Month: July 2023
-
NEWS
സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു
പാരീസ്: ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പാരീസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെക്ക് നഗരമായ ബ്രണോയിലായിരുന്നു ജനനം. 1968-ലെ സോവിയറ്റ് അധിനിവേശത്തെ വിമര്‍ശിച്ചതിന് പുറത്താക്കപ്പെട്ടതിന് ശേഷം 1975-ല്‍ അദ്ദേഹം ഫ്രാന്‍സിലേക്ക് കുടിയേറി 1979-ല്‍ ചെക്കോസ്ലാവാക്യ പൗരത്വം നിഷേധിച്ചതോടെ ഫ്രാന്‍സില്‍ അഭയം തേടിയ കുന്ദേരയ്ക്കും ഭാര്യയ്ക്കും 1981-ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ പൗരത്വം നല്‍കി. നാല്‍പത് വര്‍ഷങ്ങള്‍ക്കുശേഷം 2019-ല്‍ ചെക്ക് സര്‍ക്കാര്‍ തങ്ങളുടെ തെറ്റ് തിരുത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ ഫ്രാന്‍സിലെ അംബാസിഡര്‍ പീറ്റര്‍ ഡ്രൂലക് മിലാന്‍ കുന്ദേരയെ നേരില്‍പോയി കണ്ട് ചെക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത് ലോകം വികാരാധീനമായാണ് കണ്ടുനിന്നത്. ഏറ്റവും വലിയ ചെക്ക് എഴുത്തുകാരനെ സ്വന്തം രാജ്യം തിരികെ കൊണ്ടുവന്നിരിക്കുകയാണ് എന്നായിരുന്നു ഡ്രൂലക് കുന്ദേരയ്ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ട് സമൂഹത്തോട് പറഞ്ഞത്. ദ അണ്‍ബെയറബിള്‍ ലൈറ്റ്നെസ് ഓഫ് ബീയിങ്, ദ ബുക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഡെറ്റിങ് എന്നീ കൃതികള്‍ കുന്ദേര…
Read More » -
Health
ആര്യവേപ്പ്: വീട്ടുമുറ്റത്തെ സമ്ബൂര്‍ണ്ണ ഔഷധാലയം
നാലായിരം വര്‍ഷങ്ങള്‍ക്കു മുന്‍പു മുതല്‍തന്നെ ആയുര്‍വേദ മരുന്നുകളില്‍ വേപ്പിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗിച്ചുവരുന്നു.വീട്ടുമുറ്റത്തെ ഔഷധാലയം എന്നാണ് ആര്യവേപ്പിനെ പഴമക്കാര്‍ കരുതി പോന്നത്. ആരോഗ്യ – സൗന്ദര്യ സംരക്ഷണത്തിന് ആര്യവേപ്പ് നല്‍കുന്ന ഉപകാരങ്ങള്‍ ചെറുതല്ല വേപ്പിന്‍റെ വേര്, തൊലി, ഇല, തണ്ട്, കായ്, തുടങ്ങി എല്ലാഭാഗങ്ങളും ഉപയോഗപ്രദമാണ്. ഒരു നല്ല കൃമി – കീട നാശിനി , കുമിള്‍ നാശിനി , വൈറസ് നാശിനിയുമായ വേപ്പ് ചര്‍മരോഗങ്ങള്‍, മലേറിയ, ട്യൂമറുകള്‍, HIV വൈറസുകള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, കുടലിലെ വ്രണങ്ങള്‍ (ulcers), തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണ്. ആര്യവേപ്പിന്റെ ചില ഗുണങ്ങള്‍ ചിക്കന്‍പോക്സ് ബാധിതര്‍ക്ക് ചൊറിച്ചില്‍ അകറ്റുന്നതിനും രോഗ ശമനത്തിനും വളരെ ഉപകാരപ്രദമാണ് ആര്യവേപ്പിന്റെ ഇലകള്‍. വേപ്പിലയുടെ ഉപയോഗം ചര്‍മ്മത്തിന്റെ പ്രതിരോധശക്തിയെ ഉയര്‍ത്തുന്നു, കൂടാതെ ഇത് നല്ലൊരു കീടനാശിനി കൂടെയാണ്. ആര്യവേപ്പില വെന്ത വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മരോഗ പരിഹാരത്തിന് ഉത്തമമാണ് വേപ്പിലയും മഞ്ഞളും കൂടി അരച്ചിടുന്നത് പദങ്ങളിലുണ്ടാകുന്ന ചോറികള്‍, ഏക്സീമ എന്നിവയെ ശമിപ്പിക്കുന്നു. ചിതല്‍,…
Read More » -
India
മാധ്യമ പ്രവർത്തകയെ കയ്യേറ്റം ചെയ്ത് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്; ചാനൽ മൈക്കും നശിപ്പിച്ചു
ന്യൂഡൽഹി:മാധ്യമ പ്രവർത്തകയെ കയ്യേറ്റം ചെയ്ത് ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. മാധ്യമ പ്രവർത്തക ചോദ്യമുന്നയിക്കുന്നതിനിടെ കാറിന്റെ ഡോര്‍ വലിച്ചടച്ച് ചാനല്‍ മൈക്കിന് കേടുവരുത്തുകയും ചെയ്തു. ടൈംസ് നൗ ചാനലിലെ മാധ്യമപ്രവര്‍ത്തക തേജ്ശ്രീ പുരന്ദരെയോടാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് ഇയാള്‍ മോശമായി പെരുമാറിയത്. വനിത ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗിാതിക്രമം നടത്തിയെന്ന് ഡല്‍ഹി പൊലീസ് കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ‘നിങ്ങള്‍ക്ക് തരാൻ എന്റെ പക്കല്‍ മസാലയൊന്നുമില്ല’ (മേരെ പാസ് അപ്‌കെ ലിയേ കുച്ച് മസാല നഹി ഹേ) എന്നാണ് മാധ്യമപ്രവര്‍ത്തകയോട് ബ്രിജ്ഭൂഷണ്‍ പ്രതികരിക്കുന്നത്. രാജിവെക്കുമോ എന്ന് ചോദിച്ചപ്പോള്‍ സിങ് പൊട്ടിത്തെറിച്ചു. ‘ഞാൻ എന്തിന് രാജിവെക്കണം? എന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ രാജി ആവശ്യപ്പെടുന്നത്? മിണ്ടാതിരിക്കൂ..’ എന്നായിരുന്നു മറുപടി. വനിത ഗുസ്തി താരങ്ങള്‍ക്കെതിരെ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നും കേസില്‍ വിചാരണ നേരിടണമെന്നുമാണ് ഡല്‍ഹി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ഒരു താരം തുടര്‍ച്ചയായി…
Read More » -
Kerala
കണ്ണൂർ ശ്രീകണ്ഠാപുരത്ത് ലോറി സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു
കണ്ണൂർ:ശ്രീകണ്ഠാപുരം ചേപ്പറന്പില്‍ ലോറി സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. നെടുങ്ങോം ഗവ. ഹൈസ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ആലോറയിലെ പുതിയ പുരയില്‍ ശ്രീജിത്ത്-അനു ദമ്ബതിമാരുടെ മകൻ അശ്വന്ത് ആണ് മരിച്ചത്. രാവിലെ പാല്‍ വിതരണത്തിനായി ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. ഉടൻ തന്നെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
Kerala
ഡെങ്കിപ്പനി ബാധിച്ച് എട്ടുവയസുകാരി മരിച്ചു
ചേര്‍ത്തല: ഡെങ്കിപ്പനി ബാധിച്ച് എട്ടുവയസുകാരി മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ശ്രീവരാഹത്തില്‍ ലാപ്പള്ളി മഠം മനോജ് – രോഗിണി ദമ്ബതികളുടെ മകള്‍ സാരംഗി (8) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വെള്ളിയാകുളം ഗവ. എല്‍പി സ്കൂളിലെ മുന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അതേസമയം പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ വീട്ടമ്മ മരിച്ചു.നീണ്ടൂര്‍ കൈതക്കല്‍ വീട്ടില്‍ അസ്മ (72) യാണ് മരിച്ചത്.പറവൂരിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
Read More » -
Kerala
ഒപ്പം താമസിക്കുന്ന നഴ്സുമാർ കാമുകൻമാരെ ഹോസ്റ്റലിലേക്ക് ക്ഷണിക്കുന്നത് ചോദ്യം ചെയ്തു; കോയമ്പത്തൂരിൽ മലയാളി നഴ്സിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം: കോയമ്ബത്തൂരില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പം താമസിക്കുന്ന മറ്റ് നഴ്സുമാർക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. കൊല്ലം നീണ്ടകര സ്വദേശി 19 വയസുള്ള ആന്‍ഫി മരിച്ചതിന് പിന്നില്‍ കൂടെ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനികള്‍ക്ക് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇന്നലെയാണ് ബിഎസ്‌സി നഴ്‌സിംഗ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി ആന്‍ഫിയെ കോയമ്ബത്തൂരില്‍ താമസിക്കുന്ന വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്കാണ് മരണ വിവരം നീണ്ടകരയിലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയുന്നത്.ഗാന്ധിപുരം സതി മെയിന്‍ റോഡിലെ എസ്‌എന്‍എസ് നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ ആന്‍ഫിയുടെ മരണത്തിന് പിന്നില്‍ കൂടെ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനികളുടെ ഭീഷണിയും മര്‍ദ്ദനവുമുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒപ്പം താമസിക്കുന്ന നഴ്സുമാരിൽ ചിലര്‍ കോയമ്ബത്തൂരിലെ വീട്ടിലേക്ക് കാമുകന്മാരെ ക്ഷണിക്കുന്നത് ആന്‍ഫി ചോദ്യം ചെയ്തു. വിവരം സുഹൃത്തുക്കളുടെ ബന്ധുക്കളെ അറിയിച്ചതിലും വിരോധമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ്…
Read More » -
Crime
തീക്കട്ടയിലും ഉറുമ്പരിക്കുന്നു! വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍നിന്ന് ബൈക്ക് മോഷണം പോയി
തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസ് സ്റ്റേഷനില്‍നിന്ന് ബൈക്ക് മോഷണംപോയി. വിഴിഞ്ഞം പോലീസ് സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടിരുന്ന തൊണ്ടിമുതലായ ബൈക്കാണ് മോഷണം പോയത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് സമീപമായിരുന്നു ബൈക്ക് നിര്‍ത്തിയിട്ടിരുന്നത്. പുലര്‍ച്ചെ സ്റ്റേഷനിലെത്തിയ യുവാവ് ബൈക്ക് ഉരുട്ടി പ്രധാന ഗേറ്റ് വഴി പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ ദിവസം ഉച്ചക്കടയില്‍ ഒരു മാലമോഷണക്കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ ഉപേക്ഷിച്ച് പോയ ബൈക്കാണ് മോഷണം പോയത്. തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്ത ബൈക്ക് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മാലമോഷണക്കേസുമായി ബന്ധപ്പെട്ട പ്രതികളായിരിക്കും ബൈക്ക് കടത്തിക്കൊണ്ടുപോയതെന്നാണ് പോലീസ് നിഗമനം.
Read More » -
Crime
വിദ്യാര്‍ഥിനികള്‍ നേരിട്ടെത്തി പരാതി നല്‍കി; പോക്സോ കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍
വയനാട്: പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. പുത്തൂര്‍വയല്‍ സ്വദേശി ജോണി (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കായിക അധ്യാപകനെതിരെ അഞ്ച് വിദ്യാര്‍ഥിനികള്‍ പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കായിക അധ്യപാകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ നേരത്തെ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലും പോക്സോ കേസ് ഉള്ളതായി കണ്ടെത്തി.
Read More » -
Kerala
പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതിയല്ല; അവരുടെയും മുറിവുകൾ മാറട്ടെ:പ്രൊഫ.ടി.ജെ.ജോസഫ്
കൊച്ചി: പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന വിശ്വാസം തനിക്കില്ലെന്ന് തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം അധ്യാപകന്‍ ടി.ജെ.ജോസഫ്. വിചാരണ നേരിട്ടവരും ആയുധങ്ങള്‍ മാത്രമാണെന്നും തീരുമാനമെടുത്തവര്‍ ഇന്നും കാണാമറയത്താണെന്നും അദ്ദേഹം പ്രതികരിച്ചു.അവരുടെ മനസ്സിനേറ്റ മുറിവുകളും മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ച സാഹചര്യത്തിലാണ് പ്രതികരണം. പ്രതിയെ ശിക്ഷിച്ചത് കൊണ്ട് ഇരയ്ക്ക് നീതി ലഭിക്കുന്നുവെന്നത് മിഥ്യാ ധാരണയാണ്. രാജ്യത്തിന്റെ നിയമം നടപ്പാക്കപ്പെടുന്നുവെന്ന് മാത്രമേ പറയാന്‍ സാധിക്കുകയുള്ളു. മുഖ്യപ്രതിയെ പിടിക്കാനാകാത്തത് നിയമവ്യവസ്ഥയ്ക്കുള്ള പ്രശ്‌നമാണ്. എന്നെ ഉപദ്രവിച്ചവരൊന്നും എന്നെ അറിയുന്നവരല്ല. ഈ പ്രതികളെല്ലാം മറ്റ് പലരുടേയും ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണ്. ഇതിനെല്ലാം നിര്‍ദ്ദേശിച്ചവരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍ അവരെ പിടിക്കാന്‍ സാധിച്ചിട്ടില്ല. അവരെല്ലാം കാണാ മറയത്താണ്. ആരും എന്റെ ജീവിതം തകര്‍ത്തുവെന്ന് കരുതുന്നില്ല. ചില കാര്യങ്ങള്‍ ജീവിതത്തെ മാറ്റി മറിച്ചുവെന്ന് മാത്രമേ വിചാരിക്കുന്നുവുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More » -
Crime
സൃഹൃത്തിന്റെ ഫോട്ടോയും ശബ്ദവും; വാട്സ്ആപ്പ് കോളിലൂടെ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നഷ്ടപ്പെട്ടത് ‘രൂഫാ’ 40,000
കോഴിക്കോട്: വാട്സ്ആപ്പ് കോളിലൂടെ സൃഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് സ്വദേശിയുടെ നാല്പതിനായിരം രൂപ തട്ടിയെടുത്തു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥന്റെ പണമാണ് തട്ടിയെടുത്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച വാട്സ്ആപ്പ് കോളിലൂടെ വന്ന വ്യക്തി ആന്ധ്രപ്രദേശ് സ്വദേശിയായ സുഹൃത്താണെന്നു തെറ്റിദ്ധരിപ്പിച്ചാണ് പണം കൈവശപ്പെടുത്തിയത്. ബന്ധുവിന് മുംബൈയിലെ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്കായി പണം ആവശ്യമുണ്ടെന്ന് പറഞ്ഞായിരുന്നു കോള്‍. സുഹൃത്തിന്റെ ശബ്ദവും ഫോട്ടോയുമൊക്കെ കണ്ടതോടെ ഉദ്യോഗസ്ഥന്‍ മറ്റൊന്നും നോക്കാതെ പണം കൈമാറുകയായിരുന്നു. ഗൂഗിള്‍ പേ വഴിയാണ് പണം അയച്ചത്. തുടര്‍ന്ന് സംശയം വന്നതോടെ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഇതോടെ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തേക്ക് ഓണ്‍ലൈനായി പരാതി നല്‍കി. നിര്‍മിത ബുദ്ധി മുഖേന സുഹൃത്താണെന്നു തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. പരാതി പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നിലവില്‍ കൂടുതലൊന്നും പറയാന്‍ സാധിക്കുകയില്ലെന്നും കോഴിക്കോട് സൈബര്‍ പോലീസ് പറഞ്ഞു. പണം നഷ്ടപ്പെട്ട അക്കൗണ്ടിന്റെ വിശദാംശങ്ങളും മറ്റും പോലീസ് ശേഖരിച്ചിട്ടുണ്ട്.
Read More »