Month: July 2023

  • Kerala

    വനിത മാധ്യമപ്രവർത്തകക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തിൽ പി.ഡി.പി.നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

    കൊച്ചി: വനിത മാധ്യമപ്രവർത്തകക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തിൽ പി.ഡി.പി.നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന നിസാർ മേത്തറിനെയാണ് പുറത്താക്കിയത്. വനിത മാധ്യമ പ്രവർത്തകക്ക് അശ്ലീല സന്ദേശമയച്ചതിന് ഇയാളെ നേരത്തെ സസ്പെൻ്റ് ചെയ്തിരുന്നു. മാധ്യമപ്രവർത്തകയുടെ പരാതിയെ തുടർന്ന് നിസാർ മേത്തറിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തിരുന്നു. ശല്യം നിരന്തരം തുടർന്ന സാഹചര്യത്തിലാണ് മാധ്യമപ്രവർത്തക പരാതി നൽകിയത്. സ്ത്രീകൾക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓൺലൈൻ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. അബ്ദുൽ നാസർ മദനിയുടെ ആരോഗ്യവിവരങ്ങൾ മാധ്യമങ്ങളുമായി പങ്ക് വയ്ക്കാൻ പിഡിപി ചുമതലപ്പെടുത്തിയ വ്യക്തിയാണ് നിസാർ മേത്തർ. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മദനിയുടെ ആരോഗ്യ വിവരങ്ങൾ ചോദിച്ചറിയാൻ ഫോണിൽ ബന്ധപ്പെട്ടപ്പോഴായിരുന്നു മാധ്യമപ്രവർത്തകയ്ക്ക് ദുരനുഭവം ഉണ്ടായത്. ജാമ്യത്തിൽ ഇളവ് നേടി കേരളത്തിലെത്തിയ മഅദനിയുടെ ആരോഗ്യവിവരങ്ങൾ തിരക്കിയാണ് മാധ്യമപ്രവർത്തക നിസാർ മേത്തറിനെ ബന്ധപ്പെടുന്നത്. ഇതിന് പിന്നാലെയാണ് ഇയാൾ ലൈംഗിക ചുവയുള്ള സന്ദേശം അയച്ച് തുടങ്ങിയത്. മാധ്യമപ്രവർത്തക താക്കീത് നൽകിയെങ്കിലും നിസാർ…

    Read More »
  • Health

    സൗദിയിൽ സിറിയൻ സയാമീസ് ഇരട്ടകളെ ഏഴര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപെടുത്തി

    റിയാദ്: സിറിയൻ സയാമീസ് ഇരട്ടകളായ ഇഹ്‌സാൻ, ബസ്സാം എന്നിവരെ വേർപെടുത്തുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. വ്യാഴാഴ്ച രാവിലെ റിയാദിലെ നാഷനൽ ഗാർഡിൻറെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിക്ക് കീഴിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് നെഞ്ചിൻറെ താഴത്തെ ഭാഗം, വയർ, കരൾ, കുടൽ എന്നിവ ഒട്ടിചേർന്ന സിറിയൻ സയാമീസ് കുട്ടികളുടെ ശസ്ത്രക്രിയ ആരംഭിച്ചത്. അഞ്ച് ഘട്ടങ്ങളിലായി നടത്തിയ ശസ്ത്രക്രിയ ഏഴര മണിക്കൂർ നീണ്ടുനിന്നു. സയാമീസ് ശസ്ത്രക്രിയ തലവൻ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ വിദഗ്ധരായ 26 പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. സൽമാൻ രാജാവിൻറെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻറെയും നിർദേശത്തെ തുടർന്ന് കഴിഞ്ഞ മെയ് 22 നാണ് മാതാപിതാക്കളോടൊപ്പം തുർക്കിയിലെ അങ്കാറയിൽ നിന്ന് എയർ മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിൽ സിറിയൻ സയാമീസ് ഇരട്ടകളെ റിയാദിൽ എത്തിച്ചത്. സിറിയൻ സയാമീസ് ഇരട്ടകളായ ഇഹ്‌സാൻ, ബസ്സാം എന്നിവരെ വേർപെടുത്താനുള്ള ശസ്ത്രക്രിയ വിജയിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ശസ്ത്രക്രിയക്ക് ശേഷം നടത്തിയ…

    Read More »
  • Kerala

    ജൂലൈ 17 ന് തിരുവനന്തപുരത്ത് മദ്യനിരോധനം

    തിരുവനന്തപുരം: കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച്‌ ജൂലൈ 17ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍, വര്‍ക്കല മുന്‍സിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധികളിലെ എല്ലാ മദ്യ ശാലകളുടെയും പ്രവര്‍ത്തനം നിരോധിച്ച്‌ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ജൂലൈ 16 രാത്രി 12 മുതല്‍ ജൂലൈ 17 ഉച്ചക്ക് രണ്ട് വരെയാണ് നിരോധനം.സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ബലി തര്‍പ്പണത്തിന് എത്തുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായായാണ് നടപടി.

    Read More »
  • Kerala

    കെഎസ്ആർടിസിയിൽ ഓണത്തിന് 30 ശതമാനം ടിക്കറ്റ് നിരക്ക് കൂടും

    തിരുവനന്തപുരം:കെഎസ്ആർടിസിയിൽ ഓണത്തിന് 30 ശതമാനം ടിക്കറ്റ് നിരക്ക് കൂടും.ഉത്സവ സമയങ്ങളിലെ സീസൺ നിരക്ക് എന്ന പേരിൽ നിശ്ചിത ദിവസങ്ങളില്‍ 30 ശതമാനം ടിക്കറ്റ് നിരക്കാണ് കൂടുക. എക്സ്പ്രസ് മുതല്‍ മുകളിലേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ബസുകളിലാണ് നിരക്ക് വര്‍ധനവ് ബാധകമാവുക.ആഗസ്റ്റ് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ഫ്ലക്സി നിരക്ക് ഈടാക്കുക. സിംഗിള്‍ ബര്‍ത്ത് ടിക്കറ്റിന് അഞ്ച് ശതമാനം വര്‍ധനാകും ഉണ്ടാവുക. അതേസമയം, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളില്‍ 15% നിരക്ക് കുറയും. അന്യസംസ്ഥാനങ്ങളിൽ നിന്നും ഓണം ആഘോഷിക്കാൻ നാട്ടിലെത്തുന്നവരെയാണ് ഇത് കൂടുതൽ ബാധിക്കുക.

    Read More »
  • Kerala

    ഒറ്റ പ്രവേശന പരീക്ഷയിലൂടെ ബിരുദവും ബി.എഡും നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാം; കൂടുതൽ വിവരങ്ങൾ

    കാസർകോട്:ഹയര്‍ സെക്കൻഡറി കഴിഞ്ഞ് അധ്യാപകരാകാൻ ആഗ്രഹമുണ്ടെങ്കില്‍ നാലുവര്‍ഷം കൊണ്ട് ബിരുദവും ബി.എഡും ഒരുമിച്ച്‌ നല്‍കാൻ നാഷനല്‍ കൗണ്‍സില്‍ ഓഫ് ടീച്ചര്‍ എജുക്കേഷൻ (എൻ.സി.ടി.ഇ) കോഴ്സുണ്ട്. കാസര്‍കോട് പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. നിലവില്‍ മൂന്നുവര്‍ഷ ബിരുദം പൂര്‍ത്തിയാക്കി വീണ്ടും പ്രവേശന കടമ്ബകള്‍ കടന്ന് രണ്ടുവര്‍ഷത്തെ ബി.എഡ് കൂടി പൂര്‍ത്തിയാക്കാൻ എടുക്കുന്ന പ്രയാസം ഏറെയാണ്. ഈ സാഹചര്യത്തിലാണ് ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാം പ്രയോജനകരമാകുന്നത്. ഒറ്റ പ്രവേശന പരീക്ഷയിലൂടെ ബിരുദവും ബി.എഡും നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാം. ന്യൂ എജുക്കേഷൻ പോളിസിയുമായി ബന്ധപ്പെടുത്തിയാണ് ഈ കോഴ്‌സ് രൂപകല്‍പന ചെയ്തത്. ഈ കോഴ്‌സ് പഠിച്ചിറങ്ങുന്നവര്‍ക്കായിരിക്കും ഭാവിയില്‍ അധ്യാപനജോലിസാധ്യത കൂടുതൽ. ആദ്യമായാണ് നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ സര്‍വകലാശാല ആരംഭിക്കുന്നത്. ncet.samarth.ac.in സന്ദര്‍ശിച്ച്‌ ജൂലൈ 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അന്നുരാത്രി 11.50 വരെ ഫീസ് അടക്കാം. ജൂലൈ 20നും 21നും അപേക്ഷയിലെ തെറ്റുതിരുത്താൻ അവസരമുണ്ട്. പരീക്ഷാതീയതി പിന്നീട് അറിയിക്കും. പരീക്ഷക്ക്…

    Read More »
  • Kerala

    കര്‍ക്കിടകവാവ് ബലിതര്‍പ്പണം പ്രമാണിച്ച്‌ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കെഎസ്‌ആര്‍ടിസി

    തിരുവനന്തപുരം: കര്‍ക്കിടകവാവ് ബലിതര്‍പ്പണം പ്രമാണിച്ച്‌ യാത്രക്കാരുടെ സൗകര്യാര്‍ഥം ജൂലൈ 17ന് വിവിധ യൂണിറ്റുകളില്‍ നിന്നും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കെഎസ്‌ആര്‍ടിസി. വിവിധ യൂണിറ്റുകളില്‍ നിന്നും ബലിക്കടവിലേയ്ക്കും തിരിച്ചും സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. തിരുവല്ലം, ശംഖുമുഖം, വേളി, കഠിനംകുളം, അരുവിക്കര, അരുവിപ്പുറം, അരുവിക്കര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം (മാറനല്ലൂര്‍), വര്‍ക്കല, തിരുമുല്ലവാരം, കൊല്ലം, ചേലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആലുവ, തിരുനെല്ലി ക്ഷേത്രം, തിരുനാവായ ക്ഷേത്രം (മലപ്പുറം), എന്നീ ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്കാണ് പ്രധാനമായും സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ ബലിതര്‍പ്പണം നടക്കുന്ന കേന്ദ്രങ്ങളിലെ സമീപ ഡിപ്പോകളില്‍ നിന്ന് അധിക സര്‍വീസ് നടത്താനും തീരുമാനമായിട്ടുണ്ട്.

    Read More »
  • India

    ഹരിയാനയിലെ നെൽക്കർഷകർക്കൊപ്പം വിത്തെറിഞ്ഞ് രാഹുല്‍ ഗാന്ധി

    സോനിപത്ത്:ഹരിയാനയിലെ സോനിപത്തില്‍ നെല്‍കര്‍ഷകര്‍ക്കൊപ്പം വിത്തെറിഞ്ഞ് രാഹുല്‍ ഗാന്ധി. ഹിമാചല്‍ പ്രദേശിലേക്കുള്ള യാത്രാമധ്യേ വയലില്‍ പണിയെടുക്കുന്ന കര്‍ഷകരെ കണ്ട് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം നിര്‍ത്തുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ നിന്ന് ഷിംലയിലേക്ക് പുറപ്പെട്ടത്. സോനിപത്തിലെ ബറോഡയിലെത്തിയപ്പോള്‍ വയലില്‍ പണിയെടുക്കുന്ന കര്‍ഷകരെ കണ്ട് വാഹനവ്യൂഹം നിര്‍ത്തുകയായിരുന്നു. രാഹുല്‍ മദീന ഗ്രാമത്തിലെ വയലുകളില്‍ എത്തി കര്‍ഷകരുമായും തൊഴിലാളികളുമായും സംവദിക്കുകയും വിളയെ കുറിച്ച്‌ അന്വേഷിക്കുകയും ചെയ്തു. സ്വന്തമായി ട്രാക്ടര്‍ ഓടിച്ച രാഹുല്‍ കര്‍ഷകര്‍ക്കൊപ്പം സമയം ചിലവഴിക്കുകയും അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയുകയും ചെയ്തശേഷമാണ് യാത്ര തുടർന്നത്.

    Read More »
  • Kerala

    നഴ്‌സിങ് ഓഫിസറുടെ മകൾ പനിബാധിച്ച് മരിച്ചു

    തലശ്ശേരി: ജനറല്‍ ആശുപത്രിയിലെ നഴ്‌സിങ് ഓഫിസറും മങ്കട സ്വദേശിനിയുമായ ജനിഷയുടെ മകള്‍ അസ്‌ക സോയ (9) പനി ബാധിച്ച്‌ മരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രി വെന്റിലേറ്ററില്‍ കഴിയവേയാണ് മരണം. പനി ബാധിച്ച്‌ വ്യാഴാഴ്‌ച തലശ്ശേരി ജനറൽ ആശുപത്രി ഒ.പിയില്‍ ചികിത്സതേടിയിരുന്നു. പനി മാറാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്‌ച രാത്രി ജനറല്‍ ആശുപത്രി ബേബി വാര്‍ഡില്‍ പ്രവേശിപ്പിച്ചു. മാതാവിനോടൊപ്പം നടന്നാണ്‌ അസ്‌ക സോയ ആശുപത്രിയിലെത്തിയത്‌. പുലര്‍ച്ചെ രണ്ട്‌ മണിയോടെ പനി കൂടിയതിനാൽ  കോഴിക്കോടേക്ക്‌ റഫര്‍ ചെയ്‌തു.എച്ച്‌ വണ്‍ എൻ വണ്‍ പനിയാണെന്ന്‌ സംശയിക്കുന്നു.

    Read More »
  • NEWS

    ലോകത്തിലേറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ  ഇന്ത്യ 126ാമത്

    ന്യൂഡൽഹി:ലോകത്തിലേറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ  ഇന്ത്യയുടെ സ്ഥാനം 126ാമത്. ഗ്ലോബല്‍ പീസ് ഇൻഡക്‌സ് ആണ് പട്ടിക പുറത്ത് വിട്ടത്.ഐസ്‌ലാൻഡ് ആണ് ലോകത്തിലേറ്റവും സമാധാനമുള്ള രാജ്യം.പട്ടികയില്‍ ഇന്ത്യ 126ാമതാണ്. ഡെന്മാര്‍ക്ക് രണ്ടാമതും അയര്‍ലാൻഡ് മൂന്നാമതുമാണ്. ന്യൂസിലൻഡ് (4), ആസ്ട്രിയ (5), സിംഗപ്പൂര്‍(6), പോര്‍ച്ചുഗല്‍ (7), സ്‌ലോവാനിയ (8), ജപ്പാൻ (9), സ്വിറ്റ്‌സര്‍ലാൻഡ്(10) എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ സ്ഥാനമുള്ള രാജ്യങ്ങള്‍. പാകിസ്താൻ -146, അഫ്ഗാൻ -163 എന്നീ സ്ഥാനങ്ങളിലാണ്.

    Read More »
  • Kerala

    ദുരിതാശ്വാസ ക്യാമ്ബിലേക്ക് ഭക്ഷണസാധനങ്ങളുമായ എത്തിയ മിനി ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു

    തിരുവല്ല:ദുരിതാശ്വാസ ക്യാമ്ബിലേക്ക് ഭക്ഷണസാധനങ്ങളുമായ എത്തിയ മിനി ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ആലംതുരുത്തി കഴുപ്പില്‍ കോളനിയിലെ ദുരിതാശ്വാസ ക്യാമ്ബിലേക്ക് ഭക്ഷണസാധനങ്ങളുമായ എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. കാവുംഭാഗം വില്ലേജ് ഓഫീസര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. ഓടിക്കൂടിയ സമീപവാസികള്‍ ചേര്‍ന്ന് ജീവനക്കാരെ രക്ഷപ്പെടുത്തി. ലോറിയില്‍ ഉണ്ടായിരുന്ന സാധനം സാമഗ്രികള്‍ ഭൂരിഭാഗവും നശിച്ചു.

    Read More »
Back to top button
error: