Month: July 2023
-
Kerala
വിഴിഞ്ഞത്ത് കുഴിയില്‍ വീണയാളെ രക്ഷിച്ചു; കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാന്‍ ശ്രമംതുടരുന്നു
തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയില്‍ വീണയാളെ രക്ഷപ്പെടുത്തി. വീടിന് തൊട്ടുപിന്നിലായി കുഴിച്ച കുഴിയില്‍ വീണ ബിനുവിനെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത് തന്നെ വിഴിഞ്ഞത്ത് കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ ഇതരസംസ്ഥാന തൊഴിലാളി കിണറ്റില്‍ കുടുങ്ങിയിരുന്നു. രാവിലെ എട്ടുമണിയോടെയാണ് കിണര്‍ ഇടിഞ്ഞ് അപകടമുണ്ടായത്. 90 അടി താഴ്ചയുള്ള കിണറില്‍ 40 അടിയോളം മണ്ണിടിഞ്ഞുവീണിട്ടുണ്ട്. ഇതിന് അടിയിലാണ് തമിഴ്നാട് സ്വദേശിയായ മഹാരാജ് കുടുങ്ങിപ്പോയത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. അപകടം നടന്ന ഇരുസ്ഥലങ്ങളുമായി നാലുകിലോമീറ്ററോളം ദൂരം മാത്രമാണുള്ളത്. ഇവിടെയുണ്ടായിരുന്ന ഫയര്‍ഫോഴ്സ് എത്തിയാണ് ബിനുവിനെ രക്ഷിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നാണ് വിവരം.
Read More » -
NEWS
അയര്‍ലണ്ടില്‍ മലയാളി നഴ്സ് നിര്യാതയായി
ഡബ്ലിൻ:മലയാളി നേഴ്സ് അയര്‍ലണ്ടില്‍ നിര്യാതയായി. ബ്ലാഞ്ചാര്‍ഡ്സ് ടൗണില്‍ താമസിക്കുന്ന കോട്ടയം കുറുവിലങ്ങാട് കാളികാവ് സ്വദേശിനി ബിനുമോള്‍ പോളശ്ശേരിയാണ് നിര്യാതയായത്. ഡബ്ലിന്‍ നാഷണല്‍ മറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ഹൃദയാഘാതത്തെ തുടർന്ന് മാറ്റര്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം. ഭര്‍ത്താവ് ബിനോയ് ജോസ്. മക്കള്‍: എഡ്വിന്‍, ഈതന്‍ , ഇവ, കോട്ടയം കാളികാവ് പി.ജെ ഉലഹന്നാന്റെയും മേരിയുടെയും മകളാണ്.
Read More » -
Kerala
നിരവധി ഒഴിവുകൾ;ഇപ്പോൾ അപേക്ഷിക്കാം
പട്ടികജാതി വിഭാഗക്കാർക്ക് ഇടുക്കി ജില്ലയിൽ ട്യൂട്ടര്‍ നിയമനം പട്ടികജാതി വകുപ്പിന് കിഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പ്രീമെട്രിക് ഹോസ്റ്റലുകളില്‍ 2023-24 അധ്യായന വര്‍ഷം രാത്രികാല പഠനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് റെസിഡന്റ് ട്യൂട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വാക്ക് ഇൻ ഇന്റര്‍വ്യൂ ആണ് നടത്തുന്നത്. ബിരുദവും ബി എഡുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 11 ചൊവ്വാഴ്ച രാവിലെ 11 ന് ഇടുക്കി ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടത്തുന്ന വാക് ഇൻ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. നിയമനം താല്‍കാലികമായിരിക്കും. ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാകണം. ഒഴിവുകളുടെ എണ്ണം 6 (പുരുഷൻ-2,സ്ത്രീ-4 ). പ്രതിമാസ വേതനം 12,000 രൂപയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-296297. ജൂനിയര്‍ ലക്ചറര്‍ തിരുവനന്തപുരം ഗവ. നഴ്സിങ് കോളജില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് ജൂനിയര്‍ ലക്ചറര്‍മാരുടെ 18 ഒഴിവിലേക്ക് വാക് ഇൻ ഇന്റര്‍വ്യൂ…
Read More » -
Kerala
ബി.എസ്.സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളജുകളിലേക്ക് 2023-24 വര്‍ഷം ബി.എസ്.സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വിവരങ്ങള്‍ ( Verified data) www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അപേക്ഷാര്‍ഥികള്‍ വെബ്‌സൈറ്റില്‍ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് ആവശ്യപ്പെട്ട രേഖകള്‍ ജൂലൈ 12ന് വൈകീട്ട് 5ന് മുമ്ബ് അപ്‌ലോഡ് ചെയ്യണം.കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363, 364.
