കോട്ടയം: ചങ്ങനാശേരി പുതൂര്‍ മുസ്‌ലിം ജമാഅത്തില്‍ വിവേചനം. ബാര്‍ബര്‍, ലബ്ബ വിഭാഗങ്ങള്‍ക്ക് പൊതുയോഗത്തില്‍ പ്രവേശനമില്ല.
കഴിഞ്ഞ ദിവസം പൊതുയോഗത്തില്‍ പങ്കെടുത്തയാള്‍ക്ക് നോട്ടീസ് നല്‍കി. ഭരണഘടനാ പ്രകാരമാണ് നോട്ടീസ് നല്‍കിയതെന്നാണ് മഹല്ല് ഭാരവാഹികള്‍ പറയുന്നത്.
കഴിഞ്ഞ ദിവസം നടന്ന മഹല്ല് പൊതുയോഗത്തില്‍ പങ്കെടുത്തതോടെയാണ് അനീഷ് സാലി എന്നയാള്‍ക്ക് നോട്ടീസ് നല്‍കിയത്. പൂര്‍വികരുടെ പാരമ്ബര്യം തെറ്റിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബാര്‍ബര്‍ വിഭാഗത്തില്‍പ്പെട്ട അനീഷിന് നോട്ടീസ് നല്‍കിയത്.
നൂറ്റാണ്ട് പഴക്കമുള്ള മഹല്ലില്‍ ബാര്‍ബര്‍, ലബ്ബ വിഭാഗങ്ങള്‍ക്ക് അംഗത്വമടക്കം നല്‍കില്ലെന്നും ഇക്കാര്യം ഇവരുടെ പൂര്‍വികര്‍ എഴുതി നല്‍കിയതാണെന്നുമാണ് പള്ളി ഭാരവാഹികളുടെ ന്യായം.