Month: July 2023
-
Business
50-ാമത് ജിഎസ്ടി കൗൺസിൽ യോഗം നാളെ ദില്ലിയിൽ; ഒഎൻഡിസിക്ക് കീഴിലുള്ള നികുതിയെക്കുറിച്ച് ചർച്ച ചെയ്തേക്കും
ദില്ലി: 50-ാമത് ജിഎസ്ടി കൗൺസിൽ യോഗം നാളെ ദില്ലിയിലെ വിജ്ഞാന് ഭവനിൽ ചേരും. ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയായ കൗൺസിലിൽ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ പങ്കെടുക്കും. നാളെ നടക്കുന്ന യോഗത്തിൽ ഒഎൻഡിസിക്ക് കീഴിലുള്ള നികുതിയെക്കുറിച്ച് ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. കൂടാതെ ഓൺലൈൻ ഗെയിമിംഗും ട്രേഡിംഗും സംബന്ധിച്ച റിപ്പോർട്ടുകൾ, മന്ത്രിമാരുടെ ഗ്രൂപ്പ് പുനഃസംഘടിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള നിരവധി അജണ്ടകൾ യോഗത്തിൽ ചർച്ച ചെയ്യും. തങ്ങളുടെ സേവനങ്ങൾ ഇടനിലക്കാരില്ലാതെ വിപണിയിലെത്തിക്കാൻ സംരംഭകരെ സഹായിക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ച പ്ലാറ്റ്ഫോമാണ് ഒഎൻഡിസി. ഒന്നിലധികം ഏജൻസികൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ, ഈ സ്ഥാപനങ്ങളിൽ ഏതാണ് നികുതി നൽകേണ്ടതെന്ന കാര്യത്തിൽ അധികാരികൾക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമായിരുന്നു. ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഒഎൻഡിസിയെക്കുറിച്ച് ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിസിനസ്സ് സ്ഥാപനങ്ങൾ അവകാശപ്പെടുന്ന അധിക ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) പ്രശ്നവും കൗൺസിൽ ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. ഓൺലൈൻ ഗെയിമിംഗ്, കാസിനോകൾ, കുതിരപ്പന്തയം എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ട് കൗൺസിൽ ചർച്ച ചെയ്യും. അത് ഉടൻ…
Read More » -
India
മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിയുടെ പൊളിച്ചുനീക്കിയ വീട് പുനർനിര്‍മിക്കാൻ ബ്രാഹ്‌മണ സംഘടന; പിരിവ് തുടങ്ങി
ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിയായ പ്രവേഷ് ശുക്ലയുടെ പൊളിച്ചുനീക്കിയ വീട് പുനർനിര്‍മിക്കാൻ ബ്രാഹ്‌മണ സംഘടന. വീട് പൊളിച്ചതിൽ പ്രതിഷേധിച്ച ബ്രാഹ്മിൺ സമാജ് പ്രതിയുടെ വീട് പുനർനിർമിക്കുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിനായി ധന സമാഹരണ കാമ്പയിൻ ആരംഭിച്ചു. സംഘടനയുടെ നേതൃത്വത്തിലാണ് പണസമാഹരണമെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ഈമാസം അഞ്ചിന് ആണ് പ്രതി പ്രവേഷ് ശുക്ലയുടെ വീട് പൊലീസ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. സർക്കാരിന്റെ ഉത്തരവിനെ തുടർന്നാണ് വീട് തകർത്തത്. പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്നും സംഘടനയുടെ നേതൃത്വത്തില്‍ കുടുംബത്തിനായി വീട് നിര്‍മിച്ച് നല്‍കുമെന്നും ബ്രാഹ്‌മിണ്‍ സമാജ് സംസ്ഥാന അധ്യക്ഷന്‍ പുഷ്‌പേന്ദ്ര മിശ്ര പറഞ്ഞു. പ്രവേഷ് ചെയ്ത തെറ്റിന് കുടുംബം ദുരിതം അനുഭവിക്കേണ്ടത് എന്തിനാണെന്ന് പുഷ്പേന്ദ്ര ചോദിക്കുന്നു. കുടുംബത്തിന് 51,000 രൂപയുടെ ധനസഹായം കൈമാറിയിട്ടുണ്ട്. പൊളിച്ച വീട് പുനർനിര്‍മാമിക്കാനായി ആവശ്യമായ തുക ജനങ്ങള്‍ നല്‍കുന്നുണ്ടെന്നും പുഷ്‌പേന്ദ്ര മിശ്ര പറഞ്ഞു. ആദിവാസി യുവാവിന്റെ മേൽ മൂത്രമൊഴിച്ച സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ…
Read More » -
Health
രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവർക്ക്, പ്രത്യേകിച്ചും സ്ത്രീകൾക്ക് ക്യാൻസർ ബാധിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനങ്ങൾ
രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരില്‍ പ്രത്യേകിച്ചും സ്ത്രീകളില്‍ അര്‍ബുദ സാധ്യത കൂടുതലാണെന്ന് കണ്ടെത്തല്‍. സ്ഥിരമായുള്ള രാത്രി ഷിഫ്റ്റും കൃത്യമല്ലാതെ മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്നതും സ്ത്രീകളില്‍ അര്‍ബുദത്തിനുള്ള സാധ്യത 19 ശതമാനം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പുതിയ പഠനം. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള 3,909,152 പേരേയും 61 ആര്‍ട്ടിക്കിളുകളില്‍ വന്ന 1,14,628 ക്യാന്‍സര്‍ റിപ്പോര്‍ട്ടുകളും പരിശോധിച്ചത്തിലൂടെയാണ് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന നഴ്സുമാരില്‍ സ്താനാര്‍ബുദ സാധ്യത കൂടുതലാണെന്നു കണ്ടെത്തിയത്. ദീര്‍ഘകാലം രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്തിട്ടുള്ള സ്ത്രീകള്‍ക്ക് അങ്ങനെ അല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ ചര്‍മാര്‍ബുദം (41ശതമാനം), സ്തനാര്‍ബുദം (32 ശതമാനം), ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ ക്യാന്‍സര്‍ (18ശതമാനം) എന്നിവയ്ക്കുള്ള സാധ്യത കൂടുതലായിരുന്നു എന്നും പഠനം പറയുന്നു. കൂടാതെ, ഈ പഠനങ്ങളില്‍ നിന്ന് ദീര്‍ഘകാല രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നത് പതിനൊന്നു തരം ക്യാന്‍സര്‍ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട്, നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ശാരീരിക…
Read More » -
Crime
പുനലൂരിലെ പ്രവാസി വ്യവസായി സുഗതൻ ആത്മഹത്യ ചെയ്ത കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു
കൊല്ലം: പുനലൂരിലെ പ്രവാസി വ്യവസായി സുഗതൻ ആത്മഹത്യ ചെയ്ത കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. സിപിഐ, എഐവൈഎഫ് പ്രാദേശിക നേതാക്കളായ ഇമേഷ്, എം എസ് ഗിരീഷ്, സതീഷ്, അജികുമാർ, ബിനീഷ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കൊല്ലം ജീല്ലാ അഡീഷനൽ സെഷൻസ് കോടതി വിട്ടത്. 2018 ഫെബ്രുവരി 23 നാണ് കൊല്ലം പുനലൂര്‍ സ്വദേശിയായ സുഗതൻ (64) ആത്മഹത്യ ചെയ്തത്. വര്‍ക്ക്ഷോപ്പ് തുടങ്ങാനിരുന്ന കെട്ടിടത്തിന് മുന്നില്‍ പ്രാദേശിക രാഷ്ട്രീയ നേതൃത്വം കൊടി കുത്തിയതില്‍ മനം നൊന്തായിരുന്നു സുഗതന്റെ ആത്മഹത്യ. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷനിലെ നിര്‍മ്മാണത്തിലിരുന്ന വര്‍ക്ക്‌ഷോപ്പിലാണ് സുഗതന്‍ ജീവനൊടുക്കിയത്. വിളക്കുടി പഞ്ചായത്തിലെ വി എം കുര്യൻ എന്ന ആളിന്‍റെ പേരിലുള്ള 14 1/2 സെന്‍റ് ഭൂമിയാണ് വര്‍ക്ക്ഷോപ്പ് തുടങ്ങാനായി സുഗതൻ മൂന്ന് വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വര്‍ക്ക്ഷോപ്പ് തുടങ്ങാനാകാതെ സുഗതൻ ആത്മഹത്യ ചെയ്തതോടെ സംഭവം വിവാദമായി. സംഭവത്തിൽ സര്‍ക്കാര്‍ ഇടപെടൽ ഉണ്ടായതോടെ…
Read More » -
Kerala
സഖാക്കളെ നിരത്തി നാടകത്തിനാണ് മന്ത്രിമാർ ശ്രമിച്ചത്, മന്ത്രിമാരാണ് മത്സ്യത്തൊഴിലാളികളോട് കയർത്ത് സംസാരിച്ചത്; ശിവൻകുട്ടിയുടെ പരാമർശങ്ങൾക്കെതിരെ വിമർശനവുമായി ഫാ യൂജിൻ പെരേ
തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ യൂജിൻ പെരേര. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് നിരുത്തവാദ പ്രസ്താവന നടത്തരുതെന്ന് അദ്ദേഹം മന്ത്രിക്കെതിരെ പറഞ്ഞു. മന്ത്രിമാരാണ് മത്സ്യത്തൊഴിലാളികളോട് കയർത്ത് സംസാരിച്ചത്. അവിടെ സഖാക്കളെ നിരത്തി ഒരു നാടകത്തിനാണ് മന്ത്രിമാർ ശ്രമിച്ചത്. അത് നടക്കാതെ വന്നപ്പോഴാണ് പ്രസ്താവന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം സമരം ആസൂത്രിതമായി അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ നാട് വെള്ളത്തിൽ മുങ്ങി നിന്നപ്പോൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ സഭയാണിത്. ആ സഭയെയാണ് കലാപാഹ്വാനം ചെയ്തുവെന്ന് പറയുന്നത്. പളികളിൽ അനധികൃത പിരിവ് നടത്തുന്നില്ല. മുസ്ലീം, ധീവര സമുദായങ്ങളെല്ലാം അവരുടെ അംഗങ്ങളിൽ നിന്നും സംഭാവന വാങ്ങുന്നുണ്ട്. സഭ അംഗങ്ങളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമാണ് ഈ പണം വിനിയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാത്തത് കൊണ്ടാണ് സഭക്ക് ചെയ്യേണ്ടി വരുന്നത്. വിഴിഞ്ഞത്ത് നടന്ന കാര്യങ്ങളെ കുറിച്ച് ഒരു പുസ്തകം സഭ പ്രസിദ്ധീകരിക്കും. മന്ത്രി എന്നോട് ഷോ…
Read More » -
Kerala
തിരുവനന്തപുരം ചിറയിൻകീഴ് മുതലപ്പൊഴിയിൽ മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്ത് ഫാ. യുജീൻ പേരേരയെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ യൂജിൻ പെരേര. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് നിരുത്തവാദ പ്രസ്താവന നടത്തരുതെന്ന് അദ്ദേഹം മന്ത്രിക്കെതിരെ പറഞ്ഞു. മന്ത്രിമാരാണ് മത്സ്യത്തൊഴിലാളികളോട് കയർത്ത് സംസാരിച്ചത്. അവിടെ സഖാക്കളെ നിരത്തി ഒരു നാടകത്തിനാണ് മന്ത്രിമാർ ശ്രമിച്ചത്. അത് നടക്കാതെ വന്നപ്പോഴാണ് പ്രസ്താവന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം സമരം ആസൂത്രിതമായി അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ നാട് വെള്ളത്തിൽ മുങ്ങി നിന്നപ്പോൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ സഭയാണിത്. ആ സഭയെയാണ് കലാപാഹ്വാനം ചെയ്തുവെന്ന് പറയുന്നത്. പളികളിൽ അനധികൃത പിരിവ് നടത്തുന്നില്ല. മുസ്ലീം, ധീവര സമുദായങ്ങളെല്ലാം അവരുടെ അംഗങ്ങളിൽ നിന്നും സംഭാവന വാങ്ങുന്നുണ്ട്. സഭ അംഗങ്ങളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമാണ് ഈ പണം വിനിയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാത്തത് കൊണ്ടാണ് സഭക്ക് ചെയ്യേണ്ടി വരുന്നത്. വിഴിഞ്ഞത്ത് നടന്ന കാര്യങ്ങളെ കുറിച്ച് ഒരു പുസ്തകം സഭ പ്രസിദ്ധീകരിക്കും. മന്ത്രി എന്നോട് ഷോ…
Read More » -
Movie
അർജുൻ അശോകൻ കർഷക പുത്രൻ ‘തീപ്പൊരി ബെന്നി’യായി തിളങ്ങുന്ന സിനിമ ഉടൻ തീയേറ്ററുകളിലേയ്ക്ക്
തനി നാടൻ വസ്ത്രമായ വടിവൊത്ത ഷർട്ടും മുണ്ടും അണിഞ്ഞ യുവാവ്. പോക്കറ്റിൽ പേന. തിളങ്ങുന്ന കണ്ണകൾ, ദൃഢവിശ്വാസം മുഖത്തു പ്രകടം. ബെന്നി എന്നാണ് ഈ യുവാവിൻ്റെ പേര്. തീപ്പൊരി ബെന്നി എന്നു പറഞ്ഞാലേ എളുപ്പത്തിൽ മനസ്സിലാകൂ…. തീപ്പൊരി ബെന്നിയാകുന്നത് മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനടൻ അർജുൻ അശോകനാണ്. ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വലിയ ജനപ്രീതി നേടിക്കൊണ്ടാണ് ഈ പോസ്റ്റർ വൈറലായിരിക്കുന്നത്. രാജേഷും ജോജിയുമാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. വെള്ളിമൂങ്ങാ, ജോണി ജോണിയസ് അപ്പാ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയനായ ജോജി തോമസ്സും വെള്ളിമൂങ്ങയുടെ പ്രധാന സഹായിയായിരുന്ന രാജേഷും ഒത്തുചേർന്ന് രാജേഷ് ജോജി എന്ന പേരിൽ ഈ ചിത്രം സംവിധാനം ചെയ്യുന്നു. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കറാണ് ‘തീപ്പൊരി ബെന്നി’ നിർമ്മിക്കുന്നത്. കാർഷിക ഉൽപ്പന്നങ്ങളാൽ സമ്പന്നമായ ഒരു തനി നാടൻ കർഷകഗ്രാമ പഞ്ചാത്തലത്തിലുടെ ഒരപ്പൻ്റേയും മകൻ്റേയും കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.…
Read More » -
LIFE
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ, അത്താഴത്തിനും ഉച്ചയ്ക്കും ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങൾ
വയറിലെ കൊഴുപ്പ് കുറയ്ക്കാനാണ് ബുദ്ധിമുട്ട്. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉച്ചയ്ക്കും രാത്രിയും ചോറ് കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. കലോറിയും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നാണ് ചോറ്. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തിൽ കൊഴുപ്പടിയാൻ കാരണമാകും. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിനും ഉച്ചയ്ക്കും ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… ചോറിന് പകരം ചപ്പാത്തി കഴിക്കുന്നത് വയർ കുറയ്ക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും. ഉച്ചയ്ക്കും രാത്രിയും ഒരുപോലെ കഴിക്കാൻ പറ്റിയ ഒരു ഭക്ഷണം കൂടിയാണ് ചപ്പാത്തി. ഓട്സ് ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഒരു കപ്പ് ഓട്സിൽ 7.5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും മിനറലുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഇവയിൽ പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഉച്ചയ്ക്ക് ആണെങ്കിലും രാത്രിയാണെങ്കിലും ഓട്സ് കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ നല്ലതാണ്.…
Read More » -
India
11 പൊതുമേഖലാ ബാങ്കുകളിലായി 4045 ഒഴിവുകൾ; പൊതുപരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിൽ 4045 ഒഴിവുകളിലേക്ക് നിയമനത്തിനായുള്ള പൊതുപരീക്ഷയ്ക്ക് ഇന്ത്യൻ ബാങ്കിങ് പേഴ്സണല്‍ സെലക്ഷൻ(ഐബിപിഎസ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറാ ബാങ്ക്, സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യുകോ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലാണ് അവസരം. കേരളത്തില്‍ 52 ഒഴിവുണ്ട്. ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം: 20 – -28. ഓണ്‍ലൈനായി നടത്തുന്ന പ്രിലിമിനറി, മെയിൻ പരീക്ഷകള്‍ വഴിയാണ് തെരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷ ആഗസ്ത്/ സെപ്തംബറിലും മെയിൻ ഒക്ടോബറിലും നടത്തും. പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രവമുണ്ടാവും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 21. വിശദവിവരങ്ങള്‍ക്ക് www.ibps.in കാണുക.
Read More » -
Kerala
സംസ്ഥാനത്ത് വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയിൽ സെൻസസ് നടത്തിയാണ് ഡാറ്റ ബാങ്ക് തയ്യാറാക്കുന്നത്. അനാഥ/ അഗതി/ വൃദ്ധ മന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ചും വിവരശേഖരണം നടത്തും. അങ്കണവാടി വർക്കർമാരുടെ സേവനം ഈ സെൻസസിന് ആവശ്യമെങ്കിൽ ഉറപ്പാക്കാൻ വനിതാ ശിശുവികസന വകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വയോജന പദ്ധതികൾ സംബന്ധിച്ച് വയോധികരിൽ അവബോധം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവബോധമില്ലാത്തത് അർഹരായ പലർക്കും ആനുകൂല്യങ്ങൾ ലഭ്യമാകാൻ തടസ്സമാകുന്നുണ്ട്. വാർഡ് മെമ്പർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ മുതലായവരെ പ്രയോജനപ്പെടുത്തി അവബോധം വളർത്തുന്നതിന് നടപടികളെടുക്കാനാണ് പിണറായി വിജയൻ നിർദ്ദേശം നൽകിയത്. സാമൂഹ്യനീതി വകുപ്പിന് ജില്ലകളിൽ നിലവിൽ ഒരു കാര്യാലയം മാത്രമാണുള്ളത്. പദ്ധതികളുടെ ആനുകൂല്യങ്ങൾ സമൂഹത്തിന്റെ കീഴ്ത്തട്ടിൽ എത്തിക്കുന്നതിനും സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും ബ്ലോക്ക് തലത്തിൽ ഓഫീസുകൾ പ്രവർത്തിപ്പിക്കും. എല്ലാ ബ്ലോക്കിലും വയോമിത്രം…
Read More »