KeralaNEWS

ആശ്വാസം! പനംകുട്ടിയില്‍ വീടിനു മുകളിലേക്ക് വീണ ലോറി മാറ്റി; നഷ്ടപരിഹാരം നൽകാൻ ധാരണ

ഇടുക്കി: പനംകുട്ടിയിൽ വിശ്വംഭരൻറെ വീടിനു മുകളിലേക്ക് ലോറി വീണ സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ധാരണയായി. പൊലീസും ജനപ്രതിനിധികളും വിശ്വംഭരൻറെ കുടുംബവുമായി നടത്തിയ ചർച്ചയിൽ കെഎസ്ഇബിയുടെ കരാർ കമ്പനി 3 ലക്ഷം രൂപ പ്രാഥമിക ധനസഹായം നൽകി. ധാരണപത്രം ഒപ്പിട്ട ഉടൻ ലോറി വീടിന് മുകളിൽ നിന്നും മാറ്റി.

ഞായറാഴ്ച മുതൽ തുടങ്ങിയതാണ് വിശ്വംഭരൻറെ ദുരിതം. അടഞ്ഞ മഴയിൽ ആരും തുണയില്ലാതെ കുഞ്ഞുകുട്ടികളടക്കമുള്ള ആറംഗ കുടുംബം ലോറി വീണ് പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ പേടിയോടെയാണ് കഴിഞ്ഞത്. നിരവധി ഓഫീസുകൾ കയറിയിറങ്ങിയതോടെ 75,000 രൂപ നൽകാമെന്നായിരുന്നു കരാർ കമ്പനിയുടെ ഇന്നലെയുള്ള വാഗ്ദാനം. ഇത് നിരസിച്ചതോടെ ഇന്ന് വീട്ടിൽ നിന്നും അടിമാലി പൊലീസ് ഇറക്കിവിടാൻ പോലും ശ്രമിച്ചുവെന്ന് വിശ്വംഭരനും ഭാര്യയും ഒരുമിച്ച് പരാതിപ്പെട്ടിരുന്നു. എല്ലാത്തിനുമൊടുവിലാണ് പുതിയ ധാരണയിലെത്തിയിരിക്കുന്നത്.

Signature-ad

വീടിന്റെ പണിക്കായി മൂന്നു ലക്ഷം രൂപ നൽകും. തുടർന്ന് ഇൻഷ്യുറൻസ് കേസിൽ കിട്ടുന്ന പണവും വിശ്വംഭരന് നൽകും. ആ വ്യവസ്ഥ വിശ്വംഭരനും കരാറുകാരും ഒരുപോലെ അംഗീകരിച്ചതോടെ ധാരണപത്രം ഒപ്പിട്ടു. ഇതോടെ 8 മണിയോടെ ലോറി പുറത്തെത്തിച്ചു. വീടിൻറെ കുറച്ചുഭാഗം കൂടി ഇടിഞ്ഞിട്ടുണ്ട്. എങ്കിലും പ്രശ്നം പരിഹരിക്കാനായല്ലോ എന്നതാണ് എല്ലാവരുടെയും ആശ്വാസം.

Back to top button
error: