KeralaNEWS

സ്ഥാനമാനം പോട്ടെ, ബിജെപിയിൽ പോയതോടെ ഉള്ള മാനവും കളഞ്ഞു കുളിച്ചു: നടൻ ഭീമൻ രഘു

തിരുവനന്തപുരം: സ്ഥാനമാനം കിട്ടിയില്ല എന്നതല്ല, ബി.ജെ.പിയില്‍ പോയതുകൊണ്ട് ഉള്ള മാനവും കളഞ്ഞുകുളിച്ചെന്ന് നടൻ ഭീമൻ രഘു.
എ.കെ.ജി സെന്ററിലെത്തി സി.പി.എം അംഗത്വം സ്വീകരിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാണുന്നവരെല്ലാം ഒരു അവജ്ഞതയോടെ നോക്കുന്നു എന്ന സ്ഥിതിയായി. അവര്‍ അങ്ങനെ കണ്ടില്ലെങ്കിലും തനിക്ക് അങ്ങനെയാണ് തോന്നിയത്. മുഖ്യമന്ത്രിയുമായി നേരത്തെ അടുപ്പമുണ്ട്. ഇന്നലെ ക്ലിഫ് ഹൗസിലെത്തി അദ്ദേഹത്തെ കണ്ടെന്നും ഭീമൻ രഘു പറഞ്ഞു.
താൻ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മണ്ഡലത്തില്‍ വരാൻ പോലും സുരേഷ് ഗോപി തയ്യാറായില്ലെന്നും ഭീമൻ രഘു പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ഏഴ് തവണ അദ്ദേഹത്തെ വിളിച്ചെങ്കിലും സെക്രട്ടറിയാണ് ഫോണ്‍ എടുത്തത്. എട്ടാമത്തെ തവണയാണ് അദ്ദേഹത്തോട് സംസാരിക്കാനായത്. പ്രധാനമന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കാനുണ്ട് അതുകൊണ്ട് പത്തനാപുരത്ത് വരാനാവില്ല എന്നായിരുന്നു അപ്പോള്‍ മറുപടിയെന്നും രഘു പറഞ്ഞു.
ചിന്തിക്കാൻ കഴിവുള്ളവര്‍ക്ക് ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: