Month: July 2023

  • Health

    3 വർഷത്തിനിടെ കേരളത്തിൽ പുതിയ കൊവിഡ് ബാധിതർ ഇല്ലാത്ത ആദ്യദിനം

    തിരുവനന്തപുരം: വലിയ ദുരിതം വിതച്ച കോവിഡ് തരംഗങ്ങൾക്ക് ഒടുവിൽ കേരളം ആദ്യമായി കൊവിഡ് കേസുകളിൽ പൂജ്യം തൊട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ് അനുസരിച്ച് ഏറ്റവും പുതിയ കണക്ക് പ്രകാരം കഴിഞ്ഞ ദിവസം കേരളത്തിൽ പുതുതായി ഒറ്റ കൊവിഡ് കേസുകൾ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 2020 മെയ് 7ന് ശേഷം ആദ്യമായാണ് പുതുതായി ഒറ്റ കേസ് പോലും ഇല്ലാതെ പ്രതിദിന കോവിഡ് കേസ് പൂജ്യം ആകുന്നത് എന്ന് കൊവിഡ് ഡാറ്റ വിശകലന രംഗത്തുള്ളവർ പറയുന്നു. നിലവിൽ കേരളത്തിൽ 1033 ആക്റ്റീവ് കൊവിഡ് രോഗികൾ കൂടിയാണ് ഉള്ളത്. കൊവിൻ ആപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിലെ പ്രധാന പ്രതിയായ 22 കാരനായ ബിടെക് വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബീഹാറിൽ നിന്ന് അറസ്റ്റിലായ സഹോദരങ്ങളുടെ ചോദ്യം ചെയ്യൽ തുടരുമെന്ന് പൊലീസ് അറിയിച്ചു. ഇവർ ഡേറ്റ ആർക്കും വിൽപന നടത്തിയിട്ടല്ലെന്നും പൊലീസ് വ്യക്തമാക്കി. കൊവിൻ ആപ്പിലെ വിവര ചോർച്ചയിൽ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.…

    Read More »
  • Kerala

    ദേ പിന്നേയും ‘പിഴച്ചു’; കോട്ടയത്തെ വീട്ടുമുറ്റത്ത് കിടന്ന വെള്ളകാർ, തലസ്ഥാനത്ത് ചുവുന്നു! പിഴ നോട്ടീസ്, പരാതി

    കോട്ടയം: വീട്ടുമുറ്റത്ത് കിടന്ന കാർ നിയമലംഘനം നടത്തിയെന്ന് കാട്ടി മോട്ടോർ വാഹന വകുപ്പിൽ നിന്ന് നോട്ടീസ്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ് മോട്ടോർ വാഹന വകുപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നിയമലംഘനം നടത്തിയ കാറിന്റെ നമ്പർ രേഖപ്പെടുത്തിയതിൽ വന്ന പിഴവാണ് പ്രശ്നത്തിന് കാരണമെന്നാണ് സംശയം. കാഞ്ഞിരപ്പള്ളി മുക്കാലി സ്വദേശി സഹീലിൻറെ KL 34 F 2454 നമ്പർ വെള്ള ഹുണ്ടായ് ഇയോൺ കാറിനാണ് പിഴയടക്കാൻ ചെലാൻ എത്തിയത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മോട്ടർ വാഹന നിയമം ലംഘിച്ചതായി കാണിച്ച് സഹീലിൻറെ മൊബൈൽ ഫോണിൽ സന്ദേശം എത്തിയത്. തുടർന്ന് പരിവാഹൻ സൈറ്റിൽ നിന്നും ഇ ചെലാൻ ഡൗൺലോഡ് ചെയ്തു. സൺ ഫിലിം ഒട്ടിച്ചതിന് 500 രൂപ പിഴ അടയ്ക്കണമെന്നായിരുന്നു നോട്ടിസ്. എന്നാൽ നോട്ടിസിനൊപ്പം കാണിച്ചിരിക്കുന്ന ചിത്രത്തിൽ ഉള്ളതാകട്ടെ ചുവന്ന നിറമുള്ള ഹോണ്ട ജാസ് കാറും. മോട്ടർ വാഹന വകുപ്പിൻറെ വാഹനത്തിലിരുന്ന് എടുത്തിരിക്കുന്ന ഫോട്ടോയാണ് നോട്ടീസിലുള്ളത്. പക്ഷേ കാറിന്റെ നമ്പർ വ്യക്തമല്ല. തിരുവനന്തപുരം കൃഷ്ണ നഗർ…

    Read More »
  • Health

    തണുപ്പുകാലമാണ്, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനായി നാരങ്ങ, ഓറഞ്ച്, മുന്തിരി, വെളുത്തുള്ളി ഇവ ഭക്ഷണത്തിന്റെ ഭാഗമാക്കൂ

    തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ പെട്ടെന്ന് അസുഖങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇലക്കറികളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനും ഫൈബറും പ്രോട്ടീനും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളിയും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഇവ ജലദോഷത്തിന്റെ ദൈര്‍ഘ്യം വെട്ടിക്കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ഈ തണുപ്പുകാലത്ത് വെളുത്തുള്ളിയും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്റെ ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കും. അത്തരത്തില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.…

    Read More »
  • Food

    കാര്‍ഷിക വിളകള്‍ക്കും ഇനി ഡോക്ടര്‍

    വയനാട്: ക്രോപ്പ് ഡോക്ടർ പദ്ധതി തൊണ്ടാർനാട് കൃഷിഭവനിൽ ആരംഭിച്ചു. 2022 – 23 ജനകീയാസൂത്രണ പദ്ധതിയിലും സ്മാർട്ട് കൃഷിഭവൻ പദ്ധതിയിലും ഉൾപ്പെടുത്തിയാണ് ക്രോപ്പ് ഡോക്ടർ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം തൊണ്ടാർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷാജി കർഷകനായ മാത്യു തുമ്പശ്ശേരിക്ക് മരുന്ന് നൽകി നിർവഹിച്ചു. കാർഷിക വിളകളിൽ രോഗകീട പ്രശ്നങ്ങൾ നേരിടുന്ന കർഷകർ കൃഷിഭവനിൽ നേരിട്ട് വന്ന് പരിശോധിച്ച് മരുന്ന് നൽകുന്ന പദ്ധതിയാണ് ക്രോപ്പ് ഡോക്ടർ പദ്ധതി. അലോപ്പതി, ആയുർവേദം, ഹോമിയോ ഹോസ്പിറ്റലുകളിൽ നിന്നും രോഗങ്ങൾക്ക് മരുന്ന് നൽകുന്നത് പോലെ കൃഷിഭവനിൽ നിന്നും മരുന്ന് നൽകുന്ന ക്രോപ്പ് ഡോക്ടർ പദ്ധതി കർഷകർക്ക് ആശ്വാസമാകും. ആഴ്ച്ചയിൽ വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും പരിശോധന ലഭ്യമാകുക. രണ്ട് ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി കൃഷിഭവനിൽ തുടങ്ങിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ശങ്കരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളായ ആമിന സത്താർ, കുസുമം, കൃഷി ഓഫീസർ പി.കെ മുഹമ്മദ് ഷെഫീഖ് തുടങ്ങിയവർ സംസാരിച്ചു.

    Read More »
  • LIFE

    വീട്ടിലെ ഉറുമ്പ് ശല്യത്തിന് പരിഹാരം കാണാം, ചില പ്രകൃതി ദത്ത ഉത്പ്പന്നങ്ങളിലൂടെ

    വീട്ടിൽ ഉറുമ്പ് ശല്യം ഉണ്ടെങ്കിൽ ചിലപ്പോഴെങ്കിലും അത് ഉപദ്രവകാരികളാണ്. വീട്ടിലെ മധുരപലഹാരങ്ങളും വിത്തുകളും അത് തിന്നുകയും ചില ഉറുമ്പുകൾ നമ്മെ കടിക്കുകയും ചെയ്യുന്നു, എല്ലാ ഉറുമ്പുകളും നമ്മെ കടിക്കാറില്ലെങ്കിലും നീറ് പോലുള്ളവ നമ്മെ കടിക്കുകയും കടിച്ച ഭാഗം വീർത്ത് വരികയും ചെയ്യുന്നു. വീടുകളിൽ നിന്ന് ഉറുമ്പുകളെ ഇല്ലാതാക്കുന്നതിനുള്ള ചില എളുപ്പ വഴികൾ ഉണ്ട്. ചില പ്രകൃതി ദത്ത ഉത്പ്പന്നങ്ങൾ ഉപയോഗിച്ച് ഉറുമ്പിൻ്റെ ശല്യത്തിനെ ഇല്ലാതാക്കാം. കർപ്പൂരം വിതറുക മിക്കവാറും എല്ലാ വീടുകളിലെയും പൂജാ സാമഗ്രിയിൽ കാണപ്പെടുന്ന കർപ്പൂരം അല്ലെങ്കിൽ കപൂർ ഒരു പ്രകൃതിദത്ത കീടനാശിനിയാണ്. കർപ്പൂരം വെള്ളത്തിൽ ലയിപ്പിച്ച് ഉറുമ്പുകൾ ബാധിച്ച ഭാഗത്ത് തളിക്കുക, അവ പെട്ടെന്ന് അപ്രത്യക്ഷമാകുന്നത് നിങ്ങൾ കാണും. നിങ്ങൾക്ക് കുറച്ച് കർപ്പൂരം ചതച്ച് പൊടിച്ചെടുത്ത് അടുക്കളയിലോ ഉറുമ്പുകൾ ഉണ്ടെന്ന് സംശയിക്കുന്ന കോണുകളിലോ വിതറുകയും ചെയ്യാം. കർപ്പൂരത്തിൻ്റെ മണമാണ് ഉറുമ്പിനെ ഇല്ലാതാക്കുന്നത്. പെപ്പർമിൻ്റ് പെപ്പർമിന്റ് ഒരു പ്രശസ്തമായ കീടനാശിനിയാണ്, മാത്രമല്ല ഉറുമ്പുകളെ അകറ്റുന്നതിനും ഇത് നന്നായി പ്രവർത്തിക്കുന്നു, അതിൻ്റെ…

    Read More »
  • Kerala

    കയർഫെഡ് ഉൽപന്നങ്ങളുടെ വിപണനം കർണാടയിലേക്ക്

    കയർഫെഡ് ഉൽപന്നങ്ങളുടെ വിപണനം കർണാടയിലേക്ക്. പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുന്നതിൻ്റെ ഭാഗമായി ഹോംകെയർ ഇന്ത്യയുമായി കയർഫെഡ് ധാരണപത്രം ഒപ്പുവച്ചു. റബ്ബറൈസ്ഡ് കയറുൽപ്പന്നങ്ങളുടെയും മാറ്റ്, മാറ്റിങ്ങുകളുടെയും വിപണനം കർണാടകയിൽ നടത്തുന്നതിനാണ് ധാരണാപത്രം ഒപ്പുവച്ചത്. കയറുൽപ്പന്നങ്ങൾക്ക് ഏറെ ഡിമാൻഡുള്ള കർണാടകയിൽ വിൽപന നടത്തുന്നതിലൂടെ കയർമേഖലയിൽ മാറ്റമുണ്ടാക്കാൻ സാധിക്കുമെന്നും ഇതിൻ്റെ ഭാഗമായി നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണെന്നും വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. കൂടാതെ, കേരളത്തിൽ കയറുൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി കൺസ്യൂമർഫെഡിൻറെ ഷോപ്പുകളിൽ കയർഫെഡ് ഉൽപ്പന്നങ്ങളുടെ വിപണനം നടത്താനുള്ള ധാരണ പത്രവും ഒപ്പുവെച്ചു. കയർഫെഡിൻറെ റബ്ബറൈസ്ഡ് കയറുൽപ്പന്നങ്ങളുടെയും മാറ്റ്, മാറ്റിങ്ങുകളുടെയും സംസ്ഥാന അടിസ്ഥാനത്തിലുള്ള വിപണനത്തിന് മറ്റൊരു ധാരണപത്രം കൂടി ഒപ്പുവച്ചു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് കയർ മേഖല പ്രതിസന്ധിയിലാണ്. ഇത് പരിഹരിക്കാൻ കൂടുതൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താനാണ് സർക്കാർ ശ്രമം. ഇതിൻ്റെ ഭാഗമായി സഞ്ചരിക്കുന്ന കയർഫെഡ് ഷോറൂമുകൾ ആരംഭിച്ചിട്ടുണ്ട്. കയർഫെഡ് ഷോറൂമുകൾ ഇല്ലാത്ത ജില്ലകളിൽ കയറുൽപ്പന്നങ്ങളുടെ വിപണനത്തിനായി ഇവ ഉപയോഗിക്കും. ഒപ്പം നവീകരിച്ച് പ്രവർത്തനമാരംഭിച്ച…

    Read More »
  • Business

    പഴയ സ്വർണം മാറ്റിയെടുക്കാൻ പ്ലാനുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കണം

    സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണ വില കുറഞ്ഞു. ​ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,415 രൂപയും പവന് 80 രൂപയും കുറഞ്ഞ് 43,320 രൂപയിലുമാണ് സ്വർണ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ പവന് 43,400 രൂപയിൽ നിന്നാണ് സ്വർണ വില കുറഞ്ഞത്. ജൂലായ് 6 വ്യാഴാഴ്ച ​ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചാണ് സ്വർണ വില ഉയർന്ന നിലവാരത്തിലെത്തിയത്. ജൂലായ് മൂന്നിന് രേഖപ്പെടുത്തിയ പവന് 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ജൂലായ് മാസത്തിൽ 7 ദിവസം പിന്നിടുമ്പോഴും ചാഞ്ചാട്ടത്തിലാണ് കേരളത്തിലെ സ്വർണ വില. ജൂലായ് 1 ന് പവന് 160 രൂപ കൂടി 43,320 രൂപയിലെത്തിയ സ്വർണ വില രണ്ടാം ദിവസം 80 രൂപ കുറഞ്ഞു. തൊട്ടടുത്ത ദിവസം 80 രൂപ കൂടി. തൊട്ടടുത്ത ദിവസം മാറ്റമില്ലാതെ തുടർന്ന വില ജൂലായ് 6ന് 80 രൂപ കൂടി. ഇവിടെ നിന്നാണ് വീണ്ടും 80…

    Read More »
  • Business

    സ്വർണം വാങ്ങുന്നവർ സൂക്ഷിക്കുക! 10 ലക്ഷത്തിന് മുകളിൽ സ്വർണം വാങ്ങിയാൽ വീട്ടിൽ ഇഡി വരും

    45,000 രൂപയ്ക്ക് മുകളിലെത്തിയ സ്വർണ വില താഴ്ന്ന് നിൽക്കുന്ന സമയമാണിത്. വെള്ളിയാഴ്ച 43,320 രൂപയിൽ ഒരു പവന്റെ വില. വില കുറഞ്ഞു നിൽക്കുന്ന സമയമായതിനാൽ വാങ്ങാൻ പലരും താൽപര്യം കാണിക്കുന്നുണ്ട്. മഴയ്ക്ക് ശേഷമുള്ള വിവാഹ സീസൺ ആരംഭിക്കുമ്പോൾ സ്വർണം വാങ്ങാനായി പലരും അഡ്വാൻസ് ബുക്കിം​ഗും നടത്തുന്നു. എന്നാൽ വലിയ അളവിൽ സ്വർണം വാങ്ങുന്നവരാണെങ്കിൽ ശ്രദ്ധിക്കണമെന്നാണ് പുറത്തു വരുന്ന വാർത്ത. 10 ലക്ഷത്തിന് മുകളിലുള്ള ഇടപാട് ഒന്നോ ഒന്നിൽ കൂടുതലോ ഇടപാടുകളിലായി 10 ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണം വാങ്ങിയാൽ ഇക്കാര്യം ജുവലറികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിക്കണമെന്നാണ് നിയമം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന് കീഴിൽ സ്വർണമേഖലയെ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ഇഡി ഇക്കാര്യം ആവശ്യപ്പെട്ട് ജുവലറികൾക്ക് നോട്ടീസ് നൽകിയത്. ഇതോടൊപ്പം സാമ്പത്തിക ഇന്റലിജൻസ് യൂണിറ്റും വലിയ സ്വർണ ഇടപാടുകളുടെ വിവരം ജുവലറികളിൽ നിന്ന് തേടിയിട്ടുണ്ട്. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ളതും സംശയം തോന്നുന്നതുമായ ഇടപാടുകൾ അറിയിക്കാനാണ് ജുവലറികൾക്ക് നിർദ്ദേശം. ധനം ഓൺലൈനാണ്…

    Read More »
  • Careers

    ഇംഗ്ലീഷ് അറിയാമോ ? ബിരുദം വേണ്ട; ദുബായിൽ 2 ലക്ഷം രൂപ മാസ ശമ്പളത്തിൽ അവസരം

    ഗൾഫ് രാജ്യങ്ങളിലെ തൊഴിലവസരങ്ങളിൽ മലയാളികൾക്ക് വലിയ ശ്രദ്ധ പതിപ്പിക്കുന്ന കാര്യമാണ്. വർഷങ്ങളായി മലയാളികളുടെ പ്രധാന തൊഴിൽ വിപണിയാണ് യുഎഇ. ചെറുതും വലുതുമായ ജോലികൾ മുതൽ വൻകിട സംരംഭങ്ങൾ വരെ മലയാളികളുടെതായി യുഎഇയിലുണ്ട്. ഇന്നും യുഎഇയിലേക്ക് തൊഴിൽ തേടിയുള്ള മലയാളിയുടെ സഞ്ചാരം തുടരുകയാണ്. ദുബായിൽ എന്നല്ല ഏത് നാട്ടിലും മികച്ച ശമ്പളമുള്ള ജോലിക്കായി ബിരുദം ആവശ്യമാണെന്നാണ് പൊതുവെയുള്ള കാഴ്ചപാട്. ദുബായ് ആസ്ഥാനമായ കമ്പനിയുടെ പുതിയ റിക്രൂട്ട്മെന്റ് പ്ലാൻ പ്രകാരം ബിരുദമില്ലാത്തവർക്കും മികച്ച ശമ്പളത്തിൽ തൊഴിലവസരങ്ങൾ കമ്പനി നൽകുന്നുണ്ട്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യോമയാന കമ്പനിയായ എമിറേറ്റ്‌സ് ഗ്രൂപ്പാണ് വമ്പൻ റിക്രൂട്ട്‌മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചത്. ക്യാബിൻ ക്രൂ, പൈലറ്റ്, കസ്റ്റമർ സർവീസ് സ്റ്റാഫ്, എൻജിനീയർ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. ചൊവ്വാഴ്ച കമ്പനി ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തി. വ്യോമയാന മേഖലയിൽ മുന്നേറ്റം കോവിഡിന് ശേഷം വ്യോമയാന മേഖല ഉണരുന്ന കാഴ്ചയാണ് ലോകമെമ്പാടുമുള്ളത്. വിവിധ വിമാന കമ്പനികൾ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകുന്നതും പുതിയ നിയമനങ്ങൾ നടത്തുന്നതും…

    Read More »
  • LIFE

    കോമ്പോ പ്രണയമാണോ അതോ ലവ് സ്ട്രാറ്റജിയോ? ‘എനിക്ക് സാ​ഗറേട്ടനെ ഭയങ്കര ഇഷ്ടമാണ്, എന്നുവച്ച് വിവാഹം കഴിക്കണമെന്നല്ലല്ലോ’ ബി​ഗ് ബോസ് ഷോ കഴിഞ്ഞതിന് പിന്നാലെ തന്റെ ഭാ​ഗം വ്യക്തമാക്കി സെറീന

    ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു സെറീനയും സാ​ഗർ സൂര്യയും. ഇരുവരും തമ്മിലുള്ള കോമ്പോ പ്രണയമാണോ അതോ ലവ് സ്ട്രാറ്റജി ആണോ എന്ന തരത്തിൽ പുറത്ത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഷോ കഴിഞ്ഞതിന് പിന്നാലെ തന്റെ ഭാ​ഗം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സെറീന. “വീട്ടിൽ നിന്നും ഇതുവരെ മാറി നിൽക്കാത്തൊരു വ്യക്തിയാണ് ഞാൻ. എന്റെ ലൈഫിൽ ഏറ്റവും അറ്റാച്ചിഡ് ആയിട്ടുള്ളൊരു വ്യക്തി അമ്മയാണ്. സാ​ഗർ ഏട്ടാണെങ്കിലും അമ്മയോടാണ് ഏറ്റവും അറ്റാച്ച്.എന്റെ ഒരു കൺഫേർട്ട് സോൺ വന്നാൽ ആൺ- പെൺ വ്യത്യാസമില്ലാതെ ഞാൻ സംസാരിക്കും. ആദ്യത്തെ കുറെ ദിവസങ്ങൾ ഞങ്ങൾ അങ്ങനെ മിണ്ടിയിട്ടൊന്നും ഇല്ല. പിന്നീട് ഞങ്ങൾ കണക്ട് ആയി. അമ്മ എന്ന ഇമോഷനാണ് ഞങ്ങളെ അടുപ്പിച്ചത്. അത്രയും നമ്മളെ ചേർത്ത് നിർത്തിയത് അമ്മയോടുള്ള സ്നേഹമാണ്. മദേഴ്സ് ഡേയിൽ സാ​ഗറേട്ടന്റെ ലെറ്റർ വായിച്ച് കേട്ട്, കരഞ്ഞ് കരഞ്ഞ് ഞാൻ ഇല്ലാണ്ടായി. ഭയങ്കര ലൈഫ് ഉള്ളൊരു ലെറ്ററായിരുന്നു അത്. ഞങ്ങളുടെ…

    Read More »
Back to top button
error: