CrimeNEWS

വിവാഹം കഴിച്ചിട്ട് രണ്ടു മാസം, പക്ഷേ ഭാര്യ നാലു മാസം ഗർഭിണി; അവിഹിത ബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഒടുവിൽ ഭാര്യ നിരപരാധിയെന്നു തെളിഞ്ഞു

    അവിഹിത ബന്ധം ആരോപിച്ചാണ് ചെന്നൈ  ചിദംബരത്തിനടുത്ത് കിളനുവംപത്ത് സ്വദേശി ചിലമ്പരശൻ (35)  ഭാര്യ റോജയെ ബ്ലേയ്ഡ് ഉപയോഗിച്ച്‌ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. രണ്ടു മാസം മുമ്പാണ് ചിലമ്പരശനും റോജയും വിവാഹിതരായത്. എന്നാല്‍ റോജ നാലുമാസം ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എന്നാല്‍, സംഭവത്തില്‍ യുവതി നിരപരാധിയാണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

വിദേശത്ത് ഡ്രൈവറായ ചിലമ്പരശന്റെയും 27കാരിയായ റോജയുടെയും  വിവാഹ നിശ്ചയം നടന്നത് കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു.  അതിനുശേഷം ഇവര്‍ തമ്മില്‍ പലതവണ ലെെംഗികമായി ബന്ധപ്പെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് രണ്ട് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷവും ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനിടെ യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് യുവതി നാലുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.

Signature-ad

വിവാഹ നിശ്ചയത്തിന് ശേഷം റോജയുമായി ബന്ധം പുലര്‍ത്തിയിരുന്നെങ്കിലും താനല്ല ഗര്‍ഭത്തിനുത്തരവാദി എന്ന നിലപാടിലായിരുന്നു ചിലമ്പരശൻ. റോജ മറ്റാരെങ്കിലുമായി പ്രണയത്തിലായിരിക്കാമെന്ന് ചിലമ്പരശൻ സംശയിക്കുന്നു. ഇതിൻ്റെ പേരില്‍ ചിലമ്പരശനും റോജയും തമ്മില്‍ വഴക്ക് പതിവായിരുന്നു. വഴക്കിനെ തുടർന്ന് ഒന്നുരണ്ടു തവണ റോജ സ്വന്തം വീട്ടില്‍ പോയി നിന്നിരുന്നു എന്നും പൊലീസ് പറയുന്നു.

വിവാഹം കഴിഞ്ഞതു മുതല്‍ ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കങ്ങളും വഴക്കും ഉണ്ടാകുന്നത് പതിവാണെന്ന് അയല്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയും ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും അതിനിടയില്‍ ചില മരശൻ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബ്ലേഡ് ഉപയോഗിച്ച്‌ റോജയുടെ കഴുത്ത് മുറിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ റോജ സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു.

റോജ കൊല്ലപ്പെട്ടതിനു പിന്നാലെ ചിലമ്പരശൻ പൊലീസ് സ്റ്റേഷനില്‍ എത്തി കുറ്റം ഏറ്റവുപറഞ്ഞ് കീഴടങ്ങി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി റോജയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മുണ്ടിയമ്പക്കം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി . സംഭവമറിഞ്ഞ് കടലൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് രാജാറാം, ചിദംബരം അസിസ്റ്റൻ്റ് പൊലീസ് സൂപ്രണ്ട് രഘുപതി എന്നിവര്‍ സംഭവസ്ഥലത്തെത്തി. റോജയുടെ സഹോദരൻ ദിലീപ് കിള്ളായി പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകിയിരുന്നു. തുടര്‍ന്ന് കൊല്ലപ്പെട്ട റോജയുടെ ഭര്‍ത്താവ് ചിലമ്പരശനെയും അമ്മ സുന്ദരിയേയും(55) കിള്ളായി പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ കൊലപാതകം, സ്ത്രീധന പീഡനം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ ചിലമ്പരശൻ്റെ അമ്മ സുന്ദരി റോജയെ അധിക സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നു എന്ന ആരോപണവുമായി റോജയുടെ വീട്ടുകാരും രംഗത്തെത്തി. ഇക്കാര്യം വ്യക്തമാക്കി അവര്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീധന പീഡന വകുപ്പ് പ്രകാരം സുന്ദരിക്കെതിരെ പൊലീസദ് കേസെടുത്തിരിക്കുകയാണ്. ഇരുവരേയും കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ് എന്ന്  പൊലീസ് അറിയിച്ചു.

Back to top button
error: