Month: July 2023
-
Kerala
റോഡുകളിൽ വെള്ളം; ആലപ്പുഴ, റാന്നി റൂട്ടുകളിൽ ബസ് സർവീസുകൾ നിർത്തിവെച്ചു
തിരുവല്ല:ക്രമാതീതമായി വെള്ളം ഉയര്‍ന്നതിനാല്‍ കെ എസ് ആര്‍ ടി സി എടത്വ ഡിപ്പോയില്‍ നിന്നും മുട്ടാര്‍, കളങ്ങര, തായങ്കരി, മിത്രക്കരി വഴിയുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. ആലപ്പുഴ – തിരുവല്ല റൂട്ടില്‍ നെടുമ്ബ്രo ഭാഗത്ത് റോഡില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ ചക്കുളത്തുകാവ് വരെയാണ് ഓപ്പറേറ്റു ചെയ്യുന്നതെന്ന് എടത്വ ഇൻസ്‌പെക്ടര്‍-ഇൻ-ചാര്‍ജ്ജ് അറിയിച്ചു. തിരുവല്ലാ ഡിപ്പോയില്‍ നിന്നും പൊടിയാടി വരെയുമാണ് സര്‍വ്വീസ് നടത്തുന്നത്. അതേസമയം മണിമലയാർ കരകവിഞ്ഞതിനാൽ തിരുവല്ല- റാന്നി റൂട്ടിൽ ബസ് സർവീസുകൾ മുടങ്ങി.നെല്ലാട്, വെണ്ണിക്കുളം എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറിയതിനെ തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചത്.
Read More » -
Kerala
ക്ലാസ് എടുക്കുന്നതിനിടെ അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു
മലപ്പുറം:കഥോത്സവം പരിപാടിയില്‍ ക്ലാസ് എടുക്കുന്നതിനിടെ മുൻ അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു. വണ്ടൂര്‍ വനിത ഇസ്‍ലാമിക് കോളജ് മുൻ പ്രിൻസിപ്പലും അടക്കാകുണ്ട് ക്രസൻറ് ഹയര്‍ സെക്കൻഡറി മുൻ അധ്യാപകനുമായ ചോലശ്ശേരി ഫസലുദ്ദീൻ മാസ്റ്റര്‍ (63) ആണ് മരിച്ചത്. ആമപ്പൊയില്‍ ജി.എല്‍.പി സ്കൂളില്‍ പ്രീ പ്രൈമറി കുട്ടികള്‍ക്ക് കഥോത്സവം പരിപാടിയില്‍ ക്ലാസ് എടുക്കുന്നതിനിടയിലായിരുന്നു സംഭവം. ഭാര്യ: റസിയ (പ്രധാനാധ്യാപിക ജി.എല്‍.പി.എസ് അടക്കാകുണ്ട്). മക്കള്‍: ഡോ. ഇര്‍ഫാന, ഡോ. ആഷിഖ, ഹിബ ഫഹ്മി, ഫാത്തിമ ഹെന്ന. മരുമക്കള്‍: അനീസ്, സലാഹ്, അമീൻ നവാസ്.
Read More » -
Crime
വിവാഹത്തിനു ശേഷവും കാമുകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തുടർന്നു; ഒടുവിൽ ഭർത്താവിന്റെ കൈകൊണ്ട് മരണം
ചെന്നൈ: അവിഹിത ബന്ധം ആരോപിച്ച് യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസമാണ് ചെന്നെെ ചിദംബരത്തിനടുത്ത് കിളനുവംപം സ്വദേശി ചിലമ്ബരശനെന്ന മുപ്പത്തഞ്ചുകാരൻ ഭാര്യയെ ബ്ലേയ്ഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. രണ്ടു മാസം മുമ്ബാണ് ഇവര്‍ വിവാഹിതരായത് എന്നാല്‍, ഭാര്യ റോജ നാലുമാസം ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 27കാരിയായ റോജയുടെയും വിദേശത്ത് ഡ്രൈവറായ ചിലമ്ബരശന്റെയും വിവാഹം രണ്ട് മാസം മുമ്ബാണ് നടന്നത്. വിവാഹത്തിന് ഒരുമാസത്തിനു ശേഷം ചിലന്പരശൻ വിദേശത്തേക്ക് മടങ്ങിപ്പോയി.ഇതിനിടെ യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് യുവതി നാലുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. വിവരമറിഞ്ഞ് ചിലമ്പരശൻ നാട്ടിലെത്തുകയും കഴിഞ്ഞ ദിവസം രാത്രിയും ഇരുവരും തമ്മില്‍ ഇതിനെച്ചൊല്ലി വഴക്കുണ്ടാകുകയും അതിനിടയില്‍ ചിലമ്ബരശൻ ബ്ലേഡ് ഉപയോഗിച്ച് റോജയുടെ കഴുത്ത് മുറിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ റോജ സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു.റോജ കൊല്ലപ്പെട്ടതിനു പിന്നാലെ ചിലമ്ബരശൻ പൊലീസ് സ്റ്റേഷനില്‍ എത്തി കുറ്റം ഏറ്റവുപറഞ്ഞ് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു.…
Read More » -
Kerala
ജലാശയ അപകട മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു, മഴക്കാലത്തേ മുങ്ങി മരണങ്ങൾ ഒഴിവാക്കുന്നതിനുള്ള മാർഗനിർദേശവുമായി പൊലീസ്
കൊടുങ്ങല്ലൂരിൽ കൂട്ടുകാരൊടൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 17കാരനായ വിദ്യാർത്ഥി മുങ്ങിമരിച്ചത് ഇന്നലെയാണ്. കൊടുങ്ങല്ലൂർ പനങ്ങാട് ഹയർ സെക്കൻഡറി സ്കുളിലെ പ്ലസ് ടു വിദ്യാർത്ഥിയായ തിരുവള്ളൂർ കാര്യേഴത്ത് സുജിന്ദ്രന്റെ മകൻ ജിസുൻ ആണ് മരിച്ചത്. മറ്റ് നാല് കൂട്ടുകാരൊടൊപ്പം കുളിക്കാനിറങ്ങിയ ജിസുൻ മാത്രമാണ് അപകടത്തിൽ പെട്ടത്. കാസർകോട് ജില്ലയെ കഴിഞ്ഞ ദിവസം കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു മൊഗ്രാല്‍ കൊപ്പളം പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു സഹോദരങ്ങളുടെ മുങ്ങിമരണം. കുമ്പള അക്കാദമിയില്‍ നിന്ന് ഈ വര്‍ഷം ബിരുദം കരസ്ഥമാക്കിയ നവാല്‍ റഹ്മാന്‍ (22), അനുജന്‍ നാസില്‍ (15) എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. ആ ഞെട്ടല്‍ മാറുംമുമ്പ് കാഞ്ഞങ്ങാട്ട് തോട്ടില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസുകാരന്‍ മിദ്ലാജ് (13) എന്ന കുട്ടിയുടെ മുങ്ങി മരണവും നടുക്കത്തോടെയാണ് കേട്ടത്. സംസ്ഥാനത്ത് മുങ്ങിമരിക്കുന്നവരുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2021 വരെ ആയിരത്തിൽ താഴെയാണ് മുങ്ങിമരണ നിരക്ക്. കഴിഞ്ഞ വർഷം 1200 പേർ സംസ്ഥാനത്ത് മുങ്ങിമരിച്ചതായി ദുരന്തനിവാരണ വിഭാഗത്തിന്റെ…
Read More » -
Kerala
പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസുകള്‍ നീട്ടി
തിരുവനന്തപുരം: വിവിധ പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസുകള്‍ നീട്ടി. ബുധനാഴ്ചകളില്‍ വൈകിട്ട് 7.40ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ-എഗ്‌മോര്‍ (06044) ആഗസ്റ്റ് രണ്ടു വരെയും വ്യാഴാഴ്ചകളില്‍ എഗ്‌മോറില്‍നിന്ന് പകല്‍ 2.25ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍ (06043) ആഗസ്റ്റ് മൂന്നു വരെയുമാണ് നീട്ടിയത്. ഞായറാഴ്ചകളിലുള്ള നാഗര്‍കോവില്‍-താംബരം (06043) ആഗസ്റ്റ് മൂന്നു വരെയാണ് നീട്ടിയത്. ഞായറാഴ്ചകളിലുള്ള നാഗര്‍കോവില്‍-താംബരം (06012) ആഗ്‌സ്റ്റ് ആറു വരെയും തിരികെയുള്ള (06011) ആഗസ്റ്റ് ഏഴുവരെയും കൊച്ചുവേളി-മംഗളുരു ജങ്ഷന്‍ (06649 തിങ്കളാഴ്ചകളില്‍) പ്രതിവാര സ്‌പെഷ്യല്‍ ആഗസ്റ്റ് 28 വരെയും തിരികെയുള്ള (06650 ചൊവ്വാഴ്ചകളില്‍) ആഗസ്റ്റ് 29 വരെയുമാണ് നീട്ടിയത്.
Read More » -
Kerala
ബി.ജെ.പി രാഷ്ട്രീയം യോജിച്ചതല്ല;നാഷനല്‍ പ്രോഗ്രസിവ് പാര്‍ട്ടിയില്‍ നിന്നും ജോണി നെല്ലൂര്‍ രാജിവച്ചു
കൊച്ചി: പുതുതായി രൂപവത്കരിച്ച നാഷനല്‍ പ്രോഗ്രസിവ് പാര്‍ട്ടിയില്‍ (എൻ.പി.പി) നിന്നും വര്‍ക്കിങ് ചെയര്‍മാൻ ജോണി നെല്ലൂര്‍ രാജിവച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്നോട്ട് പോകാനാവില്ലെന്നും ബി.ജെ.പി രാഷ്ട്രീയം തനിക്ക് യോജിച്ചതല്ലെന്നും സാമൂഹിക പ്രവര്‍ത്തനരംഗത്ത് തുടരുമെന്നും മറ്റ് കാര്യങ്ങള്‍ പിന്നീട് വ്യക്തമാക്കാമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. മൂന്ന് പതിറ്റാണ്ടായി നിലനിന്ന യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ച് ഏപ്രില്‍ 22നാണ് ജോണി നെല്ലൂര്‍ എൻ.പി.പി വര്‍ക്കിങ് ചെയര്‍മാനായത്.ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാൻ ബി.ജെ.പി അജണ്ടയോടെയാണ് പുതിയ പാര്‍ട്ടി രൂപവത്കരണമെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. മൂന്ന് പ്രാവശ്യം മൂവാറ്റുപുഴ എം.എല്‍.എയായിരുന്ന അദ്ദേഹം യു.ഡി.എഫ് സെക്രട്ടറിയുമായിരുന്നു. കേരള കോണ്‍ഗ്രസ് ജേക്കബില്‍ രണ്ടാമനായി നില്‍ക്കവേയാണ് ജോസഫ് വിഭാഗത്തോടൊപ്പം ചേര്‍ന്നത്.
Read More » -
Kerala
പ്രതിപക്ഷനേതാവിന്റെ വീടിന് മുകളിൽ മരം വീണു
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഔദ്യോഗികവസതിയായ കന്റോണ്‍മെന്റ് ഹൗസിനു മുകളില്‍ മരം വീണു.ആര്‍ക്കും പരുക്കില്ല. അതേസമയം സംസ്‌ഥാനത്തു തുടരുന്ന കനത്തമഴയിലും കാറ്റിലും കടല്‍ക്ഷോഭത്തിലും വ്യാപകനാശനഷ്‌ടം. മരം കടപുഴകിവീണ് നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു.വിവിധ അപകടങ്ങളില്‍ 11 പേര്‍ക്ക് പരുക്കേറ്റു. കണ്ണൂരിലും ആലപ്പുഴയിലും ഓരോ മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ മഴക്കെടുതിയില്‍ മരണസംഖ്യ അഞ്ചായി.
Read More » -
NEWS
നാട്ടിൽനിന്ന് എത്തിച്ച യുവതികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച ഒരു സ്ത്രീ അടക്കം മൂന്ന് ഇന്ത്യക്കാര്‍ ബഹ്റൈനില്‍ അറസ്റ്റിൽ
മനാമ:നാട്ടില്‍ നിന്ന് ജോലി വാഗ്ദാനം നല്‍കി കൊണ്ടുവന്ന യുവതികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച മൂന്ന് ഇന്ത്യക്കാര്‍ ബഹ്റൈനില്‍ അറസ്റ്റിലായി. റസ്റ്റോറന്റ് മാനേജര്‍മാരായി ജോലി ചെയ്യുന്ന രണ്ട് പുരുഷന്മാരും ഒരു സ്‍ത്രീയുമാണ് ശിക്ഷിക്കപ്പെട്ടത്. ശിക്ഷയ്ക്ക് പുറമെ ഇരകളാക്കപ്പെട്ട യുവതികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ചെലവും ഇവര്‍ വഹിക്കണം. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഇവരെ ബഹ്റൈനില്‍ നിന്ന് നാടുകടത്തും. 44ഉം 20ഉം വയസുള്ള രണ്ട് പുരുഷന്മാരും 37 വയസുകാരിയായ സ്ത്രീയുമാണ് ശിക്ഷിക്കപ്പെട്ടത്. ഇവരില്‍ 44 വയസുകാരനും 37 വയസുകാരിക്കും 5000 ബഹ്റൈനി ദിനാര്‍ വീതം പിഴയും 20 വയസുകാരന് 2000 ബഹ്റൈനി ദിനാര്‍ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. ഗുദൈബിയയിലെ ഒരു റസ്റ്റോറന്റില്‍ പതിവ് പരിശോധനകള്‍ക്കായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. ഹോട്ടലിലേക്ക് വെയിറ്റര്‍മാരായി ജോലി ചെയ്യാനെന്ന പേരില്‍ നാട്ടില്‍ നിന്ന് കൊണ്ടുവന്ന നാല് യുവതികളെ പ്രതികള്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നതായി ഇവര്‍ ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. മാന്യമായ ജോലി വാഗ്ദാനം…
Read More » -
Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റിൽ
ചാലക്കുടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. എലിഞ്ഞിപ്ര സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഇൻ ചാര്‍ജ്ജും പുതുക്കാട് മറവഞ്ചേരി സ്വദേശിയുമായ കൊല്ലിക്കര കെ.എം.സജീവനാണ് (50) അറസ്റ്റിലായത്. കഴിഞ്ഞ ജൂണ്‍ ഒന്നിന് ആശുപത്രിയില്‍ കൗണ്‍സിലിംഗിന് വന്ന ഒരു നഴ്‌സിന്റെ മകളെ പീഡിപ്പിച്ചെന്നാണ് പരാതി. ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു
Read More » -
Kerala
വനിത സെക്യൂരിറ്റി ഒഴിവ്
വയനാട്: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ വയനാട്ടിലുള്ള പെണ്‍കുട്ടികളുടെ എൻട്രി ഹോമില്‍ സെക്യൂരിറ്റി തസ്തികയില്‍ വാക്ക് ഇൻ ഇന്‍റര്‍വ്യൂ നടത്തും. സ്ത്രീ ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 11ന് രാവിലെ 11 മണിക്ക് വയനാട് അഞ്ചാംമൈലിലുള്ള മഹിള സമഖ്യ സൊസൈറ്റിയുടെ ഓഫീസില്‍ നടക്കുന്ന ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കണം. എസ്.എസ്.എല്‍.സിയാണ് യോഗ്യത. 23 വയസ് പൂര്‍ത്തിയായിരിക്കണം. പ്രതിമാസം 10,000 രൂപ വേതനം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 – 2348666, ഇ-മെയില്‍: [email protected], വെബ്സൈറ്റ്: www.keralasamakhya.org.
Read More »