IndiaNEWS

ഭര്‍ത്താവിനും രണ്ടര വയസ്സുകാരി മകള്‍ക്കുമൊപ്പം കഴിയവേ സമീപത്തെ പലചരക്ക് കടക്കാരനുമായി പ്രണയം; അവസാനം ഗർഭിണിയായ യുവതി ചെയ്തത്

ർത്താവിനും രണ്ടര വയസ്സുകാരി മകള്‍ക്കുമൊപ്പം കഴിയവേ സമീപത്തെ പലചരക്ക് കടക്കാരനുമായി പ്രണയം.അവസാനം അവിഹിത ഗർഭം ധരിച്ച യുവതി പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തി.

ചെന്നൈ വേളാച്ചേരി ശശിനാക്കിനടുത്തുള്ള തടാകത്തില്‍ പെണ്‍കുഞ്ഞിൻ്റെ മൃതദേഹം കാണപ്പെട്ട സംഭവത്തിലാണ് സംഗീത (26) എന്ന യുവതി അറസ്റ്റിലായത്. ഭര്‍തൃമതിയായ സംഗീത വിവാഹേതര ബന്ധത്തിലുടെ ജനിച്ച തൻ്റെ കുഞ്ഞിനെ തടാകത്തില്‍ എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞ് ജനിച്ച്‌ ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് സംഗീത ക്രൂരകൃത്യം നിര്‍വ്വഹിച്ചത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെന്നൈ വേളാച്ചേരി ശശിനാക്കിനടുത്തുള്ള തടാകത്തില്‍ പെണ്‍കുഞ്ഞിൻ്റെ മൃതദേഹം പൊങ്ങിയത്. പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്.തുടര്‍ന്ന് അവര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് വേളാച്ചേരി പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി ചെന്നൈ രായപ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Signature-ad

തുടർന്ന് വേളാച്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇതേ പ്രദേശത്തു താമസിക്കുന്ന സംഗീതയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമാകുകയായിരുന്നു. ഭര്‍തൃമതിയായ സംഗീത മറ്റൊരു ബന്ധത്തിലൂടെ ഗര്‍ഭിണിയാകുകയായിരുന്നു. ഈ വിവരം പുറത്തറിയാതിരിക്കാനാണ് ജനിച്ചയുടൻ കുഞ്ഞിനെ സംഗീത തടാകത്തിൽ എറിഞ്ഞ് കൊലപ്പെടുത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതേ തുടര്‍ന്ന് സംഗീതയെ വേളാച്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവായ കാര്‍ത്തിക്കിനും രണ്ടര വയസ്സുകാരി മകള്‍ക്കുമൊപ്പമാണ് സംഗീത കഴിഞ്ഞിരുന്നത്.സംഗീതയുടേയും കാര്‍ത്തിക്കിൻ്റേയും മാതാപിതാക്കള്‍ മരണപ്പെട്ടിരുന്നു. ഇതിനിടെ പ്രദേശത്തെ പലചരക്ക് കട നടത്തുന്ന വ്യക്തിയുമായി സംഗീത പ്രണയത്തിലാകുകയായിരുന്നു. ഇരുവരും തമ്മില്‍ ലെെംഗികബന്ധത്തിലും ഏര്‍പ്പെട്ടിരുന്നു. ഇക്കാര്യങ്ങളൊന്നും തൻ്റെ ഭര്‍ത്താവായ കാര്‍ത്തിക് അറിയാതിരിക്കാൻ സംഗീത ശ്രദ്ധിച്ചിരുന്നു. എന്നാല്‍ അതിനിടെ സംഗീത ഗര്‍ഭിണിയായി. തുടക്കത്തില്‍ ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംഗീത നടത്തിയിരുന്നു. എന്നാല്‍ അതൊന്നും വിജയിച്ചില്ല. വയര്‍ വലുതാകുന്നത് പലപ്പോഴും ശ്രദ്ധിച്ച കാര്‍ത്തിക് ഇതിനെക്കുറിച്ച്‌ ചോദിച്ചപ്പോഴൊക്കെ സംഗീത ഗ്യാസിന്റെ അസുഖമാണെന്ന്  പറഞ്ഞൊഴിയുകയായിരുന്നു.
ജൂണ്‍ രണ്ടിന് സംഗീതയ്ക്ക് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.അപ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.തുര്‍ന്ന് വീട്ടിലെ കുളിമുറിയില്‍ വച്ച്‌ സംഗീത പ്രസവിച്ചു. ഇക്കാര്യം ഭര്‍ത്താവ് അറിഞ്ഞാല്‍ പ്രശ്നമാകുമെന്നതിനാല്‍ കുട്ടിയെ സമീപത്തെ തടാകത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.തുടര്‍ന്ന് സംഗീത വീട്ടിലേക്ക് പോയി സാധാരണ രീതിയില്‍ ഇടപെട്ടു.അതിനിടെ കുട്ടിയുടെ മൃതദേഹം തടാകത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ സംഗീതയെ തടാകത്തിന് സമീപത്ത് കണ്ടെന്ന അയല്‍വാസികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ചോദ്യം ചെയ്തതോടെ സംഗീതയ്ക്ക് കുറ്റം സമ്മതിക്കാതെ നിവൃത്തിയില്ലെന്നാകുകയായിരുന്നു.

Back to top button
error: