KeralaNEWS

വിലക്കയറ്റം തടയുന്നതില്‍ പിണറായി സര്‍ക്കാർ പരാജയം; രാജിവയ്ക്കണം:കെ.സുരേന്ദ്രൻ

തിരുവനന്തപുരം:വിലക്കയറ്റം തടയുന്നതില്‍ പിണറായി സര്‍ക്കാർ പരാജയമെന്നും രാജിവയ്ക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

പച്ചക്കറി വില ദിനംപ്രതി കൂടികൊണ്ടിരിക്കുമ്ബോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയാവുകയാണ്. ഇരുട്ടടി പോലെ അരി വിലയും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഓണം വരുമ്ബോഴേക്കും അരിക്ക് 60 രൂപ എത്തുമെന്നുറപ്പായിരിക്കുകയാണ്. മലയാളികള്‍ ഓണമുണ്ണണ്ടെന്നാണോ സര്‍ക്കാരിന്റെ നിലപാട്? ആന്ധ്ര അരി ലോബിയെ സഹായിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് വ്യക്തമാണ്.

 

Signature-ad

പൊതുവിതരണ കേന്ദ്രങ്ങള്‍ ഉപയോഗിച്ച്‌ വിലക്കയറ്റം തടഞ്ഞു നിര്‍ത്താതെ കരിഞ്ചന്തക്കാരെ സഹായിക്കുകയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.പറ്റുന്നില്ലെങ്കിൽ രാജിവച്ചു പോകണം-സുരേന്ദ്രൻ പറഞ്ഞു.

Back to top button
error: