Month: July 2023
-
Kerala
കേരളത്തിലൂടെ ഓടുന്ന മൂന്നു ട്രെയിനുകളുടെ സര്‍വീസുകള്‍ ദീര്‍ഘിപ്പിക്കാനൊരുങ്ങി റയിൽവെ
തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്നു ട്രെയിനുകളുടെ സര്‍വീസുകള്‍ ദീര്‍ഘിപ്പിക്കാനൊരുങ്ങി റയിൽവെ. തിരുവനന്തപുരം മുതല്‍ മധുര വരെ സര്‍വീസ് നടത്തുന്ന അമൃത എക്സ്പ്രസ് രാമേശ്വരം വരെയാണ് ദീര്‍ഘിപ്പിക്കുന്നതാണ്. കൂടാതെ, ഗുരുവായൂര്‍- പുനലൂര്‍ എക്സ്പ്രസ് മധുര വരെയും സര്‍വീസ് നടത്തും. പാലക്കാട് നിന്ന് തിരുനെല്‍വേലിയിലേക്ക് സര്‍വീസ് നടത്തുന്ന പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടുന്നതാണ്. വേനല്‍ അവധിക്കാലത്ത് മുംബൈയില്‍ നിന്ന് കന്യാകുമാരിയിലേക്ക് സര്‍വീസ് നടത്തുന്ന സ്പെഷ്യല്‍ ട്രെയിനും എറണാകുളം-വേളാങ്കണ്ണി സര്‍വീസും സ്ഥിരമാക്കുന്ന കാര്യവും റെയില്‍വേ പരിഗണിക്കുന്നുണ്ട്. ഇതുകൂടാതെ വടക്കു കിഴക്കൻ സംസ്ഥാനത്തുനിന്ന് കേരളത്തിലേക്ക് ഒരു ട്രെയിൻ കൂടി സര്‍വീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സെക്കന്ദരാബാദില്‍ നടന്ന റെയില്‍വേ ടൈം ടേബിള്‍ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
Read More » -
Kerala
കല്ലട ബസ് അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് കാഞ്ഞങ്ങാട് സ്വദേശി
കണ്ണൂര്‍: തോട്ടടയില്‍ ബസ് അപകടത്തില്‍ മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് ഞാണിക്കടവ് ഒഴിഞ്ഞ വളപ്പ് സ്വദേശി അഹമ്മദ് സാബിക്ക്(28) ആണ് മരിച്ചത്. മണിപ്പാലില്‍ നിന്നും പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കല്ലട ബസ്സും എതിര്‍ദിശയില്‍ വന്ന മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തില്‍ 24 പേര്‍ക്ക് പരുക്കേറ്റു. അര്‍ദ്ധരാത്രി പന്ത്രണ്ടരയോട് കൂടിയാണ് അപകടമുണ്ടായത്. കണ്ണൂരിനും തലശ്ശേരിക്കും ഇടയില്‍ തോട്ടായിലായിരുന്നു അപകടം. മത്സ്യം കയറ്റി വരികയായിരുന്ന മിനി ലോറിയുമായി കൂട്ടിയിടിച്ച് കല്ലടയുടെ സ്ലീപ്പര്‍ ബസ് മറിയുകയായിരുന്നു. ബസ് യാത്രക്കാരനായ അഹമ്മദ് സാബിക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് കണ്ണൂര്‍ ചാലയിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടത്തിന് കാരണമായത് കല്ലട ട്രാവല്‍സിന്റെ അമിത വേഗതയെന്നാണ് പോലീസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.ബസ്സിന്റെ ടയര്‍ തേഞ്ഞുപോയ അവസ്ഥയിലായിരുന്നുവെന്ന് സംഭവസ്ഥലത്തുള്ളവര്‍ പറഞ്ഞു. പോലീസ്, അഗ്‌നിരക്ഷാസേന, നാട്ടുകാര്‍ എന്നിവരുടെ ശ്രമഫലമായാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലായത്. ബസ്സില്‍ 27 പേരാണ് ഉണ്ടായിരുന്നതെന്ന്…
Read More » -
Crime
എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍
കണ്ണൂര്‍: എം.ഡി.എം.എയുമായി യുവാവ് ഉളിക്കല്‍ പോലീസിന്റെ പിടിയില്‍. ഇന്നലെ രാത്രി 10:30 മണിയോടെ വയത്തൂര്‍ മട്ടിണി എന്ന സ്ഥലത്ത് വെച്ച് ഉളിക്കല്‍ പോലീസും കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് ഉം സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരിട്ടി പേരട്ട സ്വദേശി ഡെറിന്‍ ഡോമീനിക് (23) പിടിയിലായത്. പ്രതിയെ ഉളിക്കല്‍ എസ്.ഐ: കെ.കെ ശശീന്ദ്രന്‍ അറസ്റ്റ് ചെയ്തു. പരിശോധനയില്‍ 2.6 ഗ്രാം എം.ഡി.എം.എയുയും പ്രതി സഞ്ചരിച്ച ഗഘ01ഠ3001 കാര്‍ ഉം പോലീസ് പിടിച്ചെടുത്തു.സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിനേഷ് പി മാത്യു, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും സംഘത്തില്‍ ഉണ്ടായിരുന്നു.
Read More » -
NEWS
അമ്പോ എന്തൊരു വളര്‍ച്ചാണിത്? ദിവസങ്ങള്‍കൊണ്ട് ‘ത്രഡ്സി’ന് 10 കോടി ഉപഭോക്താക്കള്‍
ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ ആപ്ലിക്കേഷനായ ‘ത്രഡ്സില്‍’ ഒരാഴ്ചയ്ക്കുള്ളില്‍ 10 കോടിയിലേറെ ഉപഭോക്താക്കളെത്തി. കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ചരിത്രത്തില്‍ ഇത്രവേഗം വളര്‍ച്ചയാര്‍ജ്ജിക്കുന്ന ആദ്യ ആപ്പ് എന്ന റെക്കോര്‍ഡ് ത്രെഡ്സിന് സ്വന്തമായി. നേരത്തെ ചുരുങ്ങിയ സമയം കൊണ്ട് 10 കോടി ഉപഭോക്താക്കള്‍ കടന്ന റെക്കോര്‍ഡ് ചാറ്റ് ജിപിടിയ്ക്ക് ലഭിച്ചിരുന്നു എന്നാല്‍ രണ്ട് മാസമെടുത്താണ് ചാറ്റ് ജിപിടി ഈ നേട്ടം കൈവരിച്ചത്. ‘ട്വിറ്റര്‍ കില്ലര്‍’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ത്രെഡ്സ് കഴിഞ്ഞയാഴ്ചയാണ് 100 രാജ്യങ്ങളില്‍ സേവനം ആരംഭിച്ചത്. പുറത്തിറക്കി ആദ്യ ഏഴ് മണിക്കൂറില്‍ തന്നെ ഒരു കോടി ഉപഭോക്താക്കളെ ത്രെഡ്സിന് ലഭിച്ചിരുന്നു. വെള്ളിയാഴ്ച തന്നെ 7 കോടിയിലേറെ പേര്‍ ത്രെഡ്സില്‍ സൈന്‍അപ്പ് ചെയ്തതായി സക്കര്‍ജബര്‍ഗ് പ്രഖ്യാപിച്ചു. ട്വിറ്ററിനെ വെല്ലുവിളിച്ചുകൊണ്ട് അതേ മാതൃകയില്‍ തന്നെയാണ് ത്രെഡ്സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കിം കര്‍ദാഷിയന്‍, കൈലി ജെന്നര്‍ ഉള്‍പ്പടെയുള്ള വമ്പന്‍ സോഷ്യല്‍ മീഡിയാ സെലിബ്രിട്ടികളും നെറ്റ്ഫ്ളിക്സ്, സ്പോട്ടിഫൈ, ആപ്പിള്‍ ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകളും ത്രെഡ്സിലെത്തിയിട്ടുണ്ട്.
Read More » -
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി: ഓഗസ്റ്റ് 2 മുതല്‍ സുപ്രീംകോടതി വാദം കേള്‍ക്കും
ന്യൂഡല്‍ഹി: ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ ഓഗസ്റ്റ് 2 മുതല്‍ വാദം കേള്‍ക്കുമെന്നു സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച്. തിങ്കളും വെള്ളിയും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വിഷയത്തില്‍ കോടതി വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരാണു ബെഞ്ചിലുള്ളത്. ജമ്മുകശ്മീരിലെ നിലവില്‍ അവസ്ഥകള്‍ വ്യക്തമാക്കിയുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം പരിഗണിക്കില്ലെന്നു വാദത്തിനിടെ സുപ്രീംകോടതി വ്യക്തമാക്കി. തിങ്കളാഴ്ചയാണു കേന്ദ്രം പുതിയ സത്യവാങ്മൂലം കോടതിയില്‍ ഫയല്‍ ചെയ്തത്. ആര്‍ട്ടിക്കള്‍ 370 എടുത്തുകളഞ്ഞതോടെ മേഖലയില്‍ വലിയ പുരോഗതിയുണ്ടായെന്നായിരുന്നു കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ 23 ഹര്‍ജികളാണു കോടതിയിലെത്തിയത്. ഐഎഎസ് ഓഫിസര്‍ ഷാ ഫൈസല്‍, മനുഷ്യാവകാശ പ്രവര്‍ത്തക ഷെഹ്ല റഷീദ് എന്നിവര്‍ തങ്ങളുടെ ഹര്‍ജികള്‍ പിന്‍വലിച്ചിരുന്നു. തുടര്‍ന്നു ഹര്‍ജിക്കാരുടെ ലിസ്റ്റില്‍ നിന്നും ഇരുവരുടെയും പേരുകള്‍ കോടതി നീക്കം ചെയ്തു. 2019 ഓഗസ്റ്റ്…
Read More » -
India
മണിപ്പൂരിൽ സർക്കാർ സ്‌പോൺസേർഡ് കലാപമെന്ന പ്രസ്താവന; ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം
ഇംഫാല്‍: സിപിഐ നേതാവ് ആനിരാജയടക്കമുള്ള മൂന്ന് പേര്‍ക്കെതിരെ രാജ്യദ്യോഹക്കുറ്റം ചുമത്തി കേസെടുത്തു. മണിപ്പുര്‍ കലാപം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് എന്ന് വിശേഷിപ്പിച്ചതിന് ഇംഫാല്‍ പോലീസാണ് കേസെടുത്തത്. ആനി രാജയും സംഘവും നേരത്തെ മണിപ്പുര്‍ സന്ദര്‍ശിച്ചിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കിയ ആനി രാജയെക്കൂടാതെ നിഷ സിദ്ധു, ദിക്ഷ ദ്വിവേദി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ മൂന്നുപേരും നാഷണല്‍ ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ വിമണ്‍സ് എന്ന സംഘടനയിലെ അംഗങ്ങളാണ്. ലിബന്‍സിംഗ് എന്നയാളുടെ പരാതിയിലാണ് പൊലീസ് നടപടി. കേസിനെതിരെ ദിക്ഷ ദ്വിവേദി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ മാസം പതിനാല് വരെ ദിക്ഷയുടെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. പ്രസ്താവനകളില്‍ നിന്ന് പിന്നോട്ടില്ലെന്നും നേരിട്ട് കണ്ട വസ്തുതകളാണ് പറഞ്ഞതെന്നും ആനി രാജ പ്രതികരിച്ചു. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും അവര്‍ വ്യക്തമാക്കി.
Read More » -
Kerala
മുതലപ്പൊഴി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി; ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ, ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി സുരേഷ് ഫെര്‍ണാണ്ടസാണ് മരിച്ചത്. പുലിമുട്ടിനിടയില്‍ കുടുങ്ങി കിടന്ന മൃതദേഹം ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് പുറത്തെത്തിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. കാണാതായ മറ്റു രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. കഴിഞ്ഞ ദിവസമാണ് മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലുപേരെ കാണാതായത്. ഇതില്‍ ഒരാളെ മരിച്ചനിലയില്‍ ഇന്നലെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മറ്റ് മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് ഒരു മൃതദേഹം കൂടി കണ്ടെത്തിയത്. ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിനിടെയാണ് പുലിമുട്ടിന്റെ അടിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പുലിമുട്ടിന്റെ അടിയില്‍ നിന്ന് മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയത്. പുലിമുട്ടിന്റെ അടിയിലായത് കൊണ്ട് മൃതദേഹം പുറത്തെടുക്കാന്‍ ഏറെ പരിശ്രമം വേണ്ടിവന്നു. കയറിട്ടും മറ്റുമാണ് മൃതദേഹം പുറത്തെത്തിച്ചത്.
Read More » -
Kerala
നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ പതിച്ച് സര്‍വിസ് നടത്തിയ സ്വകാര്യ ബസ് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു
തൃശൂര്‍: നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ പതിച്ച് സര്‍വിസ് നടത്തിയ സ്വകാര്യ ബസ് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍- കൊടുങ്ങല്ലൂര്‍-കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്ന ബസാണ് പരാതിയെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ എട്ടിന് പിടികൂടിയത്. സ്റ്റിക്കര്‍ നീക്കി സ്റ്റേഷനിലെത്തിക്കാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ തന്നെ സ്റ്റിക്കര്‍ നീക്കി ബസ് എത്തിക്കുകയായിരുന്നു.ബസുടമയായ കൊടുങ്ങല്ലൂര്‍ സ്വദേശിയോട് സ്റ്റേഷനില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. പോണ്‍ സൈറ്റിന്റതായിരുന്നു സ്റ്റിക്കര്‍ എന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ജീവനക്കാര്‍ പൊലീസിന് നൽകിയ മൊഴി.
Read More » -
NEWS
‘ലിംഗ സമത്വത്തിന്റെ ശക്തി ഉയർത്തിക്കാട്ടുക, ലോകത്തിന്റെ അനന്തമായ സാധ്യതകൾ തുറക്കുന്നതിന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശബ്ദം ഉയർത്തുക’ എന്ന സന്ദേശവുമായി ഇന്ന് ലോക ജനസംഖ്യാദിനം
ഇന്ന് ലോക ജനസംഖ്യാ ദിനം. 1987 ജൂലൈ 11നാണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വര്‍ഷം കൊണ്ട് ജനസംഖ്യ 1100 കോടിയിലെത്തും എന്ന് വിദഗ്ധർ പറയുന്നു. ‘ലിംഗ സമത്വത്തിന്റെ ശക്തി ഉയർത്തിക്കാട്ടുക, ലോകത്തിന്റെ അനന്തമായ സാധ്യതകൾ തുറക്കുന്നതിന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശബ്ദം ഉയർത്തുക എന്നതാണ് ഈ വർഷത്തെ ജനസംഖ്യ ദിന സന്ദേശം. ആഗോള ജനസംഖ്യാ വളർച്ചയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ അനന്തരഫലങ്ങൾ എന്നിവയെ കുറിച്ച് വ്യക്തികളിൽ അവബോധം വളർത്തുന്നതിനും ബോധവത്കരിക്കുന്നതിനുമാണ് എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നത്. ജനങ്ങളുടെ ജീവിത പുരോഗതിക്കായി സജീവമായി പരിശ്രമിക്കാനും നല്ല മാറ്റങ്ങൾ സൃഷ്ടിക്കാനുമുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ ദിനം. എല്ലാവർക്കും തുല്യ അവസരങ്ങളും പരിധിയില്ലാത്ത സാധ്യതകളും ഉള്ള ഒരു ഭാവി സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെയാണ് ഐക്യരാഷ്ട്രസഭ ലോക ജനസംഖ്യാ ദിനം ആഘോഷിക്കുന്നത്. ഈ ദിനത്തിന്റെ പ്രാഥമിക ലക്ഷ്യം ജനസംഖ്യാ നിയന്ത്രണ നടപടികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ്. കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയെ സഹായിക്കുന്നു.…
Read More » -
Kerala
ഭര്‍തൃമതിയായ യുവതിയെ അയല്‍വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്:കോടഞ്ചേരിയില്‍ ഭര്‍തൃമതിയായ യുവതിയെ അയല്‍വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി പോസ്റ്റ് ഓഫീസിന് സമീപത്തെ വടക്കേയില്‍ സുബിനിന്റെ ഭാര്യ അശ്വതി (25 ) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് അയല്‍വാസി കുഞ്ഞിപീടികയില്‍ മോഹനൻ മാസ്റ്ററുടെ പറമ്ബിലെ കിണറ്റിനോട് ചേര്‍ന്ന് കുളിമുറിയിൽ അശ്വതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.വളയം നിരവുമ്മല്‍ സ്വദേശിയാണ് അശ്വതി. ഇവര്‍ക്ക് നൈനിക് എന്ന് പേരുള്ള ഒരു മകനുണ്ട്. നാദാപുരം പൊലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Read More »