KeralaNEWS

കൊച്ചിയിൽ വീണ്ടും കൊലപാതകം; കൊല്ലപ്പെട്ടത് ഇതര സംസ്ഥാന തൊഴിലാളി

കൊച്ചി: എസ്‌ആര്‍എം റോഡിലെ താമസസ്ഥലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു.

ബംഗാള്‍ സ്വദേശി ആസാദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൂടെ താമസിച്ചിരുന്ന ബംഗാള്‍ സ്വദേശിയായ  സാക്കിറിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആസാദും സാക്കിറും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലിസ് പറയുന്നത്.

Back to top button
error: