെ ഇനി പറ്റില്ല, പൊന്നാനിയില്‍ സബ് കളക്ടറെ ജനങ്ങൾ തടഞ്ഞു
പൊന്നാനി: മഴക്കെടുതി നേരിട്ട് കണ്ട് ബോധ്യപ്പെടാനെത്തിയ സബ് കലക്ടറെ ജനങ്ങൾ തടഞ്ഞു. കടല്‍ ഭിത്തിയില്ലാതെ ഇനി പറ്റില്ല, ഞങ്ങള്‍ നികുതിയടയ്ക്കുന്നവരല്ലേ, ഞങ്ങള്‍ക്ക് ജീവിക്കാന്‍ അവകാശമില്ലേയെന്ന് ജനങ്ങള്‍ സബ് കലക്ടറോട് ചോദിച്ചു. 25 വര്‍ഷമായി കടല്‍ഭിത്തിക്കായി ആവശ്യമുന്നയിക്കുന്നുവെങ്കിലും ഈ തീരപ്രദേശത്ത് ഇന്നും കടല്‍ഭിത്തിയില്ല. കനത്ത നാശനഷ്ടമാണ് ഇവിടുത്തെ ജനങ്ങള്‍ ഓരോ മഴക്കാലത്തും നേരിടുന്നത്. മഴ ശക്തമായതോടെ ഹിളര്‍പള്ളി, വെളിയംകോട് മേഖലയിലെ ആളുകള്‍ ബന്ധുവീടുകളിലേക്ക് മാറാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്-അവർ പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെട്ട് തിരൂര്‍ സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവിന്റെ വാഹനം കടത്തിവിട്ടു. ആളുകള്‍ വാഹനത്തിന് ചുറ്റും കൂടി പ്രതിഷേധിച്ചതോടെ സബ് കളക്ടര്‍ക്ക് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാനായില്ല. ഒടുവിൽ പോലീസ് ഇടപെട്ട് സബ് കലക്ടറെ മടക്കി അയക്കുകയായിരുന്നു.
Read More » -
India
രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു; ആന്ധ്രയിൽ വില 150 കടന്നു
വിശാഖപട്ടണം:രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു.ആന്ധ്രാ പ്രദേശിൽ കിലോയ്ക്ക് 150 ന് മുകളിലാണ് വില. ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് തക്കാളിയുടെ ശരാശരി വില കിലോയ്ക്ക് 83.29 രൂപയാണ്. എന്നാല്‍ വിശാഖപ്പട്ടണത്തും മുറാദാബാദിലും വില 150 കടന്നു. കൊല്‍ക്കത്തയിലും ഡല്‍ഹിയിലും വില യഥാക്രമം 148-ഉം, 110-മാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ചെന്നെെയിലും മുംബെെയിലും മാത്രമാണ് ന്യായവിലയില്‍ തക്കാളി ലഭ്യമാകുന്നത്. ചെന്നൈയില്‍ റേഷൻ കടകളിലൂടെ 60 രൂപ നിരക്കിലാണ് തക്കാളി വില്‍ക്കുന്നത്. അതേസമയം ചില്ലറവിപണിയില്‍ തക്കാളി വില 110-നും 120-നുമിടയിലാണ്. വില ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മന്ത്രി പെരിയകറുപ്പന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് റേഷൻകടകളില്‍ തക്കാളി വില്‍ക്കാൻ തീരുമാനിച്ചത്. സമാനമായ രീതിയില്‍ മുംബെെയിലും ന്യായവിലഷോപ്പുകളിലൂടെ തക്കാളി 58 രൂപയ്ക്ക് ലഭ്യമാകുന്നുണ്ട്. അതേസമയം തക്കാളിക്ക് നിലവില്‍ പെട്രോളിനേക്കാള്‍ വില കൂടുതലാണെന്ന് കോൺഗ്രസ് പരിഹസിച്ചു.
Read More »