CrimeNEWS

അവിഹിതഗർഭം;ഭാര്യയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ചെന്നൈ: അവിഹിതഗര്‍ഭത്തിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബ്ലേഡ് കൊണ്ട് കഴുത്തറത്തു ഭാര്യയെ യുവാവ് കൊലപ്പെടുത്തി.

കടലൂര്‍ ജില്ലയിലെ ചിദംബരത്തിന് സമീപം കീഴ്‌അറുവംപേട്ട് സ്വദേശി ചിലമ്ബരശനാണ്(29) ഭാര്യ റോജയെ (25) കൊലപ്പെടുത്തിയത്.

 

Signature-ad

രണ്ട് മാസം മുമ്ബായിരുന്നു ഇരുവരെയും വിവാഹം നടന്നത്.എന്നാല്‍ റോജ നാല് മാസം ഗര്‍ഭിണിയായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായി.തുടർന്ന് ബ്ലേഡുകൊണ്ട് ചിലമ്പരശൻ റോജയുടെ കഴുത്തറുക്കുകയായിരുന്നു.

 

ഡ്രൈവറായി ജോലി ചെയ്യുന്ന ചിലമ്ബരശന്റെയും സീര്‍ക്കാഴി സ്വദേശിനി റോജയുടെയും വിവാഹം മേയ് നാലിനാണ് നടന്നത്. വിവാഹത്തിന് മുമ്ബ് മറ്റൊരാളുമായുണ്ടായിരുന്ന ബന്ധത്തിലാണ് റോജ ഗര്‍ഭം ധരിച്ചത്.വിവരമറിഞ്ഞ ചിലമ്പരശൻ ഭാര്യയെ അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറുക്കുകയായിരുന്നു.

Back to top button
error: