Month: July 2023
-
Kerala
ബഹിരാകാശത്തിൽ പാലക്കാടിന്റെ കയ്യൊപ്പ് പതിപ്പിച്ച ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ എംകെ വെങ്കിടകൃഷ്ണൻ അന്തരിച്ചു
പാലക്കാട്: ഐഎസ്ആർഒ മുൻ ശാസ്ത്രഞ്ജൻ മുന്നൂർക്കോട് മാപ്പാട്ട് മഠം വെങ്കിടകൃഷ്ണൻ അന്തരിച്ചു. 80 വയസ്സായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബഹിരാകാശത്തിൽ പാലക്കാടിന്റെയും മുന്നൂർകോടിന്റെയും കയ്യൊപ്പ് പതിഞ്ഞത് എം.കെ. വെങ്കിടകൃഷ്ണൻ വഴിയാണ്. ചൊവ്വ പര്യവേഷണ പേടകം ഉൾപ്പെടെയുള്ള റോക്കറ്റുകൾക്ക് ബഹിരാകാശക്കുതിപ്പിനു വേണ്ടി ഖര ഇന്ധനം നിർമിച്ചു നൽകിയത് വെങ്കിടകൃഷ്ണനായിരുന്നു. ഐഎസ്ആർഒയിൽ നിന്നും വിരമിച്ചതിനു ശേഷം പിന്നീട് സ്വദേശമായ മുന്നൂർക്കോട്ടെ വീട്ടുവളപ്പിൽ ചെറിയ ഷെഡ്ഡ് കെട്ടി റോക്കറ്റുകൾക്കുള്ള ഇന്ധനം ഉൽപ്പാദിപ്പിക്കുകയായിരുന്നു. ഇരുപതിലധികം റോക്കറ്റുകൾക്ക് ആവശ്യമായ ഇന്ധനം വെങ്കിടകൃഷ്ണൻ നിർമ്മിച്ചു നൽകിയിട്ടുണ്ട്. ഇന്ത്യയുടെ ആകാശദൗത്യങ്ങളിൽ മാത്രമല്ല പ്രതിരോധ ആവശ്യങ്ങൾക്കും അദ്ദേഹം ഉൽപന്നങ്ങൾ നിർമിച്ചു നൽകിയിരുന്നു.
Read More » -
Food
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് മാരകമായ രോഗങ്ങൾക്ക് കാരണമാകാം: അറിഞ്ഞിരിക്കുക ഈ കാര്യങ്ങൾ
നൈറ്റ് ലൈഫ് ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി തീർന്നിട്ടുണ്ട് ഇപ്പോൾ. തത്ഫലമായി രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നതും ഇന്ന് ഫാഷനാക്കിയിരിക്കുന്നു. എന്നാൽ ഈ ശീലം ആരോഗ്യത്തിന് പല വിധത്തിലുള്ള തകരാറുകൾ ഉണ്ടാക്കും. അപൂർവ്വമായി വൈകി ഭക്ഷണം കഴിക്കുകയാണെങ്കിൽ അതിൽ പ്രശ്നമില്ല, എന്നാൽ ഇത് ശീലമാക്കിയിട്ടുണ്ടെങ്കിൽ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ രാത്രി എട്ട് മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്, കാരണം ഉറങ്ങുന്നതിനും ഭക്ഷണത്തിനും ഇടയിൽ രണ്ട് മണിക്കൂർ ഇടവേള ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. വൈകി ഭക്ഷണം കഴിക്കുകയോ കഴിച്ചയുടനെ ഉറങ്ങുകയോ ചെയ്താൽ ഭക്ഷണം ശരിയായി ദഹിക്കുന്നില്ലെങ്കിൽ ശരീരത്തിലെ മെറ്റബോളിസം മന്ദഗതിയിൽ പ്രവർത്തിക്കാൻ തുടങ്ങുകയും അത് പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. ദഹനം മുതൽ ആരോഗ്യകരമായ ശരീരഭാരം വരെയുള്ള എല്ലാത്തിനും ഭക്ഷണം കഴിക്കുന്ന സമയം പ്രധാനമാണ്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെയും പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. വൈകി…
Read More » -
Kerala
വിലക്കയറ്റം തടയുന്നതില്‍ പിണറായി സര്‍ക്കാർ പരാജയം; രാജിവയ്ക്കണം:കെ.സുരേന്ദ്രൻ
തിരുവനന്തപുരം:വിലക്കയറ്റം തടയുന്നതില്‍ പിണറായി സര്‍ക്കാർ പരാജയമെന്നും രാജിവയ്ക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പച്ചക്കറി വില ദിനംപ്രതി കൂടികൊണ്ടിരിക്കുമ്ബോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയാവുകയാണ്. ഇരുട്ടടി പോലെ അരി വിലയും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഓണം വരുമ്ബോഴേക്കും അരിക്ക് 60 രൂപ എത്തുമെന്നുറപ്പായിരിക്കുകയാണ്. മലയാളികള്‍ ഓണമുണ്ണണ്ടെന്നാണോ സര്‍ക്കാരിന്റെ നിലപാട്? ആന്ധ്ര അരി ലോബിയെ സഹായിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് വ്യക്തമാണ്. പൊതുവിതരണ കേന്ദ്രങ്ങള്‍ ഉപയോഗിച്ച് വിലക്കയറ്റം തടഞ്ഞു നിര്‍ത്താതെ കരിഞ്ചന്തക്കാരെ സഹായിക്കുകയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.പറ്റുന്നില്ലെങ്കിൽ രാജിവച്ചു പോകണം-സുരേന്ദ്രൻ പറഞ്ഞു.
Read More » -
Kerala
റയിൽവെ പാളം വഴി നടക്കുന്നവരെ പിടികൂടാന്‍ മഫ്ടിയില്‍ ആര്‍പിഎഫ് സംഘം; പിടിച്ചാൽ 1000 രൂപ പിഴ, അല്ലെങ്കിൽ 6 മാസം തടവ്
പാലക്കാട്: സ്‌റ്റേഷനുകളിലും മറ്റും റയിൽവെ പാളം മുറിച്ചുകടക്കുന്നവരെ പിടികൂടാൻ ഇനിമുതൽ മഫ്ടിയില്‍ ആര്‍പിഎഫ് സംഘം ഉണ്ടാവും. പിടികൂടിയാൽ 1000 രൂപയായിരിക്കും പിഴ. ഇന്നുമുതല്‍ ഇത്തരക്കാരെ പിടികൂടാന്‍ മഫ്ടിയില്‍ ആര്‍പിഎഫ് സംഘവും പ്ലാറ്റ്‌ഫോമിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകും. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ പിടികൂടിയാല്‍ റെയില്‍വേ നിയമ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തും. ആറു മാസംവരെ തടവു ലഭിക്കാവുന്ന ശിക്ഷയാണിത്. അല്ലെങ്കില്‍ 1000 രൂപവരെ പിഴയും ഈടാക്കാം. ഇന്നുമുതല്‍ റെയില്‍വേ ട്രാക്കില്‍ ഇറങ്ങുന്ന മുഴുവന്‍ പേരെയും പിടികൂടി പിഴ ചുമത്താനാണ് അധികൃതരുടെ തീരുമാനം.
Read More » -
LIFE
കുഞ്ചാക്കോ ബോബൻ നായക വേഷത്തിലെത്തുന്ന ‘പദ്മിനി’യുടെ പുതുക്കിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
കുഞ്ചാക്കോ ബോബൻ നായക വേഷത്തിലെത്തുന്ന ‘പദ്മിനി’യുടെ പുതുക്കിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 14 ന് തിയറ്ററുകളിലെത്തും. സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നീ മൂന്ന് നായികമാരാണുള്ളത്. ദീപു പ്രദീപിന്റെതാണ് തിരക്കഥ. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്ക് ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പുറത്തുവിട്ട ടീസർ, ട്രെയ്‍ലർ എന്നിവയ്ക്ക് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തിലെ ‘ലവ് യു മുത്തേ…’ എന്ന ഗാനവും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം, കലാസംവിധാനം: ആർഷാദ് നക്കോത്, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, സ്റ്റിൽസ്: ഷിജിൻ പി…
Read More » -
Crime
കൊച്ചിയില്‍ കുടുംബശ്രീയുടെ പേരില്‍ തട്ടിപ്പ്; അയല്‍ കൂട്ടങ്ങളുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി വായ്പ്പാ തട്ടിപ്പ് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ്
കൊച്ചി: കൊച്ചിയിൽ കുടുംബശ്രീയുടെ പേരിൽ നടത്തിയ തട്ടിപ്പിന് പിന്നിൽ കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ്. ചോദ്യം ചെയ്യുന്നതിനായി അറസ്റ്റിലായ പ്രതികളെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അയൽ കൂട്ടങ്ങളുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കി വായ്പ്പാ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് സ്ത്രീകളാണ് ഇതുവരെ പൊലീസിൻറെ പിടിയിലായിട്ടുള്ളത്. പള്ളുരുത്തി സ്വദേശികളായ നിഷ, ദീപ എന്നിവർ ഇപ്പോൾ റിമാൻറിൽ ജയിലിലാണ്. ഇവരെ പ്രാഥമികമായി ചോദ്യം ചെയ്തതോടെ തന്നെ കേസിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുള്ളതായി പൊലീസിന് വിവരം കിട്ടിയിരുന്നു. കുടുംബശ്രീയിലെ നിഷ എന്നു പേരുള്ള ഒരു ഉദ്യോഗസ്ഥയുടെ പേര് തട്ടിപ്പിന് പ്രതിയായ നിഷ ദുരുപയോഗം ചെയ്തെന്നും കണ്ടെത്തിയിട്ടുണ്ട്. ദീപയേയും നിഷയേയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കേസിലുൾപെട്ട എല്ലാവരേയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മട്ടാഞ്ചേരി അസിസ്റ്റൻറ് കമ്മീഷണർ കെ.ആർ. മനോജിൻറെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. പശ്ചിമ കൊച്ചി സി ഡി എസിൻറേയും കൊച്ചി കോർപ്പറേഷനിലെ രണ്ട് കൗൺസിലർമാരുടേയും ഒപ്പുകളും സീലുകളും…
Read More » -
Food
ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ ഉടന്‍ എന്തു ചെയ്യണം…? ചില വീട്ടുവൈദ്യങ്ങൾ
ഭക്ഷണം കഴിക്കുമ്പോൾ പലപ്പോഴും തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയേക്കാം. നമ്മൾ എന്തെങ്കിലും കഴിക്കുമ്പോൾ, ഭക്ഷണം വായിൽ നിന്ന് വയറ്റിലേക്ക് കൊണ്ടുപോകാൻ പല പേശികളും ഞരമ്പുകളും ഒരുമിച്ച് പ്രവർത്തിക്കുന്നു. ഈ പ്രക്രിയയ്ക്കിടയിൽ ചെറിയ അസ്വസ്ഥത ഉണ്ടാകുമ്പോൾ, കഴിക്കുന്ന ഭക്ഷണം തൊണ്ടയിൽ കുടുങ്ങും. തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം വ്യക്തിയെ വളരെയധികം ബുദ്ധിമുട്ടിക്കും. ഈ അവസ്ഥയിൽ ഒരു വ്യക്തിക്ക് ശ്വാസം മുട്ടുകയും ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യാം. പല സന്ദർഭങ്ങളിലും തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ ചില വീട്ടുവൈദ്യങ്ങൾ വഴി തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണങ്ങളും മറ്റും എളുപ്പത്തിൽ നീക്കംചെയ്യാം. 1. വെണ്ണ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കിൽ വെണ്ണ കഴിക്കാം. ഇത് അന്നനാളത്തിന്റെ പാളി നനയ്ക്കാനും കുടുങ്ങിയ ഭക്ഷണം വയറ്റിലൂടെ എളുപ്പത്തിൽ താഴേക്ക് കൊണ്ടുപോകാനും സഹായിക്കും. 2. പാലിൽ കുതിർത്ത അപ്പം ബ്രെഡോ മറ്റോ വെള്ളത്തിലോ പാലിലോ കുതിർത്ത് കഴിക്കാം. പാലിൽ കുതിർക്കുന്നത് ബ്രെഡ് സ്ലൈസ് ഈർപ്പമുള്ളതാക്കും. ഇതോടെ തൊണ്ടയിൽ…
Read More » -
Business
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവരുടെ ശ്രദ്ധയ്ക്ക്… ഇനി ശേഷിക്കുന്നത് മൂന്നാഴ്ച മാത്രം
ദില്ലി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവരുടെ ശ്രദ്ധയ്ക്ക്. ഇനി ശേഷിക്കുന്നത് മൂന്നാഴ്ച മാത്രമാണ്. ആദായ നികുതി ഫയൽ ചെയ്യുന്നവരിൽ ഭൂരിഭാഗവും ഇനിയും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ല. ശമ്പളമുള്ള ജീവനക്കാർക്ക് ഐടിആർ-1 ഉപയോഗിച്ച് റീഫണ്ടിനായി ഫയൽ ചെയ്യാം. മറ്റ് വരുമാന സ്രോതസ്സുകൾ ഉള്ളവർക്ക് ഐടിആർ ഫയൽ ചെയ്യുന്നതിന് മറ്റ് ഫോമുകൾ ഉപയോഗിക്കേണ്ടതുണ്ട്. ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ: നിങ്ങളുടെ നികുതി സ്ലാബുകൾ അറിയുക ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ, രണ്ട് ഭരണകൂടങ്ങൾക്കും കീഴിലുള്ള സ്ലാബ് നിരക്കുകൾ അറിയേണ്ടത് പ്രധാനമാണ് – പുതിയ നികുതി വ്യവസ്ഥയും പഴയ നികുതി വ്യവസ്ഥയും. രണ്ട് ആദായ നികുതി വ്യവസ്ഥകളിലും നികുതി സ്ലാബുകൾ വ്യത്യസ്തമാണ്. നികുതി ലാഭിക്കാൻ സ്ലാബുകൾ നിങ്ങളെ സഹായിക്കും. ശരിയായ ഫോം ഉപയോഗിക്കുക ഏകദേശം 7 തരം ആദായ നികുതി ഫോമുകൾ ഉണ്ട്. ഓരോ ഫോമും വ്യത്യസ്‌തമാണ് കൂടാതെ…
Read More » -
Kerala
സിറോ മലബാർ സഭ ഭൂമി ഇടപാട് കേസ്: ഇഡിക്ക് മുന്നിൽ ഹാജരാകാതെ മാർ ആൻഡ്രൂസ് താഴത്ത്, അസൗകര്യം ചൂണ്ടിക്കാണിച്ച് സാവകാശം തേടി
തിരുവനന്തപുരം: സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകാതെ മാർ ആൻഡ്രൂസ് താഴത്ത്. അസൗകര്യം ചൂണ്ടിക്കാണിച്ച് അദ്ദേഹം സാവകാശം തേടിയിരിക്കുകയാണ്. എറണാകുളം അങ്കമാലി അതിരൂപത ഭൂമി വിൽപ്പനയിൽ കള്ളപ്പണം ഉൾപെട്ടെന്ന പരാതികളിൽ ആണ് ഇഡി നടപടി. നേരത്തെയും മൊഴി എടുക്കലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും മാർ ആൻഡ്രൂസ് താഴത്ത് ഹാജരായിരുന്നില്ല.കേസിൽ സിറോ മലബാർ സഭ മേജർ അർച്ചു ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയും ഇ ഡി രേഖപ്പെടുത്തും.കേസിൽ പ്രാഥമികമായ മൊഴിയെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനുശേഷമാണ് സഭയുടെ ഉന്നത തലങ്ങളിലേക്കും ചോദ്യം ചെയ്യൽ നീളുന്നത്. ഭൂമിയിടപാട് നടന്ന കാലത്തെ ചാർട്ടേഡ് അക്കൗണ്ടന്റ്, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന സഭയുടെ പ്രൊക്യുറേറ്റർ ഫാദർ പോൾ മാടശ്ശേരി, ചാൻസിലർ ഫാദർ മാർട്ടിൻ കല്ലുങ്കൽ എന്നിവരെയും ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം. ഇതിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെയും, പരാതിക്കാരനായ പാപ്പച്ചൻ ആത്തപ്പള്ളി ഉൾപ്പെടെയുള്ളവരുടെ മൊഴി നേരത്തെ എടുത്തിരുന്നു. ആൻഡ്രൂസ് താഴത്തിന് നോട്ടീസ് നൽകാനാണ്…
Read More » -
Business
പാൻ കാർഡിൽ തെറ്റുണ്ടോ ? ഓൺലൈനായി തിരുത്താം; എങ്ങനെ അപ്‌ഡേറ്റ് ചെയ്യും?
ദില്ലി: രാജ്യത്തെ പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ് പാൻ കാർഡ്. ആദായനികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക് നമ്പറാണ് ഇത്. പെർമനന്റ് അക്കൗണ്ട് നമ്പർ കാർഡ് അധവാ പാൻ കാർഡ്. സാമ്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനും പാൻ സഹായകമാണ്. നിക്ഷേപങ്ങൾ, വായ്പകൾ, വസ്തു വാങ്ങലുകൾ തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യാൻ പാൻ കാർഡുകൾ ഉപയോഗിക്കുന്നു. ഇത് സാമ്പത്തിക പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നികുതി കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സർക്കാരിനെ സഹായിക്കുന്നു. ഈ കാരങ്ങൾകൊണ്ട് പാൻ കാർഡിലെ വിശദാംശങ്ങൾ ശരിയാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. വിവരങ്ങളിൽ ഏതെങ്കിലും തെറ്റുണ്ടെങ്കിൽ പാൻ കാർഡിൽ തിരുത്തലിന് അപേക്ഷിക്കാം. പാൻ കാർഡിലെ വിശദാംശങ്ങൾ ശരിയാക്കാൻ ഒന്നുകിൽ എൻഎസ്ഡിഎൽ പാൻ വെബ്സൈറ്റ് അല്ലെങ്കിൽ UTIITSL പാൻ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ആവശ്യമായ രേഖകൾ സഹിതം വിവരങ്ങൾ തിരുത്താനുള്ള അപേക്ഷ നൽകാം. പാൻ കാർഡ് തിരുത്തലിനുള്ള പ്രോസസ്സിംഗ് സമയം സാധാരണയായി രണ്ടാഴ്ച മുതൽ ഒരു മാസം വരെയാണ്.…
Read More »