CareersTRENDING

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പിജി അഡ്മിഷൻ തീയതികൾ

ഇന്റഗ്രേറ്റഡ് എം.എസ് സി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ 2023-24 അദ്ധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോസയൻസ് പ്രവേശന നടപടികൾ 10-ന് രാവിലെ 10.30-നും ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളുടെ 11-ന് രാവിലെ 10.30-നും സർവകലാശാലാ കാമ്പസിലെ സെന്റർ ഫോർ ഹെൽത്ത് സയൻസിൽ നടക്കുന്നു. അറിയിപ്പ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

Signature-ad

എം.എ. പൊളിറ്റിക്കൽ സയൻസ് പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠനവിഭാഗം എം.എ. പൊളിറ്റിക്കൽ സയൻസ് പ്രവേശനം 10-ന് രാവിലെ 10.30-ന് പഠനവിഭാഗത്തിൽ നടക്കും. അറിയിപ്പ് ലഭിച്ച വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം.

എം.എ. ഹിസ്റ്ററി പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ ചരിത്ര പഠനവിഭാഗം എം.എ. ഹിസ്റ്ററി പ്രവേശനം 11-ന് രാവിലെ 10.30-ന് പഠനവിഭാഗത്തിൽ നടക്കും. പ്രവേശന മെമ്മോ ഇ-മെയിലിൽ ലഭിച്ച വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ 9846657105.

എം.എസ് സി. ഫിസിക്‌സ് പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗം എം.എസ് സി. ഫിസിക്‌സ്, റേഡിയേഷൻ ഫിസിക്‌സ് കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള അഭിമുഖം 13-ന് നടക്കും. വിശദവിവരങ്ങൾ പഠനവിഭാഗം വെബ്‌സൈറ്റിൽ. താൽപര്യമുള്ള യോഗ്യരായ അപേക്ഷകർ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം.

എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ രസതന്ത്ര പഠനവിഭാഗം എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഓപ്പൺ, എസ്.സി., എസ്.ടി. വിഭാഗക്കാർക്കുള്ള പ്രവേശനം 10-നും മറ്റുള്ളവർക്ക് 11-നും രാവിലെ 10.30-ന് പഠനവിഭാഗത്തിൽ നടക്കും. അറിയിപ്പ് ലഭിച്ച വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം.

എം.എ. ഹിന്ദി പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവിഭാഗം എം.എ. ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, എം.എ. ഫംഗ്ഷണൽ ഹിന്ദി ആന്റ് ട്രാസ്‌ലേഷൻ കോഴ്‌സുകളിലേക്കുള്ള പ്രവേശനം യഥാക്രമം 11, 12 തീയതികളിൽ രാവിലെ 10 മണിക്ക് പഠനവിഭാഗത്തിൽ നടക്കും. അറിയിപ്പ് ലഭിച്ച വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം.

എം.എ. ഫിലോസഫി പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ ഫിലോസഫി പഠനവിഭാഗം എം.എ. ഫിലോസഫി പ്രവേശനം 11-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തിൽ നടക്കും. ലിസ്റ്റിൽ ഉൾപ്പെട്ട് അറിയിപ്പ് ലഭിച്ച വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം

Back to top button
error: