Month: July 2023

  • Kerala

    രക്തസാക്ഷി ഫണ്ട് വെട്ടിപ്പിനു പിന്നാലെ ജാമ്യത്തുക തട്ടിപ്പും; സി.പി.എം. ജില്ലാ കമ്മിറ്റി അംഗത്തിനെതിരേ പരാതി

    തിരുവനന്തപുരം: സിപിഎമ്മില്‍ വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം. കോടതിയില്‍ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചെന്ന് ആരോപിച്ചു ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും ഏരിയ കമ്മിറ്റി മുന്‍ അംഗം പരാതി നല്‍കി. സമരക്കേസില്‍പ്പെട്ടവരെ ജാമ്യത്തിലിറക്കാന്‍ എട്ടുലക്ഷം രൂപ പിരിച്ചിരുന്നു. കേസ് വെറുതെ വിട്ടതിനാല്‍ ഈ തുക തിരികെ ലഭിച്ചെന്നും ഇതു പാര്‍ട്ടിക്കു നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. രക്തസാക്ഷി ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തിനു പിന്നാലെയാണ് പുതിയ ആരോപണം. ചാല ഏരിയ കമ്മിറ്റിയിലാണു ഫണ്ട് തട്ടിപ്പ് ആരോപണം ഉണ്ടായത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് പ്രതിഷേധത്തിനിടെ 8 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ഇവരെ ജാമ്യത്തിലിറക്കാനാണ് 8 ലക്ഷംരൂപ പിരിച്ചത്. 10 ലോക്കല്‍ കമ്മിറ്റികളാണു പണം പിരിച്ചത്. ഒരു വര്‍ഷം മുന്‍പ് കേസ് പിന്‍വലിച്ചതോടെ തുക പ്രതികളുടെ അക്കൗണ്ടിലെത്തി. ഒരു ലക്ഷം രൂപയാണ് ഓരോ ആളിന്റെയും അക്കൗണ്ടിലെത്തിയത്. ഏരിയ നേതാക്കള്‍ക്കു പ്രവര്‍ത്തകര്‍ പണം കൈമാറി. ഈ തുക പാര്‍ട്ടി അക്കൗണ്ടിലേക്കു കൈമാറാനോ ചെലവ് കമ്മിറ്റികളില്‍…

    Read More »
  • Crime

    ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചു; പോക്സോ കേസ് പ്രതി തല്ലി പോലീസുകാരന്റെ പല്ല് കൊഴിച്ചു

    ഇടുക്കി: തൊടുപുഴയില്‍ പോലീസുകാരന് നേരെ പോക്സോ കേസ് പ്രതിയുടെ ആക്രമണം. ഭക്ഷണം കഴിക്കുന്നതിനായി പ്രതിയുടെ കൈവിലങ് അഴിച്ചപ്പോഴാണ് ആക്രമണം ഉണ്ടായത്. പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അഭിജിത്തിന്റെ അടിയേറ്റാണ് പോലീസുകാരന്റെ ഒരു പല്ല് നഷ്ടമായത്. ഇന്നലെ വൈകിട്ടാണ് പോക്സോ കേസില്‍ അഭിജിത്തിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്ത പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഭക്ഷണം വാങ്ങി നല്‍കുന്നതിനായി ഒരു ഹോട്ടലിന് സമീപം വാഹനം നിര്‍ത്തി. ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചപ്പോഴാണ് ഓടിരക്ഷപ്പെടാന്‍ വേണ്ടി പൊലീസുകാരന്റെ മുഖത്തടിച്ചത്. പൊലീസുകാരന്റെ ഒരു പല്ല് നഷ്ടമായി. വാഹനത്തിലുണ്ടായിരുന്ന് മറ്റ് പോലീസുകാര്‍ പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. പരിക്കേറ്റ പോലീസുകാരനെ ആശപത്രിയില്‍ പ്രവേശിപ്പിച്ചു.  

    Read More »
  • India

    രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന് കൈമാറി; ധനകാര്യ വകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ

    ഗാസിയാബാദ്: ജി 20 ഉച്ചകോടി അടക്കമുള്ള രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന് കൈമാറിയ ധനകാര്യ വകുപ്പ് ജീവനക്കാരന്‍ പിടിയില്‍. രഹസ്യ സ്വഭാവമുള്ളതും ക്ലാസിഫൈഡ് ഗണത്തിലുള്ളതുമായ രേഖകളാണ് തിങ്കളാഴ്ച നവീന്‍ പാല്‍ എന്ന 27കാരനായ ഉദ്യോഗസ്ഥന്‍ പാകിസ്താനിലെ  നമ്ബറിലേക്ക് അയച്ച്‌ നല്‍കിയത്. ഗാസിയാബാദിലെ ഭീം നഗര്‍ സ്വദേശിയാണ് നവീന്‍.   ധനകാര്യ വകുപ്പിലെ എംടിഎസ് വിഭാഗത്തിലെ  ജീവനക്കാരനാണ് നവീന്‍. ഒഫീഷ്യല്‍ സീക്രട്ട്സ് ആക്‌ട്, ഐടി വകുപ്പുകള്‍ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

    Read More »
  • Crime

    തൊടുപുഴ കൈവെട്ട് കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞു; ആറുപേര്‍ കൂടി കുറ്റക്കാര്‍

    കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ ആറു പ്രതികള്‍ക്കൂടി കുറ്റക്കാരാണെന്ന് എന്‍ഐഎ പ്രത്യേക കോടതി. പ്രതികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി പ്രത്യേക ജഡ്ജി അനില്‍ കെ ഭാസ്‌കര്‍ കണ്ടെത്തി. രണ്ടാം പ്രതി സജല്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ്, ഒന്‍പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീന്‍ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തയാളാണ് സജല്‍. നാലാം പ്രതി ഷഫീഖ്, ആറാം പ്രതി അസീസ്, ഏഴാം പ്രതി മുഹമ്മദ് റാഫി, എട്ടാം പ്രതി സുബൈര്‍, മന്‍സൂര്‍ എന്നിവരെ വെറുതെവിട്ടു. തെളിവില്ലെന്നു കണ്ടാണ് ഇവരെ കുറ്റവിമുക്തരാക്കുന്നതെന്ന് കോടതി പറഞ്ഞു. ആദ്യഘട്ട വിചാരണ പൂര്‍ത്തിയാക്കി കോടതി 2015 ഏപ്രില്‍ 30ന് വിധിപറഞ്ഞിരുന്നു. 31 പ്രതികളില്‍ 13 പേരെയാണ് അന്ന് ശിക്ഷിച്ചത്. 18 പേരെ വിട്ടയച്ചു. ഇതിനുശേഷം പിടികൂടിയ 11 പേരുടെ ശിക്ഷാവിധിയാണ്…

    Read More »
  • Kerala

    പണം മുന്‍കൂറായി വേണമെന്ന് നിര്‍ബന്ധം പിടിച്ചിട്ടില്ല; വടക്കന്‍ പറവൂരില്‍ രോഗി മരിച്ച സംഭവത്തില്‍ ആംബുലന്‍ ഡ്രൈവര്‍

    കൊച്ചി: വടക്കന്‍ പറവൂരില്‍ ആംബുലന്‍സ് സേവനം വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ആന്റണിയുടെ പ്രതികരണം പുറത്ത്. രോഗിയുടെ ബന്ധുക്കളില്‍ നിന്ന് പണം മുന്‍കൂറായി വേണമെന്ന് നിര്‍ബന്ധം പിടിച്ചിട്ടില്ലെന്ന് ഡ്രൈവര്‍ ആന്റണി പറഞ്ഞു. വടക്കന്‍ പറവൂര്‍ സ്വദേശി അസ്മയെ പനി ബാധിച്ചതിനെ തുടര്‍ന്ന് പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനുള്ള ആംബുലന്‍സ് വൈകിയതാണ് മരണ കാരണമെന്നാണ് പരാതി. ആംബുലന്‍സ് ഡ്രൈവര്‍ മുന്‍കൂറായി പണം നല്‍കാതെ കൊണ്ടുപോകില്ലെന്ന് പറഞ്ഞതോടെ രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്നും ഇതാണ് മരണകാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പനി ബാധിച്ച് അസ്മയെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അസ്മയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ആശുപത്രി അധികൃതര്‍ തന്നെ താലൂക്ക് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സ് ഏര്‍പ്പാടാക്കി നല്‍കുകയായിരുന്നു. എന്നാല്‍, 900 രൂപ നല്‍കിയാല്‍ മാത്രമേ രോഗിയുമായി പോകൂവെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു.…

    Read More »
  • Kerala

    ട്രെയിന്‍ വിട്ടുപോയി; ഓഫീസിലെത്താന്‍ ആംബുലന്‍സ് വിളിച്ച സ്ത്രീകള്‍ കസ്റ്റഡിയില്‍!

    മലപ്പുറം: യാത്രക്കാരുമായി പോയ ആംബുലന്‍സ് പോലീസ് പിടികൂടി. പയ്യോളിയില്‍ നിന്നും തൃപ്പൂണിത്തുറയിലേക്ക് പുറപ്പെട്ട ആംബുലന്‍സാണ് തേഞ്ഞിപ്പലത്തുനിന്നും പോലീസ് പിടികൂടിയത്. ഓഫീസില്‍ അതിവേഗം എത്തുന്നതിനായാണ് ആംബുലന്‍സ് വിളിച്ചതെന്നാണ് യാത്രക്കാരായ സ്ത്രീകള്‍ പോലീസിന് നല്‍കിയ മൊഴി. ട്രെയിന്‍ മിസ് ആയ രണ്ട് സ്ത്രീകളാണ് തൃപ്പൂണിത്തുറയില്‍ അതിവേഗം എത്തണമെന്ന് ആവശ്യപ്പെട്ട് പയ്യോളിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ സമീപിച്ചത്. എന്നാല്‍, അവിടെയുള്ള ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അതിന് തയ്യാറായില്ല. രോഗികളുമായി പോകേണ്ട അത്യാവശ്യസര്‍വീസാണ് ആംബുലന്‍സ് എന്ന് പറഞ്ഞ് സ്ത്രീകളെ മടക്കി അയച്ചു. എന്നാല്‍, പയ്യോളിക്ക് സമീപപ്രദേശമായ തുറയൂരിലെത്തി പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ ആംബുലന്‍സില്‍ ഇവര്‍ തൃപ്പൂണിത്തുറയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. വിവരം അറിഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍മാരാണ് വിവരം പോലീസിനെ അറിയിച്ചത്. കൂടാതെ ഈ വിവരം ആംബുലന്‍സുമായി ബന്ധപ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകളില്‍ കൈമാറുകയായും ചെയ്തു. എറണാകുളത്തേക്കുള്ള യാത്രക്കിടെ മലപ്പുറം തേഞ്ഞിപ്പലത്തുവച്ച് പോലീസ് ആംബുലന്‍സ് കൈകാണിച്ച് നിര്‍ത്തുകയും അതിലുള്ളവരെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. അതിവേഗം ഓഫീസില്‍ എത്തേണ്ടതിനാലാണ് ആംബുലന്‍സ് വിളിച്ചതെന്നാണ് യുവതികള്‍ പോലീസിനോട് പറഞ്ഞത്. ആംബുലന്‍സ്…

    Read More »
  • Crime

    പൊട്ടുതൊട്ട് സ്‌കൂളില്‍ എത്തിയതിന് അധ്യാപകന്‍ ചെകിട്ടത്തടിച്ചു; 10 ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി

    റാഞ്ചി: പൊട്ട് തൊട്ട് സ്‌കൂളില്‍ എത്തിയതിനു അധ്യാപകന്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് 17 വയസുകാരി ആത്മഹത്യ ചെയ്തു. ഝാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനെ അറസ്റ്റ് ചെയ്തു. ദേശീയ ശിശു അവകാശ സംരക്ഷണ കമ്മിഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂങ്കോയാണ് സംഭവം ട്വിറ്ററിലൂടെ അറിയിച്ചത്. ധന്‍ബാദിലെ തെതുല്‍മാരിയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. സെന്‍്‌റ് സേവ്യഴ്‌സ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്തത്. രാവിലെ 7.30 ന് സ്‌കൂളില്‍ പോയ കുട്ടി 9.30 ഓടെ മടങ്ങിയെത്തിയെന്നും അസ്വസ്ഥയായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. കാര്യം തിരക്കിയപ്പോള്‍ പൊട്ടുതൊട്ടതിന് അസംബ്ലിയില്‍വച്ച് അധ്യാപകന്‍ മുഖത്തടിച്ച വിവരം കുട്ടി പറഞ്ഞു. 11.30 ഓടെ അടച്ചിട്ട മുറിയില്‍ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പും കണ്ടെത്തി. സ്‌കുള്‍ അധികൃതര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടുകാരും പ്രദേശവാസികളും പ്രതിഷേധം നടത്തിയിരുന്നു. അതേസമയം, വിദ്യാര്‍ഥിനിയുടെ മുഖത്തടിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. പെണ്‍കുട്ടിയെ അവളുടെ അമ്മ വന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…

    Read More »
  • Crime

    ബംഗളൂരുവില്‍ കൊല്ലപ്പെട്ട സിഇഒ പനച്ചിക്കാട് സ്വദേശി; സുബ്രഹ്‌മണ്യന്റെ നിലവിളി കേട്ടെത്തിയ വിനുകുമാറിനെയും വെട്ടി

    ബംഗളൂരു: ടെക് കമ്പനി എംഡിയും സിഇഒയും കൊല്ലപ്പെട്ട സംഭവത്തില്‍ വിശദാംശങ്ങള്‍ പുറത്ത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പകയും, താന്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പിന് ഈ കമ്പനി ഭീഷണിയാകുമോയെന്ന സംശയവുമാണ് പ്രതി ഫെലിക്‌സിനെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. എയ്‌റോണിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എംഡി ഫനീന്ദ്ര സുബ്രഹ്‌മണ്യ, സിഇഒ വിനു കുമാര്‍ എന്നിവരാണ് ഇന്നലെ വൈകിട്ട് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട വിനുകുമാര്‍ കോട്ടയം പനച്ചിക്കാട് സ്വദേശിയാണ്. നോര്‍ത്ത് ബംഗളൂരുവിലെ അമൃതഹള്ളിയില്‍ പമ്പ എക്സ്റ്റന്‍ഷനിലാണ് എയ്‌റോണിക്‌സ് മീഡിയ എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടത്തില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയായിരുന്നു പ്രതി കൃത്യം നടത്തിയത്. ‘ജോക്കര്‍ ഫെലിക്‌സ്’ എന്ന് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന ഫെലിക്‌സ് ഉള്‍പ്പെടെ മൂന്നംഗം സംഘമാണ് ഓഫീസിലേക്ക് എത്തിയത്. ഫെലിക്‌സും സുബ്രഹ്‌മണ്യയും ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണെന്ന് പോലീസ് പറഞ്ഞു. ഇവിടെ നിന്ന് പിരിഞ്ഞതിന് പിന്നാലെ ഫെലിക്‌സ് സ്വന്തമായി കമ്പനി തുടങ്ങിയിരുന്നു. ഇതോടെ ഇവര്‍ ബിസിനസ് ശത്രുക്കളാവുകയും ചെയ്തു. ഇന്നലെ വൈകിട്ട് നാല്…

    Read More »
  • Crime

    വിദ്യ സമര്‍പ്പിച്ച വ്യാജരേഖയുടെ പ്രിന്റ് കണ്ടെത്തി; ലഭിച്ചത് കൊച്ചിയിലെ ഇന്റര്‍നെറ്റ് കഫേയില്‍ നിന്ന്

    കൊച്ചി: എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യ സമര്‍പ്പിച്ച മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെടുത്ത് അഗളി പോലീസ്. പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയില്‍ നിന്നാണ് പ്രിന്റ് കണ്ടെടുത്തത്. വിദ്യയുടെ ഫോണിലെ ഇ-മെയിലുകള്‍ വീണ്ടെടുത്തതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് കഫേയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ഒരു വര്‍ഷം മുന്‍പ് പൂട്ടിയ കഫേയില്‍ നിന്നാണ് ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കഫേ ഉടമയെ വിളിച്ചുവരുത്തി പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഇദ്ദേഹത്തിന് വിദ്യയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പിന്നീട് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് സര്‍ട്ടിഫിക്കറ്റ് പ്രിന്റെടുത്തത് ഇതേ കഫേയില്‍ നിന്നാണെന്ന് പോലീസിന് സ്ഥിരീകരിച്ചത്. കോളജില്‍ സമര്‍പ്പിച്ച രേഖ നശിപ്പിച്ചതായി വിദ്യ നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഏറെ നിര്‍ണായകമായ തെളിവാണ് ഇപ്പോള്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്. മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ചെന്നായിരുന്നു വിദ്യയ്‌ക്കെതിരായ കേസ്. അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ. കോളജില്‍ ഗസ്റ്റ് ലക്ച്ചര്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനാണ്…

    Read More »
  • Kerala

    വിദ്യാര്‍ഥികളുമായി പോയ ഓട്ടോ കാട്ടുപന്നി ഇടിച്ച് മറിഞ്ഞു; വനിതാ ഡ്രൈവര്‍ മരിച്ചു

    പാലക്കാട്: കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു. വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ ആണ് മരിച്ചത്. 37 വയസായിരുന്നു. രാവിലെ മംഗലം ഡാം പരിസരത്തുവച്ചാണ് അപകടം ഉണ്ടായത്. സ്‌കൂള്‍ ട്രിപ്പിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. കാട്ടുപന്നി ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ഓട്ടോ മറിയുകയായിരുന്നു. അപകടസമയത്ത് നാലുകുട്ടികളും ഓട്ടോയില്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വിജീഷയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന പ്രാഥമിക വിവരം. ഈ മേഖലയില്‍ ആറ് മാസം മുന്‍പ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ സമാനമായ രീതിയില്‍ ബൈക്ക് യാത്രികന്‍ അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു.  

    Read More »
Back to top button
error: