Month: July 2023

  • Kerala

    അന്തര്‍സംസ്ഥാന യാത്രക്കാര്‍ക്ക് 30 കിലോമീറ്റര്‍ വരെ സൗജന്യ യാത്രയുമായി കെഎസ്ആർടിസി

    തിരുവനന്തപുരം:അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് 30 കിലോമീറ്റര്‍ വരെ സൗജന്യ യാത്ര നടത്താമെന്ന് കെഎസ്ആർടിസി. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് കെഎസ്ആർടിസി പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.അന്തര്‍സംസ്ഥാന യാത്രക്കാരുടെ ബോര്‍ഡിംഗ് പോയിന്‍റില്‍ എത്താനാണ് സൗജന്യയാത്ര അനുമതി. കെഎസ്‌ആര്‍ടിസിയുടെ ഫാസ്റ്റ് പാസഞ്ചറിലോ അതിനു താഴെയുള്ള ക്ലാസ് ബസുകളിലോ മാത്രമാണ് സൗജന്യ യാത്രയ്ക്ക് അര്‍ഹത. യാത്രക്കാര്‍ നില്‍ക്കുന്ന സ്ഥലത്തു നിന്ന് ബോര്‍ഡിംഗ് പോയിന്‍റിലേക്ക് 30 കിലോമീറ്ററില്‍ താഴെയാണ് ദൂരമെങ്കില്‍ സൗജന്യമായി യാത്ര ചെയ്യാം. ഇതിന് ടിക്കറ്റ് ബുക്ക് ചെയ്ത രേഖയും ഐഡി കാര്‍ഡും യാത്രക്കാരുടെ കൈവശമുണ്ടായാല്‍ മതി. കണ്ടക്ടര്‍മാര്‍ ഇത് പരിശോധിച്ച്‌ സൗജന്യ യാത്ര അനുവദിക്കണമെന്ന് ചീഫ് ട്രാഫിക്ക് ഓഫീസര്‍ അറിയിച്ചു.

    Read More »
  • Kerala

    കേരളത്തെ നടുക്കിയ പെരുമണ്‍ ദുരന്തത്തിന് ഇന്ന്‌ 35 വയസ്‌

    കൊല്ലം: കേരളത്തെ നടുക്കിയ പെരുമണ്‍ ദുരന്തത്തിനു ഇന്ന്‌ 35 വയസ്‌. 1988 ജൂലൈ എട്ടിന്‌ കൊല്ലം പെരുമണ്‍ പാലത്തില്‍ നിന്ന്‌ ബംഗളൂരു-കന്യാകുമാരി ഐലന്റ്‌ എക്‌സ്‌പ്രസ്‌ പാളം തെറ്റി അഷ്‌ടമുടിക്കായലിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ 105 പേര്‍ മരണപ്പെടുകയും ഇരുന്നൂറിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തു. എന്‍ജിന്‍ പെരുമണ്‍ പാലം പിന്നിട്ട്‌ നിമിഷങ്ങള്‍ക്കകം 14 ബോഗികള്‍ അഷ്‌ടമുടിക്കായലിലേക്ക്‌ പതിക്കുകയായിരുന്നു.അപകടം  ടൊര്‍ണാഡോ ചുഴലിക്കാറ്റു മൂലമാണെന്നായിരുന്നു റയിൽവെയുടെ അവകാശവാദം.മുന്‍ വ്യോമസേനാ ഉദ്യോഗസ്‌ഥനായ സി.എസ്‌. നായിക്‌ നടത്തിയ അന്വേഷണത്തിലും ടൊര്‍ണാഡോ എന്ന്‌ അടിവരയിട്ടതോടെ പിന്നെ അന്വേഷണമൊന്നും നടന്നില്ല. എന്നാൽ യഥാര്‍ഥ കാരണം ഇന്നും അജ്‌ഞാതമാണ്‌.ദുരന്തത്തെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ഫലം കണ്ടില്ല.ഐലന്റ്‌ എക്‌സ്‌പ്രസ്‌ 80 കിലോമീറ്ററിലധികം വേഗതയിലായിരുന്നു. ട്രെയിനിലെ ഓട്ടോമാറ്റിക്‌ സ്‌പീഡ്‌ മീറ്ററില്‍ ഇത്‌ രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു.എന്‍ജിന്‍ പാളം തെറ്റിയത്‌ ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ പെട്ടെന്ന്‌ ബ്രേക്ക്‌ ചെയ്‌തപ്പോള്‍ ബോഗികള്‍ കൂട്ടിയിടിച്ച്‌ അഷ്‌ടമുടിക്കായലിലേക്കു പതിക്കുകയായിരുന്നെന്നാണ് വിവരം.റെയില്‍വേ ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥയാണ്‌ അപകട കാരണമെന്ന് റയിൽവേ സേഫ്‌റ്റി കമ്മിഷണര്‍ സൂര്യനാരായണന്‍ ആദ്യം തന്നെ…

    Read More »
  • Kerala

    തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനികളെ മദ്യം നൽകി പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ

    തിരുവനന്തപുരം:സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്നു പേരെ മദ്യം നല്‍കി ലൈംഗികമായി പിഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ വിഷ്ണു, ജിഷ്ണു എന്നിവരാണ് പിടിയിലായത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.   17വയസുകാരായ മൂന്നു കുട്ടികളെ വശീകരിച്ച്‌ പ്രതികളിലൊരാളുടെ വീട്ടിലെത്തിച്ച്‌ ബിയറില്‍ ബ്രാൻഡി മിക്സ് ചെയ്ത് നല്‍കി മയക്കി കിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.   ഇക്കഴിഞ്ഞ നാലിന് രാവിലെയായിരുന്നു സംഭവം.പെണ്‍കുട്ടികള്‍ യുവാക്കളുടെ സുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം.കുട്ടികളുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തത്പതിവിലും വൈകി വീട്ടിലെത്തിയ കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

    Read More »
  • Kerala

    സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 55 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍  മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

    Read More »
  • Kerala

    ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ വീട് കത്തിനശിച്ചു

    തിരുവനന്തപുരം:ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ വീട് കത്തിനശിച്ചു.മലയിൻകീഴ് അണപ്പാട് കേദാരം വീട്ടില്‍ തങ്കപ്രഭാദേവിയുടെ വീടാണ് കത്തിനശിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.അടുക്കളയില്‍ ആരുമില്ലാതിരുന്നതിനാല്‍ വൻദുരന്തമാണ് ഒഴിവായത്.വീടിന്റെ  അടുപ്പില്‍ വീട്ടുകാര്‍ തീകത്തിച്ചിരുന്നു.ഇതിനടുത്തായി ഉണങ്ങാനിട്ടിരുന്ന റബര്‍ ഷീറ്റുകളിലേക്ക് തീപടരുകയും അതില്‍ നിന്നും ഗ്യാസ് സിലിണ്ടറിലേക്ക് തീ വ്യാപിച്ചതുമാണ് അപകടകാരണം.മൂന്ന് ഗ്യാസ് സിലിണ്ടറുകളാണ് ഇവർ അടുക്കളയോട് ചേർന്ന് സൂക്ഷിച്ചിരുന്നതെന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കാട്ടാക്കട ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു മൂന്ന് സിലിണ്ടറില്‍ ഒരെണ്ണം ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയും ഒരെണ്ണം കത്തി നശിക്കുകയും ചെയ്തു. മറ്റൊന്ന് അവിടെ നിന്ന് മാറ്റിയിരുന്നു.അടുക്കള ഭാഗം പൂര്‍ണമായി കത്തിനശിച്ചു.ഫയര്‍ഫോഴ്സിന്റെ ശ്രമഫലമായി രണ്ടു ‍ മണിക്കൂർ കൊണ്ടാണ് തീകെടുത്തിയത്.

    Read More »
  • Kerala

    സിനിമയില്‍ പാടാന്‍ അവസരം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍  ജീമോന്‍ കല്ലുപുരയ്ക്കൽ അറസ്റ്റിൽ

    കൊച്ചി:സിനിമയില്‍ പാടാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍  ജീമോന്‍ കല്ലുപുരയ്ക്കൽ അറസ്റ്റിൽ. മുനമ്ബത്തുള്ള റിസോര്‍ട്ടില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നണി ഗായികയാക്കാം എന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ നിന്ന് പണം കൈക്കലാക്കിയ പ്രതി പിന്നീട് നിരന്തരം ലൈംഗികമായും ഉപയോഗിച്ചു.   164 പ്രകാരം മാജിസ്‌ട്രേറ്റിന് മുമ്ബാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.മുനമ്ബം പൊലിസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • NEWS

    സന്തത സഹചാരിയാണ് പ്രശ്നങ്ങൾ , അതിനിടയിലൂടെയുള്ള യാത്രയാണ് ജീവിതം

    വെളിച്ചം      സ്വന്തം ജീവിതത്തില്‍ എന്നും പ്രശ്‌നങ്ങളാണ് എന്നായിരുന്നു അയാളുടെ പരാതി.  പരിഹാരത്തിനായി അയാള്‍ തന്റെ ഗുരുവിന് അടുത്തെത്തി. ഗുരു പറഞ്ഞു: “ഇന്നെനിക്ക് സമയമില്ല.  നാളെ കാണാം.  പക്ഷേ, ഇന്നു രാത്രി നീ എന്റെ ഒട്ടകങ്ങളെ പരിചരിക്കണം.  എല്ലാ ഒട്ടകങ്ങളും ഇരിക്കുമ്പോള്‍ നിനക്ക് ഉറങ്ങാം.” പിറ്റേന്ന് രാവിലെ ഗുരു അയാളോട് ചോദിച്ചു: “നന്നായി ഉറങ്ങിയോ?” യുവാവ് പറഞ്ഞു: “ഞാന്‍ ഉറങ്ങിയതേയില്ല. ഒരൊട്ടകം ഇരിക്കുമ്പോള്‍ മറ്റൊരു ഒട്ടകം എഴുന്നേല്‍ക്കും.” ഗുരു പറഞ്ഞു: “നിനക്കതു ബോധ്യമായല്ലോ…? അത് ഒട്ടകങ്ങളുടെ സ്വഭാവമാണ്.  ചിലതു തനിയെ ഇരിക്കും.  ചിലത് നിന്റെ ശ്രമഫമായി ഇരിക്കും.  ചിലത് നീ എത്ര ശ്രമിച്ചാലും ഇരിക്കില്ല.  നിന്റെ പ്രശ്‌നങ്ങളും ഇതുപോലെതന്നെയാണ്.  ഒരു പ്രശ്‌നങ്ങളും ഇല്ലാത്ത സുവര്‍ണ്ണനിമിഷം ഒരു സങ്കല്‍പം മാത്രമാണ്.” വാസസ്ഥലവും തൊഴിലിടങ്ങളും യാത്രകളും സംഭവങ്ങളുമെല്ലാം കൂടിച്ചേരുന്നതാണ് ഓരോ ദിനവും.  ഇവയോടൊപ്പമാണ് വ്യക്തിഗതമായ കാഴ്ചപ്പാടുകളും അഭിരുചികളും കലരുന്നത്.  പ്രശ്‌നങ്ങളെ ഇല്ലാതാക്കാനാവില്ല., പ്രശ്‌നങ്ങള്‍ക്കിടയിലൂടെ യാത്ര തുടരാന്‍ നമുക്ക് പരിശീലിക്കാം. സന്തോഷവും സമാധാനവും നിറഞ്ഞ…

    Read More »
  • Kerala

    വിവരങ്ങൾ കൈമാറാം; പുതിയ വാട്സാപ്പ് നമ്പർ പങ്കുവച്ച് കെഎസ്ആർടിസി

    കെ എസ്‌ആര്ടിസി ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും കെഎസ്‌ആര്‍ടിസിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ കൈമാറുന്നതിന് പുതിയ നമ്ബര്‍ പങ്കുവെച്ചിരിക്കുകയാണ് അധികൃതർ.   +919497722205 എന്ന നമ്ബര്‍ ഇതിനായി ഉപയോഗിക്കാമെന്ന് കെഎസ്‌ആര്‍ടിസി  അറിയിച്ചു.

    Read More »
  • Kerala

    കുന്നംകുളത്ത്  മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി

    തൃശൂർ:കുന്നംകുളത്ത്  മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി.ബന്ധുക്കളാണ് പരാതി നൽകിയിരിക്കുന്നത്. കുന്നംകുളം ചെറുവത്താനി സ്വദേശി വിനീഷ് (32) ഭാര്യ വിദ്യ(26) മകൻ ശ്രീഹരി(6) എന്നിവരെയാണ് കാണാതായത്. കറുപ്പ് കളര്‍ ഹോണ്ട യുണിക്കോണ്‍ ബൈക്ക് KL46 E 9560 ലാണ് വീട്ടില്‍ നിന്ന് മൂവരും പുറപ്പെട്ടത്.   എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെടുക 0488 5222211

    Read More »
  • Kerala

    ലേക് ഷോര്‍ ആശുപത്രിയിലെ ജീവനക്കാരിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

    ആലപ്പുഴ:ലേക് ഷോര്‍ ആശുപത്രിയിലെ ജീവനക്കാരിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.എരമല്ലൂര്‍ കടവനത്തറ സ്വദേശി അശ്വതി (22) ആണ് മരിച്ചത്. നെട്ടൂര്‍ ലേക് ഷോര്‍ ആശുപത്രിയിലെ ജീവനക്കാരിയായ അശ്വതിയെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെയുള്ള കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.   അശ്വതി ജോലിക്ക് എത്താതായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് അമ്മയെ ഫോണ്‍ ചെയ്ത് വിവരം തിരക്കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുളത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.   കുഞ്ഞുമോൻ – ലത ദമ്ബതികളുടെ മകളാണ്. സഹോദരൻ: അനന്തു.

    Read More »
Back to top button
error: