Month: July 2023

  • Health

    മുഖത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും ചെറുപയർ; ഉപയോ​ഗിക്കേണ്ട വിധം

    സൗന്ദര്യസംരക്ഷണത്തിന് പണ്ട് മുതൽക്കേ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് ചെറുപയർ. വൈറ്റമിൻ എ, സി എന്നിവയാൽ സമ്പന്നമായ ചെറുപയർ ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകാൻ സഹായിക്കുന്നു. മുഖത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ ഏറെ സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാർഗമാണ് ചെറുപയർ പൊടി. ചെറുപയർ ചർമ്മത്തെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും അതിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു. ആരോഗ്യകരമായ തിളക്കത്തിന് ആവശ്യമായ വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ് ചെറുപയർ. രണ്ട് ടീസ്പൂൺ ചെറുപയർ പൊടിയിലേക്ക് അൽപം അപം തൈര് ചേർക്കുക. നന്നായി മിക്സ് ചെയ്ത ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ചെറുപയർ ഫേസ് പായ്ക്ക് ചർമ്മത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനു പുറമേ സുഷിരങ്ങൾ എണ്ണയും അഴുക്കും അടയുന്നത് തടയുന്നു. ചെറുപയറിന് സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്. തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ്  ചർമ്മത്തിന് പ്രകൃതിദത്തമായ ക്ലെൻസർ കൂടിയാണ്. മാത്രമല്ല,…

    Read More »
  • Kerala

    സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കും പൊതിച്ചോർ നൽക്കുന്ന ഡിവൈഎഫ്ഐയുടെ ഹൃദയ പൂർവ്വം പദ്ധതിയെ പുകഴ്ത്തി ‘ദ ഗാർഡിയൻ’

    തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കും പൊതിച്ചോർ നൽക്കുന്ന ഡിവൈഎഫ്‌ഐയുടെ ഹൃദയപൂർവ്വം പദ്ധതിയെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ ദി ഗാർഡിയൻ. 2017 ആരംഭിച്ച ഹൃദയപൂർവ്വം പദ്ധതി ആറ് വർഷം പിന്നിടുമ്പോൾ ​​ദിനംപ്രതി 40,000 പേർക്കാണ് സംസ്ഥാനത്ത് ഡിവൈഎഫ്ഐ പൊതിചോർ വിതരണം ചെയ്യുന്നത്. പദ്ധതി വിജയകരവും മാതൃകാപരവുമാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘സ്നേഹത്തോടെ പാകം ചെയ്യുന്ന ഭക്ഷണമാണ് ഏറ്റവും നല്ലതെന്നൊരു ക്ലീഷേ പ്രയോഗമുണ്ട്.എന്നാൽ മാനുഷിക ബോധത്തോടെ പാചകം ചെയ്താൽ രുചികരമായ ഭക്ഷണം തയ്യാറാക്കാനാകുമെന്ന് തെളിയിക്കുകയാണ് കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകൾ’. ഈ മുഖവുരയോടെയാണ് ഡിവൈഎഫ്ഐയുടെ പൊതിച്ചോർ പദ്ധതിയെപ്പറ്റിയുള്ള ഗാർഡിയൻ റിപ്പോർട്ട് തുടങ്ങുന്നത്. ഉത്സവങ്ങളും അവധിദിനങ്ങളുമില്ലാതെ വർഷത്തിൽ 365 ദിവസവും ഡിവൈഎഫ്‌ഐ ഉച്ചഭക്ഷണം രോ​ഗികളിലെത്തുക്കുന്നു. ആശുപത്രി വാസത്തിനിടയിൽ രോ​ഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമാണ് പദ്ധതിയെന്ന് ​ഗാർഡിയൻ ലേഖനത്തിൽ പറയുന്നു. കേരളത്തിലോ ഇന്ത്യയിലോ അല്ല ലോകത്ത് തന്നെ ഒരു യുവജന സംഘടന ഏറ്റെടുത്ത ഏറ്റവും മാനവിക മൂല്യം പുലർത്തുന്ന ഒരു രാഷ്ട്രീയ ഉത്തരവാദിത്വമാണ് ഹൃദയ പൂർവ്വം…

    Read More »
  • Local

    കോട്ടക്കലിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി; 10 പേർക്ക് പരുക്ക്

    മലപ്പുറം: കോട്ടക്കലിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം. ബസിനകത്തുണ്ടായിരുന്ന യാത്രക്കാരും വഴിയാത്രക്കാരും അടക്കം പത്ത് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ആദ്യം കാറിൽ ഇടിച്ച ബസ് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കോട്ടക്കൽ ബസ്റ്റാൻഡിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം. മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. സമീപത്ത് ഉണ്ടായിരുന്ന യുവാക്കൾ തലനാരിഴക്ക് പരിക്കുകളോടെ രക്ഷപെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുന്നതിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

    Read More »
  • Crime

    കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം; തൃശ്ശൂർ സ്വദേശി ഇടുക്കിയിൽ പിടിയിൽ

    ഇടുക്കി: കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ ആളെ ഇടുക്കി തങ്കമണി പൊലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂർ കൊടകര സ്വദേശി സിജു (38) ആണ് പിടിയിലായത്. എറണാകുളത്തു നിന്നും കുമളിയിലേക്ക് വന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. തൃശ്ശൂർ സ്വദേശിയായ സിജു പെരുമ്പാവൂരിൽ നിന്നാണ് ബസിൽ കയറിയത്. പെൺകുട്ടി ഈ സമയം ബസിലുണ്ടായിരുന്നു. നേര്യമംഗലം കഴിഞ്ഞപ്പോൾ പെൺകുട്ടി ഇരുന്ന സീറ്റിലുണ്ടായിരുന്നവർ ഇറങ്ങി. തുടർന്ന് പെൺകുട്ടിക്ക് സമീപം സിജു വന്നിരുന്നു. കട്ടപ്പനയിലെ റിക്രൂട്ടിംഗ് എജൻസിയിലേക്ക് വന്നതായിരുന്നു സിജു. തങ്കമണിക്ക് സമീപം പാണ്ടിപ്പാറയിലെത്തിയപ്പോൾ ഇയാൾ നഗ്നത പ്രദർശനം നടത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി. പെൺകുട്ടി ഇത് ചോദ്യം ചെയ്തു. ബഹളം കേട്ട് ബസ് ജീവനക്കാരും സഹയാത്രികരുമിടപെട്ടു. തുടർന്ന് ബസ് തങ്കമണി പോലീസ് സ്റ്റേഷനിലെത്തിച്ചു. പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷം സിജുവിനെ ചോദ്യം ചെയ്തു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേ സമയം നഗ്നത പ്രദർശനം നടത്തിയിട്ടില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. നഗ്നത പ്രദർശനം നടത്തിയതിനുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ്…

    Read More »
  • LIFE

    16 മണിക്കൂറില്‍ 6.5 കോടി കാഴ്ചകളുമായി ‘സലാര്‍’ ടീസര്‍

    ഒറ്റ ചിത്രം കൊണ്ട് കന്നഡ മുഖ്യധാരാ സിനിമയ്ക്ക് ഇന്ത്യ മുഴുവന്‍ പേര് നേടിക്കൊടുത്ത സംവിധായകനാണ് പ്രശാന്ത് നീല്‍. 2018 ല്‍ എത്തിയ കെജിഎഫ് ആയിരുന്നു ആ ചിത്രം. കൊവിഡിനു ശേഷം കഴിഞ്ഞ വര്‍ഷം ചിത്രത്തിന്‍റെ രണ്ടാം ഭാഗം എത്തിയപ്പോള്‍ ബോക്സ് ഓഫീസിലെ മുന്‍കാല റെക്കോര്‍ഡുകള്‍ പലതും ചിത്രം പഴങ്കഥയാക്കി. കെജിഎഫ് ഫ്രാഞ്ചൈസിക്കു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് സലാറിന്‍റെ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിര്‍ത്തുന്നത്. ബാഹുബലി സ്റ്റാര്‍ പ്രഭാസ് ആണ് നായകനെന്നതും ചിത്രത്തിന്‍റെ യുഎസ്‍പി ആണ്. പൃഥ്വിരാജ് പ്രതിനായകനായി എത്തുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന വസ്തുതയാണ്. ഈ ചിത്രത്തിന് ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയിലുള്ള കാത്തിരിപ്പ് എത്രത്തോളമെന്ന് മനസിലാക്കാന്‍ ചിത്രത്തിന്‍റെ ഇന്നെത്തിയ ടീസറിന് ലഭിക്കുന്ന പ്രതികരണം നോക്കിയാല്‍ മതി. 1.46 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ റിലീസ് ചെയ്യപ്പെട്ടത് ഇന്ന് പുലര്‍ച്ചെ 5.12 ന് ആയിരുന്നു. 16 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ചിത്രം നേടിയിരിക്കുന്നത് 6.5 കോടിയിലേറെ കാഴ്ചകളാണെന്ന് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് അറിയിക്കുന്നു.…

    Read More »
  • Crime

    കൊച്ചിയിൽ മണിക്കൂറുകളോളം കൊലവിളി മുഴക്കിയ മകൻ അമ്മയെ കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

    കൊച്ചി: കൊച്ചിയിൽ മണിക്കൂറുകളോളം കൊലവിളി മുഴക്കിയ മകൻ അമ്മയെ കൊലപ്പെടുത്തി. മരട് സ്വദേശിയായ അച്ചാമ്മ (73)യാണ് കൊല്ലപ്പെട്ടത്. മകൻ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചമ്പക്കരയിലെ ഫ്ലാറ്റിൽ രാത്രിയിലാണ് ദാരുണ സംഭവമുണ്ടായത്. തലയ്ക്ക് അടിച്ചാണ് കൊലപാതകമെന്നാണ് വിവരം. ഫ്ലാറ്റിന്റെ വാതിലടച്ച് കൊലവിളി മുഴക്കിയ മകനെ അനുനയിപ്പിക്കാൻ സമീപത്തെ ഫ്ലാറ്റിലുള്ളവർ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. പൊലീസെത്തിയെങ്കിലും ഇടപെടാൻ തയ്യാറായില്ലെന്നാണ് പരിസരവാസികളും മരട് നഗരസഭാ പ്രതിനിധിയടക്കം ആരോപിക്കുന്നത്. ഒരു കൊറിയറുമായും സാമ്പത്തിക ഇടപാടുമായും ബന്ധപ്പെട്ട് ഇന്നലെ വൈകിട്ട് മുതൽ തന്നെ ഇവരുടെ ഫ്ലാറ്റിൽ നിന്നും വഴക്കിന്റെ ശബ്ദം കേട്ടിരുന്നതായാണ് അയൽവാസികൾ പറയുന്നത്. ഇന്ന് രാവിലെയും ഉച്ചയ്ക്കും സമാനമായ രീതിയിൽ വഴക്കുണ്ടായിരുന്നു. ഇക്കാര്യം സമീപവാസികൾ പൊലീസിനെ അറിയിക്കുകയും, പൊലീസെത്തുകയും ചെയ്തെങ്കിലും ഇടപെടാൻ തയ്യാറായില്ലെന്നാണ് ആക്ഷേപം. ആറ് മണിക്ക് ഫ്ലാറ്റിലെത്തിയ പൊലീസ് ഫ്ലാറ്റ് അസോസിയേഷന്റെ ഭാരവാഹികളിൽ നിന്നും രേഖാമൂലം പരാതി എഴുതിവാങ്ങിയ ശേഷമാണ് ഫ്ലാറ്റിനുള്ളിലേക്ക് കയറിയത്. അപ്പോഴേക്കും അമ്മയെ വിനോദ് കൊലപ്പെടുത്തിയിരുന്നു. അമ്മയെ കൊലപ്പെടുത്തിയ മകനെ ഒടുവിൽ പൊലീസ് മുളകുപൊടിയെറിഞ്ഞ് ബലം…

    Read More »
  • Crime

    ലെസ്ബിയൻ പങ്കാളികളായ മലപ്പുറം സ്വദേശിനികളായ സുമയ്യ ഷെറിനും അഫീഫയ്ക്കും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

    കൊച്ചി: ലെസ്ബിയൻ പങ്കാളികളായ മലപ്പുറം സ്വദേശിനികളായ സുമയ്യ ഷെറിനും അഫീഫയ്ക്കും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അഫീഫയുടെ മാതാപിതാക്കളിൽനിന്നും കൂട്ടാളികളിൽനിന്നും പൊലീസ് സംരക്ഷണം തേടി ഇരുവരും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. പുത്തൻകുരിശ് സ്റ്റേഷൻ ഹൗസ് ഓഫിസർ, കൊണ്ടോട്ടി സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർക്കാണ് കോടതിയുടെ നിർദേശം. അഫീഫയെ വീട്ടുകാർ വീണ്ടും തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിലവിലെ ഹർജി. സർക്കാരിന്റെയും അഫീഫയുടെ മാതാപിതാക്കളുടെയും നിലപാട് തേടിയ കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ കുടുംബം ബലം പ്രയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത് വലിയ വിവാദമായിരുന്നു. മജിസ്ട്രേറ്റ് കോടതി ഒരുമിച്ച് ജീവിക്കാൻ അനുമതി നൽകിയിട്ടും തന്‍റെ ലെസ്ബിയൻ പങ്കാളി ഹഫീഫയെ, കുടുംബം തടങ്കലിൽ വെച്ചതിനിതിരെ സുമയ്യ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ്  ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സുമയ്യ ഷെറിനും ഹഫീഫയും…

    Read More »
  • Food

    പച്ചനിറത്തിലുള്ള ഇലക്കറികൾ ദിവസവും ഒരു നേരമെങ്കിലും കഴിക്കണം, കാരണം അറിയാം

    പച്ചനിറത്തിലുള്ള ഇലക്കറികൾ ദിവസവും ഒരു നേരം കഴിക്കണമെന്നാണ് ഡോക്ടർമാർ പറയാറുള്ളത്. കാരണം അവയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ വിവിധ രോ​ഗങ്ങൾ തടയുന്നതിന് സഹായിക്കുന്നു. പ്രധാനമായി ഇലക്കറികൾ ധാരാളം കഴിക്കുന്നത് ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്നു ഒരു പഠനം പറയുന്നു. ഇലക്കറികൾ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അവ വിറ്റാമിനുകളും ധാതുക്കളും നാരുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. മാത്രമല്ല അവയിൽ കലോറി കുറവാണ്. വിറ്റാമിൻ കെ എന്നറിയപ്പെടുന്ന ഒരു പോഷകം അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് ലയിക്കുന്ന ഈ വിറ്റാമിൻ ശരീരഭാരം കുറയ്ക്കാൻ വളരെ സഹായകരമാണ്. മാത്രമല്ല, വിറ്റാമിൻ കെ പ്രമേഹത്തെ ചെറുക്കാനും ധമനികളിൽ പ്ലാക്ക് രൂപീകരണം കുറയ്ക്കാനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇലക്കറികളുള്ള പച്ചക്കറികൾ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതിനാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യമുള്ള ശരീരത്തെ നിലനിർത്തുന്നതിനും ആവശ്യമായ ചില രോഗങ്ങൾ തടയാനും അവ സഹായിക്കുന്നു. ഇരുമ്പിന്റെ കുറവ് (വിളർച്ച),…

    Read More »
  • LIFE

    ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ‘ദി നണ്‍ 2’; ട്രെയ്‍ലര്‍ പുറത്ത്

    ലോകമെമ്പാടും ആരാധകരെ നേടിയ ഹോളിവുഡ് സൂപ്പർനാച്ചുറൽ ഹൊറർ ഫിലിം ഫ്രാഞ്ചൈസി ആണ് ദി കോൺജറിംഗ് യൂണിവേഴ്സ്. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു ദി നൺ. ബോണി ആറോൺസ് ടൈറ്റിൽ റോളിലെത്തിയ ചിത്രത്തിന് കേരളത്തിലും ഏറെ പ്രേക്ഷകരുണ്ടായിരുന്നു. തിയറ്ററുകളിലെ സമീപകാല ചരിത്രത്തിൽ ഏറ്റവും വിജയം നേടിയ ഒരു ഹോളിവുഡ് ഹൊറർ ചിത്രം കൂടിയാണ് നൺ. 2018 ലായിരുന്നു ചിത്രത്തിൻറെ റിലീസ്. ഇപ്പോഴിതാ അഞ്ച് വർഷങ്ങൾക്കിപ്പുറം ചിത്രത്തിൻറെ രണ്ടാംഭാഗം പ്രദർശനത്തിന് എത്താൻ പോവുകയാണ്. ദി നൺ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ട്രെയ്‍ലർ അണിയറക്കാർ പുറത്തുവിട്ടു. 1956 ലെ ഫ്രാൻസ് ആണ് സിനിമയുടെ പശ്ചാത്തലം. ഒരു പാതിരി കൊല്ലപ്പെട്ടിരിക്കുന്നു. സംഭവിക്കാനിരിക്കുന്ന വലിയ വിപത്തുകളുടെ ഭൂതിയിലാണ് ചുറ്റുപാട്. വലാക് എന്ന കന്യാസ്ത്രീ പ്രേതവുമായി ഒരിക്കൽക്കൂടി മുഖത്തോട് മുഖം വരേണ്ടിവരുന്നു സിസ്റ്റർ ഐറീന്. തൈസ ഫാർമിഗയാണ് സിസ്റ്റർ ഐറീനെ അവതരിപ്പിക്കുന്നത്. സ്റ്റോം റീഡ്, അന്ന പോപ്പിൾവെൽ, കേറ്റ്ലിൻ റോസ് ഡൌമി, ജൊനാസ് ബ്ലൊക്വെ തുടങ്ങിയവർ മറ്റ്…

    Read More »
  • Kerala

    ആശ്വാസം! പനംകുട്ടിയില്‍ വീടിനു മുകളിലേക്ക് വീണ ലോറി മാറ്റി; നഷ്ടപരിഹാരം നൽകാൻ ധാരണ

    ഇടുക്കി: പനംകുട്ടിയിൽ വിശ്വംഭരൻറെ വീടിനു മുകളിലേക്ക് ലോറി വീണ സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ധാരണയായി. പൊലീസും ജനപ്രതിനിധികളും വിശ്വംഭരൻറെ കുടുംബവുമായി നടത്തിയ ചർച്ചയിൽ കെഎസ്ഇബിയുടെ കരാർ കമ്പനി 3 ലക്ഷം രൂപ പ്രാഥമിക ധനസഹായം നൽകി. ധാരണപത്രം ഒപ്പിട്ട ഉടൻ ലോറി വീടിന് മുകളിൽ നിന്നും മാറ്റി. ഞായറാഴ്ച മുതൽ തുടങ്ങിയതാണ് വിശ്വംഭരൻറെ ദുരിതം. അടഞ്ഞ മഴയിൽ ആരും തുണയില്ലാതെ കുഞ്ഞുകുട്ടികളടക്കമുള്ള ആറംഗ കുടുംബം ലോറി വീണ് പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ പേടിയോടെയാണ് കഴിഞ്ഞത്. നിരവധി ഓഫീസുകൾ കയറിയിറങ്ങിയതോടെ 75,000 രൂപ നൽകാമെന്നായിരുന്നു കരാർ കമ്പനിയുടെ ഇന്നലെയുള്ള വാഗ്ദാനം. ഇത് നിരസിച്ചതോടെ ഇന്ന് വീട്ടിൽ നിന്നും അടിമാലി പൊലീസ് ഇറക്കിവിടാൻ പോലും ശ്രമിച്ചുവെന്ന് വിശ്വംഭരനും ഭാര്യയും ഒരുമിച്ച് പരാതിപ്പെട്ടിരുന്നു. എല്ലാത്തിനുമൊടുവിലാണ് പുതിയ ധാരണയിലെത്തിയിരിക്കുന്നത്. വീടിന്റെ പണിക്കായി മൂന്നു ലക്ഷം രൂപ നൽകും. തുടർന്ന് ഇൻഷ്യുറൻസ് കേസിൽ കിട്ടുന്ന പണവും വിശ്വംഭരന് നൽകും. ആ വ്യവസ്ഥ വിശ്വംഭരനും കരാറുകാരും ഒരുപോലെ അംഗീകരിച്ചതോടെ ധാരണപത്രം ഒപ്പിട്ടു.…

    Read More »
Back to top button
error: