Month: July 2023

  • Health

    ‘ദന്തസംരക്ഷണ’ത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഏറ്റവും മികച്ച 8 ഭക്ഷണ സാധനങ്ങൾ, മറക്കാതിരിക്കുക ഈ കാര്യങ്ങൾ

        ശരീരത്തിന്റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണം അത്യന്താപേക്ഷിതം. പല്ലുകളുടെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. തൈര് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ തൈര് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഉത്തമമാണ്. കൂടാതെ വിറ്റാമിനുകളായ ബി3, ബി6, ബി12 എന്നിവ ധാരാളം അടങ്ങിയതാണ് തൈര്. അതിനാല്‍  ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പാലും പാലുത്പന്നങ്ങളും ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പാല്‍, ചീസ്,  എന്നിവയില്‍ കാത്സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കുകയും പല്ലിന്റെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും. ആപ്പിള്‍ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പല്ലുകളില്‍ ‘ക്യാവിറ്റി’ ഉണ്ടാകുന്നതു തടയാന്‍ ആപ്പിള്‍ സഹായിക്കും. ആപ്പിളില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് മോണയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദന്താരോഗ്യത്തിന് ഏറേ നല്ലതാണ്. സ്‌ട്രോബെറി ആണ്  അടുത്തതായി…

    Read More »
  • Food

    മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടാൻ രുചികരമായ മുരിങ്ങയ്ക്ക സൂപ്പ് കുടിക്കാം; തയ്യാറാക്കേണ്ടവിധം

    ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയതാണ് മുരിങ്ങയ്ക്ക. വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, അമിനോ ആസിഡുകൾ എന്നിവയെല്ലാം ധാരാളമായി മുരിങ്ങയ്ക്കയിൽ കാണപ്പെടുന്നു. കൂടാതെ, ആന്റിഫംഗൽ, ആൻറിവൈറൽ, ആന്റീഡിപ്രസന്റ്, ആൻറി ഇൻഫ്ലമേറ്ററി സവിശേഷതകൾ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. സിങ്കിന്റെ മികച്ച ഉറവിടമാണ് മുരിങ്ങ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയും. ഇത് പ്രമേഹത്തെ നിയന്ത്രിക്കാനോ തടയാനോ സഹായിക്കും. മുരിങ്ങയ്ക്ക കൊണ്ട് സ്വാദിഷ്ടമായ പല വിഭവങ്ങൾ നമ്മൾ തയ്യാക്കാറുണ്ടല്ലോ.. മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടുന്നതിന് മുരിങ്ങയ്ക്ക കൊണ്ട് രുചികരമായ സൂപ്പ് തയ്യാറാക്കിയാലോ?… വേണ്ട ചേരുവകൾ… 3 മുരിങ്ങയ്ക്ക കഷണങ്ങളാക്കി വേവിച്ച് ഉടച്ച് അരിച്ചെടുത്ത വെള്ളം 1 കപ്പ് സോയ വേവിച്ചത് 1 കപ്പ് കാരറ്റ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞത് 1 എണ്ണം സവാള ചെറുതായി അരിഞ്ഞത് 1 എണ്ണം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ സോയ സോസ് അര സ്പൂൺ ഗ്രീൻ ചില്ലി സോസ് 1 സ്പൂൺ മുട്ട 1 എണ്ണം കോൺ ഫ്ലവർ ആവശ്യത്തിന് വെളളം ആവശ്യത്തിന് കുരുമുളകുപൊടി…

    Read More »
  • Business

    നിങ്ങളുടെ പാൻ പ്രവർത്തനക്ഷമമാണോ എന്ന് എങ്ങനെ പരിശോധിക്കും ?

    ദില്ലി: രാജ്യത്ത് ഒരു പൗരന്റെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡും പാൻ കാർഡും. ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2023 ജൂൺ 30-ന് അവസാനിച്ചു. പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ജൂലൈ 1 മുതൽ പാൻ കാർഡ് പ്രവർത്തന രഹിതമാകുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനാൽ അസാധുവായ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചാൽ മാത്രമേ ഇനി ഉപയോഗിക്കാൻ കഴിയുകയുള്ളു. നിങ്ങളുടെ പാൻ പ്രവർത്തനക്ഷമമാണോ എന്ന് പരിശോധിക്കാനുള്ള ഒരു മാർഗ്ഗം നിങ്ങളുടെ ഫോം 26 എഎസ്‌ ഉപയോഗിച്ചാണ്. ഫോം 26 എഎസ്‌ ഉപയോഗിച്ച് നിങ്ങളുടെ പാൻ പ്രവർത്തനക്ഷമമാണോ എന്ന് എങ്ങനെ പരിശോധിക്കാം ഘട്ടം 1: ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക പോർട്ടൽ https://www.incometax.gov.in/iec/foportal/ ലോഗിൻ ചെയ്യുക സ്റ്റെപ്പ് 2: ഇ ഫയൽ ടാബിന് താഴെയുള്ള ഇൻകം ടാക്സ് റിട്ടേൺസിൽ ക്ലിക്ക് ചെയ്യുക ഘട്ടം 3: ലിസ്റ്റിൽ നിന്ന്, ഫോം 26 എഎസ് എന്നതിൽ ക്ലിക്ക് ചെയ്യുക.  ടിക്ക് ബോക്സും ക്ലിക്ക് ചെയ്ത്…

    Read More »
  • Business

    രാജ്യവ്യാപക പരിശോധനയിൽ കണ്ടെത്തിയത് 15,000 കോടിയിലധികം നികുതി വെട്ടിപ്പ്; 4,900 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകൾ റദ്ദാക്കി

    വ്യാജ രജിസ്ട്രേഷൻ തടയുന്നതിനായി രണ്ട് മാസമായി തുടരുന്ന  രാജ്യവ്യാപക പരിശോധനയിൽ ഇതുവരെ 4,900 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകൾ റദ്ദാക്കി. കൂടാതെ 15,000 കോടിയിലധികം നികുതി വെട്ടിപ്പ് കണ്ടെത്തുകയും ചെയ്തതായി സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) അധികൃതർ അറിയിച്ചു . വ്യാജ ജിഎസ്ടിഐകൾ കണ്ടെത്തുന്നതിനും, ഇല്ലാതാക്കുന്നതിനായി മെയ് പകുതിയോടെയാണ് പരിശോധന തുടങ്ങിയത്. പരിശോധനയ്ക്കായി 69,600-ലധികം ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പറുകൾ (ജിഎസ്ടിഐഎൻ) തിരഞ്ഞെടുത്തിട്ടുണ്ട്, ഇതിൽ 59,178 എണ്ണം  ഫീൽഡ് ഓഫീസർമാർ പരിശോധിച്ചു കഴിഞ്ഞു. 16,989 ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പറുകൾ (ജിഎസ്ടിഐഎൻ നിലവിലില്ലെന്ന് കണ്ടെത്തി. 11,015 ജിഎസ്ടിഐകൾ താൽക്കായികമായി റദ്ദാക്കുകയും   4,972 എണ്ണം പൂർണ്ണമായും റദ്ദാക്കുകയും ചെയ്തതായും സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) അധികൃതർ വ്യക്തമാക്കി. മെയ് 16 ന് തുടങ്ങിയ പരിശോധനയിൽ ഇതുവരെ 15,035 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. 1,506 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്  ഐടിസി നികുതി…

    Read More »
  • Crime

    ചെർപ്പുളശ്ശേരി തൂത ക്ഷേത്രത്തിലെ ബാലവിവാഹം: വധു വരന്മാരുടെ പ്രായം തെളിയിക്കുന്ന രേഖ സൂക്ഷിച്ചില്ല, ക്ഷേത്രം ക്ലർക്കിനെ മലബാർ ദേവസ്വം സസ്പെന്റ് ചെയ്തു

    പാലക്കാട് : ചെർപ്പുളശ്ശേരി തൂത ക്ഷേത്രത്തിലെ ബാലവിവാഹവുമായി ബന്ധപ്പെട്ട് ക്ഷേത്രം ക്ലർക്ക് രാമകൃഷ്ണനെ മലബാർ ദേവസ്വം സസ്പെന്റ് ചെയ്തു. വധു വരന്മാരുടെ പ്രായം തെളിയിക്കുന്ന രേഖ സൂക്ഷിക്കാത്തതിനാണ് നടപടി. ജൂൺ 29നാണ് ചെർപ്പുളശേരി സ്വദേശിയായ 32 കാരൻ മണ്ണാർക്കാട് സ്വദേശിയായ 17 കാരിയെ വിവാഹം ചെയ്തത്. തൂത ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ ബന്ധുക്കൾ ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തു. ബാലവിവാഹം നടന്നെന്ന വിവരം  ലഭിച്ചതിനെ തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി മണ്ണാർക്കാട്, ചെർപ്പുളശേരി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. മണ്ണാർക്കാട് പൊലീസ് പെൺകുട്ടിയുടെ വീട്ടിലും സ്കൂളിലും പരിശോധന നടത്തി. പ്രായം തെളിയിക്കുന്ന രേഖകൾ കണ്ടെത്തി. വിവാഹം നടന്നത് ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ രേഖകൾ അങ്ങോട്ട് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ, ഭർത്താവ് എന്നിവർക്കെതിരെ കേസെടുത്തത്. 2 വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ല വകുപ്പ് ആണ് ചുമത്തിയിരിക്കുന്നത്. വിവാഹം നടന്ന ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. വധുവിന്റെ പ്രായത്തെ കുറിച്ച്…

    Read More »
  • Kerala

    ക്രൈസ്തവ സന്യാസത്തെ അവഹേളിച്ചുകൊണ്ട് എം വി ഗോവിന്ദൻ നടത്തിയ പ്രസ്താവന അനുചിതവും പ്രതിഷേധാർഹവുമെന്ന് കത്തോലിക്ക കോൺഗ്രസ്‌

    കൊച്ചി: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കത്തോലിക്ക കോൺഗ്രസ്. ക്രൈസ്തവ സന്യാസത്തെ അവഹേളിച്ചുകൊണ്ട് എം വി ഗോവിന്ദൻ നടത്തിയ പ്രസ്താവന അനുചിതവും പ്രതിഷേധാർഹവുമെന്ന് കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി അഭിപ്രായപ്പെട്ടു. സന്യാസിനികളുടെയും വൈദികരുടെയും സേവനങ്ങള്‍ തൊഴിൽ ആണെന്ന് വ്യാഖ്യാനിച്ചത് തെറ്റാണെന്നും ക്രൈസ്തവ സന്യാസത്തെ അവഹേളിക്കലാണെന്നും കത്തോലിക്ക കോൺഗ്രസ് ചൂണ്ടികാട്ടി. ഇന്ത്യയിൽ കേരളത്തിലൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ഇല്ലാതായ കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രങ്ങളുടെ പ്രസക്തിയെക്കുറിച്ചാണ് ഗോവിന്ദൻ ആശങ്കപ്പെടേണ്ടതെന്നും അവർ പറഞ്ഞു. ഇന്നാട്ടിൽത്തന്നെ വ്യാജ സർട്ടിഫിക്കറ്റുകളും, വ്യാജ നിയമനങ്ങളും അക്രമമാർഗങ്ങളുമൊക്കെ നടത്തി ഏറെനാൾ പിടിച്ചുനിൽക്കാനാവില്ല എന്ന സത്യം എം വി ഗോവിന്ദൻ മനസിലാക്കണം. പ്രീണന രാഷ്ട്രീയ ലക്ഷ്യങ്ങളോടെ, തുടർച്ചയായി നടത്തുന്ന പ്രസ്താവനകളും പ്രവർത്തനങ്ങളും സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് ഇതിൽ നിന്നും പിന്മാറണമെന്നും കത്തോലിക്ക കോൺഗ്രസ്‌ ആവശ്യപ്പെട്ടു. അതേസമയം ഏക സിവിൽ കോഡ് വിഷയത്തിൽ സി പി എമ്മിനെതിരെ രൂക്ഷമായി വിമർശിച്ച് ഇന്ന് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. ഏക സിവിൽ കോഡില്‍ സി…

    Read More »
  • Kerala

    രതീഷ് കാളിയാടന്റെ  പിഎച്ച്ഡി വ്യാജമെന്ന് കെ.എസ്‌.യു, ആരോപണങ്ങള്‍ വ്യാജനിര്‍മ്മിതിക്കാരുടെ കുബുദ്ധിയില്‍ രൂപപ്പെട്ട ഭാവനാവിലാസമെന്ന് ഡോ.രതീഷ് കാളിയാടന്‍

      മുഖ്യമന്ത്രിയുടെ അക്കാദമിക് അഡ്വൈസറും അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുമായ ഡോ. രതീഷ് കാളിയാടന്റെ പിഎച്ച്ഡി വ്യാജവും പ്രബന്ധം കോപ്പിയടിച്ചതുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആരോപിച്ചത് രണ്ടു നാൾ മുമ്പാണ്. 2012- ’14ൽ അസം സർവകലാശാലയിൽ നിന്നു ഫുൾ ടൈം പിഎച്ച്ഡി നേടിയെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ, രതീഷ് 2009- ’17 കാലത്തു തലശ്ശേരി ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. കേരളത്തിൽ ജോലി ചെയ്യുമ്പോൾ അദ്ദേഹത്തിന് എങ്ങനെ അസമിൽ പോയി പിഎച്ച്ഡി ഗവേഷണം നടത്തുവാൻ സാധിച്ചു എന്നാണ്  അലോഷ്യസ് സേവ്യർ ചോദിക്കുന്നത്. ഫുൾടൈം പിഎച്ച്ഡി ചെയ്യുമ്പോൾ 80 ശതമാനത്തിനു മുകളിൽ ഹാജർ ഉണ്ടാകണമെന്നു നിബന്ധനയുണ്ട്. കേരളത്തിൽ ഹയർ സെക്കൻഡറി അധ്യാപകനായിരുന്ന കാലയളവിൽ എങ്ങനെയാണ് അസമിൽ 80 ശതമാനം ഹാജർ നേടിയെന്ന് അന്വേഷിക്കണം. പിഎച്ച്ഡി ചെയ്യുവാൻ കുറഞ്ഞത് 3 വർഷം വേണം എന്ന യുജിസി നിബന്ധന ഉള്ളപ്പോൾ രതീഷ് കാളിയാടൻ 2 വർഷം കൊണ്ട് പിഎച്ച്ഡി പൂർത്തിയാക്കി എന്നാണു…

    Read More »
  • LIFE

    ‘ജയിലറി’ലെ ആദ്യ ഗാനം; തമന്നയ്‍ക്കൊപ്പം ചുവട് വച്ച് രജനി

    കോളിവുഡില്‍ സൂപ്പര്‍താരങ്ങള്‍ക്കുവേണ്ടി ഏറ്റവുമധികം ജനപ്രിയ ട്രാക്കുകള്‍ ഒരുക്കിയ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആയിരിക്കും. രജനികാന്ത് ചിത്രം ജയിലര്‍ ആണ് അനിരുദ്ധ് ഈണമിടുന്ന ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കാവാലയ്യാ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവുവും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ്. തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രജനിയുടെ കരിയറിലെ 169-ാം ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാല്‍ എത്തുന്നുവെന്നത് പ്രേക്ഷകപ്രീതി വര്‍ധിപ്പിക്കുന്ന ഘടകമാണ്. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ജയിലര്‍ രാജസ്ഥാനില്‍ ചിത്രീകരിച്ച സമയത്ത് രജനിയും മോഹന്‍ലാലും പരസ്പരം കണ്ടിരുന്നു. അന്ന്…

    Read More »
  • Kerala

    സംഘ്പരിവാറിനെതിരെ നിലകൊള്ളാൻ കോൺഗ്രസ്സിന് മടി, ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിനെ അധിക്ഷേപിക്കുന്നത് കോൺഗ്രസ്സി​ന്റെ ഒളിച്ചോട്ടതന്ത്രം: പിണറായി വിജയൻ

    തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിനെ അധിക്ഷേപിക്കുന്നത് കോൺഗ്രസ്സി​ന്റെ ഒളിച്ചോട്ടതന്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘ്പരിവാറിനെതിരെ നിലകൊള്ളാൻ കോൺഗ്രസ്സിന് മടിയാണ്. ഏക സിവിൽ കൊണ്ട് വിഷയത്തിൽ കോൺഗ്രസ്സിന് നിലപാടും നയവുമില്ലെന്നും പിണറായി വിജയൻ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി. കോൺഗ്രസ്സിൻറേത് വഞ്ചനാപരമായ നിലപാടാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഏക സിവിൽ കോഡ് വിഷയത്തിൽ സ്വന്തം നിലപാട് പറയുന്നതിന് പകരം സിപിഐ എമ്മിനെ അധിക്ഷേപിക്കുന്നത് കോൺഗ്രസ്സിന്റെ ഒളിച്ചോട്ടതന്ത്രമാണ്. കോൺഗ്രസ്സിന് ദേശീയ തലത്തിൽ വ്യക്തമായ നിലപാടും നയവുമുണ്ടോ? ഉണ്ടെങ്കിൽ അതെന്താണ്? ഹിമാചൽ മന്ത്രികൂടിയായ കോൺഗ്രസ്സ് നേതാവ് വിക്രമാദിത്യ സിങ്ങ് ഏകസിവിൽ കോഡിനെ സ്വാഗതം ചെയ്തിട്ടുണ്ട്. അതിൽ നിന്ന് വ്യത്യസ്തമാണോ കോൺഗ്രസ്സിന്റെ ഔദ്യോഗിക നിലപാട്? തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബിജെപിയെ എതിർക്കുന്നതിലപ്പുറം രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയങ്ങളിൽ സംഘപരിവാറിനെതിരെ നിലകൊള്ളാൻ കോൺഗ്രസ് മടിക്കുകയാണ്- പിണറായി പറഞ്ഞു. ദില്ലി സംസ്ഥാന സർക്കാരിന് അനുകൂലമായ സുപ്രീം കോടതിവിധി അസാധുവാക്കാൻ കേന്ദ്രം കൊണ്ടുവന്ന ജനാധിപത്യ വിരുദ്ധ ഓർഡിനൻസിനെ കോൺഗ്രസ്സ് ഫലത്തിൽ അനുകൂലിക്കുകയാണ് ചെയ്യുന്നത്. ഭരണഘടനാ…

    Read More »
  • Kerala

    സ്റ്റേഷനിലെത്തുന്നവരോട് മാന്യത വിട്ടുപെരുമാറരുത്, ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: പുതിയ ഡിജിപിയായി ചുമതലയേറ്റ ഷെയ്ഖ് ദർവേസ് സാഹിബ്

    തിരുവനന്തപുരം: സ്റ്റേഷനിലെത്തുന്നവരോട് മാന്യത വിട്ടുപെരുമാറരുതെന്ന് പുതിയ ഡിജിപിയായി ചുമതലയേറ്റ ഷെയ്ഖ് ദർവേസ് സാഹിബ്. മുൻ ഉത്തരവുകളുണ്ടായിട്ടും ചില ഉദ്യോഗസ്ഥർ ഇത് ലംഘിക്കുകയാണ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഡിജിപി ഇറക്കിയ സർക്കുലറിൽ പറയുന്നു. ഔദ്യോഗിക ഫോണിൽ വരുന്ന കോളുകൾ എല്ലാം സ്വീകരിക്കണം. കോൾ ഡൈവർട്ട് ചെയ്യാൻ പാടില്ലെന്നും ഡിജിപിയായി ചുമതലയേറ്റ ശേഷമുള്ള കീഴ് ഉദ്യോഗസ്ഥർക്കുള്ള ആദ്യ സർക്കുലറിൽ നിർദ്ദേശിക്കുന്നു. ദിവസങ്ങൾക്ക് മുമ്പാണ് ദർവേശ് സാഹിബ് ഡിജിപിയായി ചുമതലയേൽക്കുന്നത്. വിവാദങ്ങളിൽ നിന്നൊഴിഞ്ഞുള്ള ക്ലീൻ ട്രാക്ക് റെക്കോർഡാണ് പൊലീസ് മേധാവി സ്ഥാനത്തേക്ക് ഷെയിഖ് ദർവേസ് സാഹിബിന് തുണയായത്. ആന്ധ്ര സ്വദേശിയായ അദ്ദേഹത്തിന് ഒരു വർഷമാണ് കാലാവധി ബാക്കിയെങ്കിലും പൊലീസ് മേധാവി ആയതിനാൽ രണ്ട് വർഷം തുടരാനാകും. ഇടത് സർക്കാരിന് പ്രിയപ്പെട്ട ഉദ്യോ​ഗസ്ഥരിലൊരാളാണ് ദർവേസ് സാഹിബ്. സംസ്ഥാന പൊലീസിന്‍റെ തലപ്പത്തേക്ക് ചർച്ചകളിലുണ്ടായിരുന്നത് കെ പത്മകുമാ‍ർ, ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരായിരുന്നു. ഇവരിലൊരാളാകും എത്തുകയെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സംസ്ഥാന പൊലിസ് മേധാവി അനിൽകാന്ത് വിരമിച്ചതോടെയാണ് പുതിയ നിയമനത്തിന് സാധ്യത…

    Read More »
Back to top button
error: