തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയില്‍ വീണയാളെ രക്ഷപ്പെടുത്തി. വീടിന് തൊട്ടുപിന്നിലായി കുഴിച്ച കുഴിയില്‍ വീണ ബിനുവിനെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
തൊട്ടടുത്ത് തന്നെ വിഴിഞ്ഞത്ത് കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ ഇതരസംസ്ഥാന തൊഴിലാളി കിണറ്റില്‍ കുടുങ്ങിയിരുന്നു. രാവിലെ എട്ടുമണിയോടെയാണ് കിണര്‍ ഇടിഞ്ഞ് അപകടമുണ്ടായത്. 90 അടി താഴ്ചയുള്ള കിണറില്‍ 40 അടിയോളം മണ്ണിടിഞ്ഞുവീണിട്ടുണ്ട്. ഇതിന് അടിയിലാണ് തമിഴ്നാട് സ്വദേശിയായ മഹാരാജ് കുടുങ്ങിപ്പോയത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
അപകടം നടന്ന ഇരുസ്ഥലങ്ങളുമായി നാലുകിലോമീറ്ററോളം ദൂരം മാത്രമാണുള്ളത്. ഇവിടെയുണ്ടായിരുന്ന ഫയര്‍ഫോഴ്സ് എത്തിയാണ് ബിനുവിനെ രക്ഷിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നാണ് വിവരം.