Read More » -
India
പാക്കിസ്ഥാനിൽ നിന്നും എത്തിയ യുവതിക്കും ഉത്തർപ്രദേശ് സ്വദേശിയായ ഭർത്താവിനും കോടതി ജാമ്യം അനുവദിച്ചു
ലക്നൗ : പബ്ജി കളിച്ച് പ്രണയത്തിലായി പാകിസ്താനില്‍ നിന്ന് ആരുമറിയാതെ ഇന്ത്യയിലെത്തിയ യുപി സ്വദേശിയെ വിവാഹം ചെയ്ത യുവതിക്കും ഭർത്താവിനും കോടതി ജാമ്യം അനുവദിച്ചു. ഗ്രേറ്റര്‍ നോയിഡ കോടതിയാണ് ജാമ്യം അനുവദിച്ചത്.പാക്കിസ്ഥാനി യുവതി സീമ ഗുലാമിനെയും സച്ചിൻ മീനയെയും ജൂലൈ 4 നാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചതിനാണ് സീമയെ അറസ്റ്റ് ചെയ്തതെങ്കില്‍, അനധികൃതമായി ഒരാളെ രാജ്യത്ത് താമസിപ്പിച്ചതിനാണ് സച്ചിനെതിരെ നടപടി എടുത്തത്. ജൂലൈ നാലിന് തന്നെ ഇവര്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് പ്രണയം തുറന്ന് പറഞ്ഞിരുന്നു. വിവാഹം കഴിച്ച് ഇന്ത്യയില്‍ താമസിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. 2019 മുതല്‍ പബ്ജി കളിച്ച് ഇവര്‍ അടുപ്പത്തിലായിരുന്നു. ഇതോടെയാണ് നാല് മക്കളെയും കൂട്ടി ഇന്ത്യയിലേക്ക് വരാൻ യുവതി തീരുമാനിച്ചത്.ഏഴ് വയസിന് താഴെ പ്രായമുളള സീമയുടെ നാല് മക്കളും അവരോടൊപ്പം ജയിലിലായിരുന്നു. പാകിസ്താനില്‍ നിന്ന് വന്ന ശേഷം കഠ്മണ്ഡുവില്‍ വെച്ച് സച്ചിനെ വിവാഹം കഴിച്ചുവെന്നാണ് സീമ പറയുന്നത്. അവരെ പാകിസ്താനിലേക്ക്…
Read More » -
India
ഉച്ചഭക്ഷണപദ്ധതി ഫണ്ട് തിരഞ്ഞെടുപ്പിന് വിനിയോഗിച്ചു; ബംഗാളിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി
ന്യൂഡല്‍ഹി: ബംഗാളിലെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ സാമ്പത്തിക ക്രമക്കേടെന്ന് കേന്ദ്രസര്‍ക്കാര്‍. സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി ഫണ്ടില്‍ നിന്നുള്ള തുക പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി വിനിയോഗിച്ചെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. പിഎം പോഷന്‍ പദ്ധതിക്കുള്ള തുക മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് വകമാറ്റി ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ”നിലവില്‍ ഉച്ചഭക്ഷണപദ്ധതിക്കായുള്ള ബാങ്ക് അക്കൗണ്ടില്‍ എന്തുകൊണ്ടെന്ന് വിശദീകരിക്കാനാകാത്ത പണമുണ്ട്. ഇതിനെക്കുറിച്ച് ബംഗാള്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പലവിധ പൊരുത്തക്കേടുകള്‍ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ട്. ഇതില്‍ നിന്നും പണം പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി വിനിയോഗിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഒരേ അക്കൗണ്ട് തിരഞ്ഞെടുപ്പിന് ഉള്‍പ്പെടെ ഉപയോഗിച്ചെന്ന് വ്യക്തമാക്കാനായിട്ടില്ല.” കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്നുമാസത്തിനിടെ തുക അക്കൗണ്ടുകളില്‍ വര്‍ധിച്ചതായാണ് കണ്ടെത്തിയത്. എന്നാല്‍, തുക മിച്ചം വന്നത് അക്കൗണ്ടുകളിലേക്ക് തിരിച്ചെത്തിയതാണിതെന്ന് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതിനോട് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Read More » -
Kerala
മാതൃഭൂമി സ്‌പോര്‍ട്സ് എഡിറ്റര്‍ പി.ടി. ബേബി അന്തരിച്ചു
കൊച്ചി: മാതൃഭൂമി സ്‌പോര്‍ട്സ് എഡിറ്റര്‍ പി.ടി. ബേബി (50) അന്തരിച്ചു. ശനിയാഴ്ച വൈകിട്ട് 4.40-ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. 1996-ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന ബേബി മാതൃഭൂമിയുടെ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എഡിഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. മാതൃഭൂമിക്കു വേണ്ടി ലണ്ടന്‍ ഒളിമ്പികസ്, 2018 റഷ്യ ലോകകപ്പ് ഫുട്‌ബോള്‍, 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ദേശീയ ഗെയിംസ്, ഐ.പി.എല്‍, സന്തോഷ് ട്രോഫി തുടങ്ങിയ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എറണാകുളം പിറവം സ്വദേശിയാണ്. അച്ഛന്‍: തോമസ്. അമ്മ: റാഹേല്‍. ഭാര്യ: പരേതയായ സിനി. മക്കള്‍: ഷാരോണ്‍, ഷിമോണ്‍. സഹോദരങ്ങള്‍: പരേതനായ പി.ടി. ചാക്കോ, ഏലിയാമ്മ, സാറായി, പി.ടി. ജോണി, പരേതയായ അമ്മിണി. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഏഴക്കരനാട് നീറാംമുകള്‍ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍.
Read More » -
Crime
നടുറോഡില്‍ സ്ത്രീയെ ഓട്ടോയില്‍ വലിച്ചിഴച്ചത് 200 മീറ്റര്‍
മുംബൈ: ഓട്ടോ ഡ്രൈവറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്ത്രീയെ റോഡിലൂടെ 200 മീറ്ററോളം വലിച്ചിഴച്ചു. മഹാരാഷ്ട്രയിലെ കോലാപുരില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്ത്രീയെ വലിച്ചിഴയ്ക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയായ ഡ്രൈവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. സ്ത്രീയെ വലിച്ചിഴയ്ക്കുന്നതു കണ്ട് ഒരു ബൈക്ക് യാത്രികന്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഡ്രൈവര്‍ നിര്‍ത്താതെ പോകുന്നതു വിഡിയോയില്‍ കാണാം. ഓട്ടോറിക്ഷയില്‍ സ്ത്രീയുടെ വസ്ത്രം കുടുങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും വാഹനം നിര്‍ത്താന്‍ ഡ്രൈവര്‍ തയാറായില്ല എന്നതാണ് സംശയത്തിനു കാരണമായത്. നേരത്തെ സമാനമായ സംഭവം ഡല്‍ഹിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതുവത്സര തലേന്ന് കാറില്‍ പത്തുകിലോമിറ്ററോളം വലിച്ചിഴയ്ക്കപ്പെട്ട യുവതി ഒടുവില്‍ മരിച്ചു. സംഭവത്തെ തുടര്‍ന്ന് ട്രാഫിക് സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമായിരുന്നു.
Read More » -
Kerala
കാഞ്ഞങ്ങാട് പനി ബാധിച്ച് മൂന്ന് വയസുകാരൻ മരിച്ചു
കാസർകോട്: പനി ബാധിച്ച് കാഞ്ഞങ്ങാട് മൂന്ന് വയസുകാരൻ മരിച്ചു.തൃശ്ശൂര്‍ സ്വദേശി ബലേഷിന്റെയും അശ്വതിയുടെയും മകൻ ശ്രീബാലുവാണ് മരിച്ചത്. പനിയെ തുടര്‍ന്ന് കാസർകോട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം കുട്ടിയുമായി കുടുംബം കാഞ്ഞങ്ങാട്ടെ വാടക വീട്ടിലേക്ക് മടങ്ങിയിരുന്നു.എന്നാല്‍ വീട്ടില്‍ വെച്ച് വീണ്ടും പനി കൂടിയതോടെ കുട്ടിയെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു കണ്ണൂരിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.
Read More » -
India
യാത്രക്കാർ കുറവായ ട്രെയിനുകളിലെ എസി ടിക്കറ്റ് നിരക്ക് 25 ശതമാനം കുറയ്ക്കാൻ നടപടി
ന്യൂഡൽഹി: യാത്രക്കാർ കുറവായ ട്രെയിനുകളിലെ എസി ടിക്കറ്റ് നിരക്ക് 25 ശതമാനം കുറയ്ക്കാൻ റയിൽവെ മന്ത്രാലയം തീരുമാനിച്ചു. അനുഭൂതി, വിസ്റ്റാഡോം കോച്ചുകള്‍ ഉള്‍പ്പെടെ എസി സീറ്റിങ് സൗകര്യമുള്ള വന്ദേ ഭാരത് അടക്കം എല്ലാ ട്രെയിനുകളുടെയും എസി ചെയര്‍കാറിലും എക്സിക്യൂട്ടീവ് ക്ലാസിലും പദ്ധതി റെയില്‍വേ മന്ത്രാലയം ആരംഭിച്ചു. അടിസ്ഥാന നിരക്കില്‍ പരമാവധി 25% വരെ ഇളവ് ലഭിക്കും. ബാധകമായ മറ്റ് ചാര്‍ജുകള്‍ പ്രത്യേകം ഈടാക്കും. യാത്രക്കാരുടെ എണ്ണം കുറവുള്ള ട്രെയിനുകള്‍ക്ക് ഈ ഇളവ് ബാധകമായിരിക്കും. കഴിഞ്ഞ 30 ദിവസത്തിനിടെ 50 ശതമാനത്തിലും താഴെ യാത്രക്കാരുള്ള ട്രെയിനുകളിലാണ് ഇളവുള്ളത്. യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിനു താഴെയായാല്‍ യാത്രയുടെ ഏത് ഘട്ടത്തിലും ഇളവ് അനുവദിക്കാമെന്നാണ് നിര്‍ദേശം. ഈ പദ്ധതിയിലൂടെ ഈ ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഡിസ്കൗണ്ടില്‍ ബുക്ക് ചെയ്ത ടിക്കറ്റിന് റീഫണ്ട് നല്‍കില്ല. കൂടാതെ അവധി ദിവസങ്ങളിലോ ഉത്സവ ദിവസങ്ങളിലോ സര്‍വീസ് നടത്തുന്ന സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് ഈ കിഴിവ് പദ്ധതി ബാധകമല്ല.…
Read More »