CrimeNEWS

എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍

കണ്ണൂര്‍: എം.ഡി.എം.എയുമായി യുവാവ് ഉളിക്കല്‍ പോലീസിന്റെ പിടിയില്‍. ഇന്നലെ രാത്രി 10:30 മണിയോടെ വയത്തൂര്‍ മട്ടിണി എന്ന സ്ഥലത്ത് വെച്ച് ഉളിക്കല്‍ പോലീസും കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് ഉം സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരിട്ടി പേരട്ട സ്വദേശി ഡെറിന്‍ ഡോമീനിക് (23) പിടിയിലായത്.

പ്രതിയെ ഉളിക്കല്‍ എസ്.ഐ: കെ.കെ ശശീന്ദ്രന്‍ അറസ്റ്റ് ചെയ്തു. പരിശോധനയില്‍ 2.6 ഗ്രാം എം.ഡി.എം.എയുയും പ്രതി സഞ്ചരിച്ച ഗഘ01ഠ3001 കാര്‍ ഉം പോലീസ് പിടിച്ചെടുത്തു.സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിനേഷ് പി മാത്യു, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും സംഘത്തില്‍ ഉണ്ടായിരുന്നു.

Back to top button
error: