Social MediaTRENDING

മല്ലു ‘ഫാസ്റ്റ് എക്‌സ്’! തലയെറിഞ്ഞ് ചിരിച്ച് നെറ്റിസണ്‍സ്

ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലമാണിതെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. എഐയുടെ സഹായത്തോടെ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എഐ ടൂളുകള്‍ ഉപയോഗിച്ച് രസകരമായ പല തരം ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷമാകുന്നത്. ഇപ്പോഴിതാ ഫാസ്റ്റ് ആന്‍ഡ് ഫ്യൂറിയസ് സിനിമയുടെ ചില രംഗങ്ങളാണ് കാണികളെ പൊട്ടി ചിരിപ്പിക്കുന്നത്. വീഡിയോ കാണാം.

 

Signature-ad

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമയില്‍ മലയാളത്തിന്റെ പ്രിയ നടി നടന്മാര്‍ അഭിനയിച്ചാല്‍ എങ്ങനെ ഉണ്ടാകും എന്നതാണ് വീഡിയോ. മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളെയാണ് വീഡിയോയില്‍ കാണിക്കുന്നത്. സീരിസിലെ പുതിയ ചിത്രമായ ഫാസ്റ്റസ് എക്‌സിന്റെ ട്രെയിലറിലാണ് തിലകന്‍, ജഗതി, സലിം കുമാര്‍, ഫിലോമിന തുടങ്ങിയവര്‍ അഭിനയിച്ചാല്‍ എങ്ങനെയുണ്ടാവുമെന്ന് കാണിക്കുന്നത്.

കാഴ്ചക്കാരെ പൊട്ടി ചിരിപ്പിക്കുന്ന വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു എന്ന് തന്നെ പറയാം. കൃത്യമായി താരങ്ങളുടെ തലകള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത് ഏറെ രസകരമാണെന്നാണ് പലരുടെയും അഭിപ്രായം. മുന്‍പ് ഗോഡ് ഫാദര്‍ സിനിമയുടെ രംഗങ്ങളും ഇതുപോലെ എഐ ടൂള്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്തിരുന്നത്. വമ്പന്‍ സ്വീകരണമായിരുന്നു ആ വീഡിയോയ്ക്കും ലഭിച്ചത്.

എഐ സാങ്കേതികത ഉപയോഗിച്ച് എത്രത്തോളം പെര്‍ഫക്റ്റ് എഡിറ്റിങ്ങ് നടക്കുമെന്നാണ് ഇപ്പോള്‍ ഈ വീഡിയോയിലൂടെ കാണിക്കുന്നത്.

ലോകത്തെ തന്നെ മാറ്റി മാറിച്ചുകൊണ്ട് എഐ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് തന്നെ പറയാം. ഹാരിപോട്ടര്‍ സിനിമയിലെ താരങ്ങളെ സബ്യസാചി വസ്ത്രങ്ങള്‍ അണിയിച്ച് പുനരാവിഷ്‌കാരം നടത്തിയതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. തൃശൂര്‍ പൂരത്തിലെ എ ഐ ആവിഷ്‌കാരം, സ്വാതന്ത്ര്യ സമര സേനാനികളുടെ എഐ സെല്‍ഫികള്‍ എന്നിവയെല്ലാം ഈ അടുത്തിടെ വളരെ പ്രശസ്തമായിരുന്നു. എന്തായാലും സംഗതി സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റാണ്.

പക്ഷെ ഇത്തരം ടൂളുകള്‍ ദുരുപയോഗം ചെയ്യാതിരിക്കേണ്ടതും വളരെ പ്രധാനമാണ്. ഗോഡ് ഫാദറിന്റെ എഐ ആവിഷ്‌കാരം ചെയ്ത കലാകാരനും വീഡിയോ വൈറലായതോടെ തനിക്ക് ഭയമാണ് തോന്നുന്നതെന്ന് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. എഐ മനുഷ്യ ബുദ്ധിയെ മറികടക്കുമെന്നാണ് എഐയുടെ സൃഷ്ടാവായ ജെഫ്രി ഹിന്റണ്‍ മുന്‍പ് പ്രതികരിച്ചിരിന്നത്.

 

 

Back to top button
error: