IndiaNEWS

മണിപ്പൂരിൽ സർക്കാർ സ്‌പോൺസേർഡ് കലാപമെന്ന പ്രസ്താവന; ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം

ഇംഫാല്‍: സിപിഐ നേതാവ് ആനിരാജയടക്കമുള്ള മൂന്ന് പേര്‍ക്കെതിരെ രാജ്യദ്യോഹക്കുറ്റം ചുമത്തി കേസെടുത്തു. മണിപ്പുര്‍ കലാപം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് എന്ന് വിശേഷിപ്പിച്ചതിന് ഇംഫാല്‍ പോലീസാണ് കേസെടുത്തത്. ആനി രാജയും സംഘവും നേരത്തെ മണിപ്പുര്‍ സന്ദര്‍ശിച്ചിരുന്നു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കിയ ആനി രാജയെക്കൂടാതെ നിഷ സിദ്ധു, ദിക്ഷ ദ്വിവേദി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ മൂന്നുപേരും നാഷണല്‍ ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ വിമണ്‍സ് എന്ന സംഘടനയിലെ അംഗങ്ങളാണ്. ലിബന്‍സിംഗ് എന്നയാളുടെ പരാതിയിലാണ് പൊലീസ് നടപടി.

Signature-ad

കേസിനെതിരെ ദിക്ഷ ദ്വിവേദി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ മാസം പതിനാല് വരെ ദിക്ഷയുടെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. പ്രസ്താവനകളില്‍ നിന്ന് പിന്നോട്ടില്ലെന്നും നേരിട്ട് കണ്ട വസ്തുതകളാണ് പറഞ്ഞതെന്നും ആനി രാജ പ്രതികരിച്ചു. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും അവര്‍ വ്യക്തമാക്കി.

Back to top button
error: