KeralaNEWS

വന്ദേ ഭാരത് ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയാൽ എത്ര രൂപ തിരിച്ചു കിട്ടുമെന്ന് അറിയാമോ ?

ഴിഞ്ഞ കുറച്ചു നാളായി കേരളത്തില്‍ യാത്രകളിലെ താരം വന്ദേ ഭാരത് എക്സപ്രസ് ട്രെയിനാണ്.രാജ്യത്തെ തന്നെ ഏറ്റവും മികച്ച വന്ദേ ഭാരത് ട്രെയിൻ സര്‍വീസായി വന്ദേഭാരതിന്റെ കേരളാ സർവീസ് മാറിയിട്ടുണ്ട്. മറ്റു സര്‍വീസുകളെ അപേക്ഷിച്ച്‌ അല്പം കൂടുതലാണ് നിരക്കെങ്കില്‍ പോലും ആളുകള്‍ വന്ദേ ഭാരതില്‍ യാത്ര ചെയ്യുവാൻ കൂടുതൽ താല്പര്യപ്പെടുന്നുണ്ട്.

എന്നാല്‍ വന്ദേ ഭാരത് ട്രെയിനില്‍ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കുമ്ബോള്‍ എത്രയാണ് നിരക്ക് എന്നത് പലര്‍ക്കും അറിയില്ല. സാധാരണ ട്രെയിൻ ടിക്കറ്റ് റദ്ദാക്കുമ്ബോള്‍ തുക കണക്കാക്കുന്നതുപോലെ തന്നെ നിങ്ങള്‍ ബുക്ക് ചെയ്ത ക്ലാസിനനുസരിച്ചാണ് തുക വരുന്നത്. എത്രയാണ് വന്ദേ ഭാരത് ട്രെയിൻ ടിക്കറ്റിന്റെ റദ്ദാക്കല്‍ നിരക്കുകളെന്ന് വിശദമായി നോക്കാം.

ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുൻപ് ടിക്കറ്റ് ക്യാൻസല്‍ ചെയ്താല്‍ എസി എക്സിക്യൂട്ടിവ് ചെയറിന് ക്യാൻസലേഷൻ നിരക്കായി 240 രൂപ നല്‍കണം. എസി ചെയര്‍കാറിന് ക്യാന്‍സലേഷൻ നിരക്ക് 180 രൂപയാണ്.

അതേസമയം ട്രെയിൻ പുറപ്പെടുന്നതിന് വെറും 12 മണിക്കൂറിനു മുൻപും 48 മണിക്കൂറിനു ശേഷവും ആണ് ടിക്കറ്റ് ക്യാൻസല്‍ ചെയ്യുന്നതെങ്കില്‍ ടിക്കറ്റ് നിരക്കിന്‍റെ 25 ശതമാനം തുകയാണ് ക്യാൻസലേഷൻ നിരക്കായി റെയില്‍വേയ്ക്ക് നല്കേണ്ടത്. എന്നാല്‍ 4 മണിക്കൂര്‍ മുൻപാണ് റദ്ദാക്കുന്നതെങ്കില്‍ ടിക്കറ്റ് തുകയുടെ 50 ശതമാനം നല്കേണ്ടി വരും.

Signature-ad

എന്നാൽ വന്ദേ ഭാരതിന് ബുക്ക് ചെയ്ത ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റില്‍ കിടന്ന് ക്യാന്‍സല്‍ ആവുകയാണെങ്കില്‍ ക്ലെറിക്കേജ് തുകയായ 60 രൂപാ മാത്രം എടുത്ത് ബാക്കി തുക ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് റെയില്‍വേ തിരികെ നല്കും.

ഏറ്റവും മികച്ച സൗകര്യത്തില്‍ കുറഞ്ഞ സമയം കൊണ്ട് എത്താൻ സാധിക്കും എന്നതിനാല്‍ യാത്രക്കാരുടെ പങ്കാളിത്തം കൊണ്ടും മികച്ച സര്‍വീസ് കൊണ്ടും ശ്രദ്ധ നേടിയിരിക്കുകയാണ് കേരളാ വന്ദേ ഭാരത്. ഏപ്രില്‍ 28ന് ആണ് കേരളത്തില്‍ വന്ദേ ഭാരത് ട്രെയിൻ സര്‍വീസ് ആരംഭിച്ചത്.

തിരുവനന്തപുരത്ത് നിന്ന് കാസർകോടിന് എസി ചെയര്‍കാറില്‍ 1590 രൂപയും എക്സിക്യുട്ടീവ് ക്ലാസില്‍ 2880 രൂപയും ആണ് ടിക്കറ്റ് നിരക്ക്. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേയ്ക്ക് എ സി ചെയര്‍കാറില്‍ 1520 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2,815 രൂപയുമാണ് നിരക്ക്. 16 കോച്ചുകളിലായി ചെയര്‍കാറില്‍ 914 സീറ്റുകളും എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 86 സീറ്റുകളുമാണ് ഉള്ളത്. വ്യാഴാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും സര്‍വീസ് ലഭ്യമാണ്.

 

കാസര്‍കോഡ് – തിരുവനന്തപുരം റൂട്ടില്‍ 183 ശതമാനവും തിരുവനന്തപുരം-കാസര്‍കോഡ് വന്ദേ ഭാരത് എക്സ്പ്രസിന് 134 ശതമാനമാണ് ഒക്യുപൻസി റേറ്റ്.

Back to top button
error: