Month: July 2023
-
Kerala
കരിമാൻതോട് -പത്തനംതിട്ട- തൃശ്ശൂർ ഫാസ്റ്റ് പാസ്സഞ്ചർ
■ 04:30 AM : കരിമാൻതോട് വഴി:തേക്കുതോട് ➡️ തണ്ണിതോട് ➡️ എലിമുള്ളുംപ്ലാക്കൽ ➡️ അതുമ്പുംകുളം ➡️ പയ്യനാമൺ ➡️കോന്നി ➡️ പൂങ്കാവ് ➡️ പത്തനംതിട്ട ➡️ കോഴഞ്ചേരി ➡️ തിരുവല്ല ➡️ ചങ്ങനാശ്ശേരി ➡️ കോട്ടയം ➡️ ഏറ്റുമാനൂർ ➡️ കൂത്താട്ടുകുളം ➡️ മൂവാറ്റുപുഴ ➡️ പെരുമ്പാവൂർ ➡️ കാലടി ➡️ അങ്കമാലി ➡️ ചാലക്കുടി ■ 12:40 PM : തൃശൂർ മൂവാറ്റുപുഴ ➡️ കോട്ടയം ➡️ ചങ്ങനാശ്ശേരി ➡️ തിരുവല്ല ■ 06:10 PM : പത്തനംതിട്ട ■ 08:30 PM : പത്തനംതിട്ട കോന്നി ➡️ പയ്യനാമൺ ➡️ അതുമ്പുംകുളം ➡️ എലിമുള്ളുംപ്ലാക്കൽ ➡️ തണ്ണിതോട് ➡️ തേക്കുതോട് ■ 09:45 PM : കരിമാൻതോട്
Read More » -
NEWS
മഴക്കാലമാണ്, റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കണം
നിരത്തുകളിൽ ആർക്കാണ് മുൻഗണന..?, വാഹനങ്ങൾക്കാണോ കാൽനട യാത്രക്കാരനാണോ…? ടെസ്റ്റ് പാസായി ലൈസൻസ് എടുത്തിട്ടുള്ള ഏതൊരാൾക്കുമറിയാം മുൻഗണന കാൽനട യാത്രക്കാരനാണെന്ന്.എന്നാൽ, സീബ്രാ ലൈനിൽ പോലും കാൽനട യാത്രക്കാരന് ഡ്രൈവർമാർ ഇപ്പോൾ പ്രധാന്യം നൽകാറില്ല. ഒരു കാൽനട യാത്രക്കാരനായി നിരത്തിലിറങ്ങുമ്പോൾ മുൻഗണന തനിക്കാണെന്ന അവകാശബോധമുള്ളയാൾ വാഹനവുമായി ഇറങ്ങുമ്പോൾ ഇക്കാര്യം മറന്നുപോകാറുണ്ട്. കാൽനടയായോ വാഹനവുമായോ നിരത്തുകളിലിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് മോട്ടോർ വാഹനവകുപ്പ്. സീബ്രാ ക്രോസ്സ് ഉണ്ടെന്നുള്ള റോഡ് സിഗ്നൽ കണ്ടാൽ ഉടനെ വാഹനം വേഗത കുറച്ച് വാഹനം സീബ്രാ ക്രോസ്സിന് മുമ്പായുള്ള Stop ചെയ്യാനുള്ള റോഡ് മാർക്കിംഗിൽ റോഡിന് ഇടത് വശം ചേർന്ന് നിർത്തണം. പെഡസ്ട്രിയൻ ക്രോസ്സിംഗിലൂടെ റോഡ് ക്രോസ്സ് ചെയ്യാൻ കാൽനടക്കാരെയും, വീൽ ചെയറിൽ പോവുന്നവരെയും മറ്റും അനുവദിക്കുക. ക്രോസ്സിംഗിൽ ആരും തന്നെ ഇല്ലായെങ്കിൽ മാത്രം വാഹനം മുന്നോട്ട് എടുക്കുക. യാത്രക്കാർ റോഡ് മുറിച്ച് കടക്കാൻ കാത്തു നിൽക്കുമ്പോഴോ കടക്കുമ്പോഴോ അനാവശ്യമായി പരിഭ്രമിക്കരുത്. തിക്കും തിരക്കും കാട്ടാതിരിക്കുക.അതേപോലെ തോന്നിയിടത്തുകൂടി…
Read More » -
India
ഇന്ത്യയുടെ ഫുട്ബോൾ ലോകകപ്പ് മോഹങ്ങള്‍ക്കുള്ള തുടക്കമാകുമോ 2026 ഫിഫ ലോകകപ്പ് ?
ഇന്ത്യയുടെ ഫുട്ബോൾ ലോകകപ്പ് മോഹങ്ങൾക്കുള്ള തുടക്കമാകുമോ 2026-ലെ ഫിഫ ലോകകപ്പ്.2026 മുതൽ ലോകകപ്പിൽ മാറ്റുരയ്‌ക്കാനെത്തുന്ന ടീമുകളുടെ എണ്ണം 32 ല്‍ നിന്ന് 42 ആക്കിയതാണ് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നത്. ഇതിലൂടെ ഏഷ്യൻ ടീമുകളുടെ സ്ലോട്ടുകളുടെ എണ്ണവും 8 യി വര്‍ദ്ധിക്കുന്നു.ഫിഫ റാങ്കിംഗില്‍ ആദ്യ 20 ഏഷ്യൻ ടീമുകളില്‍ ഇന്ത്യ ഇടംപിടിച്ചതിനാല്‍, 2026ലെ ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതയുടെ ആദ്യ റൗണ്ടിന്റെ ഭാഗമാകേണ്ട കാര്യം നീലകടുവകള്‍ക്കില്ല. ഇതിലൂടെ നേരിട്ട് രണ്ടാം റൗണ്ടിലേക്കെത്താം. 2023 നവംബറില്‍ ആരംഭിക്കുന്ന പ്രാഥമികഘട്ടത്തിലെ റൗണ്ട് 2 മത്സരം 2024 ജൂണ്‍ വരെ തുടരും.ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇടം നേടണമെങ്കില്‍ ഇന്ത്യയ്‌ക്ക് വലിയ മുന്നേറ്റം നടത്തേണ്ടത് ഇവിടെയാണ്.ഫിഫ ലോകകപ്പ് 2026 ക്വാളിഫയേഴ്സ് പ്രാഥമിക റൗണ്ട് 2ല്‍ പ്ലോട്ട് 2വിന്റെ ഭാഗമാകുന്നതിലൂടെ ഇന്ത്യയ്‌ക്ക് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനുള്ള സാദ്ധ്യതയും ചെറുതായി ഉയര്‍ത്താനാകും. പ്ലോട്ട് 2ല്‍ ഇന്ത്യക്കൊപ്പം ഉസ്‌ബെക്കിസ്ഥാൻ, ചൈന, ജോര്‍ദാൻ, ബഹ്‌റൈൻ, സിറിയ, വിയറ്റ്‌നാം, പലസ്തീൻ, കിര്‍ഗിസ്ഥാൻ എന്നീ…
Read More » -
Health
പതിവായുള്ള മലബന്ധം ഒരു ആരോഗ്യപ്രശ്‌നമാണ്; ആഹാര ശീലത്തില്‍ ഉൾപ്പെടെ മാറ്റം വരുത്തണം
പതിവായുള്ള മലബന്ധം ഒരു ആരോഗ്യപ്രശ്‌നമാണ്.ഇതിന് ആഹാര ശീലത്തില്‍ മാറ്റം വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തണം. ഫൈബര്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് മലബന്ധത്തെ തടയും. എരിവുള്ളതും ഏണ്ണ കൂടുതലുള്ളതും ടിന്നിലടച്ച ഭക്ഷണങ്ങളും കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വെള്ളം ധാരാളം കുടിക്കണം. കുടാതെ കായിക വിനോദങ്ങൾ ഉള്‍പ്പെടെ ശാരീരികാധ്വാനമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ശ്രദ്ധിക്കണം.പലപ്പോഴും നിര്‍ജ്ജലീകരണം ശരീരത്തില്‍ സംഭവിച്ചാല്‍ അത് മലബന്ധം പോലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ സോഡ പോലുള്ള പാനീയങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് മലബന്ധത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. നാരുകള്‍ അഥവാ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നതിലുപരി ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങൾ വയറിന്റെ അസ്വസ്ഥതയെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മലബന്ധമുള്ളവര്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു പിശുക്കും കാണിക്കേണ്ട ആവശ്യമില്ല. ഇത് മലബന്ധത്തിനെ…
Read More » -
Kerala
വന്ദേ ഭാരത് ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയാൽ എത്ര രൂപ തിരിച്ചു കിട്ടുമെന്ന് അറിയാമോ ?
കഴിഞ്ഞ കുറച്ചു നാളായി കേരളത്തില്‍ യാത്രകളിലെ താരം വന്ദേ ഭാരത് എക്സപ്രസ് ട്രെയിനാണ്.രാജ്യത്തെ തന്നെ ഏറ്റവും മികച്ച വന്ദേ ഭാരത് ട്രെയിൻ സര്‍വീസായി വന്ദേഭാരതിന്റെ കേരളാ സർവീസ് മാറിയിട്ടുണ്ട്. മറ്റു സര്‍വീസുകളെ അപേക്ഷിച്ച് അല്പം കൂടുതലാണ് നിരക്കെങ്കില്‍ പോലും ആളുകള്‍ വന്ദേ ഭാരതില്‍ യാത്ര ചെയ്യുവാൻ കൂടുതൽ താല്പര്യപ്പെടുന്നുണ്ട്. എന്നാല്‍ വന്ദേ ഭാരത് ട്രെയിനില്‍ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കുമ്ബോള്‍ എത്രയാണ് നിരക്ക് എന്നത് പലര്‍ക്കും അറിയില്ല. സാധാരണ ട്രെയിൻ ടിക്കറ്റ് റദ്ദാക്കുമ്ബോള്‍ തുക കണക്കാക്കുന്നതുപോലെ തന്നെ നിങ്ങള്‍ ബുക്ക് ചെയ്ത ക്ലാസിനനുസരിച്ചാണ് തുക വരുന്നത്. എത്രയാണ് വന്ദേ ഭാരത് ട്രെയിൻ ടിക്കറ്റിന്റെ റദ്ദാക്കല്‍ നിരക്കുകളെന്ന് വിശദമായി നോക്കാം. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുൻപ് ടിക്കറ്റ് ക്യാൻസല്‍ ചെയ്താല്‍ എസി എക്സിക്യൂട്ടിവ് ചെയറിന് ക്യാൻസലേഷൻ നിരക്കായി 240 രൂപ നല്‍കണം. എസി ചെയര്‍കാറിന് ക്യാന്‍സലേഷൻ നിരക്ക് 180 രൂപയാണ്. അതേസമയം ട്രെയിൻ പുറപ്പെടുന്നതിന് വെറും 12 മണിക്കൂറിനു മുൻപും 48…
Read More » -
India
ഭര്‍ത്താവിനും രണ്ടര വയസ്സുകാരി മകള്‍ക്കുമൊപ്പം കഴിയവേ സമീപത്തെ പലചരക്ക് കടക്കാരനുമായി പ്രണയം; അവസാനം ഗർഭിണിയായ യുവതി ചെയ്തത്
ഭർത്താവിനും രണ്ടര വയസ്സുകാരി മകള്‍ക്കുമൊപ്പം കഴിയവേ സമീപത്തെ പലചരക്ക് കടക്കാരനുമായി പ്രണയം.അവസാനം അവിഹിത ഗർഭം ധരിച്ച യുവതി പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തി. ചെന്നൈ വേളാച്ചേരി ശശിനാക്കിനടുത്തുള്ള തടാകത്തില്‍ പെണ്‍കുഞ്ഞിൻ്റെ മൃതദേഹം കാണപ്പെട്ട സംഭവത്തിലാണ് സംഗീത (26) എന്ന യുവതി അറസ്റ്റിലായത്. ഭര്‍തൃമതിയായ സംഗീത വിവാഹേതര ബന്ധത്തിലുടെ ജനിച്ച തൻ്റെ കുഞ്ഞിനെ തടാകത്തില്‍ എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞ് ജനിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് സംഗീത ക്രൂരകൃത്യം നിര്‍വ്വഹിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെന്നൈ വേളാച്ചേരി ശശിനാക്കിനടുത്തുള്ള തടാകത്തില്‍ പെണ്‍കുഞ്ഞിൻ്റെ മൃതദേഹം പൊങ്ങിയത്. പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്.തുടര്‍ന്ന് അവര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് വേളാച്ചേരി പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി ചെന്നൈ രായപ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് വേളാച്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇതേ പ്രദേശത്തു താമസിക്കുന്ന സംഗീതയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമാകുകയായിരുന്നു. ഭര്‍തൃമതിയായ സംഗീത മറ്റൊരു ബന്ധത്തിലൂടെ ഗര്‍ഭിണിയാകുകയായിരുന്നു. ഈ വിവരം…
Read More » -
Kerala
സ്ഥാനമാനം പോട്ടെ, ബിജെപിയിൽ പോയതോടെ ഉള്ള മാനവും കളഞ്ഞു കുളിച്ചു: നടൻ ഭീമൻ രഘു
തിരുവനന്തപുരം: സ്ഥാനമാനം കിട്ടിയില്ല എന്നതല്ല, ബി.ജെ.പിയില്‍ പോയതുകൊണ്ട് ഉള്ള മാനവും കളഞ്ഞുകുളിച്ചെന്ന് നടൻ ഭീമൻ രഘു. എ.കെ.ജി സെന്ററിലെത്തി സി.പി.എം അംഗത്വം സ്വീകരിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാണുന്നവരെല്ലാം ഒരു അവജ്ഞതയോടെ നോക്കുന്നു എന്ന സ്ഥിതിയായി. അവര്‍ അങ്ങനെ കണ്ടില്ലെങ്കിലും തനിക്ക് അങ്ങനെയാണ് തോന്നിയത്. മുഖ്യമന്ത്രിയുമായി നേരത്തെ അടുപ്പമുണ്ട്. ഇന്നലെ ക്ലിഫ് ഹൗസിലെത്തി അദ്ദേഹത്തെ കണ്ടെന്നും ഭീമൻ രഘു പറഞ്ഞു. താൻ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മണ്ഡലത്തില്‍ വരാൻ പോലും സുരേഷ് ഗോപി തയ്യാറായില്ലെന്നും ഭീമൻ രഘു പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ഏഴ് തവണ അദ്ദേഹത്തെ വിളിച്ചെങ്കിലും സെക്രട്ടറിയാണ് ഫോണ്‍ എടുത്തത്. എട്ടാമത്തെ തവണയാണ് അദ്ദേഹത്തോട് സംസാരിക്കാനായത്. പ്രധാനമന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കാനുണ്ട് അതുകൊണ്ട് പത്തനാപുരത്ത് വരാനാവില്ല എന്നായിരുന്നു അപ്പോള്‍ മറുപടിയെന്നും രഘു പറഞ്ഞു. ചിന്തിക്കാൻ കഴിവുള്ളവര്‍ക്ക് ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
Read More » -
Crime
വിവാഹം കഴിച്ചിട്ട് രണ്ടു മാസം, പക്ഷേ ഭാര്യ നാലു മാസം ഗർഭിണി; അവിഹിത ബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഒടുവിൽ ഭാര്യ നിരപരാധിയെന്നു തെളിഞ്ഞു
അവിഹിത ബന്ധം ആരോപിച്ചാണ് ചെന്നൈ ചിദംബരത്തിനടുത്ത് കിളനുവംപത്ത് സ്വദേശി ചിലമ്പരശൻ (35) ഭാര്യ റോജയെ ബ്ലേയ്ഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. രണ്ടു മാസം മുമ്പാണ് ചിലമ്പരശനും റോജയും വിവാഹിതരായത്. എന്നാല്‍ റോജ നാലുമാസം ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എന്നാല്‍, സംഭവത്തില്‍ യുവതി നിരപരാധിയാണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിദേശത്ത് ഡ്രൈവറായ ചിലമ്പരശന്റെയും 27കാരിയായ റോജയുടെയും വിവാഹ നിശ്ചയം നടന്നത് കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു. അതിനുശേഷം ഇവര്‍ തമ്മില്‍ പലതവണ ലെെംഗികമായി ബന്ധപ്പെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് രണ്ട് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷവും ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനിടെ യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് യുവതി നാലുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. വിവാഹ നിശ്ചയത്തിന് ശേഷം റോജയുമായി ബന്ധം പുലര്‍ത്തിയിരുന്നെങ്കിലും താനല്ല ഗര്‍ഭത്തിനുത്തരവാദി എന്ന നിലപാടിലായിരുന്നു ചിലമ്പരശൻ. റോജ മറ്റാരെങ്കിലുമായി പ്രണയത്തിലായിരിക്കാമെന്ന് ചിലമ്പരശൻ സംശയിക്കുന്നു. ഇതിൻ്റെ പേരില്‍…
Read More » -
Tech
ഉയർന്ന പെൻഷന് അപേക്ഷിക്കാത്തവരുടെ ശ്രദ്ധയ്ക്ക്…
ദില്ലി: എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കാൻ ഇനി 4 ദിവസം മാത്രം. ജൂൺ 26 വരെയായിരുന്നു നേരത്തെ അനുവദിച്ചിരുന്ന സമയപരിധി.പിന്നീട് ഇത് ജൂലൈ 11 വരെ നീട്ടുകയായിരുന്നു. ജീവനക്കാർക്ക് സംയുക്ത അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന അവസരണമാണ് ഇതെന്ന് ഇപിഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്. കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിലോ, സംയുക്ത ഓപ്ഷൻ നൽകുന്നതിലോ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നവർ ഉടൻ തന്നെ EPFiGMS -ൽ പരാതി നൽകണം. നാല് തവണയായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇപിഎഫ്ഒ നീട്ടുന്നത്. അതിനാൽ ഇനി ഒരിക്കൽ കൂടി നീട്ടിവെക്കൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. നേരത്തെ ഉയർന്ന ഇപിഎസ് പെൻഷന് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 3 ആയിരുന്നു. എന്നാൽ യോഗ്യതയുള്ള ജീവനക്കാർക്ക് എങ്ങനെ അപേക്ഷിക്കാം എന്നത് സംബന്ധിച്ച സർക്കുലറുകൾ പുറപ്പെടുവിക്കാൻ ഇപിഎഫ്ഒ കാലതാമസം വരുത്തിയതിനാൽ. സമയപരിധി 2023 മെയ് 3 വരെ നീട്ടുകയായിരുന്നു. പിന്നീട്, സമയപരിധി വീണ്ടും 2023 ജൂൺ…
Read More » -
India
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ വഞ്ചിതരാകരുത്! ഏക സിവിൽ കോഡ് വിഷയത്തിൽ ജാഗ്രത നിർദ്ദേശവുമായി നിയമ കമ്മീഷൻ
ദില്ലി: ഏക സിവിൽ കോഡ് വിഷയത്തിൽ ജാഗ്രത നിർദ്ദേശവുമായി നിയമ കമ്മീഷൻ. കമ്മീഷൻ്റേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ വഞ്ചിതരാകരുത്. കമ്മീഷൻ അംഗങ്ങളുടേതെന്ന പേരിൽ തെറ്റായ ഫോൺ നമ്പറുകളും പ്രചരിക്കുന്നുണ്ട്. വെബ് സൈറ്റിലൂടെയോ പബ്ലിക് ഇൻഫർമേഷൻ ബ്യൂറോയിലൂടെയോ മാത്രമേ ആശയ വിനിമയം നടത്താറുള്ളൂവെന്നും കമ്മീഷൻ വ്യക്തമാക്കി. അതേ സമയം, ഏക സിവിൽ കോഡ് നടപ്പാക്കാൻ അമാന്തം പാടില്ലെന്ന് ഉപരാഷ്ട്രപതി ജഗധീപ് ധൻകർ. വൈകിയാൽ മൂല്യങ്ങൾ തകരുമെന്നും ജഗധീപ് ധൻകർ അഭിപ്രായപ്പെട്ടു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ഗോത്രവിഭാഗങ്ങളെ ഏകസിവിൽ കോഡിൽ നിന്ന് ഒഴിവാക്കിയേക്കും. ഏക സിവിൽ കോഡിൽ നടപടികൾ പുരോഗമിക്കുമ്പോൾ, വിഷയത്തിൽ സർക്കാർ പിന്നോട്ടില്ലെന്ന കൃത്യമായ സൂചനയാണ് ഉപരാഷ്ട്രപതി നൽകുന്നത്. ബില്ലവതരണത്തിന് മുന്നോടിയായി ചേർന്ന നിയമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് കിട്ടിയ പ്രതികരണങ്ങൾ സർക്കാർ പരിശോധിക്കുകയാണ്.
Read More »