Month: July 2023
-
Kerala
കൊച്ചിയിൽ വീണ്ടും കൊലപാതകം; കൊല്ലപ്പെട്ടത് ഇതര സംസ്ഥാന തൊഴിലാളി
കൊച്ചി: എസ്‌ആര്‍എം റോഡിലെ താമസസ്ഥലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. ബംഗാള്‍ സ്വദേശി ആസാദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൂടെ താമസിച്ചിരുന്ന ബംഗാള്‍ സ്വദേശിയായ സാക്കിറിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആസാദും സാക്കിറും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലിസ് പറയുന്നത്.
Read More » -
Kerala
പച്ചക്കറികൾക്ക് പല വില; നടപടി കടുപ്പിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം:സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേ ഇനത്തില്‍പ്പെട്ട സാധനങ്ങള്‍ക്ക് പല വില ഈടാക്കുന്നതിനെതിരെ നടപടി കടുപ്പിച്ച് സര്‍ക്കാര്‍. ഇതിനെ തുടര്‍ന്ന് എല്ലാ വ്യാപാരസ്ഥാപനങ്ങളിലും വിലനിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കാൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൂഴ്ത്തിവയ്പ്പ് ഒഴിവാക്കാനും, ഗുണനിലവാര പരിശോധന ഉറപ്പുവരുത്താനും അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, കാര്യക്ഷമമായ ഇടപെടലിലൂടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താൻ വിവിധ വകുപ്പുകള്‍ കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്നും നിർദേശമുണ്ട്.ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിലും വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കുന്നതാണ്. അതേസമയം തക്കാളിയടക്കം പച്ചക്കറികളുടെ വില റോക്കറ്റ് പോലെ കേറിയതോടെ സംസ്ഥാനത്ത് നട്ടം തിരിഞ്ഞ് ജനങ്ങള്‍. തക്കളിയും പച്ചമുളകും ഇഞ്ചിയുമെല്ലാം തൊട്ടാല്‍ പൊള്ളുമെന്ന നിലയിലാണ്. വിലക്കയറ്റം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃത്യവും സമയബന്ധിതവുമായി നിയമനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കണ്ടെത്തുന്നതിന് സ്പെഷ്യല്‍ ബ്രാഞ്ച്…
Read More » -
Kerala
രണ്ട് ലിറ്റര്‍ ചാരായവുമായി വയോധികൻ എക്സൈസ് പിടിയില്‍
വെള്ളറട: രണ്ട് ലിറ്റര്‍ ചാരായവുമായി വയോധികൻ എക്സൈസ് പിടിയില്‍. അമ്ബൂരി കോവില്ലൂര്‍ തേക്കുപാറ ചരുവിള പുത്തന്‍വീട്ടില്‍ സത്യദാസിനെ (61)യാണ് എക്സൈസ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 10 ലിറ്റര്‍ ചാരായവും 1225 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. വെള്ളറട ഗവ. യുപി സ്‌കൂളിനു സമീപം സ്‌കൂട്ടറില്‍ വില്‍പനക്കായി കൊണ്ടുവന്ന രണ്ട് ലിറ്റര്‍ ചാരായവുമായാണ് ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് വീടിനു പിറകുവശത്തുള്ള പുരയിടത്തില്‍ ചാരായം വാറ്റുന്നതായി അറിഞ്ഞത്. കൂനിച്ചി കൊണ്ടകെട്ടി മലയടിവാരത്ത് താമസിക്കുന്ന പ്രതി വീടിന്റെ പിറകുവശത്ത് ആള്‍താമസമില്ലാത്ത പുരയിടത്തിലാണ് ചാരായം വാറ്റിയിരുന്നത്. പരിശോധനയില്‍ പുരയിടത്തില്‍ സൂക്ഷിച്ചിരുന്ന 500 ലിറ്ററിന്റെ വാട്ടര്‍ ടാങ്കിലും ബക്കറ്റുകളിലും കുടങ്ങളിലും കന്നാസുകളിലും സൂക്ഷിച്ചിരുന്ന 1225 ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
Read More » -
Kerala
വിദ്യാര്‍ഥിനികള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ; വയനാട്ടില്‍ പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍
കല്‍പ്പറ്റ: വയനാട്ടില്‍ പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. അന്‍പതുകാരനായ പുത്തൂര്‍വയല്‍ സ്വദേശി ജോണി ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കായിക അധ്യാപകനെതിരെ അഞ്ച് വിദ്യാര്‍ഥിനികള്‍ പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അധ്യപാകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ നേരത്തെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും സമാനമായ രീതിയിൽ പോക്‌സോ കേസ് ഉള്ളതായും പോലീസ് പറഞ്ഞു.
Read More » -
Kerala
ട്രെയിനില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നഗ്നതാ പ്രദര്‍ശനം; വിമുക്തഭടനെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി
കഴക്കൂട്ടം: ട്രെയിനില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ സ്ഥിരമായി നഗ്നതാ പ്രദര്‍ശനം നടത്തിയ വിമുക്തഭടനെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ശ്രീകാര്യം ഇടവക്കാട് സ്വദേശി സുരേഷ് കുമാര്‍ (57) ആണ് പിടിയിലായത്. ട്രെയിനിലെ ശുചിമുറിയുടെ ഗ്ലാസ് ഇളക്കി മാറ്റി പ്ലാറ്റ് ഫോമിലുള്ള സ്ത്രീകള്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും നേരെ നഗ്നത പ്രദര്‍ശനം നടത്തിവന്നയാളാണ് പിടിയിലായത്. ട്രെയിൻ നിര്‍ത്തുന്ന സമയം ഇയാള്‍ സ്ഥിരമായി നഗ്നത പ്രദര്‍ശിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ചിറയിൻകീഴ് പൊലീസിലും റെയില്‍വേ പോലീസിലും ചിറയിൻകീഴിലെ സ്കൂള്‍ അധികൃതര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ചൊവ്വാഴ്ചയും സുരേഷ് കുമാര്‍ നഗ്നപ്രദര്‍ശനം നടത്തി. ഇതറിഞ്ഞ സ്കൂള്‍ അധികൃതരും യാത്രക്കാരും ചിറയിൻകീഴ് മുതല്‍ ഇയാളെ നിരീക്ഷിച്ചശേഷം തടഞ്ഞു വച്ച് കഴക്കൂട്ടത്ത് ട്രെയിൻ നിര്‍ത്തിയപ്പോള്‍ പൊലീസിന് കൈമാറുകയായിരുന്നു.
Read More » -
Kerala
കെഎസ്ആർടിസിയുടെ കോട്ടയം നാലമ്പലം തീർത്ഥയാത്ര; വിശദവിവരങ്ങൾ
കോട്ടയം:കോട്ടയം ജില്ലയിലെ നാലമ്പലങ്ങളായ രാമപുരം രാമസ്വാമി ക്ഷേത്രം, കൂടപ്പലം ശ്രീലക്ഷണണ സ്വാമി ക്ഷേത്രം, അമനകര ഭരത സ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് കേരളത്തിലെ എല്ലാ ജില്ലകളിലെയും കെ എസ് ആർ ടി സി ഡിപ്പോകളിൽ നിന്ന് തീർത്ഥയാത്ര പുറപ്പെടുന്നു. ശ്രീരാമനെയും സഹോദരങ്ങളായ ലക്ഷ്മണൻ, ഭരതൻ, ശത്രുഘനൻ എന്നിവരെയും ആരാധിക്കുന്ന ക്ഷേത്രങ്ങളിൽ രാമയാണ മാസക്കാലത്ത് ദർശനം നടത്തുന്നതിന് ഏറെ പ്രധാന്യമുണ്ട്. വിശ്വാസികൾക്ക് ഈ ക്ഷേത്രങ്ങളിലേക്ക് സുഗമമായ യാത്ര ഉറപ്പുവരുത്താനാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നാലമ്പലം തീര്‌ത്ഥയാത്ര പാക്കേജ് ആരംഭിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ല തിരു:സിറ്റി : 8592065557, 9446748252, 9388855554, 9995986658, 9188619368 വെള്ളനാട് : 8281235394 വെള്ളറട : 9447798610, 9446315776, 9995793129. കാട്ടാക്കട : 9447893043, 0471 2290381 പാപ്പനംകോട് : 9495292599, 9447323208 നെയ്യാറ്റിൻകര : 9846067232, 9744067232, 9995707131, 9895244836 പാറശാല : 9633115545,9446450725 വിതുര : 9496650304 ആര്യനാട് : 9074477134, 8289915725…
Read More » -
Crime
ആടുകള്‍ ചത്തതില്‍ പ്രതിഷേധം; വന്ദേഭാരത് എക്‌സ്പ്രസിനു നേരെ കല്ലെറിഞ്ഞവര്‍ അറസ്റ്റില്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ഖൊരഗ്പുര്‍-ലഖ്‌നൗ വന്ദേഭാരത് എക്‌സ്പ്രസിനു നേരെ കല്ലേറ്. ജൂലൈ 9ന് വന്ദേഭാരത് എക്‌സ്പ്രസ് തട്ടി ആടുകള്‍ ചത്തിരുന്നു. ഇതേതുടര്‍ന്നാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. നന്‍ഹു പാസ്വാന്‍ മക്കളായ അജയ് വിജയ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാളത്തിലുണ്ടായിരുന്ന ആറ് ആടുകളാണ് ട്രെയിന്‍ തട്ടി ചത്തത്. അയോധ്യക്കു സമീപം ഒരുകൂട്ടം ആളുകള്‍ വന്ദേഭാരത് ട്രെയിനിനു കല്ലെറിയുകയായിരുന്നു. റൗനഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സോഹവാളിലായിരുന്നു സംഭവം. കല്ലേറില്‍ രണ്ടുകോച്ചുകളിലെ ജാലകങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചതായി ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ സോനുകുമാര്‍ സിങ് അറിയിച്ചു. തകര്‍ന്ന ജാലകത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കേടുപാടുകള്‍ സംഭവിച്ചു എങ്കിലും ട്രെയിന്‍ അയോധ്യയില്‍ നിന്ന് ലഖ്‌നൗവിലേക്കുള്ള യാത്ര തുടര്‍ന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Read More » -
Kerala
എറണാകുളം-വേളാങ്കണ്ണി പ്രത്യേക പ്രതിവാര ട്രെയിൻ
തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് എറണാകുളം- പുനലൂര്‍- വേളാങ്കണ്ണി പ്രതിവാര എക്‌സ്പ്രസ് ട്രെയിൻ സർവീസ് ആഗസ്റ്റ് വരെ നീട്ടി റെയിൽവേ ഉത്തരവിറക്കി. അവധിക്കാലം കഴിഞ്ഞിട്ടും തീർത്ഥാടകരുടെ എണ്ണത്തിലുണ്ടായ വർധനവിനെത്തുടർന്നാണ് റെയിൽവേ ഈ പ്രത്യേക സർവീസ് ആഗസ്റ്റ് വരെ നീട്ടിയത്. എറണാകുളത്ത് നിന്നും ആരംഭിക്കുന്ന ട്രെയിൻ കൊല്ലം- പുനലൂർ- ചെങ്കോട്ട വഴിയാണ് സർവീസ് നടത്തുന്നത്. എറണാകുളം-വേളാങ്കണ്ണി പ്രത്യേക പ്രതിവാര എക്‌സ്പ്രസ് 06035 എറണാകുളം ജംങ്ഷൻ ഉച്ചയ്ക്ക് 1.10 pm കോട്ടയം- 2.10 pm ചങ്ങനാശ്ശേരി- 2.22 pm തിരുവല്ല – 2.32 pm ചെങ്ങന്നൂർ- 2.43 pm മാവേലിക്കര – 2.57 pm കായംകുളം ജംങ്ഷൻ- 3.08 pm കരുനാഗപ്പള്ളി – 3.26 pm ശാസ്താംകോട്ട – 3.37 കൊല്ലം ജംങ്ഷൻ 4.30 pm കുണ്ടറ- 4.58 pm കൊട്ടാരക്കര- 5.12 pm ആവുണേശ്വരം- 5.24 pm പുനലൂർ 5.40 pm തെന്മല 6.24 pm ചെങ്കോട്ട 7.55 pm തെങ്കാശി 8.13…
Read More » -
Kerala
”സെമിനാറില്‍ സി.പി.ഐ. പങ്കെടുക്കും; കോണ്‍ഗ്രസിനെ ക്ഷണിക്കാത്തത് നിലപാടില്ലാത്തതിനാല്‍”
കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരേ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറില്‍ സി.പി.ഐ പങ്കെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കൊല്ലാം പങ്കെടുക്കാമെന്ന് സി.പി.എം വ്യക്തമാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ ക്ഷണിക്കാത്തത് അവര്‍ക്ക് നിലപാടില്ലാത്തതിനാലാണെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഇപ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് വ്യത്യസ്ത അഭിപ്രായങ്ങളാണ്. കോണ്‍ഗ്രസ് ജനസദസ്സ് നടത്തുന്നത് കേരളത്തിലാണ്. ഏക സിവില്‍ കോഡിനെതിരെ എന്തെങ്കിലും തരത്തിലുള്ള നീക്കം നടത്താന്‍ അവരുടെ അഖിലേന്ത്യാ നേതൃത്വം തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. വ്യക്തിനിയമങ്ങളില്‍ പരിഷ്‌കരണം വേണമെന്നത് മുന്‍പേ വ്യക്തമാക്കിയ കാര്യമാണ്. സ്ത്രീ-പുരുഷ സമത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വ്യക്തിനിയമത്തിലുണ്ടാകേണ്ട മാറ്റം അനിവാര്യമാണെന്ന് ഭരണഘടന തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിലേക്ക് പോകണം. എന്നാല്‍, അതിന് മുന്‍പ് നടക്കേണ്ട പ്രക്രിയകള്‍ ഇവിടെ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ബോധപൂര്‍വമായ ഇടപെടലിനാണ് ഏക സിവില്‍ കോഡിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ വൈവിധ്യങ്ങളെ അംഗീകരിക്കാതെ രാജ്യത്തിന് നിലനില്‍ക്കാനാകില്ല.…
Read More » -
വൈക്കത്ത് കള്ളുഷാപ്പിന് മുന്നില്‍ പുനലൂര്‍ സ്വദേശി കുത്തേറ്റ് മരിച്ചു
കോട്ടയം: വൈക്കത്ത് കള്ളുഷാപ്പിന് മുന്നില്‍ തൊഴിലാളി കുത്തേറ്റ് മരിച്ചു. പുനലൂര്‍ സ്വദേശി ബിജു ജോര്‍ജ് ആണ് മരിച്ചത്. കോവലത്തുംകടവ് മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായിരുന്നു ബിജു ജോര്‍ജ്. ഇന്ന് രാവിലെയാണ് സംഭവം. കുത്തേറ്റ നിലയില്‍ പെരിഞ്ചില്ല കള്ളുഷാപ്പിന് പുറത്തേയ്ക്ക് വന്ന ബിജു റോഡിലേക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കള്ളുഷാപ്പിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ കുറിച്ച് പോലീസ് വിവരം ലഭിച്ചതായാണ് സൂചന. വൈക്കം പോലീസ് സംഭവസ്ഥലത്ത് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. കള്ളുഷാപ്പിനകത്ത് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകുകയാണ് പോലീസ്. കത്തി ഉപയോഗിച്ചാണോ അതോ മറ്റു മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ടാണോ ആക്രമിച്ചത് എന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്.
Read More »