കണ്ണൂർ:കവുങ്ങ് വീണ് മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥി മരിച്ചു.ആലക്കാട് ഊരടിയിലെ ചപ്പന്റെകത്ത് ജുബൈരിയ – നാസര്‍ ദമ്ബതികളുടെ മകൻ ജുബൈര്‍ (9) ആണ് മരിച്ചത്.
വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കവുങ്ങ് കടപുഴകി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജുബൈറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം ഗവണ്‍മെൻറ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.