പത്തനംതിട്ട:തിരുവല്ല തിരുമൂലപു രത്ത് നൂറോളം വീടുകളില്‍ വെള്ളം കയറി. തിരുമൂലപുരം ആറ്റുമാലി, പുളിക്കത്തറ, മംഗലശ്ശേരി എന്നീ കോളനികളിലെ വീടുകളിലാണ് ഇന്ന് രാവിലെയോടെ വെള്ളം കയറിയത്.മണിമലയാറ്റില്‍ നിന്നും നേരിട്ട് വെള്ളം കയറുന്ന പ്രദേശങ്ങളാണ് ഇത്.
ഈ ഭാഗങ്ങളിൽ നിന്നും 130 പേരെയോളം എസ്.എൻ.വി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റിയിട്ടുണ്ട്. ക്യാമ്ബില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയതായി തഹസില്‍ദാര്‍ പറഞ്ഞു.
അതേസമയം തിരുവല്ല നിരണം പനച്ചിമൂട്ടില്‍ 135 വര്‍ഷത്തോളം പഴക്കമുള്ള സി.എസ്.ഐ പള്ളി തകർന്നു വീണു.പനച്ചിമൂട് എസ് മുക്ക് ജംങ്ഷന് സമീപമുള്ള സി.എസ്.ഐ പള്ളിയാണ് തകര്‍ന്നു വീണത്. രാവിലെ ആറരയോടെ ആയിരുന്നു സംഭവം.
ഭയാനകമായ ശബ്ദത്തോടെ പള്ളി തകര്‍ന്നു വീഴുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. തകര്‍ന്നുവീണ പള്ളിയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. ആളപായമില്ല.