IndiaNEWS

ഇന്ത്യയുടെ ഫുട്ബോൾ ലോകകപ്പ് മോഹങ്ങള്‍ക്കുള്ള തുടക്കമാകുമോ 2026 ഫിഫ ലോകകപ്പ് ?

ന്ത്യയുടെ ഫുട്ബോൾ ലോകകപ്പ് മോഹങ്ങൾക്കുള്ള തുടക്കമാകുമോ 2026-ലെ ഫിഫ ലോകകപ്പ്.2026 മുതൽ ലോകകപ്പിൽ‍ മാറ്റുരയ്‌ക്കാനെത്തുന്ന ടീമുകളുടെ എണ്ണം 32 ല്‍ നിന്ന് 42 ആക്കിയതാണ് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നത്.

ഇതിലൂടെ ഏഷ്യൻ ടീമുകളുടെ സ്ലോട്ടുകളുടെ എണ്ണവും 8 യി വര്‍ദ്ധിക്കുന്നു.ഫിഫ റാങ്കിംഗില്‍ ആദ്യ 20 ഏഷ്യൻ ടീമുകളില്‍ ഇന്ത്യ ഇടംപിടിച്ചതിനാല്‍, 2026ലെ ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതയുടെ ആദ്യ റൗണ്ടിന്റെ ഭാഗമാകേണ്ട കാര്യം നീലകടുവകള്‍ക്കില്ല. ഇതിലൂടെ നേരിട്ട് രണ്ടാം റൗണ്ടിലേക്കെത്താം.

2023 നവംബറില്‍ ആരംഭിക്കുന്ന പ്രാഥമികഘട്ടത്തിലെ റൗണ്ട് 2 മത്സരം 2024 ജൂണ്‍ വരെ തുടരും.ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇടം നേടണമെങ്കില്‍ ഇന്ത്യയ്‌ക്ക് വലിയ മുന്നേറ്റം നടത്തേണ്ടത് ഇവിടെയാണ്.ഫിഫ ലോകകപ്പ് 2026 ക്വാളിഫയേഴ്സ് പ്രാഥമിക റൗണ്ട് 2ല്‍ പ്ലോട്ട് 2വിന്റെ ഭാഗമാകുന്നതിലൂടെ ഇന്ത്യയ്‌ക്ക് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനുള്ള സാദ്ധ്യതയും ചെറുതായി ഉയര്‍ത്താനാകും. പ്ലോട്ട് 2ല്‍ ഇന്ത്യക്കൊപ്പം ഉസ്‌ബെക്കിസ്ഥാൻ, ചൈന, ജോര്‍ദാൻ, ബഹ്‌റൈൻ, സിറിയ, വിയറ്റ്‌നാം, പലസ്തീൻ, കിര്‍ഗിസ്ഥാൻ എന്നീ രാജ്യങ്ങളാണുളളത്.

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ മുത്തമിട്ടതിന് പിന്നാലെയാണ് ഇന്ത്യ ഫിഫ റാങ്കിംഗില്‍ കുതിച്ചത്. ലെബനനെ കലാശപ്പോരില്‍ കീഴടക്കിയതാണ് ഇന്ത്യയ്‌ക്ക് നേട്ടമായത്. റാങ്കിംഗിലെ ഈ മുന്നേറ്റമാണ് ഇന്ത്യയ്‌ക്ക് 2026 ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ നിര്‍ണായകമാവുന്നത്.ഇതിന് പിന്നാലെ സാഫ് കപ്പ് ഫുട്ബോൾ ഫൈനലിൽ കുവൈത്തിനെ തോൽപ്പിച്ച് ഇന്ത്യ കിരീടവും നേടിയിരുന്നു.ലോകകപ്പ് സാദ്ധ്യതകള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നതും നിലവിലെ ടീമിന്റെ പ്രകടനമാണ്.

Back to top button
error: