KeralaNEWS

റയിൽവെ പാളം വഴി നടക്കുന്നവരെ പിടികൂടാന്‍ മഫ്ടിയില്‍ ആര്‍പിഎഫ് സംഘം; പിടിച്ചാൽ 1000 രൂപ പിഴ, അല്ലെങ്കിൽ 6 മാസം തടവ്

പാലക്കാട്: സ്‌റ്റേഷനുകളിലും മറ്റും റയിൽവെ പാളം മുറിച്ചുകടക്കുന്നവരെ പിടികൂടാൻ ഇനിമുതൽ മഫ്ടിയില്‍ ആര്‍പിഎഫ് സംഘം ഉണ്ടാവും. പിടികൂടിയാൽ 1000 രൂപയായിരിക്കും പിഴ.
ഇന്നുമുതല്‍ ഇത്തരക്കാരെ പിടികൂടാന്‍ മഫ്ടിയില്‍ ആര്‍പിഎഫ് സംഘവും പ്ലാറ്റ്‌ഫോമിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകും. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ പിടികൂടിയാല്‍ റെയില്‍വേ നിയമ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തും. ആറു മാസംവരെ തടവു ലഭിക്കാവുന്ന ശിക്ഷയാണിത്. അല്ലെങ്കില്‍ 1000 രൂപവരെ പിഴയും ഈടാക്കാം.
ഇന്നുമുതല്‍ റെയില്‍വേ ട്രാക്കില്‍ ഇറങ്ങുന്ന മുഴുവന്‍ പേരെയും പിടികൂടി പിഴ ചുമത്താനാണ് അധികൃതരുടെ തീരുമാനം.

Back to top button
error: