Month: July 2023

  • Kerala

    കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗിക അതിക്രമം

    കൊച്ചി: കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗിക അതിക്രമം. തിരുവന്തപുരം-മലപ്പുറം ബസിലെ കണ്ടക്ടറായ ജസ്റ്റിനാണ് കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ ഉപദ്രവിച്ചത്. കണ്ടക്ടറുടെ സീറ്റില്‍ വിളിച്ചിരുത്തിയായിരുന്നു അതിക്രമം. യുവതിയുടെ പരാതിയില്‍ നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനെ ആലുവയില്‍ വെച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്തു.   ഇന്ന് രാവിലെ 6.30 ന് തിരുവനന്തപുരം മംഗലപുരത്ത് വെച്ചായിരുന്നു സംഭവം. പറവൂരില്‍ ചികിത്സയിലായ മകളുടെ അടുത്ത് പോകാൻ ആലുവക്ക് ടിക്കറ്റ് എടുത്തതായിരുന്നു യുവതി. യാത്രക്കാരി ഇരുന്ന സീറ്റ് റിസര്‍വേഷൻ സീറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കണ്ടക്ടര്‍ തന്റെ സീറ്റിലേക്ക് വിളിച്ചിരുക്കിയത്.   ഇയാള്‍ക്കെതിരെ 354 ,351 വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ് കോടതിയിൽ ഹാജരാക്കി.

    Read More »
  • Kerala

    ചലച്ചിത്ര നിര്‍മാതാവ് അച്ചാണി രവി അന്തരിച്ചു

    കൊല്ലം: സിനിമ നിര്‍മാതാവും വ്യവസായിയുമായ അച്ചാണി രവി അന്തരിച്ചു. 90 വയസായിരുന്നു. കെ രവീന്ദ്രനാഥന്‍ നായര്‍ എന്നാണ് മുഴുവന്‍ പേര്. സാമ്പത്തികപിന്തുണയും പ്രോത്സാഹനവുമേകി മലയാളത്തിന് ഒരുപിടി നല്ല സംവിധായകരെയും സിനിമകളും നല്‍കിയ നിര്‍മാതാവായിരുന്നു രവീന്ദ്രനാഥന്‍ നായര്‍. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. 1967ല്‍ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടായിരുന്നു ജനറല്‍ പിക്‌ചേഴ്‌സ് ആരംഭിച്ചത്. പി ഭാസ്‌കരന്‍ ആയിരുന്നു സംവിധാനം. 68-ല്‍ ‘ലക്ഷപ്രഭു’, 69-ല്‍ ‘കാട്ടുകുരങ്ങ്’ എന്നീ ചിത്രങ്ങളും പി ഭാസ്‌കരന്‍ ജനറല്‍ പിക്‌ചേഴ്‌സിനുവേണ്ടി സംവിധാനം ചെയ്തു. 73-ല്‍ എ വിന്‍സെന്റിന്റെ ‘അച്ചാണി’, 77-ല്‍ ‘കാഞ്ചനസീത’, 78-ല്‍ ‘തമ്പ്’, 79-ല്‍ ‘കുമ്മാട്ടി’ 80-ല്‍ ‘എസ്തപ്പാന്‍’, 81-ല്‍ ‘പോക്കുവെയില്‍’ എന്നീ ചിത്രങ്ങള്‍ അരവിന്ദന്‍ ഒരുക്കി. 82-ല്‍ എംടി വാസുദേവന്‍ നായര്‍ ‘മഞ്ഞ്’ സംവിധാനം ചെയ്തു. 84-ല്‍ ‘മുഖാമുഖം’, 87-ല്‍ ‘അനന്തരം’, 94-ല്‍ ‘വിധേയന്‍’ എന്നീ ചിത്രങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണനും സാക്ഷാത്കരിച്ചു. ആകെ നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളാണ് ലഭിച്ചത്. എസ്തപ്പാന്‍…

    Read More »
  • Kerala

    കാല്‍ വഴുതി തോട്ടില്‍ വീണ് മധ്യവയസ്കന് ദാരുണാന്ത്യം

    മഞ്ചേരി: മുട്ടിയറ തോട്ടില്‍ കാല്‍ വഴുതി  വീണ് ഒഴുക്കില്‍പ്പെട്ട് അത്താണിക്കല്‍ സ്വദേശി മരിച്ചു. അത്താണിക്കല്‍ പടിഞ്ഞാറേപറമ്ബില്‍ ആക്കാട്ടുകുണ്ടില്‍ വേലായുധന്‍ (52) ആണ് മരിച്ചത്.  രാവിലെ 11.30-ഓടെ ആയിരുന്നു അപകടം. വീടിന് സമീപത്തെ തോട്ടിലൂടെ ഒഴുകി വരുന്ന സാമഗ്രികള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി തോട്ടിലേക്ക് വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാരും മഞ്ചേരി ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിൽ രണ്ട് കിലോമീറ്റർ അപ്പുറത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

    Read More »
  • India

    മധ്യപ്രദേശില്‍ മുസ്‌ലിം യുവാവിനെ കൊണ്ട് കാൽ നക്കിപ്പിച്ചു

    ഗ്വാളിയോർ:മധ്യപ്രദേശില്‍ മുസ്‌ലിം യുവാവിന് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം. ഗ്വാളിയോര്‍ സ്വദേശി മുഹ്സിൻ ഖാനെയാണ് ഒരു സംഘം ക്രൂരമായി മര്‍ദിക്കുകയും കാല്‍ നക്കിക്കുകയും ചെയ്തത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.   മുഹ്‌സിനെ വണ്ടിക്കുള്ളില്‍ വെച്ച്‌ ആക്രമികള്‍ ചെരുപ്പ് കൊണ്ട് അടിക്കുകയും കാല്‍ നക്കിക്കുയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. പ്രതികളും മുഹ്‌സിനും ഗ്വാളിയാര്‍ സ്വദേശികളാണെന്നാണ് വിവരം. മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെയാണ് ഇപ്പോള്‍ യുവാവിനെ കൊണ്ട് കാല്‍ നക്കിച്ചിരിക്കുന്നത്. ബി.ജെ.പി നേതാവായ പര്‍വേശ് ശുക്ലയാണ് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചത്. ഇയാള്‍ സിദ്ധി ബി.ജെ.പി എം.എല്‍.എ കേദാര്‍ നാഥ് ശുക്ലയുടെ അടുത്ത അനുയായി ആണ്.

    Read More »
  • Kerala

    ഏക സിവില്‍ കോഡില്‍ സി.പി.എമ്മിന് കൈകൊടുക്കം; സമസ്ത പ്രധാനമന്ത്രിയെയും കാണും

    കോഴിക്കോട്: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ സി.പി.എം. നടത്തുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത. പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളില്‍ സഹകരിച്ചത് പോലെ ഏക സിവില്‍ കോഡിലും സി.പി.എമ്മുമായി സഹകരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസുമായും ലീഗുമായും സഹകരിക്കും. എല്ലാ പൊതുസ്വഭാവമുള്ള പരിപാടികളിലും വിഷയത്തില്‍ സമസ്ത സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സമസ്ത നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. അദ്ദേഹത്തിന് നേരിട്ട് നിവേദനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് സംഘടിപ്പിച്ച സമസ്തയുടെ പ്രത്യേക കണ്‍വെന്‍ഷനിലാണ് പ്രഖ്യാപനം. ഏക സിവില്‍ കോഡ് മുസ്ലിം വിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. സിവില്‍ കോഡ് എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഭരണാധികാരികളില്‍നിന്ന് ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാകാന്‍ പാടില്ല. ഏത് നിയമവും ഭരണഘടനയ്ക്ക് അനുസൃതമാകണം. ഓരോ മതങ്ങള്‍ക്കും വിശ്വാസമനുസരിച്ച് ജീവിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സി.പി.എമ്മിന്റെ ദേശീയ സെമിനാറിന്റെ സംഘാടക സമിതിയില്‍…

    Read More »
  • Kerala

    ഒരുദിവസം പാര്‍ട്ടി രണ്ട്; മെമ്പര്‍ സുബ്രഹ്‌മണ്യന്റെ രാഷ്ട്രീയസത്യാന്വേണ യാത്രകള്‍ തുടരുന്നു

    തൃശൂര്‍: പാവറട്ടി പഞ്ചായത്തിലെ 14-ാം വാര്‍ഡ് അംഗം ടി.കെ. സുബ്രഹ്‌മണ്യന് പാര്‍ട്ടി മാറല്‍ ഒരു ‘ഹോബിയാണ്’. ഒരു ദിവസംതന്നെ രണ്ടുപാര്‍ട്ടിയിലേക്കാണ് പല കാരണങ്ങള്‍ പറഞ്ഞുള്ള മാറ്റം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജയിച്ചത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം. ഏഴുമാസങ്ങള്‍ക്കുശേഷം നേതാക്കളുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്ന മാണി ഗ്രൂപ്പിലേക്ക്. പിറ്റേന്നുതന്നെ യു.ഡി.എഫിനൊപ്പം നില്‍ക്കുന്നതാണ് ഉചിതമെന്ന് തോന്നിയപ്പോള്‍ കോണ്‍ഗ്രസിലേക്ക് വന്നു. ഇപ്പോഴിതാ വെള്ളിയാഴ്ച രാവിലെ വീണ്ടും കേരള കോണ്‍ഗ്രസ് ജോസഫിലേക്കെന്നു പറഞ്ഞ് പത്രസമ്മേളനം. നേതാക്കള്‍ ടി.കെ. സുബ്രഹ്‌മണ്യനെ സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍ കുമാറിനെ കൂറുമാറ്റ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയാക്കിയിരുന്നു. തന്റെ സ്ഥാനവും പോകുമോ എന്ന ആശങ്കയാണ് തിരിച്ചുവരവിന് കാരണമെന്ന് സുബ്രഹ്‌മണ്യന്‍ പറഞ്ഞു. നേരം ഉച്ചയായതോടെ നിലപാടില്‍ വീണ്ടും മാറ്റം. ജോസഫ് വിഭാഗം നേതാക്കള്‍ ഭീഷണിപ്പെടുത്തി സ്ഥാനം തെറിപ്പിക്കുമെന്ന് പറഞ്ഞതിന്‍പ്രകാരമാണ് പത്രസമ്മേളനം നടത്തിയതെന്ന് സുബ്രഹ്‌മണ്യന്‍ പറഞ്ഞു. പത്രസമ്മേളനത്തിന് ശേഷം ഇദ്ദേഹം നിയമോപദേശം തേടുകയും തന്നെ അയോഗ്യനാക്കാന്‍ കഴിയില്ലെന്ന്…

    Read More »
  • യാത്രക്കാര്‍ കുറവുള്ള വണ്ടികളില്‍ കുറഞ്ഞ ചാര്‍ജ്; 25% വരെ ഇളവ് പ്രഖ്യാപിച്ച് റെയില്‍വേ

    ന്യൂഡല്‍ഹി: യാത്രക്കാര്‍ കുറവുള്ള വണ്ടികളില്‍ നിരക്കിളവു നല്‍കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനം. വന്ദേഭാരത് ഉള്‍പ്പെടെയുള്ള വണ്ടികളില്‍ ഇരുപത്തിയഞ്ചു ശതമാനം ഇളവാണ് നല്‍കുക. എസി ചെയര്‍ കാറിലും എക്സിക്യുട്ടിവ് ക്ലാസുകളിലും നിരക്കിളവു ബാധകമാവും. മുപ്പതു ദിവസത്തെ കണക്കെടുത്ത് യാത്രക്കാര്‍ അന്‍പതു ശതമാനത്തില്‍ കുറവുള്ള വണ്ടികളിലാണ് നിരക്കിളവ് നല്‍കുക. അടിസ്ഥാന നിരക്കില്‍ പരമാവധി 25 ശതമാനം ഇളവ് നല്‍കും. റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജ്, ജിഎസ്ടി തുടങ്ങിയവ പ്രത്യേകം ഈടാക്കും. അനുഭൂതി, വിസ്താഡോം കോച്ചുകള്‍ ഉള്‍പ്പെടെ എസി കോച്ച് ഉള്ള എല്ലാ വണ്ടികളിലും പദ്ധതി നടപ്പാക്കുമെന്ന് റെയില്‍വേ ബോര്‍ഡിന്റെ അറിയിപ്പില്‍ പറയുന്നു. ഒരു സര്‍വീസിന്റെ തന്നെ പ്രത്യേക ഭാഗങ്ങളില്‍ ഇളവുകളോടെയുള്ള ചാര്‍ജ് ബാധകമാവും. ചില വണ്ടികളില്‍ തുടക്കത്തില്‍ യാത്രക്കാരില്ലാത്തതും ചിലതില്‍ അവസാന ഭാഗത്ത് യാത്രക്കാര്‍ കുറവുള്ളതും കണക്കിലെടുത്താണിത്. പദ്ധതി നിലവില്‍ വന്നതായി റെയില്‍വേ അറിയിച്ചു. എന്നാല്‍ നിലവില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് റീഫണ്ട് ലഭിക്കില്ല.

    Read More »
  • Kerala

    തൃശൂര്‍ മൃഗശാലയില്‍നിന്ന് അപൂര്‍വയിനം പക്ഷിയെ കാണാതായി

    തൃശൂര്‍: മൃഗശാലയില്‍ നിന്നും അപൂര്‍വയിം പക്ഷിയെ കാണാതായി. ലേഡി ആമസ്റ്റ് ഫെസന്റ് എന്ന പക്ഷിയെയാണ് കാണാതായത്. ഇന്ന് രാവിലെയാണ് പക്ഷിയെ കാണാതായത് ശ്രദ്ധയില്‍പെട്ടത്. സംഭവത്തില്‍ മൃഗശാല അധികൃതര്‍ പരിശോധന നടത്തുകയാണ്. അടുത്തിടെ തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയിരുന്നു. അതിന് പിന്നാലെയാണ് തൃശൂര്‍ മൃഗശാലയില്‍ നിന്ന് പക്ഷിയെ കാണാതാകുന്നത്. ഇന്നലെ വൈകുന്നേരം കൂട് വൃത്തിയാക്കുമ്പോള്‍ പക്ഷി കൂട്ടിലുണ്ടായിരുന്നുവെന്നാണ് മൃഗശാല ജീവനക്കാര്‍ പറയുന്നത്. ഇന്ന് രാവിലെയും കൂട് വൃത്തിയാക്കിയിരുന്നു. ഈ സമയത്ത് പക്ഷി പുറത്ത് ചാടിയിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കൂടിന് പരിസരത്തും മൃഗശാലയുടെ പരിസരപ്രദേശങ്ങളിലും പക്ഷിയെ കണ്ടെത്താനായില്ല.

    Read More »
  • India

    പഞ്ചായത്ത് തിരഞ്ഞെടുപ്പ്; പശ്ചിമ ബംഗാളിലെ പോളിങ് ബൂത്തുകളില്‍ ബോംബേറും വെടിവയ്പ്പും;9 പേർ കൊല്ലപ്പെട്ടു

    കൊൽക്കത്ത:പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പശ്ചിമ ബംഗാളിലെ നിരവധി പോളിങ് ബൂത്തുകളില്‍ ബോംബേറും വെടിവയ്പ്പും.സംഭവത്തിൽ 9 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. മുര്‍ഷിദാബാദിലാണ് വോട്ടെടുപ്പ് ദിവസം ഏറ്റവും കൂടുതല്‍ കൊലപാതകം നടന്നത്. മൂന്നുപേരാണ് ഇവിടെ മാത്രം കൊലചെയ്യപ്പെട്ടത്.കുച്ബിഹാറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവിയെ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുകൊന്നു.ഇസ്ലാംപുരില്‍ നടന്ന സംഘര്‍ഷത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകനും ഷംസെര്‍ഗഞ്ചില്‍ ഒരു വനിതാ വോട്ടര്‍ക്കും വെടിയേറ്റു. ഭംഗറിലെ കാശിപൂര്‍ പ്രദേശത്ത് കളിപ്പാട്ടമാണെന്ന് തെറ്റിദ്ധരിച്ച്‌ റോഡില്‍ കിടന്നിരുന്ന ബോംബുകള്‍ കൊണ്ട് കളിക്കാൻ ശ്രമിച്ച രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റു. വോട്ടെടുപ്പിന്റെ ആദ്യ മൂന്ന് മണിക്കൂറിനിടെ കൊല്ലപ്പെട്ടത് ഒൻപത് പേരാണ്. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. പലയിടങ്ങളിലും പോളിങ് ബൂത്തുകള്‍ ആക്രമിച്ച്‌ വോട്ടുപെട്ടികളുള്‍പ്പെടെ നശിപ്പിച്ചു.ആക്രമത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.നന്ദിഗ്രാമില്‍ കേന്ദ്ര സേന വോട്ടര്‍മാരോട് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും മമതാ ബാനർജി  പറഞ്ഞു. കൂച്ച്‌ ബിഹാര്‍ ജില്ലയിലെ ദിൻഹത ഏരിയയിലെ പോളിങ് ബൂത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ബാലറ്റ് പെട്ടികള്‍…

    Read More »
  • Kerala

    മഴക്കാലത്തുപോലും വെള്ളം കയറാത്ത വീടുകളിൽ വാട്ടർ അതോറിറ്റി വക പ്രളയം 

    തിരുവനന്തപുരം: പാല്‍ക്കുളങ്ങരയില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വീടുകളില്‍ വെള്ളം കയറി. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. വീടിന്റെ എല്ലാ മുറികളിലേക്കും വെള്ളം കയറിയതോടെ വീട്ടുകാരും ദുരിതത്തിലായി. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി വെള്ളം പമ്ബ് ചെയ്ത് കളയുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. ഒരാഴ്ച മുന്‍പ് ഇവിടെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിച്ചിരുന്നു. പൈപ്പ് പൊട്ടിയുള്ള വെള്ളമാണ് വീടിനകത്തേക്ക് കയറിയത്.പൊട്ടിയ പൈപ്പ് അധികൃതര്‍ അടയ്‌ക്കാത്തതിനാല്‍ കൂടുതല്‍ വെള്ളം കയറുന്നുണ്ടായിരുന്നു. ശക്തമായ മഴ പെയ്തിട്ടും അപ്പോഴൊന്നും വെള്ളം കയറാത്ത വീടിന്റെ എല്ലാ ഭാഗത്തും വാട്ടര്‍ അതോറിറ്റി പൈപ്പ് പൊട്ടിയതോടെ വെള്ളം കയറി.

    Read More »
Back to top button
error: