തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി.തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേരും കോട്ടയത്തും കോഴിക്കോടും ഓരോരുത്തർ വീതവുമാണ് മരിച്ചത്.
തിരുവനന്തപുരം പാറശാല ചെറുവാരക്കോണത്ത് വീടിന് മുകളില്‍ വീണ മരം വെട്ടിമാറ്റുന്നതിനിടെയാണ് കാല്‍തെറ്റി വീണ് ഗൃഹനാഥനായ ചന്ദ്രന് മരിച്ചത്. 65 വയസായിരുന്നു.ആര്യനാട് മലയടിയില്‍ കുളത്തില്‍ വീണാണ് അക്ഷയ് മരിച്ചത്.15 വയസായിരുന്നു. വിതുര ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയാണ്.
കോട്ടയം ചങ്ങനാശേരിയില്‍ തൃക്കൊടിത്താനം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മണികണ്ഠവയല്‍ സ്വദേശി ആദിത്യ ബിജുവാണ് മരിച്ചത്.
കോഴിക്കോട് വടകര മണിയൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റാണ് വിദ്യാര്‍ഥി മരിച്ചത്. മുതുവന കടയക്കൂടി ഹമീദിന്റെ മകൻ നിഹാല്‍ (17) ആണ് മരിച്ചത്.
സൈക്കിളില്‍ പോകുമ്ബോള്‍ പൊട്ടിവീണ വൈദ്യുതി കമ്ബിയില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു.