KeralaNEWS

അപകട കാരണം കല്ലട ബസിന്റെ അമിത വേഗത; മരിച്ച ആളുടെ തല വേർപെട്ട നിലയിൽ

കണ്ണൂർ: ഇന്ന് പുലർച്ചെ തോട്ടടയിൽ അപകടത്തിൽപ്പെട്ട കല്ലട ബസ് അമിത വേഗതയിൽ ആയിരുന്നു എന്ന് നാട്ടുകാർ പറയുന്നു.രാവിലെ
 12.45 ഓടെയാണ് തോട്ടട ടൗണില്‍ കല്ലട ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസ്സും ആന്ധ്രാപ്രദേശ് രജിസ്ട്രേഷനിലുള്ള മിനി കണ്‍ടെയ്നര്‍ ലോറിയും ഇടിച്ചത്. അമിത വേഗത്തിലായിരുന്ന ബസ് തോട്ടട ടൗണിലെ വളവില്‍വെച്ച്‌ ലോറിയുമായി കൂട്ടിയിടിച്ച്  ‌ മറിയുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ലോറി തൊട്ടടുത്ത കടയിലേക്ക് തെറിക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്തെത്തിയവര്‍ പറഞ്ഞു. പ്രദേശത്തെ വീടുകളിലുള്ളവര്‍ ഇടിയുടെ ശബ്ദം കേട്ടാണ് സംഭവ സ്ഥലത്തെത്തിയത്. ബസ്സില്‍ 27 പേരാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ബസ് മറിഞ്ഞപ്പോള്‍ അതിനടിയില്‍പ്പെട്ട് ഒരാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.ഇയാളുടെ തല വേര്‍പെട്ട നിലയിലായിരുന്നു.യാത്രക്കാരെ മുൻവശത്തെ ചില്ല് തകര്‍ത്താണ് പുറത്തെടുത്തത്. ക്രെയിൻ ഉപയോഗിച്ച്‌ രണ്ടരയോടെ തന്നെ ബസ് ഉയര്‍ത്തി.

 

Signature-ad

മംഗലാപുരത്ത് നിന്നും പത്തനംതിട്ടയിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്.പോലീസ്, അഗ്നിരക്ഷാസേന, നാട്ടുകാര്‍ എന്നിവരുടെ ശ്രമഫലമായാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലായത്. എടക്കാട് ഇൻസ്പെക്ടര്‍ സുരേന്ദ്രൻ കല്യാടൻ, പ്രിൻസിപ്പല്‍ എസ്.ഐ. എൻ. ദിജേഷ്, എസ്.ഐ. അശോകൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Back to top button
error: