KeralaNEWS

വിദ്യാര്‍ഥിനികള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ; വയനാട്ടില്‍ പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട്ടില്‍ പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. അന്‍പതുകാരനായ പുത്തൂര്‍വയല്‍ സ്വദേശി ജോണി ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് കായിക അധ്യാപകനെതിരെ അഞ്ച് വിദ്യാര്‍ഥിനികള്‍ പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ്  അധ്യപാകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Signature-ad

ഇയാള്‍ക്കെതിരെ നേരത്തെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും സമാനമായ രീതിയിൽ പോക്‌സോ കേസ് ഉള്ളതായും പോലീസ് പറഞ്ഞു.

Back to top button
error: